Headlines

    ഷിഗെല്ല 7പേർ കൂടി ആശുപത്രി വിട്ടു

    ബത്തേരി: ഷിഗെല്ല രോഗലക്ഷണവുമായി ആശുപത്രിയിലുണ്ടായിരുന്ന ഏഴ് പേർ കൂടി ആശുപത്രി വിട്ടു. ഇതോടെ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 23 ആയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ കെ ടി രേഖ അറിയിച്ചു.

    Read More

      മണ്‍സൂണ്‍ എത്തിയതോടെ കാരാപ്പുഴ ഡാമില്‍ മീനുകളുടെ ലഭ്യത വര്‍ധിച്ചു

      മണ്‍സൂണ്‍ എത്തിയതോടെ കാരാപ്പുഴ ഡാമില്‍ മീനുകളുടെ ലഭ്യത വര്‍ധിച്ചു. രാവിലെ തന്നെ നെല്ലാറച്ചാലിലെ വില്‍പന സ്‌റ്റാളില്‍ നാടിന്റെ തനത്‌ മീന്‍ വാങ്ങാനെത്തുന്നവരുടെ വരിയും നീളവും വര്‍ധിച്ചു തുടങ്ങി. ഒരു കിലോ മുതല്‍ 27 കിലോ വരെ തൂക്കമുള്ള മീനുകള്‍ വരെയാണ്‌ ഡാമില്‍ നിന്നു പിടിച്ച്‌ ഇവിടെ വില്‍പനയ്‌ക്കായി എത്തിക്കുന്നത്‌. നെല്ലാറച്ചാലിലെ സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണു ഡാമിലെ മീന്‍പിടിത്തവും വിപണനവും നടത്തുന്നത്‌. നൂറിലേറെ പേരാണ്‌ മീന്‍പിടിക്കാനായി സംഘത്തില്‍ റജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നതെങ്കിലും സ്‌ഥിരമായി ഡാമില്‍ മീന്‍ പിടിക്കാനിറങ്ങുന്നതു മുപ്പതിലേറെ പേരാണ്‌….

      Read More

        ഉഷ വിജയന് സ്വീകരണം നല്‍കി

        കല്‍പ്പറ്റ: മഹിളാകോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി നിയോജകമണ്ഡലം എം എല്‍ എ ഉഷാവിജയന് സ്വീകരണം നല്‍കി. ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. മഹിളാകോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് ജിനി തോമസ് അധ്യക്ഷയായിരുന്നു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ എല്‍ പൗലോസ്, പി കെ ജയലക്ഷ്മി, പി പി ആലി. എം ജി ബിജു, ചിന്നമ്മ ജോസ്, ഒ വി അപ്പച്ചന്‍, ഉഷാതമ്പി, മേഴ്‌സി സാബു തുടങ്ങിയവര്‍…

        Read More

          സ്‌നേഹാദരവ് 2026; ഉന്നതവിജയം നേടിയവരെ ആദരിച്ചു.

          പുല്‍പ്പള്ളി: കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി മേഖലയിലെ വിവിധ മത്സരങ്ങളിലും പരീക്ഷകളിലും ഉന്നതവിജയം നേടിയവരെ ആദരിക്കുവാന്‍ ‘സ്‌നേഹാദരവ് 2026’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. ഡി സി സി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക് ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയും, കലാകായിക രംഗങ്ങളില്‍ മികച്ച സംഭാവനകള്‍ നല്‍കിയും നാടിന്റെ അഭിമാനമായി മാറി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്…

          Read More

            ബസിൽ കയറുന്നതിനിടെ കായിക താരത്തിൻ്റെ ഫോൺ മോഷ്‌ടിച്ചു.

            കൽപ്പറ്റ: ബസ് യാത്രക്കിടെ കായിക താരത്തിൻ്റെ മൊബൈൽ മോഷണം പോയി. വയനാട് കാട്ടിക്കുളം സ്വദേശിയും കോതമംഗലം മാർ ബസേലിയോസ് ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയും സംസ്ഥാന കായിക താരവുമായ കെ എ മുഹമ്മദ് സിനാൻ്റെ ഫോണാണ് മോഷ്ടിക്കപ്പെട്ടത്. കൂടെ യാത്ര ചെയ്ത സുഹൃത്തിൻ്റെ പാൻ്റ്സിൻ്റെ പോക്കറ്റിൽ നിന്നാണ് മധ്യവയസ്കനായ ഒരാൾ ഫോൺ മോഷ്‌ടിച്ചത് സുഹൃത്ത് ഹെഡ് സെറ്റ് ഉപയോഗിച്ച് പാട്ട് കേൾക്കുകയായിരുന്നു.   കോഴിക്കോട് നിന്ന് മാനന്തവാടിയ്ക്കുള്ള യാത്രക്കായി കോഴിക്കോട് കെ.എസ് ആർ ടി സി . ബസ്…

