മുട്ടിക്കൊമ്പനെ വീണ്ടും കാട്ടിലേക്ക് തുറന്നുവിടാൻ നീക്കം; പ്രതിഷേധവുമായി നൂൽപ്പുഴ പഞ്ചായത്തും നാട്ടുകാരും

    സുൽത്താൻ ബത്തേരി: 13 ദിവസം നീണ്ടുനിന്ന ദൗത്യത്തിനൊടുവിൽ പിടികൂടി മുത്തങ്ങയിലെ ആനപ്പന്തിയിലടച്ച ‘താത്തൂർ ടസ്കർ വൺ’ എന്ന മുട്ടിക്കൊമ്പനെ വീണ്ടും കാട്ടിലേക്ക് തുറന്നുവിടാനുള്ള വനംവകുപ്പിന്റെ നീക്കം നൂൽപ്പുഴയിലെ ജനങ്ങളെ ആശങ്കയിലാക്കുന്നു. നിലവിൽ തുമ്പിക്കൈക്ക് പരിക്കുള്ള ആനയെ പന്തിയിൽ ചികിൽസിച്ചു വരികയാണ്. മുറിവ് ഭേദമായാൽ ആനയെ വനത്തിലേക്ക് തന്നെ തിരിച്ചുവിടാനാണ് വനംവകുപ്പിന്റെ ആലോചന.   വടക്കനാട് പച്ചാടിയിൽ രജീവ് എന്ന കർഷകനെ കൊലപ്പെടുത്തുകയും വടക്കനാട്, വള്ളുവാടി മേഖലകളിൽ നിരന്തരം നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത ആനയെ തുറന്നുവിടുന്നതിനെതിരെ നൂൽപ്പുഴ ഗ്രാമപഞ്ചായത്തും…

    Read More

      തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷം; നൂൽപ്പുഴ കുണ്ടൂർ ഗോത്രമേഖലയിൽ ദുരിതജീവിതം

      നൂൽപ്പുഴ: വനത്താൽ ചുറ്റപ്പെട്ട നൂൽപ്പുഴ പഞ്ചായത്തിലെ കുണ്ടൂർ പ്രദേശത്തെ ഗോത്രസമൂഹം കടുത്ത പട്ടിണിയിലും തൊഴിലില്ലായ്മയിലും വലയുന്നു. പ്രദേശത്തെ ജനറൽ വിഭാഗത്തിലെ കുടുംബങ്ങൾ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഒഴിഞ്ഞുപോയതോടെയാണ് ഗോത്രവർഗക്കാർക്ക് ലഭിച്ചിരുന്ന ദിവസവേതന ജോലികൾ നിലച്ചത്. ഇതോടെ തൊഴിൽ തേടി വനത്തിലൂടെ കിലോമീറ്ററുകൾ സഞ്ചരിച്ച് തമിഴ്‌നാട്ടിലേക്കും സമീപ ഗ്രാമങ്ങളിലേക്കും പോകേണ്ട അവസ്ഥയിലാണ് ഇവർ.   സന്ധ്യ കഴിഞ്ഞാൽ കാട്ടാനകളടക്കമുള്ള വന്യജീവികൾ വീടിന് സമീപമെത്തുന്നത് വലിയ ഭീതിയുണ്ടാക്കുന്നു. സുരക്ഷാ വേലികൾ പ്രവർത്തനരഹിതമായതും പല വീടുകളിലും വൈദ്യുതി ഇല്ലാത്തതും ആശങ്ക വർധിപ്പിക്കുന്നു….

      Read More

        മൂന്ന് സീറ്റുകളിലും വിജയിക്കും: യുഡിഎഫ്

        കൽപറ്റ : നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ജില്ലയിലെ യു ഡി എഫ് നേതാക്കളും പ്രവർത്തകരും മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവച്ചതെന്നും സ്ഥാനാർഥികളുടെ ജനസ്വാധീനവും പ്രവർത്തന മികവും പിണറായി സർക്കാരിനോടുള്ള പൊതുജന അമർഷവും തിരഞ്ഞെടുപ്പ് സമിതികളുടെ ചിട്ടയായ പ്രവർത്തന ശൈലിയുമെല്ലാം വയനാട്ടിലെ മൂന്ന് നിയമസഭാ സീറ്റുകളും യുഡിഎഫിന് ഉറപ്പാക്കിയെന്ന് ജില്ലാ യു ഡി എഫ് യോഗം വിലയിരുത്തി.   ബത്തേരി സ്ഥാനാർഥി ഐ.സി.ബാലകൃഷണനെതിരേയും കൽപറ്റ സ്ഥാനാർഥി ടി. സിദ്ധിഖിനെതിരെയും സി. പി. എം അഴിച്ചുവിട്ട വ്യർഥമായ ആരോപണങ്ങൾ എൽ ഡി…

