Headlines

    എസ്ഡിപിഐ ഇടപെടൽ ഫലം കണ്ടു; KASP റീഫണ്ട് വിഷയത്തിൽ നടപടി സ്വീകരിക്കാൻ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദ്ദേശം

    മാനന്തവാടി: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP) പ്രകാരമുള്ള റീഫണ്ട് വിതരണം വൈകുന്നതുമായി ബന്ധപ്പെട്ട് SDPI മാനന്തവാടി മണ്ഡലം കമ്മിറ്റി നടത്തിയ ഇടപെടൽ ഫലം കണ്ടു. വിഷയത്തിൽ സംസ്ഥാന ആരോഗ്യ ഏജൻസിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി ജോയിന്റ് ഡയറക്ടർ മാനന്തവാടി മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദ്ദേശം നൽകി. KASP പദ്ധതിയുടെ ഭാഗമായി റീഫണ്ട് ലഭിക്കേണ്ട നിരവധി രോഗികൾ മാസങ്ങളായി കാത്തിരിക്കുകയാണെന്നും, ഇതുമൂലം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾ ഉൾപ്പെടെ നിരവധി…

    Read More

      എൻഎസ്എസ് സ്കൂളിൽ ലവ്ഗ്രീന്‍ ക്ലബ് ഉദ്ഘാടനം ചെയ്തു

      കല്‍പ്പറ്റ NSS സ്കൂളില്‍ ഒയിസ്കയുടെ നേതൃത്വത്തില്‍ ആരംഭിച്ച ലവ്ഗ്രീന്‍ ക്ലബ്ബിന്റെ ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍മാന്‍ ശ്രീ. വി. വിശ്വനാഥന്‍ നിര്‍വ്വഹിച്ചു. ഒയിസ്ക ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാന്‍ കാദിരി അദ്ധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ബാബു പ്രസന്നകുമാര്‍ എ.കെ , നിഷാ ദേവസ്യ , അഡ്വ. എസ്.എ. നസീര്‍ , രാജീവ് പി.കെ, സിന്ധു പി.വി, പ്രോഗ്രാം ഓഫീസർ അനിജ കെ , എന്നിവര്‍ സംസാരിച്ചു.

      Read More

        ഫുട്ബോൾ ആവേശം ഗ്രാമങ്ങളിലും

        നീർവാരം : ഫുട്ബോൾ ആവേശം ഗ്രാമങ്ങളിൽ വീശിയടിക്കുകയാണ്. നീർവാരത്ത്‌ മെസ്സിയുടെ കൂറ്റൻ കട്ട്‌ ഔട്ട്‌ ആണ് അർജന്റീന ആരാധകർ സ്ഥാപിച്ചിട്ടുള്ളത്. ഒട്ടുമിക്ക രാജ്യങ്ങളുടെയും ആരാധകർ ഇവിടെയുണ്ട്. കുട്ടി ആരാധകരാണ് കൂടുതലും..

        Read More

          കുരുന്നുകളെ വരവേറ്റ് പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ

          പനമരം: വയനാട് ജില്ലയിലെ ഏക ഗവൺമെന്റ് പ്രീ പ്രൈമറി വിദ്യാലയമായ പനമരം ജി.എച്ച്.എസ്.എസിൽ പുതുവർഷത്തെ വരവേറ്റ് പ്രവേശനോത്സവം സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന വർണ്ണാഭമായ ചടങ്ങ് വാർഡ് മെമ്പറും വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഷാജഹാൻ കോവ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് ഫൗസിയ റിയാസ്, പ്രിൻസിപ്പാൾ രമേഷ് കുമാർ എം., എച്ച്.എം ഷീജ ജെയിംസ്,ഷിബു എം.സി,നവാസ് T തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അധ്യാപകരും രക്ഷിതാക്കളും ചേർന്ന് മധുരവും സമ്മാനങ്ങളും നൽകിയാണ് പുതിയ അധ്യയനവർഷത്തിലേക്ക് കുരുന്നുകളെ…

          Read More

            വയനാട്ടിൽ മിഷൻ ക്ലീൻ കേരള; 7 ഇടങ്ങളിൽ ഷവർമ വിൽപന തടഞ്ഞു

            കൽപ്പറ്റ: ജില്ലയിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ‘മിഷൻ ക്ലീൻ കേരള’ പരിശോധനകൾ കർശനമാക്കി. ആരോഗ്യ മന്ത്‌രിയുടെയും ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെയും പ്രത്യേക നിർദ്ദേശപ്രകാരമാണ് നടപടി. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കൂൾബാറുകൾ, ജ്യൂസ് സ്റ്റാളുകൾ എന്നിവയിലൂടെയുള്ള രോഗവ്യാപന സാധ്യത തടയുകയാണ് ലക്ഷ്യം.   മേയ് 28 മുതൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 257 കേന്ദ്രങ്ങളിൽ പരിശോധന പൂർത്തിയാക്കി. ഇതിൽ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയ 34 സ്ഥാപനങ്ങൾക്ക് പിഴയീടാക്കുന്നതിനായി നോട്ടീസ് നൽകി ചെറിയ രീതിയിലുള്ള ന്യൂനതകൾ കണ്ടെത്തിയ…

