Headlines

കുളമ്പുരോഗ പ്രതിരോധ യജ്ഞം; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിച്ചു

lസംസ്ഥാനത്ത് പശുക്കളില്‍ കാണപ്പെടുന്ന വൈറസ് രോഗങ്ങളെ പ്രതിരോധിക്കാന്‍ ഫലപ്രദമായ പ്രതിരോധ കുത്തിവെയ്പ്പുകള്‍ നല്‍കുന്നുണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യതയോടെ നടപ്പാക്കിയാല്‍ കുളമ്പുരോഗം സംസ്ഥാനത്ത് നിന്ന് നിര്‍മ്മാര്‍ജനം ചെയ്യാന്‍ കഴിയുമെന്നും മൃഗസംരക്ഷണ-ക്ഷീരവികസന-മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കന്നുകാലികളിലെ കുളമ്പുരോഗത്തിനെതിരെ കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പാക്കുന്ന പ്രതിരോധ കുത്തിവെയ്പ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൂക്കോട് വെറ്ററിനറി കോളേജിലെ പെരിയാര്‍ ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പ് ഏഴാംഘട്ടത്തിനും…

Read More

ക്രിസ്തുമസ് – പുതുവത്സര പാക്കേജുമായി കെ.എസ്.ആർ.ടി.സി; പോക്കറ്റ് കാലിയാക്കാതെ യാത്ര പോകാം

കാഞ്ഞങ്ങാട്: ക്രിസ്‌തുമസ് – പുതുവത്സര വിനോദയാത്രകളുമായി കെ.എസ്.ആർ.ടി.സി. കാഞ്ഞങ്ങാട് നിന്നുമാണ് കെ.എസ്.ആർ.ടി.സി ക്രിസ്തുമസ് – പുതുവത്സര വിനോദയാത്രകൾ സംഘടിപ്പിക്കുന്നത്. ഡിസംബർ 28ന് ആരംഭിച്ച് 31ന് അവസാനിക്കുന്ന യാത്രയിൽ ഗവി, അടവി, കമ്പം, രാമക്കൽ മേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. ഡിസംബർ 26ന് വാഗമൺ, ഇല്ലിക്കൽകല്ല്, ഇലവീഴാപൂഞ്ചിറ സന്ദർശിച്ച് 29ന് രാവിലെ തിരിച്ചെത്തും. ഡിസംബർ 29 മുതൽ 31 വരെ നിലമ്പൂർ, കക്കാടംപൊയിൽ യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. ഫോൺ – 9446088378, 8606237632.   കേരളത്തിലെ പ്രശസ്‌തമായ വിനോദസഞ്ചാര…

Read More

പുതുവത്സര ദിനത്തിൽ റേഷൻ വ്യാപാരികളുടെ കടയടപ്പ് സമരം

കോഴിക്കോട്: സംസ്ഥാനത്തെ പതിനാലായിരത്തിലധികം ചില്ലറ റേഷൻ വ്യാപാരികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് റേഷൻ വ്യാപാരികളുടെ സംയുക്ത കൂട്ടായ്മ സമരത്തിലേക്ക്. ജനുവരി 1ന് കടകളടച്ച് കുടുംബസമേതം ജില്ലാ കേന്ദ്രങ്ങളിൽ ധർണ നടത്താൻ കൂട്ടായ്മ തീരുമാനിച്ചു. പ്രശ്‌നത്തിന് പരിഹാരമുണ്ടാകുന്നില്ലെങ്കിൽ ഫെബ്രുവരി 1 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കും. കഴിഞ്ഞ എട്ടു വർഷമായി സംസ്ഥാനത്തെ 95 ലക്ഷത്തിലധികം വരുന്ന കുടുംബങ്ങൾക്ക് റേഷനും ഉത്സവകാല സ്‌പെഷ്യൽ റേഷനും നൽകുന്ന റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌ക്കരിക്കുന്നത് അനന്തമായി നീട്ടി കൊണ്ട്…

