ആകാശംതൊട്ട നിഥിൻ ഷായെ അഭിനന്ദിച്ച് ഒ ആർ കേളു 

    മാനന്തവാടി: ആകാശം തൊട്ട നിഥിൻ ഷായെ എൽഡിഎഫ് സ്ഥാനാർഥി ഒ ആർ കേളു വീട്ടിലെത്തി അനുമോദിച്ചു. കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് ലഭിച്ച നിഥിൻ ഷായുടെ അമ്പുകുത്തിയിലെ വീട്ടിൽ ഞായർ രാവിലെ 9.30 ഓടെയാണ് ഒ ആർ കേളു എത്തിയത്. അരമണിക്കൂറോളം ഇവിടെ ചെലവിട്ടു. നിഥിൻ ഷാ നാടിന് അഭിമാനമാണെന്ന് ഒ ആർ കേളു പറഞ്ഞു. നിഥിൻ ഷായുടെ പിതാവ് നിസാറിനോടും മാതാവ് ഖമർ ബാൻ വിശേഷങ്ങൾ പങ്കുവെച്ചു .നിഥിൻ ഷായെ പൊന്നാടയണിച്ച് ആദരിച്ച ശേഷമാണ് മടങ്ങിയത്. കെ എം…

    Read More

      ഡോക്ടറേറ്റ് നേട്ടവുമായി നിരഞ്ജന

      മാനന്തവാടി: സാമ്പത്തിക ശാസ്ത്രത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടി നിരഞ്ജന ഗോവിന്ദ്. കോടഞ്ചേരി ഗവൺമെൻ്റ് കോളേജിൽ നിന്നാണ് ഗവേഷണം പൂർത്തിയാക്കിയത്. പാലാഴി ഹൈലൈറ്റ് ലെപ്പ്റ്റിസിലെ രഞ്ജിനി. ജി, ഗോവിന്ദ്. ബി എന്നിവർ മാതാപിതാക്കളും പയ്യമ്പള്ളി സെൻറ് കാതറിൻ എച്ച് എസ് സ്കൂളിലെ കായിക അധ്യാപകൻപാടിച്ചിറ മൈലോത്ത് അമൽ മാത്യു ഭർത്താവുമാണ്.

      Read More

        സംസ്ഥാനത്ത് മിസ്സിങ് കേസുകള്‍ വര്‍ധിക്കുന്നു; അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പുറത്തുവിട്ട് കേരള പൊലിസ്

        സംസ്ഥാനത്ത് മിസ്സിങ് കേസുകള്‍ വര്‍ധിക്കുന്നതായി പൊലിസ് റിപ്പോര്‍ട്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2020 മുതല്‍ 2024 വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായി. 8700 കേസുകളാണ് 2020ല്‍ രജിസ്റ്റര്‍ ചെയ്തത്. ഇത് 2024ല്‍ എത്തിനില്‍ക്കുമ്പോള്‍ 12,000മായി ഉയര്‍ന്നു.   കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് 2024ലേത്. 11,897 കേസുകളാണ് 2024ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. വര്‍ഷം തിരിച്ചുള്ള കണക്കുകള്‍ ചുവടെ,   2021 9500 + 2022 11,259 2023…

        Read More

          ‘സിപിഎമ്മിന് ഇത്തവണ വോട്ടില്ല; സിപിഎമ്മുകാര്‍ വോട്ടു ചോദിച്ച് വരേണ്ടതില്ല; ബ്രഹ്‌മഗിരി ഇരകള്‍’; വീടിന് മുന്നില്‍ പോസ്റ്റര്‍ പതിച്ച് ബ്രഹ്‌മഗിരിയില്‍ നിക്ഷേപം നടത്തി പണം നഷ്ടമായ കുടുംബം

