കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച വിവിധ സ്കൂൾ കെട്ടിടങ്ങൾ ഇന്ന് മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്യും

    കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ വിവിധ സ്കൂളുകളുടെ കെട്ടിടോദ്ഘടനം ഇന്ന് (മാർച്ച് ആറ്) പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു നിർവഹിക്കും. എം.എൽ.എ ടി. സിദ്ദിഖ് അധ്യക്ഷത വഹിക്കും. പ്ലാൻ ഫണ്ടിൽ നിർമ്മാണം പൂർത്തിയാക്കിയ മാനന്തവാടി മണ്ഡലത്തിലെ മക്കിയാട് ഗവൺമെന്റ് എൽ.പി സ്കൂളിലെയും, കരിമ്പിൽ ഗവൺമെന്റ് എൽ.പി സ്കൂളിലെയും കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്യുക.   ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച കരിമ്പിൽ ഗവൺമെന്റ് എൽ.പി സ്കൂളിൽ ഇരുനില കെട്ടിടത്തിലായി നാല് ക്ലാസ് മുറികളും…

    Read More

      മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

      പുൽപ്പള്ളി: പുൽപ്പള്ളി ടൗൺ പ്രദേശത്ത് മന്ത് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ അന്യസംസ്ഥാന തൊഴിലാളികളുമായി അടുത്തിടപഴകുന്ന വ്യാപാരികൾക്കും,ഹോട്ടലുകൾ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളിലെ സ്റ്റാഫിനേയും ഉൾപ്പെടുത്തി രണ്ടാംഘട്ട മന്ത് പരിശോധനാ ക്യാമ്പ് നടത്തി.കൊതുകുകൾ കടിക്കുന്നതിലൂടെ പരക്കുന്ന മൈക്രോഫെലേറിയ എന്ന രോഗാണുവിൻ്റെ സാന്നിധ്യം രാത്രികാലങ്ങളിൽ രക്തം പരിശോധിച്ചാൽ മാത്രമേ ലഭിക്കുകയുള്ളൂ എന്നതിനാൽ രാത്രി എട്ടുമണി മുതൽ പത്തുമണി വരെയായിരുന്നു ക്യാമ്പ് നടത്തിയത്.പുൽപ്പള്ളി സി.എച്ച്.സി.യിലെ ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുമായി സഹകരിച്ചാണ് രക്ത പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചത്.പ്രദേശത്തെ വ്യാപാരികളെയും,…

      Read More

        പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു.

        പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് അവതരിപ്പിച്ചു. സമ്പൂർണ്ണ പാർപ്പിട പദ്ധതിക്കും. കാർഷിക മേഖലക്കും. ടൂറിസത്തിനും. ആരോഗ്യ വിദ്യാഭ്യാസ മേഖലക്കും പടിഞ്ഞാറത്തറ ടൗണിന്റെ മുഖച്ഛായ മാറ്റുന്ന സമഗ്ര വികസനത്തിനും ഊന്നൽ നൽകി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ 2026 27 വർഷത്തേക്കുള്ള സമഗ്ര ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലുമാരിയിൽ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അസ്മ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ഹാരിസ് കണ്ടിയൻ. സാജിത നൗഷാദ്. അമ്പിളി. പഞ്ചായത്ത് മെമ്പർമാർ. വിവിധ രാഷ്ട്രീയ പാർട്ടിയുടെ…

        Read More

          നഴ്‌സിംഗ് സമൂഹത്തിന് പൂർണ്ണ പിന്തുണയുമായി ഡോ. ആസാദ് മൂപ്പൻ; സർക്കാർ ഉത്തരവ് പ്രകാരമുള്ള മിനിമം വേതനം നൽകുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ

