Headlines

    അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

    ബത്തേരി:കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ,ഭാരതീയ ചികിത്സ വകുപ്പ് , ഹോമിയോ വകുപ്പ് ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ യോഗ ദിനം ആചരിച്ചു. ബത്തേരി നഗരസഭാ ഉപാധ്യക്ഷൻ എം.ജി. ഇന്ദ്രജിത് ഉദ് ഘാടനം ചെയ്തു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ലീല പാൽപ്പാത്ത് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ കെ. പി. ജയചന്ദ്രൻ പദ്ധതി വിശദീകരണം നടത്തി. ജില്ലാ മെഡിക്കൽ ഓഫീസർമാരായ ഡോ. ഒ.കെ.ശ്രീജ, (ആയുർവേദ ) , ഡോ.അച്ചാമ്മ…

    Read More

      രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

      മാനന്തവാടി: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളേജിലെ യൂത്ത് റെഡ് ക്രോസ് യൂണിറ്റിന്റെ നേതൃത്വത്തിൽ എൻ എസ് എസ്, എൻ സി സി യൂണിറ്റുകൾ ചേർന്ന് ജ്യോതിർഗമയുടെയും, ബ്ലഡ് ബാങ്കിൻ്റെയും സഹകരണത്തോടെ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. . കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ ഡോ തോമസ് മോണോത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർമാരായ ഡോ എം. കെ. അനുപ്രിയ, ഡോ. എം. കെ. സാജിത എന്നിവർ നേതൃത്വം…

      Read More

        കേരളത്തിൽ ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കാം’: കായികമന്ത്രി ഒ.ജെ ജനീഷ്

        തിരുവനന്തപുരം: കേരളത്തിൽ ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കാമെന്ന് കായികമന്ത്രി ഒ.ജെ ജനീഷ്. വിഷയത്തിൽ സീ എന്റർടൈന്മെന്റ്, സീ 5, ഈഗിൾസ് ക്ലബ് എന്നിവർ അനുകൂല നിലപാട് സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.   കേരളത്തിൽ മാത്രമാണ് ഇതിന് അനുമതിയുള്ളത്. സംസ്ഥാനത്തെ പ്രാദേശിക ക്ലബുകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ, പബ്ലിക് ലൈബ്രറികൾ, യൂണിവേഴ്സിറ്റി കോളേജുകൾ, സ്‌കൂളുകൾ, സാമൂഹിക കൂട്ടായ്മകൾ എന്നിവിടങ്ങളിൽ വാണിജ്യ താത്പര്യമില്ലാതെ ലോകകപ്പ് മത്സരങ്ങൾ പ്രദർശിപ്പിക്കാം.   എന്നാൽ ടിക്കറ്റ് വെച്ച് പ്രദർശനം നടത്തുന്നവർക്ക് പരിമിതിയുണ്ട്. പ്രവേശന…

        Read More

          കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന്‍ തുടങ്ങി.

          വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്, വെറ്ററിനറി ഡിസ്പെൻസറി വെള്ളമുണ്ട- കുളമ്പു രോഗ  പ്രതിരോധ കുത്തിവെപ്പ്- 8 ആം ഘട്ടം ഉദ്ഘാടനം ബഹു പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഖമർ ലൈല അവറുകൾ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി എം ലതിക, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ആത്തിക ടീച്ചർ, മെമ്പർ ശ്രീ കെ സി സുധാകരൻ, വെറ്ററിനറി സർജൻ ഡോ ഫഹ്മിദ വി, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവർ സന്നിഹിതരായി.ജൂൺ 20 മുതൽ ജൂലൈ 14 വരെ…

          Read More

            മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിൽ ആ ബോർഡ് പാടില്ല; ഡിസ്കൗണ്ട് ബോർഡുകൾ വിലക്കിയ സർക്കുലർ ശരിവെച്ച് ഹൈക്കോടതി

            കൊച്ചി: മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ ഡിസ്കൗണ്ട് ബോർഡുകൾ സ്ഥാപിക്കുന്നത് വിലക്കുന്ന ഡ്രഗ്സ് കൺട്രോളറുടെ സർക്കുലർ ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഡിസ്കൗണ്ട് ബോർഡുകൾക്ക് വിലക്കേർപ്പെടുത്തിയെങ്കിലും വിലക്കുറവിൽ മരുന്നുകൾ വിൽക്കുന്നതിന് തടസമില്ലെന്ന് കോടതി വ്യക്തമാക്കി. . 80 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കുമെന്ന തരത്തിൽ സ്ഥാപിക്കുന്ന ബോർഡുകൾ പൊതുജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനിടയാക്കുന്നതാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഈ വിശദീകരണം കോടതി അംഗീകരിച്ചു.   ഇത്തരം നിർദേശങ്ങൾ ഉൾപ്പെടുത്തി സർക്കുലർ…

            Read More

              പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ വരള്‍ച്ച: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ മന്ത്രി മോന്‍സ് ജോസഫിന് കത്ത് നല്‍കി

