Headlines

21 മണിക്കൂർ നീണ്ട തിരച്ചിൽ വിഫലം; ചിറ്റൂരിൽ കാണാതായ ആറുവയസുകാരന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: ചിറ്റൂരിൽ ഇന്നലെ കാണാതായ ആറുവയസുകാരൻ സുഹാൻ്റെ മൃതദേഹം കണ്ടെത്തി. വീട്ടിൽ നിന്ന് 100 മീറ്റർ അകലെയുള്ല കുളത്തിന്റെ മദ്ധ്യഭാഗത്ത് പൊങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുളത്തിൻ്റെ പരിസരത്ത് തിരച്ചിൽ നടത്തിയ നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. ഫയർഫോഴ്സെത്തി മൃതദേഹം കരക്കെത്തിച്ചു. 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് സങ്കടകരമായ വിവരം വന്നിരിക്കുന്നത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.   ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കുട്ടിയെ കാണാതായത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാൻ സഹോദരനുമായി പിണങ്ങി വീട്ടിൽ…

Read More

15000 കുട്ടികൾക്ക് കാലാവസ്ഥാ നിർണയത്തിന് സാങ്കേതിക സഹായം നൽകിക്കൊണ്ട് ലിറ്റിൽകൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകൾക്ക് തുടക്കമായി

ആധുനിക കാലത്ത് ശാസ്ത്രീയമായി കാലാവസ്ഥാ നിർണയം സാധ്യമാകുന്നത് എങ്ങനെയെന്നും കാലാവസ്ഥാ പ്രവചന കേന്ദ്രങ്ങളുടെ പ്രവർത്തനമെങ്ങനെയെന്നും ഇതിന് സഹായിക്കുന്ന ഉപകരണങ്ങളുടെ പ്രോട്ടോ ടൈപ്പുകൾ സ്വയം തയ്യാക്കിക്കൊണ്ട് 14,804 കുട്ടികൾ പങ്കെടുക്കുന്ന ലിറ്റിൽ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകൾക്ക് സംസ്ഥാനത്ത് തുടക്കമായി. കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യക്കേഷൻ (കൈറ്റ്) സംസ്ഥാനത്ത് സജ്ജമാക്കിയിട്ടുള്ള 2,248 ലിറ്റിൽകൈറ്റ്‌സ് യൂണിറ്റുകളിൽ അംഗങ്ങളായ 2.08 ലക്ഷം കുട്ടികളിൽ നിന്നും അവരുടെ സ്‌കൂൾ ക്യാമ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് 225 കേന്ദ്രങ്ങളിലായി നടക്കുന്ന ദ്വിദിന സബ്ജില്ലാ ക്യാമ്പുകളിൽ പ്രോഗ്രാമിംഗ്, അനിമേഷൻ വിഭാഗങ്ങളിൽ പങ്കെടുക്കുന്നത്. താപനില, മർദ്ദം, കാറ്റിന്റെ വേഗത, ഈർപ്പം തുടങ്ങിയവ നൽകി കാലാവസ്ഥ…

Read More

സപ്തദിന സഹവാസ ക്യാമ്പ് സമാപിച്ചു

തെഞ്ചേരി: കെഎംസിടി കോളേജ് ഓഫ് എഞ്ചിനീയറിംഗ് *എൻഎസ്എസ് യൂണിറ്റ് 188ന്റെ നേതൃത്വത്തിൽ തെഞ്ചേരിയിൽ എൽ പി സ്കൂളിൽ*“സപ്തദിന സഹവാസ ക്യാമ്പ്”വിജയകരമായി സംഘടിപ്പിച്ചു. ക്യാമ്പ് *2025 ഡിസംബർ 20-ന് ആരംഭിച്ച് ഡിസംബർ 26-ന് സമാപിച്ചു*.   ക്യാമ്പിന്റെ ഉദ്ഘാടനം **ഡിസംബർ 20-ന് ഉച്ചക്ക് 12 മണിക്ക്** നടന്നു. ചടങ്ങിൽ **തെഞ്ചേരി പഞ്ചായത്ത് വാർഡ് മെമ്പർ സൗരവ്** ഉദ്ഘാടനം നിർവഹിച്ചു. എൻഎസ്എസ് വളണ്ടിയർമാർ, കോളേജ് പ്രതിനിധികൾ, നാട്ടുകാർ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.   ക്യാമ്പിന്റെ ഭാഗമായി വിവിധ സാമൂഹ്യ…

