ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി നേച്ചർ വാക്ക് സംഘടിപ്പിച്ചു
പൂക്കോട് :കേരള സർക്കാർ ഭാരതീയ ചികിത്സാ വകുപ്പിന്റെയും, നാഷണൽ ആയുഷ് മിഷന്റെയും ആഭിമുഖ്യത്തിൽ ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി പൂക്കോട് തടാകത്തിലേയ്ക്ക് പ്രകൃതി നടത്തം സംഘടിപ്പിച്ചു.വൈബ് ഫോർ വെൽനെസ്സ് പദ്ധതിയുടെ ലക്ഷ്യമായുള്ള ഈറ്റ് വെൽ, കെയർ വെൽ, ആക്ട് വെൽ എന്നിവയെ വിദ്യാർത്ഥികളിലേക്കും,ജീവനക്കാരിലേക്കും എത്തിയ്ക്കുന്നതിന്റെ ഭാഗമായുള്ള പ്രകൃതി നടത്തത്തിൽ പൂക്കോട് വെറ്റിനറി കോളേജിലെ എൻ.എസ്.എസ് വിദ്യാർഥികളും, ഭാരതീയ ചികിത്സാ വകുപ്പിലെയും, നാഷണൽ ആയുഷ് മിഷനിലെയും ജീവനക്കാരും പങ്കെടുത്തു.പരിപാടി വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ രാജൻ സി.വി…