          വയനാട്: കാലങ്ങളായി ചുവപ്പുകൊടിയെ നെഞ്ചേറ്റിയ ഒരു കുടുംബം ഒരു തെരഞ്ഞെടുപ്പ് കാലത്ത് അതേ പാര്‍ട്ടിക്കെതിരെ പോസ്റ്റര്‍ ഒട്ടിച്ച് പ്രതിഷേധിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വോട്ട് ചെയ്യരുതെന്ന് വീടിന് മുമ്പില്‍ പോസ്റ്റര്‍ ഒട്ടിച്ചിച്ചിരിക്കുകയാണ് കുടുംബം. വയനാട് മേപ്പാടിയിലെ പരേതനായ ഇബ്രാഹിമിന്റെ കുടുംബമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് വോട്ട് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിച്ച് സ്വന്തം വീടിന് മുന്നില്‍ പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടി നിയന്ത്രണത്തിലുള്ള ബ്രഹ്‌മഗിരി സൊസൈറ്റിയിലെ നിക്ഷേപത്തട്ടിപ്പാണ് ഒരു പാര്‍ട്ടി കുടുംബത്തെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചത്.   ബ്രഹ്‌മഗിരിയില്‍ നിക്ഷേപം…

          Read More

            ഈസ്റ്റര്‍-വിഷു വിപണി ലക്ഷ്യമിട്ട് കെഎസ്‌ആര്‍ടിസി; 21 വരെ പ്രത്യേക സര്‍വീസുകള്‍! ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം

            ഇസ്റ്റർ, വിഷു ആഘോഷങ്ങള്‍ പ്രമാണിച്ച്‌ യാത്രക്കാരുടെ തിരക്ക് പരിഹരിക്കാനായി ഏപ്രില്‍ ഒന്നു മുതല്‍ 21 വരെ പ്രത്യേക അധിക സർവീസുകള്‍ നടത്താൻ കെഎസ്‌ആർടിസി തീരുമാനിച്ചു.   പെസഹ, ദുഃഖവെള്ളി, ഈസ്റ്റർ, വിഷു തുടങ്ങിയ തുടർച്ചയായ അവധി ദിനങ്ങളില്‍ നാട്ടിലേക്ക് മടങ്ങുന്നവർക്കും തിരികെ പോകുന്നവർക്കും ഈ തീരുമാനം വലിയ ആശ്വാസമാകും.   ബംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നിന്ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്കും തിരിച്ചുമായി 42 അധിക സർവീസുകളാണ് കെഎസ്‌ആർടിസി ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോട്ടയം,…

            Read More

              എടിഎം നിയമങ്ങളിൽ ഏപ്രിൽ 1 മുതൽ മാറ്റം; പണം പിന്‍വലിക്കുമ്പോള്‍ സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും..

              ന്യൂഡൽഹി: ഏപ്രിൽ ഒന്ന് മുതൽ എടിഎം നിബന്ധനകളിൽ മാറ്റങ്ങളുമായി ബാങ്കുകൾ. എച്ച്ഡിഎഫ്സി ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ബന്ധൻ ബാങ്ക് എന്നിവയാണ് മാറ്റങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. ബാങ്കുകളിലെ പണം പിൻവലിക്കൽ നടപടികൾ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് നചപടി. പ്രതിദിന പണം പിൻവലിക്കൽ പരിധിയിൽ കുറവ് വരുത്താൻ സാധ്യതയുണ്ട് എന്നതാണ് പ്രധാനപ്പെട്ട ഒരു മാറ്റം. കൂടാതെ, യുപിഐ (UPI) അധിഷ്ഠിത പണം പിൻവലിക്കലുകൾ ഇനി മുതൽ മാസത്തെ സൗജന്യ എടിഎം ഇടപാടുകളുടെ പരിധിയിൽ ഉൾപ്പെടുത്തും..   *എച്ച്ഡിഎഫ്സി ബാങ്ക്:*   യുപിഐ…

              Read More

                വാകേരി മൂടക്കൊലിയിൽ കാട്ടാന ആക്രമണത്തിൽ വൃദ്ധയ്ക്ക് പരിക്ക്.

