രോഗ നിർണ്ണയ ക്യാമ്പ് നടത്തി

വെള്ളമുണ്ട : ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി വയനാട് നാഷണൽ ആയുഷ് മിഷൻ ആയുഷ്ഗ്രാമത്തിന്റെയും വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രവും, ഗവ. ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി വിളർച്ച, ജീവിതശൈലിരോഗ നിർണ്ണയ ക്യാമ്പ് നടത്തി. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം എം.ലതിക ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആയുഷ്ഗ്രാമം നോഡൽ ഓഫീസർ ഡോ. പി.എൻ.സുധീഷ് അദ്ധ്യക്ഷത വഹിച്ചു. ആയുഷ്ഗ്രാമം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസ്, ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് കാരയാട്, ജുനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷീജ കെ പീറ്റർ, ഗീത, എന്നിവർ…

Read More

യുവാവിന്റെ മരണം കൊലപാതകം ; പ്രതി പിടിയിൽ

വൈത്തിരി : തമിഴ്നാട് അരിയല്ലൂർ സ്വദേശിയായ അരുളി(40) ന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു.ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് അരിയൂർ മുത്ത് സെർവാ മഠം സ്വദേശിയായ രമേശി(43) നെ വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തു. അസ്വഭാവിക മരണത്തിന് രജിസ്റ്റർ ചെയ്ത കേസ് അന്വേഷണത്തിൽ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട് റോഡിൽ കുഴി വെട്ടുന്ന ജോലിക്കായി തമിഴ്നാട്ടിൽ നിന്നു വന്ന തൊഴിലാളിയാണ് മരണപ്പെട്ട അരുൾ. 30.10.2023 തിയ്യതി വൈകീട്ട് വൈത്തിരി, പൊഴുതന, ആറാം മൈൽ എന്ന സ്ഥലത്ത് തൊഴിലാളികൾ താമസിച്ചു…

Read More

വൈദ്യുത ചാർജ് വർദ്ധനവ്; മാനന്തവാടി, പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ മാനന്തവാടി കെ.എസ്.ഇ.ബി.ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും, ധർണ്ണയും നടത്തി

മാനന്തവാടി: കെ.എസ്.ഇ.ബി വൈദ്യുത ചാർജ് വർദ്ധിപ്പിച്ച് ജനങ്ങളുടെ മേൽ ഇരുട്ടടി സൃഷ്ടിച്ചതിനെതിരെ കെ.പി.സി.സി.സി യുടെ ആഹ്വാന പ്രകാരം സംസ്ഥാനത്ത് ഉടനീളം പ്രതിഷേധം നടക്കുന്നതിൻ്റെ ഭാഗമായി മാനന്തവാടി, പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ മാനന്തവാടി സെക്ഷൻ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും,ധർണ്ണയും നടത്തി. കേരളത്തിലെ ജനങ്ങളെ മുഴുവൻ കൊള്ളയടിക്കുകയും, ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യാതെയും, വെള്ളക്കരം വർദ്ധിപ്പിച്ച് ജനങ്ങളുടെ ജീവിതം ദു:സഹമാക്കുന്ന ഇടത് സർക്കാരിനെതിരെ നടന്ന കെ.എസ്.ഇ.ബി.ഓഫീസിലേക്കുള്ള സമരത്തിൽ സമരക്കാരുടെ പ്രതിഷേധം ഇരമ്പി. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി…

Read More

ദർശ്ശനയുടെ ഭർത്താവ് ഓംപ്രകാശും പുഴയിൽ ചാടി ആത്മഹത്യ ചെയ്തു

കൽപ്പറ്റ:വയനാട് വെണ്ണിയോട് പുഴയിൽ ചാടി യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഓംപ്രകാശും വെണ്ണിയോട് പുഴയിൽ ചാടി ആത്മഹത്യചെയ്തു. കഴിഞ്ഞ ജൂലൈ 14നാണ് ദർശനയും 5 വയസ്സുള്ള മകൾ ദക്ഷയും വെണ്ണിയോട് പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്നായിരുന്നു ദർശനയും കുഞ്ഞും ആത്മഹത്യ ചെയ്തതെന്നായിരുന്നു ആരോപണം. സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും റിമാന്റിലായിരുന്നു. 83-ാം ദിവസം ഹൈക്കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് രാവിലെ മുതൽ ഓംപ്രകാശിനെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം…

Read More

തിറ്ഗലെ നുറാങ്കില്‍ തിരക്കേറി.

മാനന്തവാടി : അപൂര്‍വയിനം കിഴങ്ങുകളുടെ കലവറയായ നുറാങ്കില്‍ സന്ദര്‍ശകരുടെ തിരക്കേറി. നവംബര്‍ 1 മുതല്‍ ഡിസംബര്‍ 31വരെയാണ് നൂറാങ്ക് തിറ്ഗലെ എന്ന പേരില്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നത്. ദിവസവും നിരവധി പേര്‍ ഇവിടെ സന്ദര്‍ശിക്കുന്നുണ്ട്. സ്വീഡനില്‍ നിന്നെത്തിയ സൈക്ലിംഗ് സംഘം നുറാങ്കിനെക്കുറിച്ച് പഠിക്കാന്‍ തിറ്ഗലെയിലെത്തി. സന്ദര്‍ശകര്‍ക്കായി കിഴങ്ങുകള്‍ കൊണ്ടുള്ള പായസവും ഭക്ഷ്യയോഗ്യമായ വ്യത്യസ്ത ഇനം ഇലവര്‍ഗങ്ങളും നുറാങ്കില്‍ ഒരുക്കിയിട്ടുണ്ട്. തിരുനെല്ലി സ്പെഷ്യല്‍ പ്രോജക്ടിനു കീഴില്‍ 180 ല്‍ പരം കിഴങ്ങുകള്‍ സംരക്ഷിച്ചു വരുന്ന പൈതൃക ഗ്രാമമാണ് നൂറാങ്ക്….