Read More

മുണ്ടക്കൈ ദുരന്തബാധിത കുടുംബത്തിന് ഡബ്ല്യു.എം.ഒ ഗ്രീൻ മൗണ്ട് സ്കൂൾ നിർമ്മിച്ചു നൽകുന്ന വീടിൻ്റെ താക്കോൽ ദാനം ഡിസംബർ 19ന്

പടിഞ്ഞാറത്തറ : സ്വപ്നങ്ങൾക്കുമേൽ രാത്രിയുടെ ഇരുട്ടിൽ ഒലിച്ചിറങ്ങിയ പ്രകൃതി ദുരന്തം, ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർ ഇനിയുള്ള ജീവിതം എങ്ങനെ എന്നറിയാതെ പകച്ച് നിന്നവർക്കു മുമ്പിൽ സഹായ ഹസ്തങ്ങളുമായി എത്തിയവരുടെ കൂട്ടത്തിൽ ശ്രദ്ധേയമായ ഇടപ്പെടലാണ് പടിഞ്ഞാറ ഡബ്ല്യു.എം. ഗ്രീൻ മൗണ്ട് സ്കൂൾ നടത്തിയത് നിരന്തരമായ അന്വേഷണത്തിലൂടെ അർഹമായ ഒരു കുടുംബത്തെ കണ്ടെത്തുകയും ഗ്രീൻമൌണ്ട് സ്കൂൾ സ്റ്റാഫും വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുമിച്ച് സ്വരൂപിച്ച തുക കൊണ്ട് വീട് നിർമ്മാണ നടത്തുകയായിരുന്നു , വീടിന് ആവിശ്യമായ സ്ഥലം സംഭാവന…

Read More

മാനന്തവാടിയിൽ എക്യുമെനിക്കൽ ക്രിസ്മസ് ആഘോഷവും ക്രിസ്മസ് റാലിയും 20ന്

മാനന്തവാടി : അപ്പോസ്തലിക സഭകളുടെ കൂട്ടായ്മയായ എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം മാനന്തവാടിയുടെ നേതൃത്വത്തിൽ നടത്തുന്ന സംയുക്ത ക്രിസ്മസ് ആഘോഷം 20ന് വിപുലമായ പരിപാടികളോടെ നടക്കും. മാനന്തവാടിയിലെ 8 അപ്പോസ്തലിക സഭകളിൽ പെട്ട 9 ദേവാലയങ്ങളിൽ നിന്ന് വൈകിട്ട് അഞ്ചിന് റാലികൾ ആരംഭിക്കും. കണിയാരം സെൻ്റ് ജോസഫ്സ് കത്തീഡ്രലിൽ നിന്നും മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്നും ആരംഭിക്കുന്ന റാലികൾ ഗാന്ധി പാർക്കിൽ സംഗമിച്ച് നഗര പ്രദക്ഷണം നടത്തി സമ്മേളന വേദിയായ ലിറ്റിൽ ഫ്ലവർ സ്കൂൾ…

Read More

എക്‌സലന്‍സി ഇന്‍ ഫോട്ടോഗ്രാഫി അവാര്‍ഡ് അജീബ് കോമാച്ചിയ്ക്ക് 

മാനന്തവാടി: ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നല്‍കാറുള്ള എക്‌സലന്‍സി ഇന്‍ ഫോട്ടോഗ്രാഫി അവാര്‍ഡിന് അജീബ് കോമാച്ചിയെ (മാനേജിങ്ങ് ഡയറക്ടര്‍ കോമാച്ചി പാര്‍ക്ക്) തിരഞ്ഞെടുത്തു. വിവിധങ്ങളായ ഫോട്ടോഗ്രാഫി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും, അഭിമാനകരമായ രീതിയില്‍ ഫോട്ടോഗ്രാഫി പാര്‍ക്ക്, മ്യൂസിയം, എക്‌സിബിഷന്‍ഹാള്‍ ഉള്‍പ്പെടെ ഫോട്ടോഗ്രാഫി മേഖലക്ക് സമഗ്ര സംഭാവന നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അവാര്‍ഡിന് പരിഗണിച്ചത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉപഹാരം കൈമാറി.  

