എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു; ‘തരുവണ പ്ലസ്’ കൃഷിമന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു
തരുവണ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും മികച്ച വിജയം കൈവരിച്ച സ്കൂളുകൾക്കുമായി സംഘടിപ്പിച്ച അനുമോദന സദസ്സ് *’തരുവണ പ്ലസ് 2K26* കൃഷിമന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. തരുവണ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ മുഫീദ തസ്‌നിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നാലാം മെയിൽ സി.എ.എച്ച് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ മാനന്തവാടി എം.എൽ.എ ഉഷാ വിജയൻ മുഖ്യാതിഥിയായിരുന്നു. പനമരം പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം അധ്യക്ഷത വഹിച്ച പരിപാടിയിൽ വെള്ളമുണ്ട…