Read More

കേരള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് നിയമനം; വിശദീകരണം തേടി ഗവർണർ

കേരള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് നിയമനത്തിൽ വിശദീകരണം തേടി ഗവർണർ രാജേന്ദ്ര ആർലേകർ. സെനറ്റ് അംഗമായ ഡോ. സാം സോളമന് രജിസ്ട്രാർ ഇൻ ചാർജ് പദവി നൽകുന്നത് ചട്ട വിരുദ്ധമാണെന്ന പരാതിയിലാണ് വിശദീകരണം തേടിയത്. ബിജെപി സിൻഡിക്കേറ്റ് അംഗം പി എസ് ഗോപകുമാറിന്റെ പരാതിയിലാണ് ഗവർണറുടെ നടപടി.   അധ്യാപക പ്രതിനിധിയായ സെനറ്റ് അംഗത്വം ഉപേക്ഷിച്ചാൽ മാത്രം ചുമതല നൽകുന്നത് പരിഗണിക്കാം എന്നാണ് വൈസ് ചാൻസലറുടെ നിലപാട്. പുതിയ രജിസ്ട്രാർ ചുമതല ഏറ്റെടുക്കുന്നത് വരെ നിലവിലെ…

Read More

ഭദ്രാസന കലാ മത്സരം സംഘടിപ്പിച്ചു

മലങ്കര ഓർത്തഡോക്സ് സഭ സുൽത്താൻബത്തേരി ഭദ്രാസന മർത്തമറിയം ഭദ്രാസന കലാ മത്സരം താബോർ സെൻറ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ സുൽത്താൻബത്തേരി ഭദ്രാസന വൈദിക സംഘം സെക്രട്ടറി -ഫാ : എൻ ഐ ജോൺഉദ്ഘാടനം ചെയ്തു ഫാ വർഗ്ഗീസ് കീച്ചപള്ളി, ഫാ വർഗ്ഗീസ് കുറ്റിക്കാട്ടിൽ ഫാ. റോയി ഞാറത്തടത്തിൽ, ഫാമോൻസി ജേക്കബ് മണ്ണിത്തോട്ടത്തിൽ ഫാ.ഷിബു ജോൺ തെക്കെ പറമ്പിൽ, ഫാ ഷാജി മത്തായി കുമുള്ളംകുന്നിൽ, ഫാ ലിൻസ് ചെറിയാൻ കന്നിമ്മേൽ, ഭദ്രാസനസെക്രട്ടറി മോളി മാത്യു ഇടവക ട്രസ്റ്റി ബാബു…

Read More

കാട്ടിക്കുളത്ത് വന്‍ ലഹരി വേട്ട: സ്വകാര്യ ബസിലെ യാത്രക്കാരനില്‍ നിന്ന് എം.ഡി.എം.എ പിടികൂടി

കാട്ടിക്കുളം: കാട്ടിക്കുളത്ത് വൻ എം.ഡി.എം.എ വേട്ട, സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്ന് മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടിച്ചെടുത്തു. മലപ്പുറം, വേങ്ങര, കണ്ണമംഗലം, പള്ളിയാൽ വീട്ടിൽ, സക്കീർ ഹുസൈൻ(31) വിൽപ്പനയ്ക്കായി കൊമേഴ്ഷ്യൽ അളവിൽ ബസിൽ കടത്താൻ ശ്രമിച്ച ലഹരിയാണ് തിരുനെല്ലി പോലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടിച്ചെടുത്തത്. ഇന്ന് പുലർച്ചെ കാട്ടിക്കുളം പോലീസ് എയ്‌ഡ് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ വലയിലാകുന്നത്. ബാംഗ്ലൂർ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യബസ്സിലെ യാത്രക്കാരനായ ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ…

