സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് 11 മുതൽ വയനാട്ടിൽ
കൽപ്പറ്റ: ചരിത്രത്തിലാദ്യമായി സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് വയനാട്ടിലെത്തുന്നു. നവംബർ 11, 12, 13 തിയ്യതികളിലായി സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലാണ് സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പ് നടക്കുകയെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.. കേരളത്തിലെ 14 ജില്ലകളിൽ നിന്നുമായി 450 കായികതാരങ്ങളും 60 ഒഫീഷ്യൽസും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. വയനാട്ടിലെ കായിക പ്രേമികൾക്ക് ആവേശമായ ചാമ്പ്യൻഷിപ്പ്സംഘാടക സമിതി ചെയർമാൻ സുൽത്താൻ ബത്തേരി നഗരസഭാ ചെയർപേഴ്സൺ ടി.കെ.രമേഷിന്റെ നേതൃത്വത്തിൽ വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്….