        Read More

          പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ്‌ 1,2  തീയ്യതികളിൽ

          മുട്ടിൽ: പരിയാരം പാറക്കൽ മഖാം ഉറൂസ് മെയ് 1, 2 വെള്ളി ശനി ദിവസങ്ങളിലായി നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:30ന് പരിയാരം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് സി നൂറുദ്ധീൻ ഹാജി പതാക ഉയർത്തി ഉദ്ഘാടനം ചെയ്യും. തുടർന്ന് മഹല്ല് ഖത്തീബ് വി എം അഫ്സൽ യമാനി മഖാം സിയാറത്തിന് നേതൃത്വം നൽകും. രാത്രി 7:30ന് മജ്ലിസുന്നൂർ നടക്കും. ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് നടക്കുന്ന മൗലിദ് ജൽസയ്ക്കു ശേഷം ഭക്ഷണ വിതരണം നടത്തും. രാത്രി…

          Read More

            പോസ്റ്റൽ ബാലറ്റ് പ്രതിസന്ധി; പോളിങ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ടിന് അവസരമില്ല, അവസരം നൽകണമെന്നാവശ്യപ്പെടുള്ള ഹരജി ഹൈക്കോടതി തള്ളി

            കൊച്ചി: പോസ്റ്റൽ ബാലറ്റ് പ്രതിസന്ധിയെ തുടർന്ന് വോട്ട് ചെയ്യാനാകാത്ത പോളിങ് ഉദ്യോഗസ്ഥർക്ക് നിരാശ. ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ടിന് ഇനി അവസരമില്ല. അവസരം നൽകണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. വോട്ട് നിഷേധം തെരഞ്ഞെടുപ്പ് ഹരജിയിലൂടെ ഉന്നയിക്കാമെന്നും കോടതി നിർദേശിച്ചു. എൻജിഒ യൂണിയനടക്കമാണ് ഹൈക്കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞാൽ കോടതിക്ക് ഇടപെടുന്നതിൽ ഭരണാഘടനപരമായ പരിമിതികളുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. വോട്ട് നിഷേധിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് തെരഞ്ഞെടുപ്പിന് ശേഷം ‘തെരഞ്ഞെടുപ്പ് ഹരജി’ വഴി ഈ പ്രശ്നം വീണ്ടും കോടതിയിൽ ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി….

            Read More

              ലഹരി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

              കൽപ്പറ്റ: തൊഴിലിടങ്ങളിൽ ലഹരിമുക്തമായ ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും കുടുംബബന്ധങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി കൽപ്പറ്റ സിന്ദൂർ ടെക്സ്‌റ്റൈൽസിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. എക്സൈസ് വിമുക്തി മിഷൻ്റെ നേതൃത്വത്തിൽ “വർണ്ണങ്ങൾ മായാത്ത ജീവിതം” എന്ന പ്രമേയത്തിലാണ് പരിപാടി നടന്നത്. സമൂഹത്തിലെ എല്ലാ മേഖലകളിലും ലഹരിവിരുദ്ധ സന്ദേശം എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സെമിനാർ എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്‌കുമാർ അച്ചൂരാനം നയിച്ചു. ലഹരിയുടെ ഉപയോഗം വ്യക്തിയുടെ ആരോഗ്യത്തെയും കുടുംബത്തിൻ്റെ സാമ്പത്തിക ഭദ്രതയെയും എപ്രകാരം ബാധിക്കുന്നുവെന്നും,…

              Read More

                അക്ഷരോന്നതി പദ്ധതി: ജില്ലാ സാക്ഷരതാ മിഷൻ 2000 പുസ്തകങ്ങൾ കൈമാറി

                കൽപറ്റ:പട്ടികജാതി പട്ടികവർഗ ഉന്നതികളിൽ വായനശാലകൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി സാക്ഷരതാ മിഷൻ തുല്യതാ പഠിതാക്കൾ വഴി ശേഖരിച്ച 2000 ലൈബ്രറി പുസ്തകങ്ങൾ കൈമാറി. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പ്രശാന്ത് കുമാറിൽ നിന്ന് ജില്ലാ കലക്ടർ ഡി. ആർ മേഘശ്രീ പുസ്തകങ്ങൾ ഏറ്റുവാങ്ങി. പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ പഠിതാക്കളാണ് വീടുകളിൽ വായിച്ച് ഉപേക്ഷിച്ച ലൈബ്രറി പുസ്തകങ്ങൾ ശേഖരിച്ച് ജില്ലാ സാക്ഷരതാ മിഷനിൽ എത്തിച്ചത്.   കൽപറ്റ എസ്.കെ.എം.ജെ…

