ലോഡ്ജിൽ ലഹരി റെയ്ഡിൽ രണ്ടുപേർ അറസ്റ്റിൽ

    വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. റാട്ടകൊല്ലി മാടംപ്പള്ളി എം. ഷറഫുദീൻ(40), കോഴിക്കോട്, അടിവാരം, പൊട്ടിക്കയ്യിൽ അബ്ദുൽ അസീസ്(35) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൽപറ്റ പൊലീസും ചേർന്ന് പിടികൂടിയത്. കൽപറ്റയിലെ ലക്കി ലോഡ്ജിൽ വ്യാഴാഴ്ച നടത്തിയ റെയ്ഡിലാണ് ഇവർ വലയിലായത്. 1.65 ഗ്രാം എം.ഡി. എം.എ പിടിച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ലോഡ്ജിൽ റെയ്ഡ് നടത്തിയത്. മയക്കുമരുന്ന് ഇവർ താമസിച്ച ലോഡ്ജിലെ മുറിയിൽ വിൽപ്പനക്ക് സൂക്ഷിച്ചതായിരുന്നു. സബ് ഇൻസ്‌പെക്ടർ കെ.എം. അർഷിദിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

    Read More

      പനമരം ബസ് സ്റ്റാൻഡിലെ ബസ് സ്റ്റോപ്പിനൻറെ സീലിങ് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് തകർത്തു

      പനമരം ബസ് സ്റ്റാൻഡിലെ ബസ് സ്റ്റോപ്പിനൻറെ സീലിങ് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് തകർത്തു മാനന്തവാടിയിൽ നിന്ന് സുൽത്താൻബത്തേരിക്ക് പോകുന്ന കെഎസ്ആർടിസി ബസ് ആണ് സ്റ്റാൻ്റിലേക്ക് കയറവെ സീലിങ് തകർ ത്തത്. കഴിഞ്ഞ ആറ് മാസം മുമ്പ് കൽപറ്റയിലെ സ്വകാര്യ മൊബൈൽ ഷോപ്പ് ഉടമ 5 ലക്ഷം രൂപമുടക്കി നിർമ്മിച്ചതാണ് ബസ് സ്റ്റോപ്. ഒരു മാസം മുമ്പും കെഎസ്ആർടിസി ബസ് തട്ടി ഒരു ഭാഗത്തെ സീലിംങ് അടർന്നു വീണിരുന്നു. ഡ്രൈവിങ്ങിലെ അശ്രദ്ധ കാരണമാണ് ഇതെന്നു നാട്ടുകാർ ആരോപിക്കുന്നു. വർഷങ്ങൾക്ക്…

      Read More

        പോക്സോ കേസിൽ വെള്ളമുണ്ട സ്വദേശിക്ക് 15 വർഷം തടവും പിഴയും

        പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാൾക്ക് ഐപിസി, പോക്സോ,ഐ ടി ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം 15 വർഷം തടവും 242000 രൂപ പിഴയും വിധിച്ചു. വെള്ളമുണ്ട കാഞ്ഞായി വീട്ടിൽ അബ്ദുൾ റഷീദ്(40) നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ. കൃഷ്ണ കുമാർ ശിക്ഷിച്ചത്.   2021 ൽ ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിയുടെ ഫോൺ നമ്പർ കൈക്കലാക്കി ഫോണിലൂടെ നിരന്തരം പിന്തുടർന്ന് വിവിധയിടങ്ങളിൽ കൊണ്ടുപോയി കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയും ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിച്ച് കുട്ടിയെ…

        Read More

          മരവ്യാപാരവുമായി ബന്ധപ്പെട്ട തർക്കം: യുവാവിന് വെട്ടേറ്റു; മെമ്പർക്ക് പരിക്ക്

          മരവ്യാപാരവുമായി ബന്ധപ്പെട്ട തർക്കത്തിൽ മധ്യസ്ഥ ചർച്ചയ്ക്കിടെ സംഘർഷം. ചീരാൽ നമ്പ്യാർകുന്നിൽ യുവാവിന് വെട്ടേറ്റു. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. മൂക്കുപുര സുനിലിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ സുനിലിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ പരിക്കേറ്റ വാർഡ് മെമ്പർ പ്രശാന്ത് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തമിഴ്നാട് അതിർത്തി പ്രദേശത്തെ മരം വ്യാപാരികളാണ് മരം എടുത്തത്. മരം മുറിച്ചപ്പോൾ അടുത്ത പറമ്പിലെ ആദായങ്ങൾക്കുണ്ടായ നാശനഷ്ടത്തിന് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്.

          Read More

            കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

            നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടും കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെന്മേനി പുത്തന്‍കുന്ന്, പാലപ്പട്ടി സഞ്ചു എന്ന പി.എന്‍. സംജാദ്(32)നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഇയാള്‍ക്കെതിരെ നാലോളം വധശ്രമക്കേസുകൾ, അക്രമിച്ചു പരിക്കേല്‍പ്പിക്കല്‍, ആംസ് ആക്ട്, ഐ.ടി ആക്ട്, എന്നിങ്ങനെ ബത്തേരി, അമ്പലവയല്‍ പൊലീസ് സ്‌റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളും കുപ്പാടി, തൊട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനുകളിലുമായി 14 ഓളം കേസുകളുമുണ്ട്. ബത്തേരിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിൽ കഴിഞ്ഞ് പുറത്തിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു വരികയായിരുന്നു. സ്ഥിരം…

