റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

മീനങ്ങാടി: മൈലമ്പാടി ഗോഖലെ നഗർ എ.എൻ.എം.യു.പി.സ്കൂളിന്റെ ആഭിമുഖ്യത്തിൽ സൈക്കിൾ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ബഹു.മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി.ശ്രീജ സുരേഷ് നിർവഹിച്ചു.ചടങ്ങിൽ പി.ടി.എ.പ്രസിഡണ്ട് ശ്രീ.പ്രദീപ് അത്തിനിലം അധ്യക്ഷം വഹിച്ചു.സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ പ്രതാപ് കെ.ആർ സ്വാഗതം പറഞ്ഞ ചടങ്ങിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ബിനു.കെ.ടി, വാർഡ് മെമ്പർ തങ്കച്ചൻ സീനിയർ അസിസ്റ്റൻ്റ് ശ്രീമതി നീതു മത്തായി എന്നിവർ സംസാരിച്ചു.മൈലമ്പാടി സ്കൂൾ മുതൽ കൃഷ്ണഗിരി വരെ സൈക്കിൾ റാലിയും…

Read More

പ്രതിഷ്ഠാദിനം ആഘോഷിച്ചു

കാക്കവയൽ :കല്ലുപാടി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഗണപതി ഹോമം, വിവിധ അഭിഷേകങ്ങൾ, പ്രത്യേക പൂജകൾ ഭദ്രാദേവിക്ക് പൊങ്കാല സമർപ്പണവും നടന്നു. നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒട്ടേറെ ഭക്തജനങ്ങൾ പൊങ്കാല സമർപ്പണത്തിൽ പങ്കാളികളായി. ഉച്ചയ്ക്ക് പ്രസാദ ഊട്ടോടുകൂടി ചടങ്ങുകൾ അവസാനിച്ചു. ക്ഷേത്രത്തിൽ തൈപ്പൂയ്യ മഹോത്സവത്തിന് ജനുവരി 28 ന് കൊടിയേറും. ഫെബ്രുവരി ഒന്നിനാണ് തൈപ്പൂയ്യം . ക്ഷേത്ര ചടങ്ങുകൾക്ക് കണ്ണൻ ശാന്തി ആലപ്പുഴ മേൽശാന്തി സുജിത്ത് ശർമ്മ എന്നിവർ നേതൃത്വം…

Read More

വയനാട് പുനരധിവാസം: വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും

കൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്കുള്ള കൽപ്പറ്റ ടൗൺഷിപ്പിലെ വീടുകൾ നറുക്കെടുപ്പിലൂടെ കൈമാറും. ആദ്യഘട്ടത്തിൽ 178 വീടുകൾ കൈമാറുമെന്ന് മന്ത്രി ഒ.ആർ കേളു. ഗുണഭോക്താവ് തന്നെ നറുക്കെടുപ്പിലൂടെ സ്വന്തം വീട് തിരഞ്ഞെടുക്കും. ദുരന്തത്തിൽ എല്ലാം നഷ്ട‌പ്പെട്ടവർക്ക് ആണ് ആദ്യ പരിഗണന. കൽപ്പറ്റയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ നറുക്കെടുപ്പ് വിശദാംശങ്ങൾ ചർച്ച ചെയ്തു‌. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ടൗൺഷിപ്പ് ഉദ്ഘാടന തിയതി അടക്കം തീരുമാനിക്കും എന്നും മന്ത്രി. മന്ത്രി ഒ.ആർ കേളുവും ടി.സിദ്ധിഖ് എംഎൽഎയും ഉൾപ്പെടുന്ന…

