Headlines

    ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ മാമോഗ്രാഫി സേവനം.

    മേപ്പാടി: സ്ത്രീകളിലെ സ്തനാർബുദം പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തുന്നതിനും കൃത്യമായ രോഗനിർണയം ഉറപ്പാക്കുന്നതിനുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ അത്യാധുനിക മാമോഗ്രാഫി സംവിധാനത്തിന്റെ ഉദ്ഘാടനം എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവഹിച്ചു. റേഡിയോളജി ആൻഡ് ഇമേജിങ് സയൻസസ് വിഭാഗത്തിന്റെ കീഴിൽ ആരംഭിച്ച പുതിയ സംവിധാനം സ്ത്രീകളുടെ ആരോഗ്യ സംരക്ഷണ രംഗത്ത് കൂടുതൽ മികച്ച സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ്. സ്തനാർബുദ നിർണയത്തിനും സ്ക്രീനിംഗിനുമായി ഒരുക്കിയിരിക്കുന്ന വിഭാഗത്തിൽ സ്ക്രീനിംഗ് മാമോഗ്രാഫി, ഡയഗ്നോസ്റ്റിക് മാമോഗ്രഫി, 2D മാമോഗ്രഫി, സ്റ്റീരിയോടാക്ടിക് ബയോപ്സി,…

    Read More

      മെഡിക്കൽ കോളജ്: മടക്കിമലയ്ക്കായി കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രമേയം.

      വെണ്ണിയോട് :ജില്ലയ്ക്കായി 2012 ൽ പ്രഖ്യാപിക്കുകയും 2013 ൽ തറക്കല്ലിടുകയും ചെയ്ത എം.കെ.ജിനചന്ദ്രൻ സ്‌മാരക വയനാട് മെഡിക്കൽ കോളജ്, ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി നൽകിയ 53 ഏക്കർ ഭൂമിയിൽ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രമേയം അവതരിപ്പിച്ചു. കോട്ടത്തറ പഞ്ചായത്തിലെ മടക്കിമലയിലെ ഭൂമിയിൽ നിർമാണം ആരംഭിക്കുന്നതിനുള്ള നടപടികൾ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണു പ്രമേയം. ഗ്രാമ പഞ്ചായത്ത് അംഗം പി.പി. റെനീഷ് ആണ് പ്രമേയം അവതരിപ്പിച്ചത്.

      Read More

        12 കോടിയോളം രൂപയുടെ കഞ്ചാവുമായി വിമാനത്താവളത്തിൽ, മുൻ മിസ്സിസ് കേരള മത്സരാർഥിയായ മാനന്തവാടി സ്വദേശി അറസ്റ്റിൽ.

        മുംബൈ: 12കോടിയോളം രൂപയുടെ കഞ്ചാവ് കടത്താൻ ശ്രമിച്ച മുൻ മിസ്സിസ് കേരള മത്സരാർഥി മുംബൈ വിമാ-നത്താവളത്തിൽ പിടിയിൽ. 2025-ലെ മിസ്സിസ് കേരള മത്സരത്തിലെ മത്സരാർഥിയായിരുന്ന മാനന്തവാടി പുതുശ്ശേരി സ്വദേശ്ശിനി ഹർഷ സണ്ണി (28) ആണ് 11.82 കോടി രൂപയുടെ കഞ്ചാവുമായി അറസ്റ്റിലായത്.ജൂൺ പത്തിന് രാത്രിയിൽ ബാങ്കോ-ക്കിൽനിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ (TG-351) മും-ബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതായിരുന്നു ഹർഷ. വി-മാനത്താവളത്തിലെ പതിവ് നിരീക്ഷണത്തിനിടെ ഇവ-രുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ എയർ ഇന്റലി-ജൻസ് യൂണിറ്റിലെയും…

        Read More

          വയനാട് ജില്ലയിൽ എട്ട് തട്ട് കടകൾ പൂട്ടിച്ചു

          വയനാട് ജില്ലയിൽ എട്ട് തട്ട് കടകൾ പൂട്ടിച്ചു ഷിഗെല്ല റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനു വൃത്തിഹീനമായ തട്ടുകടകളിലൂടെ രോഗം പകരാനുള്ള സാധ്യത നിയന്ത്രിക്കുന്നതിനുമായി വ്യാപക പരിശോധനകളാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് നഗരസഭ ആരോഗ്യ വിഭാഗവുമായി ചേർന്ന് സുൽത്താൻ ബത്തേരി കേന്ദ്രികരിച്ചു നടത്തിയത്. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ, പൊതു ശുചിത്വ മാർഗനിർദേശങ്ങൾ എന്നിവയിൽ ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ബന്ധപ്പെട്ട 8 സ്ഥാപനങ്ങളുടെ പ്രവർത്തനം അടിയന്തിരമായി നിർത്തിവെക്കുന്നതിനായി ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ ശിപാർശ സമർപ്പിച്ചു. പൊതുജനാരോഗ്യ സംരക്ഷണം…

          Read More

            വെള്ളമുണ്ട പബ്ലിക് ലൈബ്രറിക്ക് റഫറന്‍സ് ഗ്രന്ഥം നല്‍കി

            വെള്ളമുണ്ട: സുകുമാരന്‍ മംഗലശേരി അദ്ദേഹം രചിച്ച ‘ഭിന്നശേഷി വ്യക്തികളുടെ അവകാശ നിയമം’ എന്ന റഫറന്‍സ് ഗ്രന്ഥം പബ്ലിക് ലൈബ്രറിക്ക് നല്‍കി. ലൈബ്രറി സംഘടിപ്പിച്ച ‘എഴുത്തുകാര്‍ വായനശാലയിലൂടെ’ പരിപാടിയില്‍ പങ്കെടുത്തായിരുന്നു പുസ്തകദാനം. ലൈബ്രറി പ്രസിഡന്റ് എം. സുധാകരന്‍ അധ്യക്ഷത വഹിച്ചു. എം. സരസമ്മ, അഫ്ജന ഫാത്തിമ, മിഥുന്‍ മുണ്ടക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.സെക്രട്ടറി എം. മണികണ്ഠന്‍ സ്വാഗതവും എം. നാരായണന്‍ നന്ദിയും പറഞ്ഞു.  

