സന്തോഷ്‌ കാരയാടിന് യാത്രയയപ്പ് നൽകി

വെള്ളമുണ്ട : നാലര വർഷത്തെ സേവനം പൂർത്തിയാക്കി വെള്ളമുണ്ട കുടുബരോഗ്യ കേന്ദ്രത്തിൽ നിന്നും കുറ്റ്യാടി നരിപ്പറ്റ ഗവ.ആരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥലം മാറിപോകുന്ന ഹെൽത്ത്‌ ഇൻസ്‌പെക്ടർ സന്തോഷ്‌ കാരയാടിന് വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഡിവിഷന്റെ ഗ്രാമാദരം കൈമാറി.

Read More

തുടർച്ചയായ വന്യജീവി ആക്രമണങ്ങൾ; അധികാരിവർഗ്ഗം കണ്ണ് തുറക്കണം: എസ്ഡിപിഐ

കൽപറ്റ : വന്യജീവി അക്രമങ്ങളാൽ മനുഷ്യർ കൊല്ലപ്പെടുന്നത് തുടർക്കഥയാകുമ്പോഴും ശ്വാശ്വതപരിഹാരത്തിനുള്ള ഒരു നടപടിയും കൈക്കൊള്ളാതെ കടുത്ത നിസ്സംഗതയും അലംഭാവവും പുലർത്തുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരും ഭരണവർഗ്ഗവും വയനാടൻ ജനതയോട് യുദ്ധപ്രഖ്യാപനം നടത്തുകയാണെന്ന് എസ് ഡി.പി.ഐ കൽപറ്റ മണ്ഡലം പ്രസിഡന്റ് വി ജാഫർ. വയനാട്ടുകാരുടെ ജീവൻ നിലനിർത്താനുള്ള നിലവിളിയും വീടും കൃഷിയും സംരക്ഷിക്കപ്പെടുന്നതിനുള്ള മുറവിളിയും കാലങ്ങളായി തുടരുമ്പോഴും ഇതിന് ചെവിക്കൊടുക്കാൻ തയ്യാറാവാത്തതിന്റെ ഫലമായാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കപ്പെടുന്നത്. ഫലപ്രദമായ പരിഹാര നടപടികൾ അധികാരി വർഗ്ഗം ഉടൻ കൈകൊണ്ടില്ലെങ്കിൽ ശക്തമായ…

Read More

പുഞ്ചിരി ക്യാംപ് നടത്തി

മാനന്തവാടി : വയനാടിനെ മുഖവൈകല്യ ജില്ലയായി മാറ്റാനുള്ള പുഞ്ചിരി പദ്ധതിയുടെ ഭാഗമായി മുഖവൈ കല്യ നിവാരണ ക്യാംപ് നടത്തി. ജ്യോതിർഗമയ, പോച്ചപ്പൻ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിലാണ് മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്ഡെ ആശുപത്രിയുടെ സഹകരണത്തോടെയാണ് പുഞ്ചിരി പദ്ധതി നടപ്പിലാക്കുന്നത്. മാനന്തവാടിയിൽ നടന്ന ക്യാംപ് ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് ഉദ്ഘാടനം ചെയ്തു. ബെസി പാറക്കൽ അധ്യക്ഷത വഹിച്ചു. എബിൻ പി. ഏലിയാസ്, അമൃതേഷ് ഉമേഷ് എന്നിവർ പ്രസംഗിച്ചു. ക്യാപിന് ഡോ. റിയ ഷാഹ് , ഡോ. അൻജലിൻ…

Read More

സ്‌റ്റേഷനറി കടയില്‍ മോഷണം; യുവാവിനെ അറസ്റ്റ് ചെയ്തു

മാനന്തവാടി: കടമുറിയുടെ പൂട്ട് തകര്‍ത്ത് അകത്ത് കയറി പണം മോഷ്ടിച്ചയാളെ പോലീസ് പിടികൂടി. തരുവണ, കോക്കടവ്, കായലിങ്കല്‍ വീട്ടില്‍ സുര്‍ക്കന്‍ എന്ന സുധീഷി(30)നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. 03.11.2023 തീയതി പുലര്‍ച്ചെ ഒരു മണിക്കും രണ്ടു മണിക്കും ഇടക്കാണ് തവിഞ്ഞാല്‍ സ്വദേശിയായ കിഴക്കേകുടിയില്‍ ജോണ്‍ എന്നയാളുടെ കടമുറിയില്‍ മോഷണം നടന്നത്. മാനന്തവാടി ബീവറേജ് ഔട്ട്‌ലെറ്റിന് ചേര്‍ന്ന സ്‌റ്റേഷനറി കടയുടെ പൂട്ട് തകര്‍ത്ത് അകത്ത് കയറി 5600 രൂപയാണ് മോഷ്ടാവ് അപഹരിച്ചത്. സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍…

Read More

ആരോഗ്യ ബോധവത്ക്കരണ സെമിനാര്‍ നടത്തി

ദ്വാരക : ആയുര്‍വ്വേദ ദിനാചരണത്തിന്റെ ഭാഗമായി വയനാട് നാഷണല്‍ ആയുഷ് മിഷന്‍ ആയുഷ്ഗ്രാമത്തിന്റെ നേതൃത്വത്തില്‍ എസ്. പി. സി വിദ്യാര്‍ത്ഥികള്‍ക്കായി ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂളില്‍ ആരോഗ്യ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. എടവക ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ എം. പി വത്സന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ബിജി.എം.അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ആയുഷ്ഗ്രാമം നോഡല്‍ ഓഫീസര്‍ ഡോ.പി.എന്‍.സുധീഷ് , ഡോ.ജനിത കെ ജയന്‍, പി.എഫ്.ബിബിന്‍ , ജില്‍ജ തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു. ആയുഷ് ക്ലബിലെ ഔഷധ ഉദ്യാന നിര്‍മ്മാണത്തിനുള്ള…

