അത്ലറ്റിനൊപ്പം റഗ്ബിയും; താരമായി അതുല്യ ഉദയൻ
കൽപറ്റ:അഖിലേന്ത്യാ അന്തർ സർവകലാശാലാ പെൺകുട്ടികളുടെ റഗ്ബി ടൂർണമെന്റിൽ ആദ്യമായി കോഴിക്കോട് സർവകലാശാലാ കിരീടം നേടിയത് വയനാട്ടുകാരിയായ ക്യാപ്റ്റൻ അതുല്യ ഉദയന്റെ നേതൃത്വത്തിൽ. ഈ മാസം 6ന് ഒഡീഷയിലെ ഭുവനേശ്വരിൽ ആയിരുന്നു മത്സരം. അത് ലറ്റ് ആയ അതുല്യ രണ്ടര വർഷം മുൻപാണു റഗ്ബി കളിച്ചു തുടങ്ങിയത്. പിന്നീട് അതിവേഗത്തിലായിരുന്നു മികച്ച താരമായത്. ഓട്ടക്കാരിയായഅതുല്യ എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് കോഴിക്കോട് കിനാലൂരിലെ ഉഷ സ്കൂളിൽ എത്തുന്നത്. ജൂനിയർ വിഭാഗത്തിൽ സംസ്ഥാന, ദേശീയ മത്സരങ്ങളിൽ തിളങ്ങി. 400, 800, 1500…