            Read More

              വേള്‍ഡ്കപ്പ്: സിഗ്നേച്ചര്‍ കാമ്പയിന്‍ ആരംഭിച്ചു.

              ചേനംകൊല്ലി: കെബിസിടി വായനശാല ആന്‍ഡ് ക്ലബിന്റെ നേതൃത്വത്തില്‍ ഫുട്‌ബോള്‍ വേള്‍ഡ്കപ്പ് ഫാന്‍സ് സിഗ്നേച്ചര്‍ കാമ്പയിന്‍ ആരംഭിച്ചു. മുട്ടില്‍ പഞ്ചായത്ത് അംഗം കെ.എം. ജോഷി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് സി.എം. സുമേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ഫിനോസ്‌കമാല്‍, കെ.എ. സല്‍മാനുള്‍ ഫാരിസ്, റഷീന നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു. വേള്‍ഡ്കപ്പ് മത്സരങ്ങളുടെ പ്രദര്‍ശനം, ക്വിസ് മത്സരം, ഷൂട്ട്ഔട്ട് എന്നിവ അടുത്ത ദിവസങ്ങളില്‍ നടത്തും.  

              Read More

                പാലിയേറ്റീവ് ഫണ്ട് കൈമാറി

                വൈത്തിരി:കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ വൈത്തിരി സി.ഡി.എസ് സമാഹരിച്ച പാലിയേറ്റീവ് ഫണ്ട് ആൽഫ പാലിയേറ്റീവ് സെൻ്ററിന് ഫണ്ട് കൈമാറി. കുടുംബശ്രീകളിൽ നിന്ന് മൂന്ന് ദിവസം കൊണ്ട് സമാഹരിച്ച 1,15,900 രൂപ വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വത്സല സദാനന്ദൻ കൈമാറി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജി കുന്നത്ത് അധ്യക്ഷയായി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോളി ജോസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൽസി ജോർജ്, ബ്ലോക്ക് മെമ്പർ തെസ്നി, സി.ഡി.എസ് ചെയർപേഴ്സൺ ഉഷ ജ്യോതിദാസ്,…

                Read More

                  സൗജന്യം സെപ്റ്റംബര്‍ വരെ മാത്രം, ആധാറില്‍ പൊതുജനങ്ങള്‍ അറിയേണ്ട പ്രധാന വിവരങ്ങള്‍; കുട്ടികളുടെ ആധാര്‍ രജിസ്ട്രേഷനും പൂര്‍ത്തിയാക്കണം.

                  കേരളത്തില്‍ ആധാറിന്‍റെ നോഡല്‍ ഏജൻസിയായി കേരള സംസ്ഥാന ഐ.ടി. മിഷനെയാണ് സംസ്ഥാന സർക്കാരും ഭാരതീയ സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിയും (UIDAI) ചുമതലപ്പെടുത്തിയിരിക്കുന്നത്.   ആധാർ സേവനങ്ങളുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ താഴെ നല്‍കുന്നു:   കുട്ടികളുടെ ആധാർ രജിസ്ട്രേഷൻ (0 – 5 വയസ്)   നവജാത ശിശുക്കള്‍ക്ക് ഉള്‍പ്പെടെ 5 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ആധാർ എടുക്കാവുന്നതാണ്. ഈ പ്രായത്തിലുള്ള കുട്ടികളുടെ ബയോമെട്രിക്‌സ് (വിരലടയാളം, കണ്‍പോളകളുടെ രേഖ എന്നിവ) ശേഖരിക്കാറില്ല. മാതാപിതാക്കളുടെ ആധാറുമായി ബന്ധിപ്പിച്ചാണ്…

                  Read More

                    കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റില്‍ സീലിങ് അടര്‍ന്നുവീണു; മാനന്തവാടി സ്വദേശി ഉൾപ്പെടെ 2 യാത്രക്കാര്‍ക്ക് പരിക്ക്

                    കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റില്‍ സീലിങ് അടര്‍ന്നുവീണു; മാനന്തവാടി സ്വദേശി ഉൾപ്പെടെ 2 യാത്രക്കാര്‍ക്ക് പരിക്ക് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ന്റില്‍ സീലിങ് അടര്‍ന്ന് വീണ് അപകടം. രണ്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. യാത്രക്കാര്‍ ബസ് കാത്തിരിക്കുന്ന ഇടത്തെ സീലിങാണ് അടര്‍ന്ന് വീണത്. ഇവര്‍ കസേരയില്‍ ഇരിക്കുമ്പോഴായിരുന്നു അപകടം. കായംകുളം സ്വദേശി മധു, മാനന്തവാടി സ്വദേശി അജിത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

                    Read More

                      സംസ്ഥാനത്ത് കനത്ത മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കള്ളക്കടല്‍ ജാഗ്രതാ മുന്നറിയിപ്പും

                      തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, തൃശ്ശൂര്‍, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കന്നത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50…

                      Read More