കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു
കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. ആരോഗ്യ വകുപ്പ്, ഭാരതീയ ചികിത്സ വകുപ്പ്, ഹോമിയോ വകുപ്പ് ആയുഷ് മിഷന്‍ വയനാട് എന്നിവയുമായി സഹകരിച്ച് നടത്തിയ പരിപാടി ബത്തേരി നഗരസഭ കമ്മ്യൂണിറ്റി ഹാളില്‍ നഗരസഭ ഡെപ്യൂട്ടി ചെയര്‍ പേഴ്‌സണ്‍ എം.കെ.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ.പി.ജയചന്ദ്രന്‍ പദ്ധതി വിശദീകരിച്ചു. കുടുംബശ്രീ സ്‌കൂള്‍ ഓഫ് യോഗ എന്ന പേരില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി കല്‍പറ്റ സിവില്‍ സ്റ്റേഷന്‍, വിവിധ തദ്ദേശ…