Read More

അഖില കേരള ഫുട്ബോൾ ടൂർണമെന്റ് ജനുവരി മൂന്നിന്

കണിയാമ്പറ്റ:മില്ല്മുക്ക്: ആപ്പിൾ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മില്ല്മുക്ക് മിനി ഫ്‌ളഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. ടൂർണമെന്റ് 2026 ജനുവരി 3 ശനിയാഴ്ച നടക്കും. പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ഈ കായികമേളയ്ക്ക് ആവശ്യമായ എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.

Read More

‘പോറ്റിയേ കേറ്റിയേ’ ; പാരഡി ഗാനം കേസായേക്കും, പരാതി എഡിജിപിക്ക് കൈമാറി

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വൈറലായ പോറ്റിയേ കേറ്റിയേ പാരഡി ഗാനത്തിന് എതിരെ കേസെടുത്തേക്കും. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ പരാതി അദ്ദേഹം എഡിജിപിക്ക് കൈമാറി. കേസെടുക്കാന്‍ വകുപ്പുണ്ടോയെന്ന് പരിശോധിക്കും. പാട്ടിനെതിരെ സിപിഎമ്മും നടപടി ആവശ്യപ്പെട്ടിരുന്നു.     പാട്ട് ദുരുപയോഗം ചെയ്തതില്‍ നടപടി വേണമെന്നും രാഷ്ട്രീയ ലാഭത്തിനു വേണ്ടി അയ്യപ്പന്‍റെ പേര് ഉപയോഗിച്ചെന്നും ആണ് പരാതിയിൽ പറയുന്നത്. പാട്ട് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും…

Read More

സി.ഐ.എ.എസ്.എൽ അക്കാദമിയിൽ ബിരുദധാരികൾക്കായി സൗജന്യ എവിയേഷൻ കരിയർ സെമിനാർ

നെടുമ്പാശ്ശേരി: എവിയേഷൻ രംഗത്ത് മികച്ച കരിയർ ആഗ്രഹിക്കുന്ന ബിരുദധാരികൾക്കായി സിയാസൽ അക്കാദമി സൗജന്യ ‘കരിയർ ലോഞ്ച്’ സെമിനാർ സംഘടിപ്പിക്കുന്നു. ഡിസംബർ 20 ന് രാവിലെ 10.30-ന് അക്കാദമി ക്യാമ്പസിലാണ് സെമിനാർ. എവിയേഷൻ രംഗത്ത് 25 വർഷത്തെ പ്രവൃത്തിപരിചയമുള്ള പ്രമുഖ പരിശീലകനും വിദഗ്ധനുമായ ദീപക് ശങ്കർ സെമിനാർ നയിക്കും. എയർലൈനുകളിലും വിമാനത്താവളങ്ങളിലും തൊഴിൽ നേടുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, ഈ മേഖലയിലെ ആഗോള തൊഴിലവസരങ്ങൾ, നൂതന പരിശീലന രീതികൾ എന്നിവയെക്കുറിച്ച് അദ്ദേഹം ക്ലാസുകൾ നയിക്കും. താത്പര്യമുള്ള വിദ്യാർത്ഥികൾ 8848000901 എന്ന നമ്പരിൽ…

Read More

പനമരം പ്രദേശത്ത് ഇറങ്ങിയ കടുവ കാടുകയറി

പനമരം പ്രദേശത്ത് ഇറങ്ങിയ കടുവ കാടുകയറി കാൽപ്പാടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായി പാതിരി വനമേഖലയിലേക്ക് ആണ് കടുവ കയറിപ്പോയത് പ്രദേശത്തെ തോട്ടങ്ങളിലും വന മേഖലയിലും കാൽപ്പാടുകൾ

Read More