          നഴ്‌സിംഗ് സമൂഹത്തിന് പൂർണ്ണ പിന്തുണയുമായി ഡോ. ആസാദ് മൂപ്പൻ; സർക്കാർ ഉത്തരവ് പ്രകാരമുള്ള മിനിമം വേതനം നൽകുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ “നമ്മുടെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ കരുത്തും നട്ടെല്ലുമാണ് നഴ്‌സുമാർ. രോഗീപരിചരണത്തിൽ അവർ നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. നഴ്‌സിംഗ് എന്ന മഹത്തായ തൊഴിലിനോട് എന്നും ആദരവ് പുലർത്തുന്ന സ്ഥാപനമാണ് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ. ഓരോ ദിവസവും അവർ പുലർത്തുന്ന അർപ്പണബോധത്തെയും കഠിനാധ്വാനത്തെയും ഞങ്ങൾ ഹൃദയപൂർവ്വം അംഗീകരിക്കുന്നു.   വേതനവുമായി ബന്ധപ്പെട്ട് കേരളത്തിലെ നഴ്‌സുമാർ ഉന്നയിച്ചിട്ടുള്ള ആശങ്കകൾ ഞങ്ങൾ…

          Read More

            തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശങ്ങൾ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം

            കൽപ്പറ്റ: നിത്യവൃത്തിക്കായി തൊഴിലെടുത്ത് ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഹ്യൂമൺ റൈറ്റ്സ് ഫോറം (എച്ച്ആർ എഫ് വനിതാ വിംഗ് സംസ്ഥാന സെക്രട്ടറി ലിസ്സി ടോമി. വയനാട് ജില്ലാ വഴിയോരകച്ചവട കൂട്ടായ്മയുടെ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കേന്ദ്ര സർക്കാർ അംഗീകരിച്ച തൊഴിൽ മേഖലയാണ് വഴിയോര കച്ചവടം എന്നാൽ ചില കുബുദ്ധികൾ സമൂഹത്തിലെ ദുർബലരായ ഈ വിഭാഗത്തെ വ്യാപകമായി അക്രമിക്കുകയും സാധന സാമഗ്രികൾ നശിപ്പിക്കുകയുമാണ് ഇതനുവദിക്കാനാവില്ല ഇത്തരക്കാർക്ക് എല്ലാ സംരക്ഷണവും എച്ച്.ആർ എഫ്…

            Read More

              ഭവനരഹിതരില്ലാത്ത തരിയോട്, സമ്പൂർണ്ണ ഭവനസുരക്ഷ പ്രഖ്യാപിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്.

              കാവുംമന്ദം: ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട ഭവനരഹിതരായ മുഴുവൻ കുടുംബങ്ങൾക്കും വീട് ലഭ്യമാക്കി തരിയോട് ഗ്രാമപഞ്ചായത്ത്. എസ് സി, എസ് ടി, ജനറൽ ഉൾപ്പെടെ പട്ടികയിൽ ഉൾപ്പെട്ട മുഴുവൻ കുടുംബങ്ങൾക്കും ഇതോടെ വീട് ലഭ്യമാകും. സമ്പൂർണ്ണ ഭവന പ്രഖ്യാപനം നിർമ്മാണ കരാർ സ്വീകരിച്ചുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൂസി ബാബു നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി വട്ടത്തറ പദ്ധതി വിശദീകരണം നടത്തി. കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ്…

              Read More

                ‘കബനി വീണ്ടും ഒഴുകുന്നു’പുസ്തക പ്രകാശനം 7ന്

                മാനന്തവാടി: ദീർഘകാലം ( 1964 മുതൽ 1979 വരെയുള്ള 15 വർഷം) മാനന്തവാടി പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന മാവറ വർക്കി രേഖപ്പെടുത്തിയ അദ്ദേഹത്തിന്റെ ഓർമ്മക്കുറിപ്പുകൾ ‘കബനി വീണ്ടും ഒഴുകുന്നു’ എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിക്കുകയാണ്. നമ്മുടെ നാടിന്റെ നാൾ വഴി അടയാളങ്ങൾ ഈ വരികൾക്കിടയിൽ നമുക്ക് വായിക്കാം. 7ാം തിയ്യതി ശനിയാഴ്ച്ച 4 മണിക്ക് മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൽ ചേരുന്ന സുഹൃത് കൂട്ടായ്മയിൽ വെച്ച് മന്ത്രി ഒ.ആർ. കേളു പുസ്തക പ്രകാശനം നടത്തും. നഗരസഭാ അദ്ധ്യക്ഷൻ ജേക്കബ്ബ്…

                Read More

                  നിസ്കാരകുപ്പയം വിതരണം ചെയ്തു.

