Headlines

    പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; നാട്ടിലേക്ക് വരാൻ ഇനി പുതിയ നിയമം, യാത്രയ്‌ക്ക് 24 മണിക്കൂർ മുമ്പ് ഒരു അപേക്ഷ പൂരിപ്പിക്കണം

    രാജ്യത്തേക്കെത്തുന്ന യാത്രക്കാർക്കായി പുതിയ പോർട്ടൽ ആരംഭിച്ച് ഇന്ത്യൻ സിവിൽ ഏവിയേഷൻ അതോറിറ്റി. ഇനിമുതൽ ഇന്ത്യയിലേക്കെത്തുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാർ അവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് സ്വയം സാക്ഷ്യപ്പെടുത്തുന്ന ഒരു അപേക്ഷ നിർബന്ധമായും പൂരിപ്പിച്ച് നൽകണം. എബോള രോഗം വ്യാപകമാകുന്നതിന് പിന്നാലെയാണ് പുതിയ നീക്കം. ‘എയർ സുവിധ 2.0’ എന്നാണ് ഇന്നലെ ആരംഭിച്ച പോർട്ടലിന്റെ പേര്. വിദേശത്ത് നിന്നെത്തുന്ന യാത്രക്കാർ നി‌ബന്ധമായും ഈ പോർട്ടലിൽ കയറി അപേക്ഷ പൂരിപ്പിക്കണം. 21 ദിവസത്തെ യാത്രാ വിവരം, എബോള രോഗലക്ഷണങ്ങളുണ്ടോ തുടങ്ങിയ വിവരങ്ങൾ ഫോമിൽ…

    Read More

      കലക്‌ടറേറ്റിലേക്ക്‌ ഡിവൈഎഫ്‌ഐ മാർച്ച് നടത്തി

      കൽപറ്റ: യുഡിഎഫ്‌ സർക്കാർ പിരിച്ചുവിട്ട ഗോത്രബന്ധു മെന്റർ അധ്യാപകരെ തിരിച്ചെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കലക്‌ടറേറ്റിലേക്ക്‌ ഡിവൈഎഫ്‌ഐ മാർച്ച് നടത്തി. ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കില്ലാതാക്കി ഒമ്പതുവർഷം സേവനം നൽകിയ ടിടിസി, ബിഎഡ്‌ യോഗ്യതയുള്ളവരെ തഴഞ്ഞ്‌ ഇഷ്‌ടക്കാരെ തിരുകിക്കയറ്റാൻ സർക്കാരിനെ അനുവദിക്കില്ലെന്ന്‌ പ്രഖ്യാപിച്ചു. മദ്യമാഫിയകൾക്ക് കൊള്ളലാഭമുണ്ടാക്കാൻ ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചതിനെതിരെയും കടലും കരയും ഉൾപ്പെടെ കോർപറേറ്റുകൾക്ക്‌ എഴുതിനൽകുന്ന സംസ്ഥാന സർക്കാർ നയത്തിനെതിരെയും പ്രതിഷേധിച്ചു. സർവകലാശാലകളിലെ ആർഎസ്‌എസ്‌ വൽക്കരണത്തിനെതിരെയും മുദ്രാവാക്യമുയർത്തി. ജില്ലാ കമ്മിറ്റി ഓഫീസായ പി ബിജു സ്മാരകമന്ദിരത്തിൽനിന്നുമാണ്‌ മാർച്ച്‌ ആരംഭിച്ചത്‌. കലക്‌ടറേറ്റിന്‌…

      Read More

        ദുരന്ത സാധ്യത: എടവക പഞ്ചായത്ത് ഗ്രാമയാത്ര നടത്തി

        മാനന്തവാടി: ദുരന്ത സാധ്യതാപ്രദേശങ്ങളിലെ മുന്നൊരുക്കം വിലയിരുത്തുന്നതിനും ജനങ്ങളെ ബോധവത്കരിക്കുന്നതിനും എടവക പഞ്ചായത്ത് ഗ്രാമയാത്ര നടത്തി. ഒരപ്പ് പകല്‍ വീട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ പ്രധാന പ്രളയബാധിത പ്രദേശങ്ങളായിരുന്ന ചൊവ്വ, ഒരപ്പ് അഗ്രഹാരം, വേങ്ങാരക്കടവ്, കാക്കഞ്ചേരി, കമ്മന, ചെറുവയല്‍, പായോട്, പാണ്ടിക്കടവ് വഴി ചാമാടിപ്പൊയിലില്‍ എത്തിയായിരുന്നു സമാപനം. മുമ്പ് പ്രളയം ഉണ്ടായ സ്ഥലങ്ങളില്‍ അതത് വാര്‍ഡ് അംഗങ്ങളുടെ നേതൃത്വത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരും ആര്‍ആര്‍ടി അംഗങ്ങളും വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കോ…

