ചാക്കുമായി വന്നു ഗ്യാസുമായി പോയി; തിരുവനന്തപുരത്ത് ഹോട്ടലില്‍ ഗ്യാസ് സിലിണ്ടര്‍ മോഷണം

    എല്‍പിജി ക്ഷാമത്തിനിടെ തിരുവനന്തപുരം ചാലയില്‍ ഗ്യാസ് മോഷണം. ആര്യശാലയിലെ വി എസ് ഹോട്ടലില്‍ ഇന്ന് പുലർച്ചെ ആയിരുന്നു കവർച്ച.   മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ പോർട്ട് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.   വെള്ള നിറത്തിലുള്ള ചാക്കുമായി എത്തിയ മോഷ്ടാവ് ഹോട്ടലിലെത്തി ആദ്യം ഫ്യൂസ് ഊരി. ശേഷം ചാക്കുകൊണ്ട് തലമറച്ച്‌ കയ്യിലുണ്ടായിരുന്ന ടോർച്ചുമായി ഹോട്ടലിനകമെല്ലാം പരിശോധിച്ചു. പിന്നാലെ അടുക്കളയില്‍ കയറി ഗ്യാസ് കുറ്റി എടുത്ത് കൊണ്ടുപോകുന്നതാണ് ദൃശ്യത്തിലുള്ളത്.   പശ്ചിമേഷ്യയില്‍ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലടക്കം…

    Read More

      റേഷൻ കാർഡ് വിതരണത്തിൽ റെക്കോർഡ് നേട്ടം; 65,000 കുടുംബങ്ങൾക്ക് കൂടി ഇന്ന് മുൻഗണനാ കാർഡുകൾ വിതരണം ചെയ്യും

      സംസ്ഥാനത്തെ അർഹരായ 65,000 കുടുംബങ്ങൾക്ക് കൂടി മുൻഗണനാ റേഷൻ കാർഡുകൾ അനുവദിക്കുന്നതിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കാർഡുകളുടെ വിതരണം നിർവഹിക്കും. ഇതോടെ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം മഞ്ഞ, പിങ്ക് വിഭാഗങ്ങളിലായി മുൻഗണനാ പട്ടികയിലേക്ക് മാറ്റിയ ആകെ കാർഡുകളുടെ എണ്ണം 7,16,692 ആയി ഉയർന്നു. രണ്ടാം എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്തു മാത്രം ഏഴ് ലക്ഷം കാർഡുകൾ വിതരണം ചെയ്‌തു എന്ന വലിയ നേട്ടമാണ്…

      Read More

        ടൂറിസം മേഖലയിൽ സംസ്ഥാനം വലിയ മുന്നേറ്റം കൈവരിച്ചു: മന്ത്രി പി. എ. മുഹമ്മദ് റിയാസ്

        സംസ്ഥാനത്തിന്റെ ടൂറിസം മേഖല ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചതായി പൊതുമരാമത്ത്–ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ്‌ റിയാസ്. സംസ്ഥാന ടൂറിസം വകുപ്പിന് കീഴിൽ സുൽത്താൻ ബത്തേരിയിൽ നിർമ്മാണം പൂർത്തീകരിച്ച പുതിയ ഗവ. ഗസ്റ്റ്ഹൗസ് ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് ഉൾപ്പെടെയുള്ള നിരവധി പ്രതിസന്ധികളെ അതിജീവിച്ച്, സർക്കാർ നടത്തിയ ശക്തമായ ഇടപെടലുകൾ ടൂറിസം മേഖലയിൽ വലിയ ഉണർവുണ്ടായതായും അദ്ദേഹം വ്യക്തമാക്കി. 2025ൽ കേരളം സന്ദർശിച്ച സഞ്ചാരികളുടെ എണ്ണം രണ്ട് കോടി 58 ലക്ഷം ആയി ഉയർന്നു. 2024നെ…

        Read More

          പട്ടികവർഗ്ഗ യുവാക്കൾക്ക് തൊഴിൽ അധിഷ്ഠിത നൈപുണ്യങ്ങൾ നൽകാൻ സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കുന്നു: മന്ത്രി ഒ. ആർ കേളു

