ഒപ്പറ: ഏകദിന പരിശീലനം നല്‍കി
തീരുനെല്ലി : ഗോത്ര ജനതയ്ക്കായുള്ള വിജ്ഞാന തൊഴില്‍ പദ്ധതി ഒപ്പറയ്ക്ക് വയനാട്ടില്‍ തുടക്കമായി. കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവര്‍ സംയുക്തമായി അട്ടപ്പാടി, നൂല്‍പ്പുഴ, തിരുനെല്ലി, നിലമ്പൂര്‍, ആറളം എന്നിവിടങ്ങളില്‍ നടപ്പിലാക്കുന്ന പ്രത്യേക വിജ്ഞാന പദ്ധതിയാണ് ഒപ്പറ. പദ്ധതിയുടെ ഭാഗമായി തിരുനെല്ലി സ്പെഷ്യല്‍ പ്രോജക്ടിന്റെ ഭാഗമായുള്ള ആനിമേറ്റര്‍മാര്‍, ബ്രിഡ്ജ് കോഴ്സ് അധ്യാപകര്‍, യൂത്ത് ക്ലബ് അംഗങ്ങള്‍ എന്നിവര്‍ക്കായി ഏകദിന പരിശീലനം നടത്തി. ഗോത്ര മേഖലയിലെ അഭ്യസ്തവിദ്യര്‍ക്ക് വൈജ്ഞാനിക തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നതിനാവശ്യമായ പിന്തുണകളും നൈപുണ്യ…
