ജലസേചന പദ്ധതികൾ ദീർഘവീക്ഷണത്തോടെ സർക്കാർ നടപ്പാക്കുന്നു: മന്ത്രി ഒ. ആർ കേളു

    കൃഷിക്ക് അനുയോജ്യമായ രീതിയിൽ ജലസേചന പദ്ധതികൾ ദീർഘവീക്ഷണത്തോടെ സർക്കാർ നടപ്പാക്കുന്നതായി പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു. മുട്ടങ്കര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.   കബനി നദിയിലൂടെ കേരളത്തിനവകാശപ്പെട്ട ധാരാളം വെള്ളം ഒഴുകിപ്പോകുമ്പോഴും നദീതീരത്തെ മുട്ടങ്കര-കാടൻകൊല്ലി പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും ജലസ്രോതസ്സുകളിലും ജലക്ഷാമം നേരിടുന്ന പ്രശ്നത്തിന് പരിഹാരമായാണ് ജലവിഭവ വകുപ്പ് വിഭാവനം ചെയ്‌ത പദ്ധതിയാണ് മുട്ടങ്കര ലിഫ്റ്റ് ഇറിഗേഷൻ. 2.63 കോടി ചിലവിലാണ് പദ്ധതി പൂർത്തീകരിച്ചത്. 60 ഹെക്ടറോളം പ്രദേശത്തെ കൃഷിയിടങ്ങൾക്ക്…

    Read More

      നഴ്സുമാർക്ക് അടിസ്ഥാനശമ്പളം 25,450 മുതൽ 28,000വരെ; സർക്കാർ വിജ്‌ഞാപനമിറക്കി

      തിരുവനന്തപുരം: സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സര്‍ക്കാര്‍. അടിസ്ഥാന ശമ്പളം 28,000 രൂപ ആക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴില്‍ വകുപ്പ് ഉത്തരവ് ഇറക്കി. നഴ്‌സുമാര്‍ക്ക് പ്രത്യേക അലവന്‍സ് അനുവദിക്കും. 800 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രികളില്‍ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും.   തുല്യ ജോലിക്ക് തുല്യ വേതനം ഉള്‍പ്പടെ നിരവധി ആവശ്യങ്ങള്‍ ഉയര്‍ത്തി സെക്രട്ടറിയേറ്റിലേക്ക് ആയിരത്തോളം വരുന്ന നഴ്സുമാർ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ജീവിതച്ചെലവ് കുതിച്ചുയരുന്ന കാലത്ത് കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് അടിസ്ഥാന വേതനം പുതുക്കി…

      Read More

        മന്ത്രിമാർക്ക് ഇരട്ട ശമ്പളം; എം.ബി രാജേഷും കടന്നപ്പള്ളി രാമചന്ദ്രനും ശമ്പളത്തോടൊപ്പം എംപി പെൻഷനും കൈപ്പറ്റുന്നതായി കണ്ടെത്തൽ

        തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് മന്ത്രിമാർ നിയമം ലംഘിച്ച് ശമ്പളത്തോടൊപ്പം എംപി പെൻഷനും കൈപ്പറ്റുന്നതായി അക്കൗണ്ടന്റ് ജനറലിന്റെ കണ്ടെത്തൽ. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷും പുരാവസ്‌തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനുമാണ് ഇത്തരത്തിൽ ഇരട്ട ആനുകൂല്യം കൈപ്പറ്റിയത്. അധികമായി വാങ്ങിയ തുക അടിയന്തരമായി തിരികെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് അക്കൗണ്ടന്റ് ജനറൽ പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കത്തുനൽകി.   എജി പുറത്തുവിട്ട റിപ്പോർട്ടിലാണ് മന്ത്രിമാരുടെ ചട്ടലംഘനത്തിൻ്റെ വിവരങ്ങൾ പുറത്തായത്. മന്ത്രിയെന്ന നിലയിൽ ശമ്പളം വാങ്ങുമ്പോൾ…

        Read More

          പശ്ചിമേഷ്യൻ സംഘർഷം: ഗാർഹിക ആവശ്യങ്ങൾക്കുള്ള LPG സിലിണ്ടറിൻ്റെ വിലയിൽ വർദ്ധനവ്, 60 രൂപ കൂട്ടി

          ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വില വീണ്ടും വർധിപ്പിച്ചു. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷാവസ്ഥയെത്തുടർന്ന് രാജ്യാന്തര വിപണിയിലുണ്ടായ മാറ്റങ്ങളാണ് വിലവർധനയ്ക്ക് കാരണമായത്. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 60 രൂപയാണ് വർധിപ്പിച്ചത്. വാണിജ്യ സിലിണ്ടറുകൾക്ക് 115 രൂപയും കൂടിയിട്ടുണ്ട്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.   വില വർധനയോടെ പ്രമുഖ നഗരങ്ങളിലെ സിലിണ്ടർ നിരക്ക് കൂടി. കൊച്ചി: 920.50 രൂപ, ഡൽഹി: 913 രൂപ, മുംബൈ: 912.50 രൂപ, ചെന്നൈ: 928.50 രൂപ, കൊൽക്കത്ത: 930 രൂപ എന്നിങ്ങനെയാണ്….

          Read More

            ബത്തേരി-താളൂർ റോഡ് നാളെ നാടിന് സമർപ്പിക്കും

            കിഫ്ബി ഫണ്ടിലൂടെ നിർമാണം പൂർത്തിയാക്കിയ ബത്തേരി-താളൂർ അന്തർസംസ്ഥാന റോഡ് ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ബിഎംബിസി നിലവാര ത്തിൽ ജില്ലയിലെ ഏറ്റവും മികച്ച പാതകളിലൊന്നായി 31 കോടി രൂപ വിനിയോഗിച്ചാണ് 8.200 കിലോമീറ്റർ സർക്കാർ യാഥാർഥ്യമാക്കിയത്.നവീകരണത്തിലൂടെ 10 മീറ്റർ വീതിയിൽ മികച്ച റോഡാക്കിമാറ്റി. വീതി കുറഞ്ഞ പഴയ റോഡിലുണ്ടായിരുന്ന പാലങ്ങളും ഓവു ചാലും പുനർനിർമിച്ചു. പുതിയ നടപ്പാതകൾ നിർമിച്ചു. മികച്ച യാത്രാ സൗകര്യം ഒരുങ്ങിയതിനൊപ്പം സമയദൈർഘ്യവും കുറഞ്ഞതിലുള്ള ആഹ്ല‌ാദത്തിലാണ് നാട്ടുകാർ.   ഒന്നാം പിണറായി…

            Read More

              തുരങ്കപാത; പാറ തുരക്കൽ വികസനത്തിലെ നാഴികക്കല്ല്: സിപിഐ എം

              വയനാടിൻ്റെ യാത്രാ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുന്ന ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാതയുടെ നിർമാണത്തിലെ ഏറ്റവും പ്രധാന ഘട്ടമായ പാറ തുരക്കൽ നടപടിയിലേക്ക് കടന്ന സംസ്ഥാന സർക്കാരിനെ സിപിഐ എം ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്തു. ആദ്യ ബ്ലാസ്റ്റിങ് ആനക്കാംപൊയിലിൽ മുഖ്യമന്ത്രി നിർവഹിച്ചതോടെ ഒരു നാഴികക്കല്ലുകൂടി പിന്നിട്ടു. സംസ്ഥാന സർക്കാരിൻ്റെ ഇച്ഛാശക്തിയുടെ ഫലമാണ് തുരങ്കപാത. നിരവധി പ്രതിസന്ധികളെ മറികടന്നാണ് കേരളത്തിൻ്റെ സ്വപ്ന പദ്ധതിയുമായി സർക്കാർ മുന്നേറുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതികളിലൊന്നാണിത്. 2134 കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന…