            Read More

              സെൻസസ് ജോലിക്ക് അധ്യാപകർ; സ്കൂളുകളുടെ വിവരങ്ങൾ തേടി വിദ്യാഭ്യാസ വകുപ്പ്

              തിരുവനന്തപുരം: സെൻസസ് ജോലിക്ക് 50 ശതമാനത്തിലധികം അധ്യാപകർ നിയോഗിക്കപ്പെട്ടിട്ടുള്ള സ്കൂളുകളുടെ വിവരങ്ങൾ തേടി വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടർമാർക്കാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകിയത്. ബന്ധപ്പെട്ട സ്‌കൂളുകളുടെ വിവരങ്ങൾ ജില്ലാ കളക്ടർമാർക്ക് സമർപ്പിക്കണം. സ്കൂളുകളിൽ അധ്യായനത്തിന് ബുദ്ധിമുട്ട് നേരിടുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 60,000 അധ്യാപകർക്കാണ് സെൻസസ് ഡ്യൂട്ടിയുള്ളത്.   സെൻസസ് ജോലിക്ക് നിയോഗിച്ച അധ്യാപകരുടെ പ്രശ്‌നം സൂചിപ്പിച്ച മീഡിയവൺ വാർത്തയിൽ ഇടപെടലുണ്ടാകുമെന്ന് തിരുവനന്തപുരം ജില്ല കളകർ അനുകുമാരി അറിയിച്ചിരുന്നു….

              Read More

                ലോക രക്തദാന ദിനം ആചരിച്ചു

                മാനന്തവാടി: വയനാട് ഗവ മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിൻ്റെ നേതൃത്വത്തിൽ ലോക രക്തദാന ദിനാചരണം നടത്തി. ചടങ്ങിൽ സന്നദ്ധ രക്തദാന പ്രവർത്തകരെ ആദരിച്ചു. രക്തദാന ക്യാമ്പ് കനിവ് പ്രസിഡന്റ്‌ സൂരജ് കുമാർ ഉദ്ഘാടനം ചെയ്തു. ടീം ജ്യോതിർഗമയ കോഓർഡിനേറ്റർ കെ.എം. ഷിനോജ് രക്തദാന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.സി കെ. ദിവ്യ അധ്യക്ഷത വഹിച്ചു. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.എം .കെ . സാജിത , കനിവ് സെക്രട്ടറി പി കെ….

                Read More

                  ഡി-ഡാഡ് പരിശീലനം സംഘടിപ്പിച്ച് ഡബ്ലിയു ഓ എച്ച് എസ് എസ് പിണങ്ങോട്.

                  പിണങ്ങോട്: കുട്ടികളിൽ വർധിച്ചു വരുന്ന സ്മാർട്ട് ഫോൺ, ഇന്റർനെറ്റ് ദുരുപയോഗത്തിൽ കാര്യക്ഷമമായി ഇടപെട്ട് പരിഹാരം കാണുന്നതിന് കേരള പോലീസിന്റെ സോഷ്യൽ പോലീസിംഗ് ഡിവിഷൻ മുൻകൈ എടുത്ത് നടത്തുന്ന നൂതന പദ്ധതിയായ ഡി-ഡാഡിൻ്റെ രക്ഷിതാക്കൾക്കുള്ള പരിശീലന പരിപാടി, പിടിഎയുടെ സഹകരണത്തോടെ പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്നു. പിടിഎ പ്രസിഡണ്ടും തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ അബ്ദുൽസലാം അധ്യക്ഷത വഹിച്ചു. ഡിജിറ്റൽ അഡിക്ഷൻ മാനസികാവബോധവും ആരോഗ്യകരമായ…

                  Read More

                    സിബിഎസ് ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

                    കൽപറ്റ: കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂളിൽ നിന്നു സിബിഎസ് ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കൽപറ്റ ഫൊറോന വികാരി ഫാ. ബിജു കോയിക്കട്ടിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മാത്യു പെരിയപ്പുറം അധ്യക്ഷനായിരുന്നു. കഴിഞ്ഞ സിബിഎസ്ഇ പരീക്ഷയിൽ ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ എമിൽ റോസ് , എയ്മി സാറാ ബാബു, അഹ്‌സന. പി എന്നീ വിദ്യാർഥികൾ സ്കൂളിൻ്റെ അഭിമാനമായി…

                    Read More

                      ഷിഗല്ല വ്യാപനം – സൗജന്യ ക്യാമ്പുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

                      ഷിഗല്ല വ്യാപനം – സൗജന്യ ക്യാമ്പുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കുട്ടികൾക്ക് സൗജന്യ കിടത്തി ചികിത്സ മേപ്പാടി: ജില്ലയിൽ ഷിഗല്ല വയറിളക്കരോഗം പടരുന്ന സാഹചര്യത്തിൽ സൗജന്യ ക്യാമ്പുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ശിശു രോഗ വിഭാഗം. പനി, ഛർദ്ദി, വയറുവേദന, വയറിളക്കം, മലത്തിൽ രക്തവും കഫവും പോവുക തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്ന കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. ജൂൺ മാസം 14, 15 തീയ്യതികളിൽ രാവിലെ 10 മുതൽ 2 മണി വരെ ഹോസ്പിറ്റലിൽ വെച്ച്…

                      Read More