‘കുട്ടിക്കൂട്ട’വുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

    സുൽത്താൻ ബത്തേരി :വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ‘കുട്ടിക്കൂട്ടം’ എന്ന പേരിൽ ചെതലയം പൂവിഞ്ചി ഊരിൽ ഗോത്ര വർഗ്ഗ കുട്ടികൾക്കായി അവധിക്കാല ക്ലാസ്സ്‌ സംഘടിപ്പിച്ചു. ഡോ അരുൺ ബേബി ‘വേനൽക്കാല ആരോഗ്യ സംരക്ഷണം’ എന്ന വിഷയത്തെക്കുറിച്ച് ക്ലാസ്സെടുത്തു.കുട്ടികൾക്കായുള്ള വിവിധ മാനസികോല്ലാസ പരിപാടികളും സംഘടിപ്പിച്ചു.കുട്ടികൾ വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.അംഗൻവാടി ടീച്ചർ ഉഷാ കുമാരി, ട്രൈബൽ യൂണിറ്റ് അംഗം അരുൺ ജോസ് തുടങ്ങിയവർ പങ്കെടുത്തു.ട്രൈബൽ പ്രൊമോട്ടർ സിന്ധു നന്ദി രേഖപ്പെടുത്തി.

    Read More

      വെള്ളമുണ്ട പഞ്ചായത്തിൽ സി.ഡി.എസ് വിഷു ചന്ത ഉദ്ഘാടനം ചെയ്തു

      വെള്ളമുണ്ട : വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് നേതൃത്വത്തിൽ സംഘടിപ്പിച്ച വിഷു ചന്തയ്ക്ക് തുടക്കമായി.ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സലാം പി.കെ ഉദ്ഘാടനം നിർവഹിച്ചു.സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ആലീസ് ചെറിയാൻ സ്വാഗതം ആശംസിച്ചു.ചെയർപേഴ്സൺ സക്കീന എം അദ്ധ്യക്ഷത വഹിച്ചു.മെമ്പർമാരായ റംല മുഹമ്മദ്, രാഘേഷ്,എം.ഇ കൺവീനർ ഹാജറ കെ.കെ,അഗ്രി സി.ആർ.പി രസ്‌നി,സി.ഡി.എസ് അക്കൗണ്ടന്റ് ആതിര എന്നിവർ ആശംസകൾ അറിയിച്ചു.പരിപാടിയിൽ സി.ഡി.എസ് എക്സിക്യൂട്ടീവ്അംഗങ്ങൾ,അനിമേറ്റേഴ്‌സ്,കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.എം.ഇ.സി നീതു നന്ദി രേഖപ്പെടുത്തി.

      Read More

        ഓടിക്കൊണ്ടിരിക്കുകയായിരുന്ന സ്വകാര്യ ബസിന് തീപ്പിടിച്ചു. കോഴിക്കോട് മാങ്കാവ് – പന്തീരാങ്കാവ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലാണ് അപകടമുണ്ടായത്.

        ഓടിക്കൊണ്ടിരിക്കുകയായിരുന്ന സ്വകാര്യ ബസിന് തീപ്പിടിച്ചു. കോഴിക്കോട് മാങ്കാവ് – പന്തീരാങ്കാവ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിലാണ് അപകടമുണ്ടായത്. വാഹനത്തില്‍ നിന്നും പുക ഉയര്‍ന്ന ഉടന്‍ തന്നെ ജീവനക്കാരും യാത്രക്കാരും പുറത്തേക്ക് ഇറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. ബസ് പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. കടുപ്പിനി പാലത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയാണ് സംഭവമുണ്ടായത്. ഡീസലിന് പുറമെ സിഎന്‍ജി വാതകം കൂടി ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്നതായിരുന്നു ബസ്. വാഹനത്തില്‍ ആകെ നാല് സിഎന്‍ജി സിലിണ്ടര്‍ ഉണ്ടായിരുന്നെങ്കിലും കാലിയായിരുന്നതിനാല്‍ വലിയ അപകടം…

