Headlines

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കണം: എ. യൂസുഫ്

കൽപ്പറ്റ: കള്ളാടിയിൽ തുരങ്കപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കണമെന്ന് എസ്.ഡി.പി.ഐ വയനാട് ജില്ലാ പ്രസിഡന്റ് എ. യൂസുഫ് ആവശ്യപ്പെട്ടു.   ദുരന്തബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം കണ്ടെത്തി സുരക്ഷിതരാക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും ഏകോപിപ്പിക്കണം. പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ നടപടികളും ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി സ്വീകരിക്കണം.   രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ സഹായങ്ങൾ ഏകോപിപ്പിക്കുന്നതിനായി കൽപ്പറ്റ മണ്ഡലം സെക്രട്ടറി ജാഫർ എമ്മിന്റെ നേതൃത്വത്തിലുള്ള എസ്.ഡി.പി.ഐ വളണ്ടിയർ ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. കൂടുതൽ സഹായങ്ങൾക്കും…

Read More

കര്‍ശന നിര്‍ദേശം നല്‍കിയത് രണ്ട് തവണ, എന്നിട്ടും മണ്ണ് മാറ്റിയില്ല; മണ്ണിടിച്ചിലിൻ്റെ ഉത്തരവാദിത്തം കൊങ്കണ്‍ റെയില്‍വേക്കെന്ന് മന്ത്രി പി കെ ബഷീർ.

വയനാട്ടിലുണ്ടായ മണ്ണിടിച്ചിലിൻ്റെ ഉത്തരവാദിത്തം തുരങ്ക നിർമാണ കമ്പനിയായ കൊങ്കണ്‍ റെയില്‍വേക്കെന്ന് പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ. നിർമാണം നടക്കുന്നയിടത്ത് മണ്ണ് അശാസ്ത്രീയമായി കൂട്ടിയിട്ടത് നീക്കം ചെയ്യണമെന്ന് കർശന നിർദേശം നല്‍കിയിരുന്നതായും മന്ത്രി ദില്ലിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.   തുരങ്ക പാതയുടെ നിർമാണം നടക്കുന്നയിടത്ത് മണ്ണ് കൂട്ടിയിട്ടിരുന്നു. ഇത് മാറ്റണം എന്ന് രണ്ട് തവണ നിർദേശം നല്‍കി. വകുപ്പ് സെക്രട്ടറി അടക്കം സ്ഥലം സന്ദർശിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. പി ഡബ്ല്യു ഡിയെ നോക്കുകുത്തിയാക്കിയാണ് കരാറെന്നും അദ്ദേഹം കുറ്റപ്പെടുത്തി….

Read More

കള്ളാടി – ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണം നിർത്തിവയ്ക്കണം : ആം ആദ്മി പാർട്ടി

കൽപ്പറ്റ: ജനത്തിൻ്റെ ജീവനും സ്വത്തിനും സംരക്ഷകരായി മാറേണ്ട ഗവണ്മെൻ്റ് ജനങ്ങളുടെ അന്തകരായി മാറുന്നത് വേദനാജനകമാണ്. ആനക്കാംപൊയിൽ – കള്ളാടി ചുരം ചർച്ച തുടങ്ങിയ കാലം മുതൽ പരിസ്ഥിതിപ്രവർത്തകരും പൊതുപ്രവർത്തകരും വയനാട്ടിലെ വിവിധ സംഘടനകളും ഈ തുരങ്കപാതയെക്കതിരേ നിലപാട് എടുത്തിട്ടുള്ളതാണ്. നിലവിലുള്ള താമരശ്ശേരി ചുരത്തിൽ കൂടിയുള്ള യാത്ര ദുഃസ്സഹമാക്കി കൊണ്ട് വയനാട്ടിലെ സാധാരണക്കാരായ ജനങ്ങളെ സമ്മർദ്ദത്തിലാക്കിക്കൊണ്ടാണ് മുൻ എൽ.ഡി.എഫ് ഗവണ്മെൻ്റ് കൃത്യമായ പരിസ്ഥിതി പഠനം പോലും നടത്താതെ തുരങ്കപാതയുടെ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിയത്. ജനങ്ങളുടെ നികുതിപ്പണം വാങ്ങിക്കൊണ്ട് ജനങ്ങളുടെ ജീവനെടുക്കുന്ന…

