Headlines

    ന്യൂ വയനാട് ചാരിറ്റബിൾ സൊസൈറ്റിയുടെ വിദ്യാനിധി പദ്ധതിയുടെ ഭാഗമായി എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു

    കൽപ്പറ്റ: ന്യൂ വയനാട് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ കൽപ്പറ്റ നഗരസഭ പരിധിയിലെ സ്കൂളുകളിൽ നിന്നും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും നഗരസഭ പരിധിയിൽ താമസക്കാരായി മറ്റ് സ്കൂളുകളിൽ നിന്നും പഠിച്ച് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും 2026 ജൂൺ മാസം 28ആം തീയതി വൈകുന്നേരം 3 മണിക്ക് കൽപ്പറ്റ ഹോളിഡേയ്സ് ഇൻ ഹോട്ടലിൽ വച്ച് ആദരിക്കുന്നു പരിപാടി പൂക്കോട് കേരള വെറ്റിനറി & ആനിമൽ സർവ്വകലാശാലയിലെ…

    Read More

      ആഡംബര കാറിൽ കടത്തി കൊണ്ടുവന്ന മെത്താംഫിറ്റമിനുമായി നാല് പേർ അറസ്റ്റിൽ

      ആഡംബര കാറിൽ കടത്തി കൊണ്ടുവന്ന മെത്താംഫിറ്റമിനുമായി നാല് പേർ അറസ്റ്റിൽ. എക്‌സൈസ് വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് അന്റീ നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീ സജിൻ എം ജെ യുടെയും കേരള മൊബൈൽ ഇൻ്റർവെൻഷൻ യൂണിറ്റ് എക്സൈസ് ഇൻസ്പെക്ടർ ശ്രീ ബിജു പി അബ്രഹാമിൻ്റയും നേതൃത്വത്തിൽ തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് വയനാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റീ നാർക്കോട്ടിക്സ് സ്പെഷ്യൽ സ്ക്വാഡും തോൽപ്പെട്ടി…

      Read More

        ഓപ്പറേഷൻ തൂഫാൻ; വയനാട് പോലീസിന്റെ ലഹരിവിരുദ്ധ റാലിയിൽ അണി ചേർന്ന് ആയിരങ്ങൾ

        കൽപ്പറ്റ : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കല്പറ്റയിൽ നടത്തിയ ലഹരിവിരുദ്ധ റാലി ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കുട്ടികളും മുതിർന്നവരുമടക്കം , സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ആയിരത്തോളം പേർ അണിനിരന്ന വർണാഭമായ റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവൻ, പ്രശസ്ത സിനിമാ താരം അബു സലീം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ എന്നിവർ ചേർന്ന് നടത്തി. ജൂൺ 26 വെള്ളിയാഴ്ച രാവിലെ 9:30…

        Read More

          ലഹരി വിരുദ്ധ ദിനം ആചരിച്ചു.

          കൽപറ്റ : എൻ. എസ്.എസ് ഹയർ സെക്കന്ററി സ്കൂളിൽ അന്തർദേശീയ ലഹരി വിരുദ്ധ ദിനാചരണത്തോട് അനുബന്ധിച്ച് നാഷണൽ സർവ്വീസ് സ്കീമിന്റെ നേതൃത്വത്തിൽവൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ജനമൈത്രി പോലീസ് സംഘടിപ്പിച്ച റാലിയിൽ എൻ.എസ്.എസ്. വൊളണ്ടിയേഴ്സ് കണ്ണികളായി. സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ ലഹരി വിമുക്ത യുവത്വം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ഉപന്യാസ മത്സരത്തിൽ വിജയികളായ രൂപ ജന്ന, ആഷ്ലി മരിയ, നിധി റോസ് എന്നീ വിദ്യാർത്ഥികളെ ആദരിച്ചു. പ്രസ്തുത ചടങ്ങിൽ സംസ്ഥാന ധനവകുപ്പിൽ ഫിനാൻഷ്യൽ അഡീഷണൽ സെക്രട്ടറിയായ്…

          Read More

            ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യു വരിച്ച സൈനികരുടെ പേര് പുറത്തുവിട്ട് കേന്ദ്രം

            ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാകിസ്‌താനിലും പാക്ക് അധിനിവേശ കശ്മ‌ീരിലുമായി ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണമായ ഓപ്പറേഷൻ സിന്ദൂറിനിടെ കൊല്ലപ്പെട്ട സൈനികരുടെ പേരുകൾ പുറത്തുവിട്ട് കേന്ദ്ര സർക്കാർ. ഡൽഹിയിൽ ഇന്ത്യാ ഗേറ്റിന് സമീപം സ്ഥിതിചെയ്യുന്ന ദേശീയ യുദ്ധസ്മ‌ാരകത്തിലാണ് കൊല്ലപ്പെട്ട ആറു സൈനികരുടെ പേരുകൾ ആലേഖനം ചെയ്തത്. ദേശീയ യുദ്ധസ്മമാരക വെബ്‌സൈറ്റിലെ റോൾ ഓഫ് ഓണർ സെക്ഷനിലും പേരുവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   അഞ്ച് കരസേനാംഗങ്ങളും ഒരു വ്യോമസേനാംഗവുമാണ് ഓപ്പറേഷൻ സിന്ദൂറിനിടെ വീരമൃത്യു വരിച്ചത്. ഹെഡ്‌ക്വാർട്ടേഴ്സ് 10 ഇൻഫൻട്രി…

