ജി. കാർത്തികേയൻ പതിനൊന്നാം ചരമ വാർഷികം ആചരിച്ചു.

    കൽപ്പറ്റ:- കോൺഗ്രസ് നിർണായക കാലഘട്ടങ്ങളിലൂടെ കടന്നുപോയിരുന്ന സന്ദർഭത്തിൽ കേരളത്തിലെ യുവജന മേഖലയിൽ പാർട്ടിക്ക് അതിശക്തമായ വേരോട്ടം നേടിക്കൊടുത്ത യുവനേതാവായിരുന്നു ജി. കാർത്തികേയൻ. നിലപാടുകളിലെ സുതാര്യതയും കാഴ്ചപ്പാടുകളിലെ തെളിച്ചവും കേരളത്തിലെ ജനങ്ങൾക്ക് ജി. കാർത്തികേയനെ ഇഷ്ടപ്പെടുന്ന നേതാവാക്കി മാറ്റിയെന്നും ജി. കെ. ഫൗണ്ടേഷൻ ചെയർമാൻ വി. അബ്ദുൽ മജീദ് ഡി.സി.സി. യില് വെച്ച് നടന്ന 11)൦ മത് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൺവീനർ എം.എ. ജോസഫ് അധ്യക്ഷത വഹിച്ചു. പിവിനോദ് കുമാര് ഗിരീഷ് കല്പ്പറ്റ, ഇവിഅബ്രഹാം, സെബാസ്ട്യന്…

    Read More

      കൃഷി, പരിസ്ഥിതി സൗഹൃദ ബജറ്റുമായി തരിയോട് ഗ്രാമപഞ്ചായത്ത്

      കാവുംമന്ദം: പാരമ്പര്യ കൃഷി രീതികളെ സംരക്ഷിച്ചും നൂതന കൃഷികളെ പ്രോത്സാഹിപ്പിച്ചും പരിസ്ഥിതി സംരക്ഷണത്തിനും ടൂറിസം വികസനത്തിനും പ്രാധാന്യം നൽകി ജൈവവൈവിധ്യ പാർക്ക്, കാർബൺ ന്യൂട്രൽ പഞ്ചായത്ത്, ഭവനരഹിതരില്ലാത്ത തരിയോട് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് ഊന്നൽ നൽകിക്കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക ബഡ്ജറ്റ് യോഗത്തിൽ 25.05 കോടി രൂപ വരവും 23.04 കോടി രൂപ ചിലവും 2.02 കോടി രൂപ നീക്കി ബാക്കിയുള്ള 2026-27 വാർഷിക ബഡ്ജറ്റ് വൈസ് പ്രസിഡണ്ട്…

      Read More

        സേവന മനോഭാവത്തിന്റെ ഉദാത്ത മാതൃക; എൻ.എസ്.എസ് വിദ്യാർത്ഥികളുടെ സ്നേഹ ഭവനത്തിൻ്റെ താക്കോൽ കൈമാറ്റം മന്ത്രി ഒ ആർ കേളു നിർവഹിക്കും

        പുറ്റാട് :പാഴ് വസ്തുക്കളിൽ നിന്നുപോലും സ്നേഹത്തിന്റെ വീട് ഒരുക്കാം എന്ന് തെളിയിക്കുകയാണ് വയനാട് ജില്ലയിലെ ഹയർസെക്കണ്ടറി നാഷണൽ സർവീസ് സ്കീം (NSS) യൂണിറ്റുകളിലെ വിദ്യാർത്ഥികൾ. സാമൂഹിക ഉത്തരവാദിത്തവും സേവന മനോഭാവവും കൈമുതലാക്കി വിവിധ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ എൻ.എസ്.എസ് വിദ്യാർത്ഥികൾ ഇപ്പോൾ ഒരു കുടുംബത്തിന് “സ്നേഹഭവനം” നിർമ്മിക്കുന്ന ദൗത്യത്തിലാണ്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ , വയൽ കൃഷി, അംഗനവാടി നവീകരണം, പ്ലാസ്റ്റിക് മുക്ത ഗ്രാമങ്ങൾ തുടങ്ങിയ നിരവധി സാമൂഹിക-പരിസ്ഥിതി പ്രവർത്തനങ്ങളിലൂടെ ജില്ലയിലെ എൻ.എസ്.എസ് യൂണിറ്റുകൾ ഇതിനകം തന്നെ…