Read More

വയനാട് ജില്ലാ ശാസ്‌ത്രോത്സവം; ട്രോഫി പവലിയൻ ഉദ്ഘാടനം ചെയ്തു

പനമരം : പനമരത്ത് വെച്ച് നടക്കുന്ന വയനാട് ജില്ലാ ശാസ്‌ത്രോത്സവത്തിന്റെ ട്രോഫി പവലിയൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശശീന്ദ്ര വ്യാസ് അധ്യക്ഷത വഹിച്ചു.

Read More

കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളി കൊല്ലപ്പെട്ട സംഭവം;10 ലക്ഷം നഷ്ടപരിഹാരം നൽകണം: എസ്.ഡി.റ്റി.യു

കൽപ്പറ്റ : മേപ്പാടി എളമ്പരേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട കുഞ്ഞവറാൻ ഉസ്താദിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും വന്യജീവി ആക്രമണങ്ങൾ തടയാൻ ശ്വാശ്വത നടപടികൾ ജില്ലാ ഭരണകൂടം ആസൂത്രണം ചെയ്യണമെന്നും എസ്.ഡി.റ്റി.യു വയനാട് ജില്ലാ പ്രസിഡന്റ് വി.കെ മുഹമ്മദലി. തോട്ടം തൊഴിലാളിയായിരുന്ന കുഞ്ഞവറാൻ രാവിലെ തൊഴിലിന് പോകും വഴിയാണ് കാട്ടാനയുടെ ആക്രമണത്തിന്നിരയായത്. ഈ ആക്രമണം തൊഴിലാളികൾക്കിടയിൽ പരിഭ്രാന്തി സൃഷ്ട്ടിച്ചിരിക്കുകയാണ്. വന്യജീവി ആക്രമണങ്ങളിൽ നിന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ തൊഴിലാളികളുടെ ജീവനും പൊതുജനങ്ങളുടെ ജീവനും നിരന്തരം…

Read More

ആനക്കൊമ്പുമായി അഞ്ചംഗസംഘം വനം വകുപ്പിന്റെ പിടിയില്‍

മാനന്തവാടി : ആനക്കൊമ്പുമായി അഞ്ചംഗസംഘം വനം വകുപ്പിന്റെ പിടിയില്‍. മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് കര്‍ണ്ണാടകയില്‍ നിന്ന് വില്‍പ്പനക്കായി എത്തിച്ച 10 വര്‍ഷം പഴക്കമുള്ള ആനക്കൊമ്പും, വയനാട്ടുകാരായ രണ്ട് പേരേയും കര്‍ണ്ണാടക സ്വദേശികളായ 3 പേരെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. പ്രതികളെ മാനന്തവാടി ഡിഎഫ്ഒ ഓഫീസില്‍ ചോദ്യം ചെയ്ത് വരികയാണ്, കൂടുതല്‍ അന്വേഷണത്തിനായി ജില്ലയിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ണ്ണാടകയിലേക്ക് തിരിച്ചിട്ടുണ്ട്, കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന

Read More

കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

മേപ്പാടി: മേപ്പാടി എളമ്പിലേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചോലമല സ്വദേശി കുഞ്ഞവറാൻ ഉസ്താദ് ആണ് മരിച്ചത്. തോട്ടം തെഴിലാളിയായ കുഞ്ഞവറാൻ ഇന്ന് രാവിലെ തൊഴിലിടത്തിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം. എളയലരി ട്രാൻസ്ഫോർമറിന് സമീപം വെച്ചായിരുന്നു കാട്ടാനയുടെ ആക്രമ ണം. മേപ്പാടി പോലീസും വനപാലകരും സ്ഥലത്തെത്തി തുടർ നട പടികൾ സ്വീകരിച്ചുവരുന്നു. പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി കാട്ടാന ശല്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.

Read More

ഹൃദയപൂർവം ‘കേളി’ പദ്ധതി ഉദ്ഘാടനം ചെയ്തു

മാനന്തവാടി : ഹൃദയപൂർവം ‘കേളി’ പദ്ധതി ഉദ്ഘാടനം തൃശിലേരി ബഡ്സ് പാരഡൈസ് സ്പെഷ്യൽ സ്ക്കൂളിൽ നടന്നു. സൗദി അറേബ്യയിലെ റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന കേളി കലാ സാംസ്കാരിക വേദിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളന തീരുമാനമായ ഒരു ലക്ഷം പൊതിച്ചോർ വിതരണ പരിപാടിയുടെ ഉദ്ഘാടനം തിരുനെല്ലി ഗ്രാമപഞ്ചായത്ത് ബഡ്സ് സ്പെഷ്യൽ സ്ക്കൂളിൽ വെച്ച് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. ‘മനസ്സുരുകുന്നവരുടെ വയറെരിയാതിരിക്കാൻ’ എന്ന പേരിൽ തുടക്കം കുറിച്ച പദ്ധതി സമൂഹത്തിലെ അഗഥി അനാഥ മന്ദിരങ്ങളിലും…

Read More