        Read More

          സ്വർണ്ണമാല നഷ്ടമാകുന്നത് പതിവാകുന്നു വനിതാ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് പോലീസ്

          മാനന്തവാടി ടൗണിലെ മുൻസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്തും കെഎസ്ആർടിസി ബസുകളിലും വനിതാ യാത്രക്കാരുടെ സ്വർണ്ണമാലകൾ നഷ്ടപ്പെടുന്നത് പതിവാകുന്നു. ഒരാഴ്‌ചയ്ക്കിടെ മൂന്ന് സ്ത്രീകളിൽ നിന്നായി പത്ത് പവനിലധികം തൂക്കം വരുന്ന സ്വർണ്ണമാലകളാണ് നഷ്ടപ്പെട്ടത്. കൊട്ടി യൂർ ഉത്സവവുമായി ബന്ധപ്പെട്ട് തിരക്കുള്ള സമയത്താണ് ആദ്യത്തെ രണ്ട് ആഭരണങ്ങൾ നഷ്ടപെട്ടത്. കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത മറ്റൊരു സ്ത്രീയുടെ ആറരപവൻ്റെ മാലയും സമാനമായ രീതിയിൽ നഷ്ടപ്പെട്ടു. ഉത്സവത്തിരക്കും ബസുകളിലെ തിരക്കും മുതലെടുത്ത് ചിലർ ദുരുപയോഗം ചെയ്യുന്നതായാണ് സൂചന. തുടർച്ചയായ…

          Read More

            പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 28ന്; ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും

            കൽപറ്റ:ദേശീയ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായുള്ള തുള്ളി മരുന്ന് വിതരണം ജൂണ്‍ 28ന് നടക്കും. അഞ്ച് വയസ്സു വരെയുള്ള കുട്ടികള്‍ക്ക് അന്നേദിവസം പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്യും. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം 28ന് രാവിലെ ഒമ്പതിന് പ്രിയങ്ക ഗാന്ധി എം.പി പടിഞ്ഞാറത്തറ ബസ് സ്റ്റാന്റില്‍ നിര്‍വഹിക്കും. ജില്ലയില്‍ 52,175 കുട്ടികള്‍ക്ക് അന്നേ ദിവസം പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കും. ഇതിനായി 561 പള്‍സ് പോളിയോ ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ കേന്ദ്രങ്ങളിലും അങ്കണവാടികളിലുമുള്ള…

            Read More

              രാസവളം ലഭ്യതയും സബ്‌സിഡിയും ഉറപ്പു വരുത്തണം: സ്വതന്ത്ര കർഷക സംഘം.

              കൽപ്പറ്റ: രസവളത്തിന്റെ ലഭ്യതയും കർഷകർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സബ്‌സിഡി യും ഉറപ്പു വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് കൽപ്പറ്റ നിയോജക മണ്ഡലം സ്വതന്ത്ര കർഷക സംഘം സ്പെഷ്യൽ കൺവെൻഷൻ ആവശ്യപ്പെട്ടു. പ്രസിഡണ്ട് തന്നാണി അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. കൽപ്പറ്റ ലീഗ് ഹൗസിൽ ചേർന്ന കൺവെൻഷൻ എസ്.കെ.എസ് സംസ്ഥാന സെക്രട്ടറി പി.കെ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് വി. ന്നുസ്സൈനാർ ഹാജി മുഖ്യ പ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി അലവി വടക്കേതിൽ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു….

              Read More

                ഉന്നത വിജയം നേടിയ വിദ്യാർഥികളെ കെമിസ്ട്രി അസോസിയേഷൻ ആദരിച്ചു

                കൽപ്പറ്റ: ഹയർസെക്കൻഡറി / വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയിൽ കെമിസ്ട്രി വിഷയത്തിൽ മുഴുവൻ മാർക്കും വാങ്ങിയ വിദ്യാർഥികളെ ആദരിച്ചു . അസോസിയേഷൻ ഓഫ് കെമിസ്ട്രി ടീച്ചേഴ്സിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും , മെമൻ്റെയു നൽകി ആദരിച്ചത് . ജില്ലയിൽ 35 വിദ്യാർഥികളാണ് കെമിസ്ട്രി പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങിയത് . കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൽ എം വിവേകാനന്ദൻ ഉദ്ഘാടനം ചെയ്തു . മുണ്ടേരി സ്കൂൾ പ്രിൻസിപ്പൽ…

