എന്റെ വോട്ട്, എന്റെ സന്ദേശം: കാവടം ഉന്നതിയില്‍ സ്വീപ് അവബോധ പരിപാടി

    എന്റെ വോട്ട്, എന്റെ സന്ദേശം: കാവടം ഉന്നതിയില്‍ സ്വീപ് അവബോധ പരിപാടി. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ സ്വീപ് 2026 പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കല്‍പറ്റ നിയമസഭാ മണ്ഡലത്തിന്റെ നേതൃത്വത്തില്‍ കാവടം ഉന്നതിയില്‍ വോട്ടര്‍ അവബോധ പരിപാടി സംഘടിപ്പിച്ചു. ”എന്റെ വോട്ട്, എന്റെ സന്ദേശം”എന്ന ആശയം മുന്‍നിര്‍ത്തി സംഘടിപ്പിച്ച പരിപാടി സബ് കളക്ടര്‍ അതുല്‍ സാഗര്‍ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും വോട്ടവകാശത്തിന്റെ മഹത്ത്വവും സബ് കളക്ടര്‍ വിശദീകരിച്ചു. ജനങ്ങള്‍ സജീവമായി തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന പ്രധാന…

    Read More

      രാജ്യമാകെ 1,100ലധികം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചു, യുവാവ് അറസ്റ്റിൽ; ലക്ഷ്യമിട്ടത് പരിഭ്രാന്തി സൃഷ്ടിക്കൽ

      ന്യൂഡൽഹി ∙ രാജ്യത്തെ വിവിധ സ്‌കൂളുകൾ, ഹൈക്കോടതികൾ, സർക്കാർ ഓഫിസുകൾ എന്നിവ ലക്ഷ്യമിട്ട് 1,100ലധികം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ച സംഭവത്തിൽ 47 വയസ്സുകാരനായ കർണാടക സ്വദേശിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂരുവിൽ താമസിക്കുന്ന ശ്രീനിവാസ് ലൂയിസ് എന്നയാളെയാണ് ഡൽഹി പൊലീസും പ്രാദേശിക പൊലീസും ചേർന്ന് പിടികൂടിയത്. കഴിഞ്ഞ കുറച്ചു ആഴ്ചകളായി ഡൽഹി ഹൈക്കോടതി, നിയമസഭ, വിവിധ വിദ്യാഭ്യാസ-സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ലഭിച്ച ബോംബ് ഭീഷണികളെത്തുടർന്നാണ് നടപടി. ഹൈക്കോടതി ജഡ്ജി നൽകിയ പരാതിയും ഇതിലുൾപ്പെടുന്നു….

      Read More

        സംസ്ഥാനത്ത് SSLC പരീക്ഷകൾ ഇന്ന് പൂർത്തിയാകും: മൂല്യനിർണ്ണയം ഏപ്രിൽ 16 മുതൽ

        തിരുവനന്തപുരം: കേരളത്തിലെ എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തിരശ്ശീല വീഴും. മാർച്ച് 5-ന് ആരംഭിച്ച പരീക്ഷാ സീസൺ സമാധാനപരമായാണ് പൂർത്തിയാകുന്നത്. ഇനി വിദ്യാർത്ഥികളും രക്ഷിതാക്കളും ഉറ്റുനോക്കുന്നത് മൂല്യനിർണ്ണയത്തിലേക്കും ഫലപ്രഖ്യാപനത്തിലേക്കുമാണ്.(SSLC exams to be completed today, Evaluation from April 16)   പരീക്ഷാ ബോർഡിന്റെ തീരുമാനപ്രകാരം ഏപ്രിൽ 16-ന് ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം ആരംഭിക്കും. എന്നാൽ, മുൻപ് നിശ്ചയിച്ചിരുന്ന തീയതിയിൽ നിന്നും ഫലപ്രഖ്യാപനം അല്പം വൈകാൻ സാധ്യതയുണ്ടെന്നാണ് സൂചന.   പരീക്ഷ മാർച്ച് 5ന് ആരംഭിച്ചു. സംസ്ഥാനത്തുടനീളം 3,031…