          പട്ടികവർഗ്ഗ യുവാക്കൾക്ക് തൊഴിൽ അധിഷ്ഠിത നൈപുണ്യങ്ങൾ നൽകുന്നതിന് സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കുന്നതായി പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ. കേളു. തൊഴിൽ പരിശീലനങ്ങളും മത്സരപ്പരീക്ഷാ പരിശീലനങ്ങളും നൽകാൻ ലക്ഷ്യമിടുന്ന ട്രൈബൽ സ്കിൽ പാർക്ക് കെട്ടിട നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ പട്ടികവർഗ്ഗ വിഭാഗത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ട്രൈബൽ സ്കിൽ പാർക്ക് സ്ഥാപിക്കുന്നത് വലിയ മുന്നേറ്റമാണെന്നും മന്ത്രി പറഞ്ഞു. പരമ്പരാഗത തൊഴിൽ മേഖലകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ പുതിയ തൊഴിൽ സാധ്യതകളും സ്ഥിരമായ വരുമാന മാർഗങ്ങളും…

          Read More

            സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് വേഗത്തിലുള്ള പരിഹാരം ലക്ഷ്യം: പി.സതീദേവി

            സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് വേഗത്തിലുള്ള പരിഹാരം കാണുകയെന്നതാണ് വനിതാ കമ്മീഷൻ സംഘടിപ്പിക്കുന്ന അദാലത്തുകളുടെ പ്രധാന ലക്ഷ്യമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സതീദേവി. സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള നീതി നിഷേധങ്ങൾക്ക് പരിഹാരം കാണുന്നതിനായി കളക്ടറേറ്റ് പഴശ്ശിഹാളിൽ സംഘടിപ്പിച്ച മഹിളാ ജൻ സുൻവായി പരാതി പരിഹാര അദാലത്തിൽ സംസാരിക്കുകയായിരുന്നു അവർ. പരാതിക്കാരുടെ പ്രശ്നങ്ങൾക്ക് സ്ഥിരമായ പരിഹാരം ഉറപ്പാക്കുന്നതിനായി എല്ലാ ജില്ലകളിലും കൗൺസിലിങ് സംവിധാനം ശക്തിപ്പെടുത്തുമെന്നും അറിയിച്ചു. അന്താരാഷ്ട്ര വനിതാദിനാഘോഷത്തോടനുബന്ധിച്ച് ദേശീയ വനിതാ കമ്മീഷന്റെ നിർദ്ദേശപ്രകാരം ജില്ലാ ലീഗൽ സർവീസ്…

            Read More

              കുറുക്കൻമൂല സ്കൂൾ കെട്ടിട നിർമ്മാണ ഉദ്ഘാടനം മന്ത്രി ഒ.ആർ കേളു നിർവഹിച്ചു.

              കുറുക്കൻമൂല: കുറുക്കൻമൂല ഗവ. എൽ.പി സ്കൂളിന്റെ പുതിയ കെട്ടിട നിർമാണത്തിന് തുടക്കം. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു കെട്ടിട നിർമാണ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാന സർക്കാർ വയനാട് പാക്കേജിൽ ഉൾപ്പെടുത്തി 98.83 ലക്ഷം ഉപയോഗിച്ചാണ് സ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.   മാനന്തവാടി നഗരസഭ കൗൺസിലർ ഷെല്ലി ജിൽസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കൗൺസിലർമാരായ പി. ടി ബിജു, ലിസ്സി ജോസ്, പ്രധാനാധ്യാപകൻ ബോബി. എസ്. റോബർട്ട്‌, എസ്. എം. സി…

              Read More

                സേവന മനോഭാവത്തിന്റെ ഉദാത്ത മാതൃക: എൻ.എസ്.എസ് സ്നേഹ ഭവനത്തിന്റെ താക്കോൽ മന്ത്രി ഒ. ആർ കേളു കൈമാറി