              Read More

                മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെ ബജറ്റ് അവതരിപ്പിച്ചു

                മേപ്പാടി: മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെ 2026 – 27 ബജറ്റ് പ്രസിഡന്റ് റംല ഹംസയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ജോൺ മാത അവതരിപ്പിച്ചു. ആകെ 54.12 കോടി രൂപ വരവും 52.49 കോടി രൂപ ചെലവും, 1.63 കോടി രൂപ നീക്കി ബാക്കിയുമുള്ള ബജറ്റിൽ ഭവന നിർമ്മാണം , ഭാരിദ്ര ലഘൂകരണം , ഉൽപാദന മേഖല എന്നിവക്ക് ഊന്നൽ നൽകിയിട്ടുണ്ട്. കൂടാതെ മുണ്ടക്കൈ, ചൂരൽമല ദുരിത ബാധിതർക്ക് തൊഴിലിടം പദ്ധതിയും , ദാരിദ്ര്യ ലഘുകരണത്തിന്…

                Read More

                  കര്‍ഷകര്‍ക്കെതിരെയുള്ള ജപ്തി നടപടികള്‍ അവസാനിപ്പിക്കണം: ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ

                  ബത്തേരി: വയനാട് ജില്ലയിലെ കര്‍ഷകര്‍ക്കെതിരെ കേരള ബാങ്ക് ഉള്‍പ്പെടെ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായി ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ അറിയിച്ചു. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ഉള്‍പ്പെടെ രണ്ടായിരത്തിലധികം കര്‍ഷകര്‍ക്കെതിരെയാണ് ബാങ്ക് ജപ്തി നടപടികളുമായി മുന്നോട്ടു വന്നിട്ടുള്ളത്. കര്‍ഷക ഉത്പ്പന്നങ്ങളുടെ വിലക്കുറവും കാലാവസ്ഥാ വ്യതിയാനവും കൊണ്ട് കര്‍ഷകര്‍ പൊറുതിമുട്ടുകയാണ്. ദൈനംദിന ജീവിതം പോലും മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ കര്‍ഷകര്‍ക്കെതിരെ ജപ്തി നടപടികള്‍ സ്വീകരിക്കുന്നത് മനുഷ്യത്വരഹിതമാണെന്ന് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു.ഗവണ്‍മെന്റ് എത്രയും പെട്ടെന്ന് ഈ വിഷയത്തില്‍ ഇടപെടണമെന്നും…

                  Read More

                    വീടിൻ്റെ താക്കോൽദാനം ഞായറാഴ്ച

                    കൽപ്പറ്റ: ചിക്കാഗോ സെൻ്റ് പീറ്റേഴ്സ് ദേവാലയത്തിൻ്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി പുതുശേരിക്കടവ് പള്ളിയിലെ ഇടവകാംഗത്തിന് നിർമിച്ച് നൽകുന്ന വീടിൻ്റെ താക്കോൽദാനം മാർച്ച് എട്ട് ഞായറാഴ്ച നടക്കുമെന്ന് ചിക്കാഗോ പള്ളി വികാരി സ്ക്കറിയ തെലാപ്പിള്ളിൽ കോർഎപ്പിസ്ക്കോപ്പ, പള്ളി വൈസ് പ്രസിഡൻ്റ് ജോജി കുര്യാക്കോസ്,  ട്രസ്റ്റി ജോർജ്ജ് തോമസ്, സെക്രട്ടറി ജോ ജോയ് വർഗിസ് എന്നിവർ അറിയിച്ചു. . മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മോ ർ സ്തേഫാനോസ് കൂദാശ കർമ്മത്തിന് മുഖ്യകാർമികത്വം വും ഫാ. ബാബു നീറ്റുംകര…

                    Read More

                      കുട്ടികളിലെ മൊബൈൽ ഉപയോഗത്തിന് നിയന്ത്രണം! 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കി കർണാടക

                      കുട്ടികളിലെ വർദ്ധിച്ചുവരുന്ന മൊബൈൽ ഫോൺ ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കർണാടക സർക്കാർ. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനാണ് സംസ്ഥാനത്ത് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന ബജറ്റ് അവതരണത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരമൊരു നിയമപരമായ നീക്കം നടത്തുന്നത്. കുട്ടികളെ വായനാലോകത്തേക്ക് തിരികെ കൊണ്ടുവരാനും അവരുടെ മാനസികാരോഗ്യം ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് ഈ നടപടി.   മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുട്ടികളുടെ സ്വഭാവത്തിലും മാനസിക…

                      Read More