താമരശ്ശേരി ചുരത്തിൽ ആംബുലൻസിന് മുന്നിൽ ചാടി യുവാവിൻ്റെ ആത്മഹത്യാശ്രമം.നില ഗുരുതരം.

    താമരശ്ശേരി ചുരം ആറാം വളവിന് താഴെ വെച്ചാണ് സംഭവം. കന്യാകുമാരി മട്ടം പാല -ആലത്തുകുളം സ്വദേശി പ്രകാശൻ (30) ആണ് ചുരം ഇറങ്ങി വരികയായിരുന്ന ആബുലൻസിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്.വയനാട് പടിഞ്ഞാറത്തറയിൽ നിന്നും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയെ കൊണ്ടുവരികയായിരുന്ന ആംബുലൻസിന് മുന്നിലാണ് ചാടിയത് . ചുരം സംരക്ഷണ സമിതി പ്രവർത്തികൻ ലത്തീഫാണ് ഇയാളെ താമരശ്ശേരി താലൂക്കാശുപത്രിയിൽ എത്തിച്ചത്.

    Read More

      അയൽക്കാരായെത്തി, കുഞ്ഞാമിനയെ ക്രൂരമായി കൊലപ്പെടുത്തി; പ്രതികൾ 10 വർഷത്തിനുശേഷം പിടിയിൽ

      കണ്ണൂർ : ഇരിക്കൂർ കുഞ്ഞാമിന കൊലപാതകക്കേസിലെ പ്രതികളായ രണ്ട് സ്ത്രീകൾ 10 വർഷത്തിനു ശേഷം ക്രൈം ബ്രാഞ്ചിന്റെ പിടിയിൽ. 2016 ഏപ്രിൽ 30ന് ഇരിക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സിദ്ദിഖ് നഗറിൽ താമസിച്ചിരുന്ന മെരടൻ കുഞ്ഞാമിനയെ (60) കൊലപ്പെടുത്തി സ്വർണഭരണങ്ങൾ കവർന്ന് രക്ഷപ്പെട്ട പ്രതികളെയാണ് മധ്യപ്രദേശിൽനിന്ന് പിടികൂടിയത്. ന്യൂഡൽഹി നാങ്ളോയി സ്വദേശികളായ പർവീൺ ബാനു (55), സക്കീന ഫാത്തിമ (32) എന്നിവരാണ് പിടിയിലായത്. ഇവർ സൗമ്യ രംഗാവാല, സമീറ രംഗാവാല എന്നീ വ്യാജ പേരുകളിലാണ് കഴിഞ്ഞിരുന്നത്.  …

      Read More

        പിഎംഎംഎസ്‌വൈ പദ്ധതി: ജില്ലയിലെ പ്രഥമ ഐസ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു

        പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയുടെ (പിഎംഎംഎസ്‌വൈ) ഭാഗമായി ജില്ലയിലെ മത്സ്യ മേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കാന്‍ കൂളിവയലില്‍ ഐസ് പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റ ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയിലെ 2024-25 വര്‍ഷത്തിലെ ഘടകപദ്ധതിയാണ് ജില്ലയ്ക്ക് അനുവദിച്ച ഐസ് പ്ലാന്റ് (10 ടണ്‍) യൂണിറ്റ്. ഒരു യൂണിറ്റിന് 40 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. 40 ശതമാനം ഗുണഭോക്താവിന് സബ്സിഡിയായി ലഭിക്കും.   മത്സ്യം, മാംസം ഉള്‍പ്പെടെ വേഗത്തില്‍…

        Read More

          വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുക സര്‍ക്കാരിന്റെ പ്രഥമ പരിഗണന: മന്ത്രി ഒ.ആര്‍ കേളു

          വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുകയാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കെല്ലൂര്‍ ഗവ.എല്‍.പി സ്‌കൂളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ഓപ്പണ്‍ സ്റ്റേജിന്റെയും ഡൈനിങ് ഹാളിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എം.എല്‍.എ ഫണ്ടില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപയ്ക്കാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. സ്‌കൂളുകള്‍ കൂടുതല്‍ ആകര്‍ഷകമാക്കി മികച്ച അക്കാദമിക് നിലവാരം ഉറപ്പാക്കുന്നതോടെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നതായും മന്ത്രി പറഞ്ഞു.   വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എം…

          Read More

            ഗ്ലോക്കോമ മുക്ത ലോകത്തിനായി ബോധവല്‍ക്കരണ വാരാചരണം

            ഗ്ലോക്കോമ മുക്ത ലോകത്തിനായി ഒരുമിക്കാം എന്ന സന്ദേശവുമായി ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ ലോക ഗ്ലോക്കോമ വാരാചരണം സംഘിപ്പിക്കുന്നു. വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും നേത്രപരിശോധന ക്യാമ്പും അമ്പലവയല്‍ റീജ്യണല്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് സ്റ്റേഷനില്‍ അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സി കൃഷ്ണ കുമാര്‍ ഉദ്ഘാടനം ചെയ്തു. കണ്ണുകളിലെ നാഡികളെ ബാധിക്കുകയും അറിയാതെ അന്ധതയിലേക്ക് നയിക്കുകയും ചെയ്യുന്ന ഗ്ലോക്കോമ രോഗത്തിനെതിരെ മുന്‍കരുതലെടുക്കാന്‍ പൊതുജനങ്ങളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം.   പരിപാടിയുടെ ഭാഗമായി നേത്രരോഗ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കുമുള്ള…