Read More

ഓൺലൈൻ ട്രേഡിങ്: ഡൽഹി സ്വദേശിനിയെ ചതിച്ച് പണം തട്ടിയ പ്രതി പിടിയിൽ

കൽപ്പറ്റ: ഓൺലൈൻ ട്രേഡിങ് വഴി പണം സമ്പാദിക്കാമെന്ന് വാഗ്‌ദാനം ചെയ്ത് ഡൽഹി സ്വദേശിനിയിൽ നിന്നും നാല് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ഓണ്ലൈൻ തട്ടിപ്പ്‌ സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. വെങ്ങപ്പള്ളി സ്വദേശി അഷ്കർ അലി(30)യെയാണ് വയനാട് സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ ഷജു ജോസഫും സംഘവും ബാംഗ്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബർ മാസമാണ് ഡൽഹി സ്വദേശിനിയെ സൈബർ തട്ടിപ്പ് സംഘം ടെലഗ്രാം വഴി ട്രെഡിംഗ് നടത്തി ലാഭം നൽകാം എന്ന് വിശ്വസിപ്പിച്ച് ചതിയിൽ…

Read More

ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം; കെസിവൈഎം മാനന്തവാടി രൂപത

കാക്കവയൽ: രാജ്യത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കാക്കവയൽ സ്മൃതി മണ്ഡപത്തിൽ കെ സി വൈ എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ധീരജവാൻ അനുസ്മരണവും റിപ്പബ്ലിക് ദിനാചരണവും സംഘടിപ്പിച്ചു. രാജ്യത്തിന്റെ അതിർത്തി കാക്കുന്നതിനിടയിൽ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണ പുതുക്കി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. ഭരണഘടന ഓരോ പൗരനും ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും മൂല്യങ്ങളും ഭരണഘടനാ തത്വങ്ങളും നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ യുവസമൂഹം ഉണർന്നു പ്രവർത്തിക്കണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച രൂപത പ്രസിഡൻറ് ശ്രീ…

Read More

എല്ലാ ശനിയും അവധി വേണം, ജീവനക്കാർ പണിമുടക്കിലേക്ക്; ബാങ്കുകളുടെ പ്രവർത്തനം ഇന്ന് തടസ്സപ്പെടും

ന്യൂഡൽഹി∙ ഇന്ന് (ചൊവ്വാഴ്ച) നടക്കുന്ന അഖിലേന്ത്യാ പണിമുടക്കിൽ പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും. ആഴ്ചയിൽ പ്രവൃത്തിദിനം അഞ്ചു ദിവസമാക്കണം എന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്‌ബിയു) ആണ് പണിമുടക്കുന്നത്. ജീവനക്കാരുടെ ഒൻപതു സംഘടനകളുടെ കൂട്ടായ്മയാണ് യുഎഫ്ബിയു. ജനുവരി 23ന് ലേബർ കമ്മിഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.     രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് ജീവനക്കാർക്ക് അവധിയാണ്. ഇത് എല്ലാ ശനിയും ആക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇതിനായി ദിവസവും 40…

Read More

മികവുത്സവം: ജില്ലയിൽ പരീക്ഷ എഴുതിയത് 2917 പേർ

കൽപ്പറ്റ : സാക്ഷരതാ മിഷൻ്റെ മികവുത്സവം സാക്ഷരതാ പരീക്ഷയിൽ ജില്ലയിൽ 2917 പേർ പരീക്ഷ എഴുതി. മികവുത്സവം ജില്ലാതല ഉദ്ഘാടനം തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ മൊട്ടമ്മൽ ഉന്നതിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. പരീക്ഷയെഴുതിയതിൽ 2336 വനിതകളും 581 പുരുഷൻമാരും ഉൾപ്പെടും. പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നും 487 പേരും പട്ടികജാതി വിഭാഗത്തിലെ 113 പേരും മികവുത്സവത്തിൽ പങ്കെടുത്തു. ജില്ലയിലെ പ്രായം കൂടിയ പഠിതാവ് യാഹൂട്ടി (75) മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ അൻപതാം മൈൽ സാംസ്കാരിക…