        Read More

          ഗ്രാമീണമേഖലയുടെ ഹൃദയം തൊട്ട് ടി സിദ്ദിഖിന്റെ പര്യടനം; എങ്ങും ആവേശോജ്വല സ്വീകരണം

          കല്‍പ്പറ്റ: വയനാടിന്റെ ആസ്ഥാനമണ്ഡലമായ കല്‍പ്പറ്റയുടെ വികസനത്തുടര്‍ച്ചക്കായി വോട്ടഭ്യര്‍ഥിച്ച് നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ധിഖിന്റെ പഞ്ചായത്തുതല പര്യടനപരിപാടികള്‍ പുരോഗമിക്കുന്നു. മൂന്നാംദിനം കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലായിരുന്നു സ്ഥാനാര്‍ഥിയുടെ പര്യടനം. കോട്ടത്തറ പഞ്ചായത്തിലെ വാളലിലായിരുന്നു മൂന്നാംദിനത്തിലെ പരിപാടിയുടെ ആരംഭം. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എച്ച് ബി പ്രദീപ്മാസ്റ്റര്‍ പര്യടനപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അതിരാവിലെ തന്നെ നിരവധി പ്രവര്‍ത്തകരാണ് പര്യടനപരിപാടിയുടെ ആദ്യസ്ഥലത്ത് തന്നെ എത്തിച്ചേര്‍ന്നിരുന്നത്. കോട്ടത്തറ പഞ്ചായത്ത് യു ഡി എഫ് ചെയര്‍മാന്‍ അബ്ദുള്ള…

          Read More

            നിയമസഭാ തിരഞ്ഞെടുപ്പ്: എസ്ഡിപിഐ തവിഞ്ഞാൽ പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു

            തലപ്പുഴ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് എസ്ഡിപിഐ തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു. പരിപാടി ജില്ലാ പ്രസിഡന്റ് എ. യൂസുഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി പി. ടി. സിദ്ധീഖ്, മാനന്തവാടി മണ്ഡലം സെക്രട്ടറി സജീർ എം. ടി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മുഹമ്മദലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി കബീർ, ജോയിന്റ് സെക്രട്ടറി മജീദ്, കെ സി മോയി തുടങ്ങിയവർ നേതൃത്വം നൽകി.

            Read More

              കോൺഗ്രസ് ഭവന പദ്ധതി പ്രദേശത്ത് ഡിവൈഎഫ്ഐ പ്രതീകാത്മകമായി കുടിൽ കെട്ടി.

              വയനാട് കുന്നമ്പറ്റയിൽ ഉരുൾ ദുരിതബാധിതക്കായി കോൺഗ്രസ് നിർമ്മിക്കുന്ന ഭവന പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലത്ത് ഡിവൈഎഫ്ഐ പ്രതീകാത്മകമായി കുടിൽ കെട്ടി. ഭവന പദ്ധതി ആരംഭിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രതീകാത്മക സമരം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞദിവസം വീടുകളുടെ നിർമാണം ആരംഭിച്ചെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ഭവന പദ്ധതി പോലും എടുക്കേണ്ട പെർമിറ്റ് പോലും കോൺഗ്രസ് വാങ്ങിയിട്ടില്ലെന്ന് തെളിവ് സഹിതം ഡിവൈഎഫ്ഐ പുറത്തുവിട്ടു. ഫെബ്രുവരി 26നാണ് കോൺഗ്രസ് ഭവന പദ്ധതിക്ക് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും വയനാട് എംപി പ്രിയങ്കഗാന്ധിയും…