            Read More

              ഉരുകുന്ന ചൂടിൽ ആശ്വാസമഴ; സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

              തിരുവനന്തപുരം: വേനൽ ചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്തു ഇന്നും മഴ മുന്നറിയിപ്പ് (Kerala Weather Update Today March 2026). ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (ഞായറാഴ്ച) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഒരു…

              Read More

                മതിയാകുന്നില്ല വൈദ്യുതി … വൈദ്യുതി ഉപയോഗം കുതിക്കുന്നു: പീക്ക് ലോഡ് സര്‍വകാല റിക്കോർഡില്‍

                സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. പീക്ക് ലോഡ് സമയത്തെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോർഡിലെത്തി. ബുധനാഴ്ച രാത്രി 10.30നും 11നും ഇടയില്‍ രേഖപ്പെടുത്തിയ 5,820 മെഗാവാട്ട് ഉപയോഗമാണ് ഇതുവരെയുണ്ടായിരുന്ന റെക്കോർഡ്. എന്നാല്‍ വ്യാഴാഴ്ച ഈ റെക്കോർഡ് വീണ്ടും തിരുത്തി പീക്ക് ലോഡ് സമയത്ത് 5,836 മെഗാവാട്ട് ഉപയോഗമാണ് രേഖപ്പെടുത്തിയത്. 2024 മേയ് രണ്ടിനു രേഖപ്പെടുത്തിയ 5,797 മെഗാവാട്ടായിരുന്നു സമീപനാളിലെ പീക്ക് ലോഡ് സമയത്തെ ഉയര്‍ന്ന വൈദ്യുതി ഉപയോഗം. മറ്റുസമയത്തെ വൈദ്യുതി ഉപയോഗവും അനുദിനം വര്‍ധിച്ചുവരികയാണ്. ഇന്നലെ രാവിലെ…

                Read More

                  കട്ടിപ്പാറയിൽ അമ്മായി അമ്മയ്ക്ക് മരുമകളുടെ ക്രൂര മർദ്ദനം

                  കട്ടിപ്പാറ: കട്ടിപ്പാറയിൽ മരുകളുടെ മർദ്ദനമേറ്റ് അമ്മായി അമ്മയ്ക്ക് ഗുരുതരമായ പരിക്ക്. ചമൽ കൊളമലയിലാണ് സംഭവം. ഭർതൃമാതാവായ മാധവിക്ക് (71) ആണ് ഫോണുകൊണ്ടുള്ള ഏറിൽ തലയിൽ ആഴത്തിൽ മുറിവേറ്റത്.   ഇവരുടെ വീട്ടിൽ പതിവായി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇരുവരും തമ്മിലുള്ള വാക്കു തർക്കത്തിനിടയിൽ മരുമകൾ ഭർതൃമാതാവിനെ മർദ്ദിക്കുകയും മൊബൈൽ ഫോൺ കൊണ്ട് എറിയുകയുമായിരുന്നു.   മകൻ തന്നെയാണ് അമ്മയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം മാധവിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്…

                  Read More

                    വള്ളിയൂര്‍ക്കാവ് ഉത്സവം: ആരോഗ്യ ശുചിത്വ പരിശോധന ശക്തമാക്കി ആരോഗ്യ വകുപ്പ്

                    വള്ളിയൂര്‍കാവ് ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് മാനന്തവാടി നഗരസഭാ പരിധിയിലും ഉത്സവ, കാര്‍ണിവല്‍ നഗരിയിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ആരോഗ്യ ശുചിത്വ പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനകളില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നതും പഴകിയ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്നതും ശ്രദ്ധയില്‍പെട്ടതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഹെല്‍ത്ത് കാര്‍ഡും ജല പരിശോധന സര്‍ട്ടിഫിക്കറ്റുമില്ലാത്ത കടകളും റെസ്റ്റോറന്റുകളും അടപ്പിച്ചു. പൊതുജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നല്‍കി പിഴ ഈടാക്കി. പുകയില നിരോധന നിയമപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകള്‍ക്ക് നിയമപ്രകാരം പിഴ ചുമത്തി….

                    Read More

                      ജില്ലാതല കണ്‍ട്രോള്‍ റൂം തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ ഡോ. ശ്രീധര്‍ബാബു അധാന്‍കി സന്ദര്‍ശിച്ചു

                      നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചട്ടലംഘനങ്ങള്‍ നിരീക്ഷിക്കാനും പൊതുജനങ്ങളുടെ പരാതികള്‍ക്ക് വേഗത്തില്‍ നടപടി സ്വീകരിക്കാനും കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍ റൂം തെരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ ഡോ.ശ്രീധര്‍ ബാബു അധാന്‍കി സന്ദര്‍ശിച്ചു. സി വിജില്‍ സംവിധാനത്തിലൂടെ ലഭിച്ച പരാതികളും അവയ്ക്ക് സ്വീകരിച്ച പരിഹാര നടപടികളും പൊതു നിരീക്ഷകന്‍ വിലയിരുത്തി. ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്‌ളൈയിംഗ് സ്‌ക്വാഡ്, എം.സി.സി സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്‌ക്വാഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കണ്‍ട്രോള്‍ റൂം മുഖേന തത്സമയം നിരീക്ഷിച്ചു….

                      Read More