              കല്‍പ്പറ്റ: വേനല്‍ക്കാലത്ത് അതിരൂക്ഷമായ വരള്‍ച്ച നേരിടുന്ന വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ കര്‍ണാടക സര്‍ക്കാരുമായി കൂടിയാലോചിച്ച് അവര്‍ക്ക് കൂടി ഉപകാരപ്രദമായ രീതിയില്‍ പുഴയില്‍ തടയണകള്‍ നിര്‍മ്മിച്ച് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ വിപുലപ്പെടുത്തി കര്‍ഷകര്‍ക്ക് ജലം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് ജലസേചന വകുപ്പ് മന്ത്രി മോന്‍സ് ജോസഫിന് എം എല്‍ എ കത്ത് നല്‍കി. കുടിയേറ്റമേഖലയായ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ വരള്‍ച്ച രൂക്ഷമാകുന്നതോടെ പ്രസ്തുത പ്രദേശത്തെ…

              Read More

                വിഴിഞ്ഞം തീരത്ത് ഫോട്ടോ എടുക്കുന്നതിനിടെ വയനാട് സ്വദേശിയെ കടലില്‍ വീണ് കാണാതായി

                വിഴിഞ്ഞം തീരത്ത് ഫോട്ടോ എടുക്കുന്നതിനിടെ വയനാട് സ്വദേശിയെ കടലില്‍ വീണ് കാണാതായി സുഹ്യത്തുക്കൊള്‍ക്കൊപ്പം പാറപ്പുറത്തുനിന്ന് ഫോട്ടോയെടുക്കവെ തിരയടിച്ച്‌ കടലില്‍ വീണ യുവാവിനെ കാണാതായി മറ്റൊരുയുവാവും തിരയില്‍പ്പെട്ടുവെങ്കിലും അല്‍ഭുതകരമായി രക്ഷപ്പെട്ടു. വയനാട് പയ്യമ്പിളളി ആറാട്ടുതറ നന്ദനം വീട്ടില്‍ റിട്ട; കെ എസ് ഇ ബി ഉദ്യോഗസ്ഥന്‍ സെല്‍വരാജിന്റെയും അജിതയുടെയും മകന്‍ എ എസ് ശ്രീജിത്തിനെ(28) ആണ് കാണാതായത്. ഒപ്പമുണ്ടായിരുന്നവരില്‍ മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു.   ശ്രീജിത്തിനൊപ്പം തിരയില്‍ മുങ്ങിപ്പോയ വിജയ് പാറയില്‍ പിടിച്ചുകിടന്നശേഷം രക്ഷപ്പെടുകയായിരുന്നു. നേമം വിദ്യാധിരാജ ഹോമിയോ…

                Read More

                  ഉംറ യാത്രക്കാർ സഞ്ചരിച്ച ബസ് കത്തിനശിച്ചു

                  ഉംറ യാത്രക്കാർ സഞ്ചരിച്ച ബസ് കത്തിനശിച്ചു തരുവണയിൽ നിന്നും തിങ്കളാഴ്‌ച രാത്രിയിൽ ഉംറക്ക് പുറപ്പെട്ട സംഘം സഞ്ചരിച്ച ബസ്സാണ് കത്തി നശിച്ചത്. കണ്ണൂര്‍: മട്ടന്നൂര്‍ ശിവപുരത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; ബസ് പൂര്‍ണമായും കത്തി നശിച്ചു. ശിവപുരം മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് നിന്നാണ് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് പൂര്‍ണമായും കത്തി നശിച്ചു. ഉംറ തീര്‍ത്ഥാടകരുമായി വയനാട്ടില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്.   തീപിടുത്തത്തില്‍ ബസിന് സമീപമുണ്ടായിരുന്ന ചില കടകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ്…

                  Read More

                    ലഹരിക്കെതിരെ ‘വൺ മില്യൺ ഗോൾ’; പനമരം ജി.എച്ച്.എസ്.എസിൽ ആവേശോജ്വല സമാപനം

                    പനമരം: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘വൺ മില്യൺ ഗോൾ തൂഫാൻ’ ചലഞ്ചിന് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആവേശോജ്വല സമാപനം. സ്കൂളിലെ ചലഞ്ചേഴ്സ് ക്ലബ്ബ്, എസ്.പി.സി, എൻ.എസ്.എസ് എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ക്യാമ്പയിനിൽ, സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളെയും കൊണ്ട് ഗോൾ അടിപ്പിച്ചു എന്ന അപൂർവ്വ നേട്ടത്തോടെയാണ് ചലഞ്ച് പൂർത്തിയാക്കിയത്. ദിവസങ്ങളായി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ മത്സരങ്ങളുടെ ഔദ്യോഗിക സമാപനം വയനാട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ…

                    Read More

                      മൂപ്പൈനാട് ഗ്രാമപഞ്ചായത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

                      വടുവൻചാൽ : പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മുപ്പൈനാട് ഗ്രാമപഞ്ചായത്ത് ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി ,കുടുംബശ്രീയുമായി സഹകരിച്ച് ആയുർവേദ ഡിസ്പെൻസറിയിൽവെച്ച് യോഗ ദിനാഘോഷം നടത്തി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സംഗീത രാമകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങ്‌ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുധ സി വി ഉദ്ഘാടനം ചെയ്തു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ദൈനംദിന ജീവിതത്തിൽ യോഗ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചും ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ രേഖ സി എൻ വിശദീകരിച്ചു. ആരോഗ്യകരമായ വാർദ്ധക്യം യോഗയിലൂടെ എന്നതാണ്…

                      Read More