Read More

വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

വയനാട് കള്ളാടി തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലിൽ‌ രണ്ട് മരണം സ്ഥിരീകരിച്ചു. കണ്ടെയ്നർ ഓഫീസിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പരുക്കേറ്റ അഞ്ചു പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുരങ്കപാത നിർമാണം നടക്കുന്നതിനാൽ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടിട്ടുണ്ട്. രണ്ട് പേർ മരിച്ചെന്നാണ് വിവരം. എന്നാൽ ഒരു മരണം സ്ഥിരീകരിച്ചിട്ടില്ല. മണ്ണിനടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി വാർഡ് മെമ്പർ പ്രതികരിച്ചിരുന്നു.     മീനാക്ഷിപ്പാലം പൂർണമായി മണ്ണിനടിയിലായി. തുരങ്കപാതക്കായി നിർമ്മിച്ച കോൺക്രീറ്റ് ഭിത്തി പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും ഒരു യുണീറ്റ് ഫയർഫോഴ്സും…

Read More

മണ്ണിടിച്ചില്‍: മന്ത്രിമാര്‍ക്ക് അടിയന്തര നിര്‍ദേശവുമായി മുഖ്യമന്ത്രി; `ഉടൻ വയനാട്ടിലെത്തണം’, മന്ത്രി ടി സിദ്ദിഖുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശന്‍

മേപ്പാടി: മണ്ണിടിച്ചിലിൻ്റെ സാഹചര്യത്തില്‍ മന്ത്രിമാരോട് വയനാട്ടിലേക്കെത്താൻ നിർദേശം. ജില്ലയില്‍ നിന്നുള്ള മന്ത്രി ടി സിദ്ദിഖുമായി മുഖ്യമന്ത്രി വി ഡി സതീശന്‍ അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. റവന്യൂ, കൃഷി മന്ത്രിമാരോടും വയനാട്ടില്‍ എത്താന്‍ നിര്‍ദേശം നല്‍കി. മീനങ്ങാടിയില്‍ നിന്നുള്ള എന്‍.ഡി.ആര്‍.എഫ് യൂണിറ്റ് ഉടന്‍ സംഭവ സ്ഥലത്തെത്തും. കോഴിക്കോടുള്ള സംഘത്തോടും വയനാട്ടില്‍ എത്താന്‍ നിര്‍ദ്ദേശിച്ചു. വയനാട് ജില്ലാ കളക്ടറുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു.   കുറച്ച്‌ മണിക്കൂറുകള്‍ക്ക് മുൻപാണ് കള്ളാടി മീനാക്ഷി…

Read More

കള്ളാടിയിൽ തുരങ്കപാത പദ്ധതി പ്രദേശത്തിന് സമീപം ഉണ്ടായ വൻ മണ്ണിടിച്ചിലിൽ വൻ നാശനഷ്ടം.

കള്ളാടി : വയനാട് കള്ളാടിയിൽ തുരങ്കപാത പദ്ധതി പ്രദേശത്തിന് സമീപം ഉണ്ടായ വൻ മണ്ണിടിച്ചിലിൽ വൻ നാശനഷ്ടം. പ്രദേശത്തുണ്ടായിരുന്ന ടാങ്കർ ലോറി, ടൂറിസ്റ്റ് ബസ് എന്നിവയ്ക്ക് പുറമെ ഒരു കടയും പൂർണ്ണമായും മണ്ണിനടിയിലായി. മണ്ണിനടിയിൽപ്പെട്ട ടാങ്കർ ലോറിക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. അപകടസമയത്ത് തൊട്ടപ്പുറത്തുണ്ടായിരുന്ന. ടൂറിസ്റ്റ് ബസിൽ യാത്രക്കാർ ആരും തന്നെ ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ സ്ഥിരീകരിച്ചു. എന്നാൽ, പ്രദേശത്തെ ഒരു കട പൂർണ്ണമായും മണ്ണിനടിയിലായതും അവിടെയുണ്ടായിരുന്ന യന്ത്രസാമഗ്രികൾ നശിച്ചതും ആശങ്ക വർധിപ്പിക്കുന്നു. മണ്ണ് നീക്കം…

Read More

ശ്രേയസ് ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.