            Read More

              ബാംബൂ ബയോ ചാർ കാർഷിക മേഖലയിൽ മണ്ണിന്റെ ഫലഭൂയിഷ്ഠത വർധിപ്പിക്കാൻ ഉത്തമം

              തൃക്കൈപ്പറ്റ: കാർഷിക മേഖലയിൽ മണ്ണിന്റെ ഫലഭൂയിഷ്ടിത വർദ്ധിപ്പിക്കാനും ജലസംഭരണശേഷി കൂട്ടാനും ഉപയോഗിക്കാൻ ബാംബൂ ബയോ ചാർ ഏറ്റവും ഉത്തമാണെന്ന് ബാംബൂ ബയോ ചാർ നിർമ്മാണ ശില്പശാല അഭിപ്രായപ്പെട്ടു. ഗുണകരമായ സൂക്ഷ്മജീവികളുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നു. ദ വേൾഡ് ഓഫ് ബാംബൂ തൃക്കൈപ്പറ്റ ബാംബൂ ഗ്രോവിൽ സംഘടിപ്പിച്ച ശില്പശാല കേരള വന ഗവേഷണ ക്രേന്ദ്രം മുൻ ശാസ്ത്രഞ്ഞൻ ഇ.എം. മുരളീധരൻ നേതൃത്വം നൽകി.   ഉൽപ്പന്ന നിർമ്മാണത്തിന് ശേഷം പാഴായി പോകുന്ന മുള കഷ്ണങ്ങൾ ഉപയോഗിച്ച് ബാംബൂ ബയോ ചാർ ചെറിയ…

              Read More

                ലഹരി വിരുദ്ധ പ്രതിജ്ഞയടുത്തു..

                ലോക ലഹരി വിരുദ്ധ ദിനത്തിൽ വെള്ളമുണ്ട പോലീസ് ബഹുജന പങ്കാളിതത്തോടെ തരുവണയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.വാർഡ് മെമ്പർ മമ്മൂട്ടി മദനി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.മഴുവനൂർ വാർഡ് മെമ്പർ എസ്.നാസർ,സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ റോയ്,കമ്പ അബ്ദുള്ള ഹാജി,ഉസ്മാൻ പള്ളിയാൽ,അബ്ദുൾ റഹ്‌മാൻ.എസ് നജ്മുദീൻ.കെ.സി.കെ,പി.കെ.മുഹമ്മദ്,തുടങ്ങിയവർ നേതൃ ത്വം നൽകി

                Read More

                  തെരുവ് നായ നിയന്ത്രണത്തിന് അദ്ധ്യാപകരെ നിയോഗിക്കരുത്: കെഎസ്ടിസി

                  കൽപ്പറ്റ: സ്കൂൾ ക്യാമ്പസുകളിൽ തെരുവ് നായ നിയന്ത്രണത്തിനായി ‘നോഡൽ ഓഫീസർമാരെ’ നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ മറവിൽ, അധ്യാപകരെ ഈ ചുമതല ഏൽപ്പിക്കാനുള്ള നീക്കങ്ങളിൽ നിന്ന് അധികൃതർ അടിയന്തിരമായി പിന്തിരിയണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ (കെഎസ്ടിസി) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.  സ്വന്തം ചുമതലകൾ ഭംഗിയായി നടപ്പാക്കുന്നതിൽ പരാജയപ്പെട്ട ചില സർക്കാർ സംവിധാനങ്ങൾ, കോടതിയുടെ കണ്ണിൽ പൊടിയിടാൻ അധ്യാപകരെ ബലിയാടാക്കുകയാണോ എന്ന് സംഘടന സംശയിക്കുന്നു. ദേശീയ വിദ്യാഭ്യാസ അവകാശ നിയമം (RTE Act, 2009 –…

                  Read More

                    ലോക ലഹരി വിരുദ്ധ ദിനം; ലഹരി വിരുദ്ധ പരിപാടികളുമായി ലൂയിസ് മൗണ്ട് ആശുപത്രി

                    ചെന്നലോട്: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കേരള സർക്കാരിന്റെ ലഹരി വിരുദ്ധ ബോധവൽക്കരണ പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’-നോട് സഹകരിച്ച് ലൂയിസ് മൗണ്ട് ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന വിവിധ ലഹരി വിരുദ്ധ പരിപാടികൾക്ക് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് തുടക്കം കുറിച്ചു. ലഹരി ഉപയോഗം വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുകയും, യുവജനങ്ങളെ ലഹരിയിൽ നിന്ന് അകറ്റി ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് നയിക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. തരിയോട്…

                    Read More

                      കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷത്തിനു ജയം

                      കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പക്ഷത്തിനു ജയം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മിറ്റി ഭാരവാഹികളായി ജോജിൻ ടി ജോയ് (പ്രസിഡൻറ്) കെ ഉസ്മാൻ (ജനറൽ സെക്രട്ടറി) നൗഷാദ് കരിമ്പനക്കൽ ( ട്രഷറർ)എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു കൈനാട്ടിയിലെ ജില്ലാ വ്യാപാര ഭവനിൽ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥി കെ.ടി ഇസ്മായിലിന് 81 വോട്ടും ജോജിൻ ടി ജോയിക്ക് 164 വോട്ടും ലഭിച്ചു 250 കൗൺസിലർമാരിൽ 247 പേർ…

                      Read More