ചുരത്തിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ ഒരാൾ മരണപ്പെട്ടു

    താമരശ്ശേരി: ചുരം 5നും 6നും ഇടയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് ഉണ്ടായ . അപകടത്തിൽ ഗുരുതര പരിക്കേറ്റ കൊയിലാണ്ടി സ്വദേശി കുമാരൻ എന്ന ആൾ മരണപ്പെട്ടു… അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മരിച്ച കുമാരന്റെ മൃതദേഹം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

    Read More

      പഞ്ചാരക്കൊല്ലി-ചിറക്കര-തലപ്പുഴ റോഡ് MDR ആയി പ്രഖ്യാപിച്ച് BMBC നിലവാരത്തിൽ നവീകരിക്കണം: എസ്ഡിപിഐ

      മാനന്തവാടി: മാനന്തവാടി മുൻസിപ്പാലിറ്റിയെയും തവിഞ്ഞാൽ ഗ്രാമപഞ്ചായത്തെയും ബന്ധിപ്പിക്കുന്ന പഞ്ചാരക്കൊല്ലി–ചിറക്കര–തലപ്പുഴ റോഡ് Major District Road (MDR) ആയി പ്രഖ്യാപിച്ച് BMBC നിലവാരത്തിൽ നവീകരിക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി . ഏകദേശം 5 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് പ്രളയകാലത്ത് മാനന്തവാടി–തലപ്പുഴ പ്രധാന റോഡ് ഗതാഗതയോഗ്യമല്ലാതായപ്പോൾ ബൈപാസ് ആയി പ്രവർത്തിച്ച ഇടനാഴിയാണ്. 1000-ത്തിലധികം ജനങ്ങൾ ദിനവും സഞ്ചരിക്കുന്ന ഈ റോഡ് തേയില എസ്റ്റേറ്റ് മേഖലയിലൂടെ കടന്നുപോകുന്നതിനാൽ ടൂറിസം വികസന സാധ്യതയുള്ള വഴിയും തലപ്പുഴ ഭാഗത്തു നിന്ന് തിരുനെല്ലി…

      Read More

        പേര്യ എടലക്കുനിയിൽ കാട്ട്പോത്തിൻ കൂട്ടം കൃഷി പൂർണമായി നശിപ്പിച്ചു

        പേര്യ വില്ലേജിൽ കാട്ടിയുടെ ശല്യം രൂക്ഷമാവുന്നു. ഇന്ന് പുലർച്ചെ എടലക്കുനി സനൂപിൻറെ മുന്നൂറോളം ചുവട് പയറാണ് പൂർണ്ണമായും കാട്ട് പോത്തിൻ കൂട്ടം നശിപ്പിച്ചത്. ഇന്നലെ രാത്രി വൈകിയും കാട്ടിയെ തുരത്തിയ ശേഷം. രാവിലെ പയർ പറിക്കാൻ പോയപ്പോളാണ് 400 ചുവട് പയർ കൃഷി മുഴുവനും നശിപ്പിച്ച നിലയിൽ കണ്ടത് പാട്ടത്തിനെടുത്ത വയലിലെ കൃഷിയാണ് കാട്ടിയുടെ വിളയാട്ടത്തിൽ പൂർണമായി നശിച്ചത്. പേര്യ വില്ലേജിലെ പല ഭാഗങ്ങളിലും സ്കൂളിന് പരിസരത്തും കാട്ടിയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.ബന്ധപ്പെട്ടവർ ഉടൻതന്നെ ഇതിനൊരു…

        Read More

          ശസ്ത്രക്രിയയ്ക്കിടെ തുണി വയറിനുള്ളില്‍ തുന്നിക്കെട്ടി’; കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരേ പരാതി

          തിരുവനന്തപുരം: കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിക്കെതിരേ ചികില്‍സാ പിഴവ് പരാതി. കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം തുണി വയറിനുള്ളില്‍ തുന്നിക്കെട്ടിയെന്നാണ് പരാതി. മേനംകുളം സ്വദേശിനി ഷീബ പ്രമോദാണ് പരാതി നല്‍കിയത്. ഷീബ പ്രമോദ് മൂന്നു മാസമാണ് വേദന അനുഭവിച്ചത്. ഡിസംബര്‍ മൂന്നിനാണ് മേനംകുളം സ്വദേശിനി ഷീബ പ്രമോദ് വയറു വേദനയ്ക്ക് ചികില്‍സ തേടിയത്. സ്‌കാനിങ്ങില്‍ അപ്പന്റിസൈറ്റിസ് പഴുത്തു പൊട്ടിയതാണെന്ന് കണ്ടെത്തി ശസ്ത്രക്രിയയ്ക് നിര്‍ദ്ദേശിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് ഡിസംബര്‍ 12ന് ഡിസ്ചാര്‍ജ് ചെയ്തെങ്കിലും മുറിവിന്റെ ഒരു…

          Read More

            വയനാട് തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

            കൽപ്പറ്റ: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തിലെ സുവർണ്ണ അധ്യായമായി മാറുന്ന വയനാട് തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. കോഴിക്കോട്, വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ഇരട്ട തുരങ്കപാത പൂർത്തിയാകുന്നതോടെ മലബാറിന്റെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ ഇനി വയനാട്ടിലേക്ക് സുഗമമായി യാത്ര ചെയ്യാമെന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത.   ഏകദേശം 8.73 കിലോമീറ്റർ ദൈർഘ്യമുള്ള ഈ തുരങ്കപാത ഇന്ത്യയിലെ തന്നെ രണ്ടാമത്തെ വലിയ…