            Read More

              പഠനോപകരണ വിതരണ പരിപാടി സമാപിച്ചു

              സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുള്ള ഈ വർഷത്തെ പഠനോപകരണ വിതരണ പരിപാടി മടക്കിമല GLP സ്കൂളിലെ കുട്ടികൾക്ക് നോട്ടു ബുക്കുകൾ നൽകി സമാപിച്ചു.വർഷങ്ങളായി ജില്ലയിലെ വിവിധ സ്കൂളിൽ നോട്ട് ബുക്കുകൾ, പേനകൾ, പെൻസിലുകൾ,ലഞ്ച് ബോക്സ്‌,ബാഗ്, കുടകൾ,ജോമേട്രിക് ബോക്സുകൾ എന്നിവ ഈ കൂട്ടായ്മയിലൂടെ വിതരണം ചെയ്തിട്ടുണ്ട്.ഈ വർഷം 2000 ത്തോളം കുട്ടികളെ പരിപാടിയിൽ ഉൾപെടുത്തിയിരുന്നു. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്ന് സംഘാടകരായ രമ്യ കൃഷ്ണൻ, ശ്രീലേഷ്, രാഹുൽ, അമൃത, വിവേക്…

              Read More

                വീണ്ടും താഴേക്കിറങ്ങി സ്വ‍‍‍ർണ വില, ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്, 2 ദിവസം കൊണ്ട് കുറഞ്ഞത് 4720 രൂപ

                തിരുവനന്തപുരം : സംസ്ഥാനത്ത് സ്വ‍‌ർണ വിലയിൽ വീണ്ടും വൻ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വ‍‍‌ർണത്തിന് 195 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വ‍ർണത്തിന് 1560 രൂപയാണ് രൂപയാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വ‍‌ർണത്തിന് 13,350 രൂപയും പവന് 1,06,800 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ വൈകീട്ട് വീണ്ടും വില കുറഞ്ഞ് 1,08,360 രൂപയിലേക്ക് എത്തിയിരുന്നു. ഇതോടെ വെറും രണ്ട് ദിവസത്തിനുള്ളിൽ പവന് 4720 രൂപയോളം കുറഞ്ഞിരിക്കുകയാണ്. ഈ മാസത്തെ ഏറ്റവും…

                Read More

                  ഷിഗെല്ല: പ്രതിരോധ-നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതം

                  ഷിഗെല്ല: പ്രതിരോധ-നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജിതം ഷിഗെല്ല പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി കിണറുകൾ ക്ലോറിനേറ്റ് ചെയ്യുന്നു. കൽപറ്റ:ജില്ലയിൽ എട്ട് വിദ്യാർഥികൾക്ക് ഷിഗെല്ല രോഗബാധ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ പകർച്ച വ്യാധി നിരീക്ഷണവും പ്രതിരോധ നിയന്ത്രണ ബോധവൽക്കരണ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. കെ.ടി രേഖ അറിയിച്ചു. ഇതുവരെ 502 പേരിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ബുധനാഴ്ച 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ 44 പേരാണ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്.   ഇതുവരെ 164 പേരെ…

                  Read More

                    പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു.

                    കല്‍പ്പറ്റ: എസ്‌കെഎംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്എസ്എല്‍സി, പ്ലസ്ടു, യുഎസ്എസ്, എന്‍എം എംഎസ്ഇ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ ആദരിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ പി. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബിനി സതീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.വി. മന്‍മോഹന്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ നവാസ്, പിടിഎ അംഗം വിനീത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രിന്‍സിപ്പല്‍ എം. വിവേകാനന്ദന്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ എം.പി. കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.

                    Read More

                      വയനാട്ടിൽ ഷിഗെല്ല രോഗ ഭീഷണി: ജാഗ്രത പാലിക്കണം; ആരോഗ്യവകുപ്പും ഭരണകൂടവും അടിയന്തരമായി ഇടപെടണം:- എസ്‌.ഡി.പി.ഐ

                      കൽപ്പറ്റ : വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഷിഗെല്ല രോഗബാധയുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും, രോഗവ്യാപനം തടയാൻ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും അടിയന്തരമായി ഉണർന്നു പ്രവർത്തിക്കണമെന്നും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.   മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും അതിവേഗം പകരുന്ന ഷിഗെല്ല ബാക്ടീരിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. കുട്ടികളിലാണ് ഇത് വേഗത്തിൽ ബാധിക്കാൻ സാധ്യത എന്നതിനാൽ പുതിയ അധ്യയന വർഷം ആരംഭിച്ച ഈ…

                      Read More