        Read More

          ചൂരല്‍മലമുണ്ടക്കൈ ദുരന്തബാധിതരുടെ വായ്പ എഴുതി തള്ളണം: ടി. സിദ്ധിഖ് എം.എല്‍.എ

          കല്‍പ്പറ്റ: 2024 ജൂലൈ 30-ന് വയനാട് ജില്ലയിലെ ചൂരല്‍മലമുണ്ടക്കൈ പ്രദേശങ്ങളില്‍ ഉണ്ടായ പ്രകൃതി ദുരന്തത്തില്‍ ദുരിതബാധിതരായ കുടുംബങ്ങളുടെ എല്ലാ വായ്പകളും അടിയന്തിരമായി എഴുതി തള്ളണമെന്നാവശ്യപ്പെട്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് മുഖ്യമന്ത്രി പിണറായി വിജയനും, റവന്യു വകുപ്പ് മന്ത്രി കെ. രാജനും കത്ത് നല്‍കി.   ദുരന്തത്തില്‍ 10, 11, 12 വാര്‍ഡുകളിലെ സ്ഥിരതാമസക്കാരായ നിരവധി കുടുംബങ്ങളുടെ വീടുകള്‍ പൂര്‍ണമായും നശിക്കുകയും വാസയോഗ്യമല്ലാതാകുകയും ചെയ്തതായി എം.എല്‍.എ കത്തില്‍ വ്യക്തമാക്കി. ദുരന്തത്തെ തുടര്‍ന്ന് ഇവര്‍ ഗുരുതരമായ…

          Read More

            പാചകവാതക ബുക്കിങ്ങിന് നിയന്ത്രണം; സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ 21 ദിവസത്തെ ഇടവേള

            കോഴിക്കോട്: സംസ്ഥാനത്ത് പാചകവാതക സിലിണ്ടര്‍ ബുക്കിങ്ങിന് നിയന്ത്രണം. ഒരു സിലിണ്ടര്‍ മാത്രമുള്ള ഉപഭോക്താവിന് 21 ദിവസത്തിനു ശേഷമേ ബുക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ. ഇതുവരെ 17 ദിവസം കഴിഞ്ഞാല്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നു. രണ്ട് സിലിണ്ടര്‍ ഉള്ളവര്‍ക്ക് ഇനി 30 ദിവസത്തിനു ശേഷമേ ബുക്ക് ചെയ്യാന്‍ കഴിയൂ.   ഗ്യാസ് സിലിണ്ടറുകളുടെ വിതരണം തടസപ്പെടാനുള്ള സാധ്യതയുമുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഊര്‍ജവിതരണ ശൃംഖലയിലെ തടസവും കപ്പല്‍ സര്‍വീസുകളുടെ കുറവുമാണ് പാചകവാതക ക്ഷാമത്തിന് ഇടയാക്കുന്നത്. സിലിണ്ടര്‍ വിതരണം പരിമിതപ്പെടുത്താന്‍ കേന്ദ്ര…

            Read More

              ‘ഇത് കേരളത്തിലെ ജനങ്ങളുടെ സോഷ്യല്‍ കാപ്പിറ്റല്‍’; വയനാട് ടൗണ്‍ഷിപ്പില്‍ മമ്മൂട്ടിയുടെ സര്‍പ്രൈസ് വിസിറ്റ്

              കല്‍പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ചുനല്‍കിയ ടൗണ്‍ഷിപ്പ് സന്ദർശിച്ച്‌ നടൻ മമ്മൂട്ടി.   അപ്രതീക്ഷിതമായിട്ടായിരുന്നു മമ്മൂട്ടിയുടെ സന്ദർശനം.ടൗണ്‍ഷിപ്പ് നടന്നുകണ്ടതിന് ശേഷം കേരളത്തിന്റെ സാമൂഹിക മൂലധനമാണ് ഈ കാണുന്നത് എന്നും ജനങ്ങളുടെ മനസാണ് ഈ ടൗണ്‍ഷിപ്പ് എന്നും മമ്മൂട്ടി പറഞ്ഞു. അനുതാപവും സഹതാപവും ആണ് കേരളത്തിന്റെ സോഷ്യല്‍ കാപ്പിറ്റല്‍ എന്ന് മമ്മൂട്ടി കൂട്ടിച്ചേർത്തു.   മാർച്ച്‌ ഒന്നിനാണ് ആദ്യഘട്ടമായി ടൗണ്‍ഷിപ്പിലെ 178 വീടുകള്‍ മുഖ്യമന്ത്രി ദുരന്തബാധിതർക്ക് കൈമാറിയത്. സർക്കാർ വാക്കുപാലിച്ചെന്നും ഒട്ടും എളുപ്പമായിരുന്നില്ല ഈ യജ്ഞമെന്നുമാണ് വീടുകള്‍ കൈമാറിയതിന്…

              Read More

                പൊതു വിദ്യാഭ്യാസ മേഖലയിലെ പഠന നിലവാരം ഉയർത്താൻ സ്കൂളുകൾ നവീകരിക്കും: മന്ത്രി ഒ. ആർ. കേളു

                സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി സർക്കാർ എല്ലാ സ്കൂളുകളും നവീകരിക്കുമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു. തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ മക്കിയാട് ഗവ.എൽ.പി സ്കൂളിൽ നിർമ്മാണം പൂർത്തീകരിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ വിദ്യാലയങ്ങളും ഹൈടെക് നിലവാരത്തിലേക്ക് കൊണ്ടുവരുകയാണ് സർക്കാർ നയമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ പഠന പുരോഗതി രക്ഷിതാക്കൾ കൃത്യമായി നിരീക്ഷിക്കണമെന്നും അതാത് പ്രദേശങ്ങളിലെ സ്കൂളുകളിലേക്കുതന്നെ കുട്ടികളെ ചേർക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. വിദ്യാഭ്യാസ നിലവാരം…

                Read More

                  മാനന്തവാടി നഗരത്തിൽ മാലിന്യക്കൂമ്പാരം; പകർച്ചവ്യാധി ഭീഷണിയിൽ ജനങ്ങൾ, നഗരസഭയ്‌ക്കെതിരെ പ്രതിഷേധം

                  മാനന്തവാടി: മാനന്തവാടി നഗരഹൃദയത്തിൽ മാലിന്യങ്ങൾ കെട്ടിക്കിടന്ന് കടുത്ത പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു. കോഴിക്കോട് റോഡിന് സമീപത്തുള്ള കെട്ടിട സമുച്ചയങ്ങളുടെ പിൻഭാഗത്താണ് വർഷങ്ങളായി മാലിന്യം കുന്നുകൂടി കിടക്കുന്നത്. നഗരസഭയുടെയും ആരോഗ്യവിഭാഗത്തിന്റെയും അനാസ്ഥയ്ക്കെതിരെ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാവുകയാണ്.   കോഴിക്കോട് റോഡിലെ കെട്ടിടങ്ങൾക്കും മാനന്തവാടി പോസ്റ്റ് ഓഫീസിന് എതിർവശത്തുള്ള സ്ഥാപനങ്ങൾക്കും ഇടയിലുള്ള ഭാഗത്താണ് ഈ മാലിന്യശേഖരമുള്ളത്. വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് കവറുകൾ, മറ്റ് അജൈവ മാലിന്യങ്ങൾ എന്നിവ ഇവിടെ കുന്നുകൂടി കിടക്കുകയാണ്. ഇതിനുപുറമെ, കെട്ടിടങ്ങളിൽ നിന്നുള്ള…

                  Read More

                    കുടുംബാരോഗ്യ കേന്ദ്രങ്ങൾ ശക്തിപ്പെടുത്തി പൊതുജനങ്ങൾക്ക് സമഗ്ര ചികിത്സാ സേവനങ്ങൾ ഉറപ്പാക്കും : മന്ത്രി ഒ. ആർ കേളു

                    കുടുംബാരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുന്നതിലൂടെ പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദവും സമഗ്രവുമായ ചികിത്സാ സേവനങ്ങൾ ഉറപ്പാക്കാൻ കഴിയുമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു.തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ കൊറോം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമാണം പൂർത്തീകരിച്ച പുതിയ എഫ്. എച്ച്. സി കെട്ടിടോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സമൂഹത്തിൽ ജീവിതശൈലി രോഗങ്ങൾ വർധിച്ചുവരുന്നത് ഗൗരവമായി കാണേണ്ട വിഷയമാണെന്നും കാൻസർ, കിഡ്നി സംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെ വിവിധ ആരോഗ്യപ്രശ്നങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യകരമായ ജീവിതരീതി സ്വീകരിക്കുന്നത് അത്യന്താപേക്ഷിതമാണെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്തെ ആരോഗ്യ സേവനങ്ങളുടെ അടിത്തറ…

                    Read More

                      വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരവും വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനവും സർക്കാർ ലക്ഷ്യം: മന്ത്രി ഒ. ആർ കേളു

                      വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരവും വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനവും സർക്കാർ ലക്ഷ്യമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു. കരിമ്പിൽ ഗവ.എൽ. പി സ്കൂളിൽ നിർമ്മാണം പൂർത്തീകരിച്ച പുതിയ കെട്ടിടോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികൾ മാതൃഭാഷയായ മലയാളം നിർബന്ധമായും ശരിയായി വായിക്കാനും എഴുതാനും അഭ്യസിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. പത്താം ക്ലാസ്സിന് ശേഷം പഠനത്തിൽ കൊഴിഞ്ഞു പോക്ക് വർദ്ധിക്കുന്നതിന് പ്രധാന കാരണം ഭാഷാ പരിജ്ഞാനത്തിന്റെ കുറവാണ്. ഭാഷയിൽ വ്യക്തതയില്ലായ്മ വിദ്യാർത്ഥികളുടെ ആത്മവിശ്വാസത്തെയും തുടർപഠന സാധ്യതകളെയും…

                      Read More