        Read More

          പ്രസവവേദനയിൽ നിന്ന് പുതുജീവിതത്തിലേക്ക്; യുവതിക്ക് സഹായമായത് പൊലീസിന്റെ അടിയന്തിര ഇടപെടൽ

          ആശുപത്രിയിൽ എത്താൻ വാഹനമില്ലാതെ അർദ്ധരാത്രിയിൽ പ്രസവവേദനയിൽ വലഞ്ഞ യുവതിക്ക് സഹായ ഹസ്തമേകി വയനാട് പോലീസ്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പോലീസ് ക്യു.ആർ.ടി പട്രോളിംഗ് സംഘത്തിന്റെയും തൊണ്ടർനാട് പോലീസിന്റെയും അടിയന്തിര ഇടപെടലാണ് യുവതിക്കും കുടുംബത്തിനും തുണയായത്. ദുർഘട പാതയിൽ കിലോമീറ്ററുകൾ താണ്ടി പോലീസ് വാഹനത്തിൽ കൃത്യസമയത്ത് മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചതിനെത്തുടർന്ന് യുവതി പെൺകുഞ്ഞിന് ജന്മം നൽകി. തൊണ്ടർനാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ പോലീസിന്റെ പ്രവർത്തിയെ അഭിനന്ദിച്ചു.   തിരഞ്ഞെടുപ്പ് ദിനത്തിന്റെന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. നിരവിൽപ്പുഴ, മാരാടി…

          Read More

            ജന്മദിനത്തില്‍ കേരളത്തിലെ ഒന്‍പത് ക്ഷേത്രങ്ങള്‍ക്കായി 22.55 കോടി രൂപ; അകമഴിഞ്ഞ സംഭാവന നല്‍കി അനന്ത് അംബാനി

            കൊച്ചി: തന്റെ ജന്മദിനത്തോടനുബന്ധിച്ച് കേരളത്തിലെത്തിയ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ അനന്ത് അംബാനി പൈതൃക സ്മാരകങ്ങളുടെ സംരക്ഷണത്തിനും ഒമ്പത് ക്ഷേത്രങ്ങളുടെ വികസനത്തിനുമായി സംഭാവനയായി നല്‍കിയത് 22.55 കോടി രൂപ. വെള്ളിയാഴ്ച തന്റെ 31-ാം ജന്മദിനം ആഘോഷിച്ച അനന്ത് അംബാനി ഏപ്രില്‍ 7ന് ഗുരുവായൂര്‍ ക്ഷേത്രവും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിന് 6 കോടി രൂപയും രാജരാജേശ്വര ക്ഷേത്രത്തിന് 12 കോടി രൂപയുമാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. രാജരാജേശ്വര ക്ഷേത്രത്തിന്റെ സമഗ്ര നവീകരണത്തിനായാണ് 12കോടി…

            Read More

              കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണ സമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു

              കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ടു. കരിങ്കല്‍ ക്വാറി ലൈസന്‍സിന് ചെറ്റപ്പാലം മുട്ടത്ത് കുര്യാക്കോസ് പൈലി സമര്‍പ്പിച്ച അപേക്ഷയാണ് 2025 സെപ്റ്റംബര്‍ 22നും 24നും ചേര്‍ന്ന പഞ്ചായത്ത് ഭരണ സമിതി യോഗം നിരസിച്ചത്. ഇതില്‍ രണ്ടാമത്തെ യോഗത്തില്‍ ക്വാറിക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് സഹായകമായ നിലപാടാണ് പഞ്ചായത്ത് സെക്രട്ടറി…

              Read More

                വേസ്റ്റ് കുഴിയിൽ അകപ്പെട്ട പൂർണഗർഭണി ആയ പശുവിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന

                ദാസനകര : പയ്യംമ്പള്ളി ദാസനകര നരിതൂക്കി ജോളി എന്ന കർഷകന്റെ പൂർണ ഗർഭണി ആയ പശുവാണ് അബദ്ധത്തിൽ വേസ്റ്റ് കുഴിയിൽ വീണു പോയത്. മാനന്തവാടി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചതിനെ തുടർന്ന് ഒരു യൂണിറ്റ് സ്ഥലത്ത് എത്തി ഒന്നര മണിക്കൂറോളം പരീശ്രമിച്ചിട്ടാണ് യാതൊരു പരിക്കും കൂടാതെ പശുവിനെ രക്ഷപ്പെടുത്തിയത് സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിനോദ് വി പി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ശശി കെ ജി,സതീഷ് എ,രജീഷ്…