              Read More

                ഗ്രാമീണമേഖലയുടെ ഹൃദയം തൊട്ട് ടി സിദ്ദിഖിന്റെ പര്യടനം; എങ്ങും ആവേശോജ്വല സ്വീകരണം

                കല്‍പ്പറ്റ: വയനാടിന്റെ ആസ്ഥാനമണ്ഡലമായ കല്‍പ്പറ്റയുടെ വികസനത്തുടര്‍ച്ചക്കായി വോട്ടഭ്യര്‍ഥിച്ച് നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ധിഖിന്റെ പഞ്ചായത്തുതല പര്യടനപരിപാടികള്‍ പുരോഗമിക്കുന്നു. മൂന്നാംദിനം കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലായിരുന്നു സ്ഥാനാര്‍ഥിയുടെ പര്യടനം. കോട്ടത്തറ പഞ്ചായത്തിലെ വാളലിലായിരുന്നു മൂന്നാംദിനത്തിലെ പരിപാടിയുടെ ആരംഭം. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എച്ച് ബി പ്രദീപ്മാസ്റ്റര്‍ പര്യടനപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അതിരാവിലെ തന്നെ നിരവധി പ്രവര്‍ത്തകരാണ് പര്യടനപരിപാടിയുടെ ആദ്യസ്ഥലത്ത് തന്നെ എത്തിച്ചേര്‍ന്നിരുന്നത്. കോട്ടത്തറ പഞ്ചായത്ത് യു ഡി എഫ് ചെയര്‍മാന്‍ അബ്ദുള്ള…

                Read More

                  ബൈക്ക് പോസ്റ്റിൽ ഇടിച്ച് താഴ്ച്ചയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു.

                  കൽപ്പറ്റ : പള്ളിക്കുന്ന് എചോം കനാൽ പരിസരത്ത് നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് താഴ്ച്ചയിലേക്ക് മറിഞ്ഞു ഒരാൾ മരണപ്പെട്ടു ഒരാൾക്ക് പരിക്ക്. മരമൂല ഉന്നതിയിൽ അശോകന്റെ മകൻ അപ്പു ആണ് മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ കല്പറ്റ കൈനാട്ടി ഹോസ്‌പിറ്റലിലേക്ക് മാറ്റി. പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.  

                  Read More

                    ഡി വൈ എഫ് ഐയുടേത് സമരാഭാസം: അഡ്വ. ടി ജെ ഐസക്

                    ഡി വൈ എഫ് ഐയുടേത് സമരാഭാസം: അഡ്വ. ടി ജെ ഐസക്   സമരം ടൗണ്‍ഷിപ്പില്‍ ഒരാള്‍ക്ക് പോലും താമസിക്കാനാവാത്തതിന്റെ ജാള്യത മറയ്ക്കാന്‍   കല്‍പ്പറ്റ: കോണ്‍ഗ്രസ് ഭവനപദ്ധതിക്കെതിരായ ഡി വൈ എഫ് ഐ നടത്തുന്നത് സമരാഭാസമാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ടി ജെ ഐസക്. കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടികളുടെ പ്രചരണവും പി ആര്‍ വര്‍ക്കും നടത്തി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ടൗണ്‍ഷിപ്പ് പദ്ധതിയില്‍ ഒരാള്‍ക്ക് പോലും ഇതുവരെ താമസിക്കാനായിട്ടില്ല. തെരഞ്ഞെടുപ്പ് ആസന്നമായതോടെ…

                    Read More

                      മദ്റസാ പഠനാരംഭവും പ്രവേശനോത്സവം സംഘടിപ്പിച്ചു.

                      കമ്പളക്കാട് : “നേരറിവ് നല്ല നാളേക്ക് ” എന്ന പ്രമേയവുമായി സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിലിന്റെ മിഹറജാനുൽ ബിദായ മദ്റസ വർഷാരംഭ ക്യാമ്പയിന്റെ ഭാഗമായി മുളപറമ്പത്ത് മുഹാജിരിയ്യ മദ്റസയിൽ പഠനാരംഭവും, പ്രവേശനോത്സവവും സംഘടിപ്പിച്ചു.   സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് സയ്യിദ് മുജീബ് തങ്ങൾ കൽപ്പറ്റ പഠനാരംഭ ഉദ്ഘാടന കർമ്മം നിർവഹിച്ചു. നവയുഗ സാഹചര്യത്തിൽ മത വിദ്യാഭ്യാസത്തിലേക്കും മത മൂല്യത്തിലേക്കും തിരിച്ചു പോകുന്നതിലൂടെ മാത്രമാണ് പുതുതലമുറയുടെ വിജയമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അത്തരം അവസരങ്ങൾ…

                      Read More