ടൗൺഷിപ്പിന്റെ ഉദ്ഘാടന വേദി നാടകീയ രംഗങ്ങൾ; മന്ത്രിയുടെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു: ടി സിദ്ദീഖ് എംഎൽഎ
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ ഒരുക്കുന്ന ഒന്നാംഘട്ട ടൗൺഷിപ്പിന്റെ ഉദ്ഘാടന വേദി നാടകീയ രംഗങ്ങൾക്കും രാഷ്ട്രീയ പോരിനും സാക്ഷ്യം വഹിച്ചു. കൽപ്പറ്റ എം.എൽ.എ ടി. സിദ്ദിഖിന് നേരെ സദസ്സിൽ നിന്ന് ഉയർന്ന ശക്തമായ കൂക്കിവിളിയും തുടർന്നുണ്ടായ രാഷ്ട്രീയ ആരോപണങ്ങളും ചടങ്ങിന്റെ ശോഭ കെടുത്തി. റവന്യൂ മന്ത്രി കെ. രാജന്റെ പ്രസംഗത്തിലെ ചില പരാമർശങ്ങൾ അനാവശ്യമായിരുന്നുവെന്നും സന്നദ്ധ സംഘടനകളുടെ സേവനത്തെ വിലകുറച്ചു കാണിക്കരുതെന്നും ടി. സിദ്ദിഖ് പിന്നീട് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. ചീഫ് സെക്രട്ടറി സ്വാഗത…