                  മാനന്തവാടി: റിയാദ് കെ.എം.സി.സി.വക മാനന്തവാടി താലൂക്കിലെ വനിതകൾക്ക് നൽകുന്ന നിസ്കാര കുപ്പായതിന്റെ വിതരണ ഉൽഘാടനം വനിതാ ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.കെ.സി.മൈമൂന താലൂക്ക് പ്രസിഡന്റ് ആമിന സത്താറിനെഏല്പിച്ചു നിർവഹിച്ചു.ചടങ്ങിൽ ആമിന സത്താർ അദ്ധ്യക്ഷം വഹിച്ചു.സെക്രട്ടറി ആസ്യ മൊയ്‌ദു സ്വാഗതം പറഞ്ഞു.നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ദയരോത് അബ്ദുള്ള ഹാജി യോഗം ഉൽഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ,ആമിന അവറാൻ,നദീറ നൗഷാദ്,റഷീദ.സി.,ആതിക്ക ബായി,സൗദ കൊടുവേരി,മൈമൂന ഖാദർ,സുലൈഖ മാനന്തവാടി,സകീന,അലിയ എടവക,ഫാത്തിമ തവിഞ്ഞാൽ തുടങ്ങിയവർ സംസാരിച്ചു.

                  Read More

                    കേന്ദ്ര സർക്കാർ ഇതുവരെ എന്ത് ചെയ്തു?: എംഎസ്‌സി കപ്പൽ അപകടത്തിൽ ചോദ്യങ്ങളുമായി ഹൈക്കോടതി

                    കൊച്ചി: എംഎസ്‌സി കപ്പൽ അപകടത്തിൽ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. കണ്ടെയ്നറുകൾ മാറ്റാനുള്ള നടപടികൾ സ്വീകരിച്ചോയെന്നും ഇതുവരെ എന്താണ് ചെയ്തതെന്നും കോടതി ചോദിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു.   മത്സ്യത്തൊഴിലാളികളും ടി.എൻ പ്രതാപനും നൽകിയ പൊതുതാത്പര്യ ഹരജിയിലാണ് കോടതിയുടെ ചോദ്യങ്ങൾ. ഒരു കപ്പൽ അപകടം ഉണ്ടായാൽ സ്വീകരിക്കുന്ന പ്രോട്ടോകോൾ എന്താണെന്ന് ചോദിച്ച കോടതി ഇതുവരെ സ്വീകരിച്ച നടപടികൾ കോടതിയെ അറിയിക്കാനും ആവശ്യപ്പെട്ടു. കൊച്ചി തീരത്തിന് 12 നോട്ടിക്കൽ മൈൽ അപ്പുറത്താണ് കപ്പൽ…

                    Read More

                      ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാത നിര്‍മാണത്തിന്റെ സുപ്രധാന ചുവടുവയ്പായ പാറ തുരക്കല്‍ നാളെ തുടങ്ങും.

                      ആനക്കാംപൊയില്‍- കള്ളാടി- മേപ്പാടി തുരങ്കപാത നിര്‍മാണത്തിന്റെ സുപ്രധാന ചുവടുവയ്പായ പാറ തുരക്കല്‍ നാളെ തുടങ്ങും. രാവിലെ 11 മണിക്ക് ആനക്കാംപൊയില്‍ മറിപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ ബ്ലാസ്റ്റിങ് സ്വിച്ച് ഓണ്‍ ചെയ്യും. സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ നിയന്ത്രിത രീതിയിലാണ് ചടങ്ങ്.മറിപ്പുഴ സ്വര്‍ഗംകുന്ന് ഭാഗത്താണ് ആദ്യം തുരക്കല്‍ പ്രവൃത്തി തുടങ്ങുക. തുരങ്കമവസാനിക്കുന്ന മേപ്പാടി മിനാക്ഷിക്കുന്നില്‍ പിന്നീട് തുരക്കല്‍ ആരംഭിക്കും. അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളായ താല്‍ക്കാലിക പാലം, ക്രഷര്‍ യൂനിറ്റ്, ഫ്യൂവല്‍ ടാങ്ക്, തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള ക്യാമ്പ് ഷെഡ് എന്നിവയെല്ലാം…

                      Read More