Read More

സഖാവ് ഇ കെ ബാലകൃഷ്ണൻ പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്

കേണിച്ചിറ: പൂതാടി പഞ്ചായത്ത് പ്രസിഡണ്ടായി ഇ കെ ബാലകൃഷ്ണനെ തിരഞ്ഞെടുത്തു. UDF നും LDF 10 സീറ്റ് വീതമാണ് ഉണ്ടായിരുന്നത്. UDF ൻ്റെ ഒരു വോട്ട് അസാധുവായി . 9 നെതിരെ 10 വോട്ടുകൾ നേടി LDF പ്രസിഡണ്ട് സ്ഥാനം നേടി.   സിപിഐഎം പുൽപ്പള്ളി ഏരിയാ കമ്മിറ്റിയംഗവും സിഐടിയു ഏരിയാ സെക്രട്ടറിയും ഹെഡ് ലോഡ്& ജനറൽ വർക്കേഴ്‌സ് ജില്ലാ വൈസ് പ്രസിഡണ്ടും മുൻ പനമരം ബ്ലോക്ക് പഞ്ചായത്തംഗവുമാണ്. വാകേരി സ്വദേശിയാണ്

Read More

കമർലൈല വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ചുമതലയേറ്റു. 

വെള്ളമുണ്ട : വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലീം ലീഗിലെ കമർ ലൈലയെ തെരഞ്ഞെടുത്തു. 24 അംഗങ്ങളിൽ നിന്നും 17 പേരുടെ പിന്തുണയോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. മംഗലശ്ശേരിയിൽ നിന്നും സ്വതന്ത്രയായി തെരഞ്ഞെടുക്കപ്പെട്ട അംഗം യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു. എൽ.ഡി.എഫിന് ന് 7 വോട്ടുകളാണ് ലഭിച്ചത്. പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട കമർ ലൈല രണ്ട് തവണ ഗ്രാമ പഞ്ചായത്ത് അംഗമായും ഒരു തവണ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സനായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ വനിതാലീഗ് വയനാട് ജില്ലാ വൈസ് പ്രസിഡൻ്റ്.തണൽ…

Read More

ശഹീദ് കെ.എസ് ഷാൻ അനുസ്മരണവും പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു

നിരവിൽപ്പുഴ: എസ്‌ഡിപിഐ തൊണ്ടർനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശഹീദ് കെ. എസ് ഷാൻ അനുസ്മരണവും പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു. പരിപാടി എസ്‌ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ടി നാസർ ഉദ്ഘാടനം ചെയ്തു. ശഹീദ് കെ.എസ് ഷാന്റെ ജനകീയ രാഷ്ട്രീയവും ജനാധിപത്യ മൂല്യങ്ങൾക്കായുള്ള സമർപ്പണവും യുവതലമുറയ്ക്ക് പ്രചോദനമാണെന്നും ശഹീദ് ഷാൻ കാണിച്ചു തന്ന വഴിയിൽ നീതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.   പാർട്ടി മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ, പഞ്ചായത്ത് വൈസ്…

Read More

ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് പകൽ നിയന്ത്രണം

കൽപറ്റ:അവധിക്കാലം പ്രമാണിച്ച് താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി മൾട്ടി വാഹനങ്ങൾക്ക് പകൽ സമയം പൂർണമായും നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിലൂടെ പകൽ സമയത്ത് മൾട്ടി ആക്‌സിൽ ചരക്ക് വാഹനങ്ങൾ കടത്തിവിടില്ല. മറിച്ചൊരു അറിയിപ്പുണ്ടാവുന്നത് വരെ നിയന്ത്രണം തുടരുമെന്ന് താമരശ്ശേരി പോലിസ് അറിയിച്ചു.

Read More