                Read More

                  തിരുസ്വരൂപ പ്രതിഷ്ഠയും നൊവേനയും ആരംഭിച്ചു

                   പുൽപ്പള്ളി:- തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ദിനമായ ദു:ഖ്റാന തിരുനാളിനു മുന്നോടിയായി മരകാവ് സെന്റ് തോമസ് പള്ളിയിൽ ശ്ലീഹായുടെ തിരുസ്വരൂപ പ്രതിഷ്ഠയും 9 ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക നൊവേനയും ആരംഭിച്ചു. വയനാട്ടിൽ മാർത്തോമാ ശ്ലീഹായുടെ നാമധേയത്തിൽ ആരംഭിച്ച ആദ്യത്തെ ദൈവാലയങ്ങളിൽ ഒന്നാണ് മരകാവ് സെന്റ് തോമസ് പള്ളി . സ്ഥാപിതമായിട്ട് 80 വർഷങ്ങളോളമാകുന്ന ഇവിടെ, എല്ലാ വെള്ളിയാഴ്ചകളിലും തോമാശ്ലീഹായോടുള്ള പ്രത്യേക പ്രാർത്ഥനകളും നടത്തിവരുന്നു .ജൂലൈ മൂന്ന് ദു:ഖ്റാന തിരുനാളിൽ പ്രത്യേക തിരുകർമ്മങ്ങളോടുകൂടിയ ആഘോഷവും ഇവിടെ നടക്കും .ഇടവകയിലെ മൂന്നു വാർഡുകളിൽ…

                  Read More

                    വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച സർക്കാർ എസ്‌എസ്‌എൽസി ബുക്കിലെ പേരുതിരുത്തൽ ഫീസ്‌ അഞ്ചിരട്ടി കൂട്ടി

                    തിരുവനന്തപുരം : എസ്എസ്എൽസി സർട്ടിഫിക്കറ്റുകളിൽ പേരു തിരുത്തുന്നതിനുള്ള ഫീസ് കുത്തനെ വർദ്ധിപ്പിച്ചു. നിലവിൽ ഈടാക്കിയിരുന്ന 30 രൂപയിൽ നിന്ന് 150 രൂപയായാണ് ഫീസ് ഉയർത്തിയത്. ഏകദേശം അഞ്ചുമടങ്ങ് വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്.   സർട്ടിഫിക്കറ്റ് അച്ചടി, അനുബന്ധ പ്രിന്റിംഗ് ചെലവുകൾ എന്നിവ പരിഗണിക്കുമ്പോൾ നിലവിലെ 30 രൂപ അപര്യാപ്തമാണെന്ന പരീക്ഷാ കമീഷണറുടെ റിപ്പോർട്ട് സർക്കാർ അംഗീകരിക്കുകയായിരുന്നു. ഗസറ്റ് വിജ്ഞാപനത്തിലൂടെ പേരുമാറ്റം വരുത്തിയ ശേഷം എസ്എസ്എൽസി…

                    Read More

                      ചാരായം വാറ്റാൻ പാകപ്പെടുത്തിയ 210 ലിറ്റർ വാഷ് പിടികൂടി

                      നൂൽപ്പുഴ -:ലഹരി വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടറിന്റെ ‘ ഭാഗമായി നൂൽപുഴ മൂക്കുത്തികുന്നു ഭാഗത്ത്‌ വയനാട് എക്സൈസ് ഇന്റലിജിൻസും, സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ മൂക്കുത്തിക്കുന്ന്‌ പാലത്തിന്റെ ഉയരത്തിലുള്ള ഗർഡറുകൾക്കിടയിൽ രഹസ്യമായി സൂക്ഷിച്ചുവെച്ച 210 ലിറ്റർ വാഷ് പിടികൂടി. വാഷ് സൂക്ഷിച്ചുവെച്ച ആളെക്കുറിച്ചുള്ള അന്വേഷണം നടന്നുവരുന്നതായി എക്സൈസ് അറിയിച്ചു.വയനാട് എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ രാജേഷ് കോമത്തിന്റെ ന്റെ നേതൃത്വത്തിൽ ഉള്ള പരിശോധന സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ…

                      Read More