വേനല്‍: വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് മൃഗസംരക്ഷണ വകുപ്പ്
കൽപ്പറ്റ: താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വളര്‍ത്തുമൃഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് മൃഗസംരക്ഷണ വകുപ്പ്. അമിതമായ ചൂട് ജീവഹാനിക്ക് കരണമാകാമെന്നതിനാല്‍ ശരീരത്തിന്റെ ഊഷ്മാവ് ക്രമീകരിക്കണം. കുടിക്കാനായി ശുദ്ധജലം എപ്പോഴും നല്‍കണം. ചൂട് കുറഞ്ഞ സമയത്തു മാത്രം തീറ്റ നല്‍കണം. മേയാന്‍ വിടുന്ന മൃഗങ്ങളെ തണലത്തു മാത്രം കെട്ടണം. പകല്‍ 11 മണി മുതല്‍ വൈകിട്ട് മൂന്ന്‌വരെ മൃഗങ്ങളെ പണികള്‍ക്കായുപയോഗിക്കുന്നതും തുറന്ന വാഹനങ്ങളിലെ യാത്രയും ഒഴിവാക്കണം. ഉയര്‍ന്ന ശരീര ഊഷ്മാവ്, അണപ്പ്, വായില്‍ നിന്നും പത…