            Read More

              പിന്നാക്ക വിഭാഗ വികസന കോർപറേഷൻ വായ്പാ അദാലത്ത്: 28.54 ലക്ഷം രൂപയുടെ ഇളവ് അനുവദിച്ചു

              സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷൻ ജില്ലയിൽ നടപ്പിലാക്കിയ വായ്പാ അദാലത്തിൽ 28.54 ലക്ഷം രൂപയുടെ ഇളവ് അനുവദിച്ചു. മാനന്തവാടി താലൂക്ക് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അദാലത്ത് പട്ടികജാതി-പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. അദാലത്തില്‍ വയനാട്, കോഴിക്കോട്, നാദാപുരം, പേരാമ്പ്ര ഓഫീസുകളിലെ 17 കേസുകളിലായി 28,54,571 രൂപയുടെ വായ്പ ഇളവ് അനുവദിച്ചു. സംസ്ഥാനത്തെ 38 ഓഫീസുകളിലായി സാമ്പത്തിക വർഷത്തിൽ നടന്ന എൽഡിആർഎഫ് അദാലത്തുകളില്‍ ആറ് കോടിയിലധികം രൂപയുടെ വായ്പ കിഴിവ് അനുവദിച്ചു….

              Read More

                പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് സംഘടിപ്പിച്ചു

                ജില്ലയിലെ കാലാവധി കഴിഞ്ഞും കുടിശ്ശികയുള്ള വായ്പകളുമായി ബന്ധപ്പെട്ട ഗുണഭോക്താക്കൾക്കായി പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് സംഘടിപ്പിച്ചു. മാനന്തവാടി താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി പട്ടികജാതി പട്ടികവർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. പട്ടികജാതി പട്ടികവർഗ്ഗ കോർപറേഷനിൽ നിന്നും വായ്പ എടുത്തു കാലാവധി കഴിഞ്ഞും കുടിശ്ശികയുള്ള 155 ഗുണഭോക്താക്കൾ അദാലത്തിൽ പങ്കെടുത്തു. ഇതിൽ 40 വായ്പകൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ പരിഹരിക്കാൻ കരാർ വെച്ചു. 76 വായ്പകൾ പ്രത്യാശാ…

                Read More

                  സ്വര്‍ണം കൈപ്പിടിയിലേക്ക്! ഇന്നും ഇടിവ്, ഒരാഴ്ചയിക്കിടെ 6,160 രൂപയുടെ കുറവ്, ഇനി വിലക്കുറവിന്റെ കാലമോ?

                  സ്വര്‍ണാഭരണപ്രേമികള്‍ക്ക് ആശ്വാസം പകര്‍ന്ന് സ്വര്‍ണ വില. തുടര്‍ച്ചയായ നാലാം ദിവസവും വില താഴ്ന്നു. ഇന്ന് ഗ്രാമിന് 70 രൂപ കുറഞ്ഞ് 14,860 രൂപയും പവന് 560 രൂപ ഇടിഞ്ഞ് 1,18,880 രൂപയിലുമെത്തി.   18 കാരറ്റിന് ഗ്രാമിന് 55 രൂപ കുറഞ്ഞ് 12,210 രൂപയാണ് വില. 14 കാരറ്റിന് 9,505 രൂപയും ഒമ്പത് കാരറ്റിന് 6,130 രൂപയുമായി. വെള്ളി വില ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 2,850 രൂപ.   രാജ്യാന്തര വില ചാഞ്ചാട്ടത്തില്‍   രാജ്യാന്തര…

                  Read More

                    പാവയ്ക്ക വില ഇടിഞ്ഞു; വയനാട്ടിലെ കർഷകർ കടുത്ത പ്രതിസന്ധിയിൽ

                    കൽപ്പറ്റ: വയനാട്ടിലെ പാവയ്ക്ക കർഷകരെ കണ്ണീരിലാഴ്ത്തി വില കുത്തനെ ഇടിയുന്നു. വിളവെടുപ്പ് സീസൺ സജീവമായിരിക്കെ വിപണിയിൽ വില ഇടിഞ്ഞത് കർഷകർക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ പാവയ്ക്കയ്ക്ക് കിലോയ്ക്ക് വെറും 16 രൂപ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്.   വൻ തുക ചിലവഴിച്ച് മികച്ച ലാഭം പ്രതീക്ഷിച്ചു കൃഷിയിറക്കിയ കർഷകർക്ക് നിലവിലെ വില വിളവെടുപ്പിന് പോലും തികയാത്ത അവസ്ഥയാണ്. വിപണിയിലെ ഈ വിലത്തകർച്ച കാരണം പലയിടങ്ങളിലും വിളവെടുപ്പ് പോലും നടന്നിട്ടില്ല. കൂടാതെ, വിളവെടുത്ത പാവയ്ക്ക തരംതിരിച്ചാണ്…

                    Read More

                      എ. ജയശ്രീ എ.ഡി.എമായി ചുമതലയേറ്റു

                      വയനാട് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റായി (എ.ഡി.എം) എ. ജയശ്രീ ചുമതലയേറ്റു. മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശിയാണ്. കോഴിക്കോട് ആർ.ഒ ഡെപ്യൂട്ടി കളക്ടറായും മലപ്പുറം എൽ.എ ഡെപ്യൂട്ടി കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

                      Read More