                ജില്ലയിലെ ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെ നേതൃത്വത്തിൽ നിർമ്മിച്ച സ്നേഹഭവനത്തിന്റെ താക്കോൽ പട്ടികജാതി-പട്ടികവർഗ- പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു കൈമാറി. സാമൂഹിക ഉത്തരവാദിത്തവും സേവന മനോഭാവവും മുന്നോട്ട് വെച്ച് എൻ.എസ്.എസ് വിദ്യാർത്ഥികൾ ഒരു കുടുംബത്തിന് വീടൊരുക്കിയാണ് മാതൃകയായത്. പുറ്റാട് മലയച്ചംകൊല്ലിയിൽ താമസിക്കുന്ന വടുവഞ്ചാൽ സ്കൂളിലെ മുൻ വിദ്യാർത്ഥിയായ അനഘന്റെ കുടുംബത്തിനാണ് വീട് നിർമിച്ചു നൽകിയത്. രണ്ട് വർഷം മുമ്പ് ക്യാൻസർ രോഗത്തെ തുടർന്ന് അനഘന്റെ പിതാവ് മരണപ്പെട്ടിരുന്നു. അമ്മ ഹരിത കർമ്മ…

                Read More

                  എല്‍പിജി ക്ഷാമം രൂക്ഷം; ഗ്രാമീണ മേഖലയില്‍ ബുക്കിങ് ഇടവേള 45 ദിവസമാക്കി

                  ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്ന് ഊര്‍ജ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഗ്രാമീണ മേഖലയിലെ എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തി.   നഗരപ്രദേശങ്ങളില്‍ ബുക്കിങ് ഇടവേള 25 ദിവസമായും ഉയര്‍ത്തി. 17 ദിവസമായിരുന്ന ബുക്കിങ് ഇടവേള നേരത്തെ 21 ദിവസമാക്കി ദീര്‍ഘിപ്പിച്ചിരുന്നു. ഇതാണ് വീണ്ടും വര്‍ധിപ്പിച്ചിരിക്കുന്നത്. പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. പ്രതിസന്ധി ഒഴിവാക്കാനാണ് നിയന്ത്രണമേര്‍പ്പെടുത്തിയതെന്ന് കേന്ദ്രം പറയുന്നു.   പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ കപ്പല്‍ സര്‍വീസുകളുടെ കുറവുമൂലം…

                  Read More

                    സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി തുടങ്ങിയയ്ക്ക് സ്കൂളില്‍ അവധി വേണ്ട; പഠനവും പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

                    തിരുവനന്തപുരം: സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധിജയന്തി തുടങ്ങിയ ദേശീയ ദിനങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന പൊതു അവധി റദ്ദാക്കണമെന്ന നിർദേശവുമായി സംസ്ഥാന ബാലാവകാശ കമ്മീഷൻ.   ഈ ദിവസങ്ങള്‍ കുട്ടികള്‍ക്ക് അറിവും മൂല്യങ്ങളും കൈവരിക്കുന്ന വിജ്ഞാനദിനങ്ങളാക്കി മാറ്റണം എന്നാണ് കമ്മീഷന്റെ അഭിപ്രായം.   കമ്മീഷൻ ചെയർപേഴ്‌സണ്‍ കെ. വി. മനോജ് കുമാർ, അംഗങ്ങളായ കെ. കെ. ഷാജു, ഡോ. എഫ്. വില്‍സണ്‍ എന്നിവരുടെ ഫുള്‍ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട നിർദേശം പുറപ്പെടുവിച്ചത്. സ്വാതന്ത്ര ദിനത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര…

                    Read More

                      യുദ്ധ വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.

                      മുട്ടിൽ : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ലൈബ്രറി കൗൺസിൽ, പുരോഗമന കലാ സാഹിത്യ സംഘം സംയുക്തമായി മുട്ടിൽ ടൗണിൽ “യുദ്ധ വിരുദ്ധ സദസ്സ്” സംഘടിപ്പിച്ചു.പുരോഗമന കലാ സാഹിത്യ സംഘം കൽപ്പറ്റ മേഖല പ്രസിഡന്റ്‌ കെ. കുഞ്ഞമ്മദ് കുട്ടി വിശദീകരണം നടത്തി. മുട്ടിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. പി. രഞ്ജിത്ത്, സി. ഡി. എസ് ചെയർപേഴ്സൺ ജോഷില റാണി, ശാസ്ത്ര സാഹിത്യ പരിഷത്ത് ഭാരവാഹികളായ രാജൻ തരിപ്പിലോട്ട്,സി. എസ്. കോമളം,കെ. എസ്. പ്രഭാകുമാരി,ജില്ല ലൈബ്രറി കൗൺസിൽ അംഗം…

                      Read More