Read More

ചുരം കയറാതെ വയനാട്ടിലെത്താം; തുരങ്കപാതയുടെ തുരക്കൽ ഫെബ്രുവരിയിൽ തുടങ്ങും

കോഴിക്കോട്: വയനാട് യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകുന്ന ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാതയുടെ തുരക്കൽ പ്രവൃത്തി ഫെബ്രുവരിയിൽ ആരംഭിക്കും. ഓസ്‌ട്രേലിയൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇരുഭാഗത്ത് നിന്നും ഒരേസമയം പ്രവൃത്തി തുടങ്ങാനാണ് തീരുമാനം. ഇതിനായി പാറ ഡ്രിൽ ചെയ്യാനുള്ള ‘ബൂമർ’ യന്ത്രങ്ങൾ നേരത്തെ തന്നെ എത്തിച്ചിട്ടുണ്ട്. ക്രഷർ യൂണിറ്റ്, ഡമ്പിങ്ങ് യൂണിറ്റ്, കോൺക്രീറ്റ് മിക്‌സിങ് പ്ലാന്റ് എന്നിവയും ഇരുഭാഗത്തും സജ്ജമാണ്.   8.11 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ട തുരങ്കപാതയാണ് 2043 കോടി രൂപ ചിലവിൽ നിർമ്മിക്കുന്നത്. ആദ്യം വലതുവശത്തെ തുരങ്കത്തിന്റെ…

Read More

‘ദേവസ്യ നിരന്തരം ഭീഷണിപ്പെടുത്തി; കൈക്കൂലി ചോദിച്ചെന്ന് തെളിയിക്കണം’; സസ്‌പെൻഷനെതിരെ സി. ഗീത

കൽപ്പറ്റ: സസ്‌പെൻഷൻ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും, പരാതിക്കാരനായ കെ.ജെ. ദേവസ്യ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും വയനാട് ഡെപ്യൂട്ടി കളക്ടർ സി. ഗീത. നൂൽപ്പുഴയിലെ ഭൂമി തരംമാറ്റൽ കേസിലെ അച്ചടക്ക നടപടിയോട് പ്രതികരിക്കുകയായിരുന്നു അവർ.   ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട വയൽ ആയതിനാലും, കൃഷി ഓഫീസറും വില്ലേജ് ഓഫീസറും നൽകിയ റിപ്പോർട്ട് പ്രതികൂലമായതിനാലുമാണ് തരംമാറ്റൽ അപേക്ഷ നിരസിച്ചത്. നിയമപരമായാണ് താൻ പ്രവർത്തിച്ചത്. 33 വർഷത്തെ സർവീസിനിടയിൽ ഇന്നുവരെ സാമ്പത്തിക ആരോപണങ്ങൾ കേട്ടിട്ടില്ലെന്നും, കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം പരാതിക്കാരൻ തെളിയിക്കണമെന്നും അവർ…

Read More

മീൻപിടിക്കാൻ വല വേണ്ട; വയനാട്ടിൽ ഇന്ത്യയിലെ ആദ്യ ‘ഫിഷിങ് സ്പൈഡറിനെ’ കണ്ടെത്തി

കൽപ്പറ്റ: ഇന്ത്യയിൽ ആദ്യമായി മീൻ പിടിക്കാൻ കഴിവുള്ള അപൂർവ്വയിനം ‘ഫിഷിങ് സ്പൈഡറിനെ’ വയനാട്ടിൽ കണ്ടെത്തി. ‘വയനാട് വൈൽഡ്’ ഇക്കോ റിസോർട്ട് പരിസരത്തുനിന്നാണ് പീച്ചി വനഗവേഷണ കേന്ദ്രത്തിലെ ഡോ. ജിതു ഉണ്ണികൃഷ്‌ണൻ, സി.കെ. അർജുൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഈ ചിലന്തിയെ കണ്ടെത്തിയത്.   ‘ഡോളോമിഡസ് ഇൻഡിക്കസ്’ (Dolomedes indicus) എന്ന് പേരിട്ടിരിക്കുന്ന ഇവയ്ക്ക് ഇരയെ പിടിക്കാൻ വലയുടെ ആവശ്യമില്ല. വെള്ളത്തിന് മുകളിൽ പ്രത്യേക രോമങ്ങൾ ഉപയോഗിച്ച് പൊങ്ങിക്കിടന്ന്, കൂർത്ത പല്ലുകൾ ഉപയോഗിച്ച് വെള്ളത്തിനടിയിലെ മീനുകളെ പിടികൂടുന്നതാണ് ഇവയുടെ…

Read More