                വാകേരി മൂടക്കൊലിയിൽ കാട്ടാന ആക്രമണത്തിൽ വൃദ്ധയ്ക്ക് പരിക്ക്. വാകേരി മൂടക്കൊലിയിൽ കാട്ടാന ആക്രമണത്തിൽ വൃദ്ധയ്ക്ക് പരിക്കേറ്റു. കൈതവേലിൽ തങ്കമ്മയ്ക്കാണ് (80)പരിക്കേറ്റത്. വീടിൻറെ മുറ്റത്ത് വച്ചാണ് കാട്ടാന ആക്രമണം. ആന എടുത്ത് എറിയുകയായിരുന്നു. കാലിന് പരിക്കേറ്റ നിലയിൽ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

                Read More

                  ജില്ലയിൽ ഹോം വോട്ടിംഗ് തിങ്കളാഴ്ച മുതൽ

                  നിയമസഭാ തെരഞ്ഞെടുപ്പിൽ 85 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ, 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർ, കിടപ്പുരോഗികൾ എന്നിവർക്ക് വോട്ടവകാശം വിനിയോഗിക്കുന്നതിനുള്ള ഹോം വോട്ടിംഗ് പ്രക്രിയ ജില്ലയിൽ തിങ്കളാഴ്ച (മാർച്ച് 30) ആരംഭിക്കും. ഏപ്രിൽ അഞ്ച് വരെ ഉദ്യോഗസ്ഥർ അപേക്ഷകരുടെ വീട്ടിലെത്തി വോട്ട് രേഖപ്പെടുത്തും. ജില്ലയിൽ ആകെ 4420 പേരാണ് ഹോം വോട്ടിങ്ങിനായി അപേക്ഷ സമർപ്പിച്ചത്.   ബി.എൽ.ഒ, പ്രിസൈഡിങ് ഓഫിസർ, പോളിങ് ഓഫീസർ, മൈക്രോ ഒബ്സെർവർ, പോലീസ്, വീഡിയോഗ്രാഫർ ഉൾപ്പെടുന്ന സംഘമാണ് വീടുകളിൽ എത്തുക. 80 സ്‌ക്വാഡുകളാണ് ജില്ലയിൽ…

                  Read More

                    പോക്സോ ; യുവാവിന് തടവും പിഴയും

                    പടിഞ്ഞാറത്തറ : പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പടിഞ്ഞാറത്തറ പേരാൽ തരിയോട് ചെറുകുഴി വീട്ടിൽ സി രതീഷ് (38) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ. കൃഷ്ണ കുമാർ 5 വർഷത്തെ തടവിനും 35000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.   2022 ഏപ്രിൽ മാസത്തിലാണ് കേസിനസ്പദമായ സംഭവം നടന്നത്. ഇയാൾ കുട്ടി താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചു കയറി കുട്ടിക്കെതിരെ ലൈഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പക്ടറായിരുന്ന വിമൽ…

                    Read More

                      അഞ്ചു ഗ്യാരണ്ടികള്‍ കേരളത്തിലും യാഥാര്‍ഥ്യമാക്കും: സമീര്‍ അഹമ്മദ് ഖാന്‍

                      യു ഡി എഫ് ത്രിതലപഞ്ചായത്ത് ജനപ്രതിന്ധികളുടെ സംഗമം നടത്തി   കര്‍ണാടകയിലും തെലുങ്കാനയിലും നടപ്പിലാക്കിയത് പോലെ അഞ്ചു ഗ്യാരണ്ടികള്‍ കേരളത്തിലും യാഥാര്‍ഥ്യമാക്കും: സമീര്‍ അഹമ്മദ് ഖാന്‍   കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുടെ ഭാഗമായി ത്രിതലപഞ്ചായത്ത് ജനപ്രതിനിധികളുടെ സംഗമം നടത്തി. കര്‍ണാടക ഭവന, വഫഖ്, ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു. രാഹുല്‍ഗാന്ധി കേരളത്തിനായി പ്രഖ്യാപിച്ച അഞ്ചുഗ്യാരണ്ടികള്‍ യു ഡി…

                      Read More