പാമ്പള യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി മാസാചരണം “നട്ടു വളർത്താം,പരിപാലിക്കാം”പരിപാടിയുടെ ഭാഗമായി ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ഡാനിയേൽ കടകംപള്ളിൽ ഉദ് ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ സാമുവേൽ അബ്രഹാം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യ പ്രഭാഷണം നടത്തി.പിതൃ ദിനാചരണത്തിന്റെ ഭാഗമായി പിതാക്കന്മാരെ ആദരിച്ചു.വായനാ ദിനാചരണത്തിന്റെ ഭാഗമായി വായനാമത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സി ഡി ഒ സുനി ജോബി,ജിൻസി എന്നിവർ സംസാരിച്ചു.

Read More

അനുമോദന സദസ്സ് സംഘടിപ്പിച്ചു

വൈത്തിരി: ഓട്ടോ ടാക്സി, ലൈറ്റ് മോട്ടോർ, ടൂറിസ്റ്റ് ടാക്സി CITU വൈത്തിരി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2025 26 അധ്യാന വർഷത്തിൽ SSLC PLUS 2 പരീക്ഷയിൽ വിജയിച്ച തൊഴിലാളികളുടെ മക്കളെ അനുമോദിച്ചു. അനുമോദന സദസ്സ് CITU ജില്ലാ ട്രഷറർ സഖാവ് പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു. സ ഷഫീർ KT സ്വാഗതവും, സ അനിൽകുമാർ അധ്യക്ഷതയും വഹിച്ചു, എം രമേഷ്, PK അസീസ്, ദിലീപ്, അനിൽ തുടങ്ങിയവർ സംസാരിച്ചു നൽകി

Read More

പുസ്തക മധുരവുമായി കാക്കവയൽ ജി.എച്ച്.എസ്.എസിൽ പ്ലസ് വൺ പ്രവേശനോത്സവം

കാക്കവയൽ: ജി.എച്ച്.എസ്.എസ് കാക്കവയലിൽ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം “വരവേൽപ്പ് 2026” സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്‌ഘാടനം വാർഡ് മെമ്പർ പ്രജിത വിവിധ ക്ലാസുകളിലെ വിദ്യാർത്ഥി പ്രതിനിധികൾക്ക് പുസ്തകങ്ങൾ നൽകി നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് റിയാസ് എൻ. അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ പി.വി. കുര്യാക്കോസ്, തോമസ് മാസ്റ്റർ, സോമൻ പി.കെ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് രക്ഷിതാക്കൾക്കായി ‘മക്കളെ അറിയാൻ’ എന്ന വിഷയത്തിൽ സൗഹൃദ കോർഡിനേറ്റർ ഷൈനി തോമസും, ‘വിദ്യാർത്ഥികളുടെ കരിയർ നിർണ്ണയത്തിൽ രക്ഷിതാക്കളുടെ പങ്ക്’…

Read More

കർഷകർക്ക് നൽകാനുള്ള കുടിശ്ശിക കൃഷി വകുപ്പ് നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തണം: പി.കെ. എ.അസീസ്

കൽപ്പറ്റ: കൃഷി വകുപ്പ് നടപ്പാക്കുന്ന നൂറു ദിന പരിപാടിയിൽ മുൻ സർക്കാരിന്റെ കാലത്ത് കൃഷിക്കാർക്ക് ലഭിക്കാനുള്ള കുടിശ്ശിക വിതരണം കൂടി ഉൾപ്പെടുത്തണമെന്ന് സ്വതന്ത്ര കർഷക സംഘം സംസ്ഥാന സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് മുഖ്യമന്ത്രിക്കും, കൃഷി മന്ത്രിക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. 2021 മുതലുള്ള പ്രകൃതി ക്ഷോഭ ദുരിതാശ്വാസ നഷ്ട പരിഹാരം 90 കോടിയോളം കർഷകർക്ക് ലഭിക്കാനുണ്ട്. കാർഷിക കടാശ്വാസ കമ്മീഷന്റെ അവാർഡ് പ്രകാരം നൂറുകണക്കിന് കർഷകർ അവരുടെ വിഹിതം ബേങ്കുകളിൽ അടച്ചിട്ടും ബേങ്കുകൾക്ക് സർക്കാർ വിഹിതം നൽകാത്തതിനാൽ…

Read More