                Read More

                  കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത സമിതി പഠന ക്യാമ്പും സമുദായ ദിനാഘോഷവും നടത്തുന്നു

                  കല്‍പ്പറ്റ: കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത സമിതി പഠന ക്യാമ്പും സമുദായ ദിനാഘോഷവും നടത്തുന്നു.’സമുദായം, ചരിത്രം, സമകാലികം’ എന്ന വിഷയത്തില്‍ പഠന ക്യാമ്പ് ദ്വാരകയിലെ രൂപത കോര്‍പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി ഓഡിറ്റോറിയത്തില്‍ വെള്ളിയാഴ്ചയും സമുദായ ദിനാഘോഷം ഇടവകകളില്‍ മൂന്നിനുമാണ് സംഘടിപ്പിക്കുന്നതെന്ന് കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍, ട്രഷറര്‍ സജി ഫിലിപ്പ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിവിധ ഇടവകകളില്‍നിന്നു 300 ഓളം പ്രതിനിധികള്‍ പങ്കെടുക്കുന്ന പഠന ക്യാമ്പ് രാവിലെ 10ന് കത്തോലിക്ക കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍…

                  Read More

                    ശമ്പള പരിഷ്കരണം നടപ്പിലാക്കണം എൻ.ജി.ഒ അസോസിയേഷൻ

                    മീനങ്ങാടി: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും തടഞ്ഞു വച്ച ശമ്പള പരിഷ്ക്കരണം വേഗത്തിലാക്കണമെന്ന് എൻ.ജി ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി ആവശ്യപ്പെട്ടു. മീനങ്ങാടി ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.12-ാ ശമ്പള പരിഷ്ക്കരണം നടപ്പിലാക്കാതെ പോയ ഇടത് സർക്കാർ ജീവനക്കാരോട് കാണിച്ച ചരിത്രപരമായ വഞ്ചനയാണെന്നു അദ്ദേഹം ആരോപിച്ചു.യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ജീവനക്കാരുടെ നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ എല്ലാ തിരികെ കൊണ്ടുവരാൻ സർക്കാരിൽ സമ്മർദ്ദം ചെലത്തുമെന്നും കൂട്ടി ചേർത്തു. ബ്രാഞ്ച് പ്രസിഡന്റ് കെ.വി.ബിന്ദുലേഖ അധ്യഷത വഹിച്ചു.   പുതിയ…

                    Read More

                      മാസം മാറി റേഷൻ വിതരണം; വാങ്ങിയ 8,000 പേരെ കണ്ടെത്താൻ ഭക്ഷ്യപൊതുവിതരണ വകുപ്പ്; ഏപ്രിലിലെ റേഷൻ വിതരണം മേയ് 5 വരെ നീട്ടി

                      മാസം മാറി റേഷൻ വിതരണം ചെയ്തതിനെത്തുടർന്ന് വിഹിതം നഷ്ടപ്പെടാൻ സാധ്യതയുള്ള 8,000 ഗുണഭോക്താക്കളെ കണ്ടെത്താൻ ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് നടപടി തുടങ്ങി.   ഏപ്രിലിലെ വിഹിതം ലഭിക്കാത്തവർക്കായി വിതരണ കാലാവധി മേയ് 5 വരെ നീട്ടാൻ തീരുമാനമായിട്ടുണ്ട്. ഇതിനായി റേഷൻ ബില്ലിങ്ങിന്റെയും വിതരണത്തിന്റെയും സംവിധാനമായ ഇ പോസിന്റെ ചുമതലയുള്ള ഹൈദരാബാദിലെ നാഷനല്‍ ഇൻഫർമാറ്റിക്സ് സെന്ററിന്റെ അനുമതി മാത്രമാണ് ഇനി ബാക്കി.   പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ സാഹചര്യത്തില്‍ കേന്ദ്രനിർദേശപ്രകാരമാണ് കേരളത്തില്‍ ഏപ്രില്‍, മേയ് മാസങ്ങളിലെ റേഷൻ ഒന്നിച്ചു കൊടുക്കാൻ…

                      Read More