Read More

കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ കേശദാന ക്യാമ്പയിൻ സമാപിച്ചു

ദ്വാരക: കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ 2023 മാർച്ച് 5 ന് ‘സ്പെരൻസ’ എന്ന പേരിൽ ആരംഭിച്ച കേശദാന ക്യാമ്പയിൻ സമാപിച്ചു. വിവിധ മേഖലകളുടെ സഹകരണത്തോടെയാണ് കേശദാന ക്യാമ്പയിൻ സംഘടിപ്പിച്ചത്. മാനന്തവാടി രൂപതയ്ക്കു കീഴിലുള്ള വിവിധ മേഖലകളിൽ നിന്നായി 76 പേരാണ് മുടികൾ നൽകി ഈ ഉദ്യമത്തിൽ പങ്കാളികളായത്. ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗ് നിർമിച്ചു നൽകുന്നതിനായി തൃശൂർ അമല ഹോസ്പിറ്റലിലെ സോഷ്യൽ സർവീസ് വിംഗിന് ഇവ കൈമാറി. കെ.സി.വൈ.എം മാനന്തവാടി പ്രസിഡന്റ് ജസ്റ്റിൻ ലൂക്കോസ് നീലംപറമ്പിൽ,…

Read More

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

നാലാം മൈൽ : നാലാം മൈൽ കൊമ്മയാട് ജംഗ്ഷന് സമീപം സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആറാംമൈൽ മാനാഞ്ചിറ എടവെട്ടൻ മൊയ്ദുവിന്റേയും, സൈനബയുടെ യും മകൻ കാപ്പും കുന്നിൽ താമസിക്കുന്ന ഷമീർ (42) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കൊമ്മയാട് ജംഗ്ഷനിലെ റോഡരികിൽ നിന്നും പ്രധാന റോഡിലേക്ക് സ്കൂട്ടർ ഓടിച്ചു കയറുന്നതിനിടെ കൽപ്പറ്റ ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് തട്ടിയാണ് അപകടമുണ്ടായത്. പരിക്കേറ്റ ഷമീർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവെ ഇന്ന്…

Read More

ജവഹര്‍ ബാല്‍ മഞ്ച് പ്രാരംഭ് സംഘടിപ്പിച്ചു

കല്‍പ്പറ്റ: ജവഹര്‍ ബാല്‍ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ല, ബ്ലോക്ക് കോഡിനേറ്റർമാർക്കുള്ള ഏകദിന പരിശീലന ക്യാമ്പ് നടത്തി. ജില്ലാ ചീഫ് കോഡിനേറ്റര്‍ ഡിന്‍റോ ജോസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോഡിനേറ്റര്‍മാരായ ഷാഫി പുല്‍പ്പാറ, സലീഖ് പി മോങ്ങം എന്നിവർ ക്ലാസെടുത്തു. ജില്ലാ കോഡിനേറ്റര്‍മാരായ ഷഫീക്ക് സി,അനൂപ് കുമാര്‍, സതീശ് നെന്മേനി, ജിജി വർഗീസ്, ജോസ് മാത്യു, ഷിജു സെബാസ്റ്റ്യന്‍, സിബി കെ.എം, സുനീർ ഇത്തിക്കൽ ,…

Read More

ഏകദിന പരിശീലനം നടത്തി

മാനന്തവാടി : ദേശീയ ക്ഷയരോഗ നിര്‍മാര്‍ജ്ജന യജ്ഞത്തിന്റെ ഭാഗമായി ജനപ്രതിനിധികള്‍ക്കായി ഏകദിന പരിശീലനം നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ നടന്ന പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.കെ.ജയഭാരതി അധ്യക്ഷത വഹിച്ചു. തദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ ക്ഷയരോഗം സംശയിക്കപ്പെടുന്ന എല്ലാവരെയും കണ്ടെത്തി നേരത്തെ രോഗനിര്‍ണയം നടത്തി ചികിത്സിക്കുകയും തുടര്‍ പരിശോധനകള്‍ ഉറപ്പുവരുത്തി അതുവഴി ക്ഷയരോഗ മുക്ത പഞ്ചായത്തിനു രൂപം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടത്തില്‍ മാനന്തവാടി…

Read More

ട്രോമാകോൺ -2023 ഏകദിന ശില്പശാല സംഘടിപ്പിച്ചു

മേപ്പാടി : ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എമർജൻസി മെഡിസിൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ അത്യാഹിത സാഹചര്യങ്ങളിലെ നൂതന ചികിത്സാ രീതികളെ കുറിച്ചും അവലമ്പിക്കേണ്ട കാര്യങ്ങളെക്കുറിച്ചുമുള്ള വൈദ്യ വിദ്യാഭ്യാസ പരിപാടിയും ഏകദിന ശില്പശാലയും സംഘടിപ്പിച്ചു. ആസ്റ്റർ ഇന്ത്യ എമർജൻസി മെഡിസിൻ വിഭാഗം ഡയറക്ടർ ഡോ. വേണുഗോപാൽ പി പി ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ ഡീൻ ഡോ ഗോപകുമാരൻ കർത്ത അധ്യക്ഷത വഹിച്ചു. ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് ട്രോമാ ടീം അംഗങ്ങളായ ന്യൂറോ സർജറി വിഭാഗം മേധാവി ഡോ…

Read More