            Read More

              കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

              പനമരം ഗ്രാമ പഞ്ചായത്ത് വാർഡ്‌ 22 അഞ്ചുകുന്നിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 5ലക്ഷം രൂപ വകയിരുത്തി പൂർത്തീകരിച്ച പാക്കുമൂല കൊല്ലി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം വാർഡ്‌ മെമ്പർ ജോസ് നിലമ്പനാട്ട് നിർവഹിച്ചു. മുൻ വാർഡ്‌ മെമ്പർ അജയ്,ഓവർസിയർ റിജേഷ് തോമസ്,പ്രദീപ്‌ കുഴിമുള്ളിൽ ,ബിജോയ്‌ കല്ലറയ്ക്കൽ ,ബിനു കൂവക്കൽ, അഷ്‌റഫ്‌ പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു.

              Read More

                കോട്ടത്തറ കൃഷിഭവനില്‍ വിള ആരോഗ്യകേന്ദ്രം ഉദ്ഘാടനം ചെയ്തു

                കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ കോട്ടത്തറ കൃഷിഭവനില്‍ വിള ആരോഗ്യകേന്ദ്രത്തിന്റെ ഉദ്ഘാടനവും കര്‍ഷകശാസ്ത്രജ്ഞ സംവാദവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകര്‍ നേരിടുന്ന വിളരോഗങ്ങളും മറ്റ് കൃഷിസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ശാസ്ത്രീയമായ പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിന് വിള ആരോഗ്യകേന്ദ്രം സഹായകരമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.   കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി രജിത അധ്യക്ഷയായി. വാഴകൃഷിയിലെ ശാസ്ത്രീയ രീതികളെക്കുറിച്ച് കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ഡോ. ഗാവസ്…

                Read More

                  വയനാടിന്റെ പരിസ്ഥിതി കാവലാൾ ബാദുഷയ്ക്ക് ഐക്യദാർഢ്യം, ഭീഷണികളെ ജനകീയമായി നേരിടും: പരിസ്ഥിതി-സാമൂഹിക സംഘടനകൾ

                  കൽപ്പറ്റ /14 – 3-2026 : കള്ളാടി – ആനക്കാംപൊയിൽ തുരങ്ക പാതക്ക് നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി സുപ്രിം കോടതിൽ ഹർജി നൽകിയതിനെ തുടർന്ന് വയനാട്ടിലെ ഒരു ഗൂഡ ഗുണ്ടാ സംഘം പരിസ്ഥിതി പ്രവർത്തകനായ എൻ. ബാദുഷക്ക് എതിരെ നിഷ്ഠൂരമായ സൈബർ ആക്രമണം അഴിച്ചു വിട്ടുകൊണ്ടിരിക്കുന്നതിനെയും അദ്ദേഹത്തിനെ അപായപ്പെടുത്തുവാൻ വീട്ടിലേക്ക് നടത്തുമെന്ന് പ്രഖ്യാപിച്ച മാർച്ചിനെയും വയനാടിന്റെ പരിസ്ഥിതി സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകൾ അപലപിക്കുന്നു.. ഗുണ്ടകളുടെ ഏത്…

                  Read More

                    കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്‌

                    കൽപ്പറ്റ: കൽപ്പറ്റ ഫാത്തിമ ആശുപത്രിക്ക് സമീപം കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. കാര്യമ്പാടി മുത്തുമ്മ സ്വദേശി നിഹാസ് (19), സുൽത്താൻ ബത്തേരി ആവിക്കാട്ടിൽ ഫാസിൽ (19) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.   നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ നിഹാസിനെയും ഫാസിലിനെയും ഉടൻ തന്നെ തൊട്ടടുത്തുള്ള ഫാത്തിമ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തെത്തുടർന്ന് വാഹനത്തിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്.

                    Read More

                      വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് ഉള്ള ധനസഹായം കൂട്ടി

                      തിരുവനന്തപുരം: വന്യമൃഗ ആക്രമങ്ങളിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് ഉള്ള ധനസഹായം 14 രൂപ ലക്ഷം രൂപയാക്കി ഉയർത്തി. നിലവിൽ 10 ലക്ഷം രൂപയായിരുന്നു ധനസഹായം. ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. മന്ത്രിസഭ യോഗം ഇന്ന് രാവിലെ ഏഴ് മണിക്ക് വീണ്ടും പേരും.   അതേസമയം, സിനിമാ നയത്തിന് മന്ത്രിസഭയുടെ അംഗീകാരം. തെരുവോരത്ത് കഴിയുന്ന കുട്ടികളുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ്. ഇടുക്കി ജില്ലയിലെ പട്ടയ ഭൂമിയിൽ നിർമാണ നിരോധനം നീക്കി. ഇതുസംബന്ധിച്ച് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.

                      Read More