                Read More

                  കുടക് എരുമാട് മഖാം ഉറൂസ് ഏപ്രിൽ 17 മുതൽ 24 വരെ

                  കൽപ്പറ്റ: ചരിത്രപ്രസിദ്ധമായ കുടക് ജില്ലയിലെ എരുമാട് മഖാം ഉറൂസ് മുബാറക്ക് ഏപ്രിൽ 17 മുതൽ 24 വരെ നടക്കും. ഏപ്രിൽ 17ന് ജുമുഅ നമസ്കാരത്തിന് ശേഷം എരുമാട് താജുൽ ഇസ്ലാം മുസ്ലിം ജമാഅത്ത് പ്രസിഡൻറ് ഹുസൈൻ സഖാഫി പതാക ഉയർത്തും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.         ഏപ്രിൽ 20 ന് ആണ് പ്രധാന ഉറൂസ്. ഉച്ചയ്ക്ക് 12 ന് നടക്കുന്ന…

                  Read More

                    സ്വർണവില ഇന്നും കൂടി: ഇനി പോംവഴി എന്ത്; കണ്ണുകള്‍ കുറഞ്ഞ കാരറ്റ് സ്വർണത്തിലേക്ക്?

                    കൽപ്പറ്റ: കേരളത്തില്‍ നാള്‍ക്കുനാള്‍ സ്വര്‍ണവില മാറിക്കൊണ്ടിരിക്കുകയാണ്. മിക്ക ദിവസങ്ങളിലും രാവിലെയും ഉച്ചകഴിഞ്ഞുമായി വില കൂടിയും കുറഞ്ഞും മുന്നോട്ട് പോവുകയാണ്. ആഗോള അനിശ്ചിതത്വങ്ങള്‍ കുറയുന്നതിന്റെ സൂചനകള്‍ കാണിക്കാത്തതിനാല്‍ സമീപ ഭാവിയിലെങ്കിലും സ്വര്‍ണവില ഉറച്ചുനില്‍ക്കുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ഡോളര്‍ സൂചിക ഇടിയുമ്പോള്‍ സ്വര്‍ണവില ഉയരുകയും ഡോളര്‍ സൂചിക ഉയരുമ്പോള്‍ സ്വര്‍ണവില കുറയുകയുമാണ് ചെയ്യുന്നത്. ഡോളര്‍ മൂല്യം കുറയുന്ന വേളയില്‍ മറ്റ് പ്രധാന ആറ് കറന്‍സികളുടെ മൂല്യം ഉയരും. അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കും. ആവശ്യക്കാര്‍ കൂടുമ്പോള്‍ സ്വര്‍ണവില…

                    Read More

                      വോട്ട് ദിനത്തിൽ: കുടുംബശ്രീ ഫുഡ് കോർട്ട് വിജയകരം

                      വയനാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വയനാട് ജില്ലയിൽ കുടുംബശ്രീ യൂണിറ്റുകൾ സജീവമായി രംഗത്തെത്തി. കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നീ പോളിംഗ് ബൂത്തുകളിലാണ് കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഫുഡ് കോർട്ടുകൾ ആരംഭിച്ചത്.   തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സുലഭമായും ശുചിത്വമുള്ളതുമായ ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ കുടുംബശ്രീ സംരംഭങ്ങൾ ചേർന്നാണ് ഇത് സംഘടിപ്പിച്ചത്. പ്രാദേശിക രുചികളോട് കൂടിയ വിഭവങ്ങൾ ഇവിടെ ലഭ്യമാക്കി.   ഓരോ പോളിംഗ് ബൂത്തിലും മൂന്നും,നാലും സംരംഭങ്ങൾ വീതം സജ്ജീകരിച്ചിട്ടുണ്ട്. ഇലക്ഷന് മുന്നോടിയായുള്ള ആദ്യ ദിവസവും…

                      Read More