യുവ കർഷക അവാർഡ് നേടിയ ഹാഷിഖ് കമ്പ്രത്തിനെ കേരള കർഷക സംഘം ആദരിച്ചു.

    കേരളത്തിലെ മികച്ച യുവ കർഷക അവാർഡ് നേടിയ ഹാഷിഖ് കമ്പ്രത്തിനെ കേരള കർഷക സംഘം വൈത്തിരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.കേരള കർഷക സംഘം വയനാട് ജില്ലാ സെക്രട്ടറി സി ജി പ്രത്യുഷ് പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു.ഏരിയ പ്രസിഡന്റ് കെ എൻ ഗോപിനാഥൻ അധ്യക്ഷനായി.എം സെയ്‌ദ്,സി എം ശിവരാമൻ,സി എച്ച് മമ്മി,എൻ സി പ്രസാദ്,വി എൻ അപ്പുക്കുട്ടൻ നായർ,കെ പി രാമചന്ദ്രൻ,വി വിനോദ് എന്നിവർ സംസാരിച്ചു.ഏരിയ സെക്രട്ടറി എ ഗഫൂർ സ്വാഗതവും ൽ,ഒ വി സുധീർ നന്ദിയും…

    Read More

      റോട്ടറി ക്ലബ് ഓഫ് കബനി വാലിയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

      മാനന്തവാടി: റോട്ടറി ക്ലബ് ഓഫ് കബനി വാലിയുടെ നേതൃത്വത്തിൽ 80-ാം സ്വാതന്ത്ര്യദിനാഘോഷം ഫെർൺ ട്രീ റിസോർട്ടിൽ സംഘടിപ്പിച്ചു. ക്ലബ് സെക്രട്ടറി റോട്ടേറിയൻ ജോജൻ ചാക്കോ സ്വാഗതം പറഞ്ഞു.   ക്ലബ് പ്രസിഡന്റ് റോട്ടേറിയൻ ജിൻസ് ഫാന്റസി ദേശീയപതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. IPDG 3204 റോട്ടേറിയൻ എം.ഡി. ബിജോഷ് മാനുവൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി.   ചടങ്ങിന്റെ ഭാഗമായി സാമൂഹിക, കലാ, കായിക മേഖലകളിൽ മികച്ച സംഭാവനകൾ നൽകുന്ന വ്യക്തികളെ റോട്ടറി ക്ലബ് ആദരിച്ചു. രക്തദാനത്തിലും…

      Read More

        ചീരാൽ വീണ്ടും വന്യമൃഗ ആക്രമണം;പശുവിനെ ആക്രമിച്ചു.

        ചീരാൽ വീണ്ടും വന്യമൃഗ ആക്രമണം;പശുവിനെ ആക്രമിച്ചു. ചീരാൽ പ്രദേശത്ത് വീണ്ടും വന്യജീവി ആക്രമണം. വെണ്ടോൽ സ്വദേശി പ്രമോദ്ൻ്റെ പശുവിനെ ഇന്നലെ രാത്രി 1.30 ഓടെ വന്യമൃഗം ആക്രമിച്ചു. തൊഴുത്തിൻ്റെ ചെറിയ ചുമർ ഇടിഞ്ഞു വീണതിനാൽ പശുക്കുട്ടി മുറിവുകളോടെ രക്ഷപ്പെട്ടു. കടുവയാണ് ആക്രമണം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം. അതേസമയം പ്രദേശത്ത് മാസങ്ങളായി ഭീതി പരത്തുന്ന കടുവനെയും പുലിനെയും ഇതുവരെ പിടികൂടാൻ ആയിട്ടില്ല.

        Read More

          സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാനും ഭാവിതലമുറയ്ക്ക് കൈമാറാനും പ്രതിജ്ഞയെടുക്കണം: മന്ത്രി ടി സിദ്ദീഖ്

          കൽപ്പറ്റ: ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടത്തിയ ഐതിഹാസിക സമരപോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്വതന്ത്ര്യം കാത്തുസൂക്ഷിക്കാനും ഭാവിതലമുറയ്ക്ക് കൈമാറാനും ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞയെടുക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ദീഖ്. കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന സ്വതന്ത്ര്യ ദിനാഘോഷത്തിൽ ദേശീയ പതാക ഉയർത്തി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യവും സ്നേഹവുമാണ് രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യവും. രാജ്യത്തിന്റെ വർത്തമാനവും ഭാവിയുടെ വിധാതാക്കളുമായ യുവാക്കളെ ചേർത്തുനിർത്തി സ്നേഹത്തിന്റെ കരം പകരുന്നതിന് പകരം ലാത്തിയും ബുള്ളറ്റുകളും സമ്മാനിക്കുന്നത് രാജ്യത്തിന്റെ ചൈതന്യത്തിന് ചേർന്നതല്ലെന്നും മന്ത്രി…

          Read More

            ക്ഷേമപദ്ധതികൾ പൗരന്റെ അവകാശം; യുവതലമുറയാണ് രാജ്യത്തിന്റെ കരുത്തെന്ന് മുഖ്യമന്ത്രി

            ക്ഷേമപദ്ധതികൾ ആരുടെയും ഔദാര്യമല്ല, മറിച്ച് ഓരോ പൗരന്റെയും അവകാശമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.   ദുരന്തങ്ങളെ അതിജീവിച്ച് കേരളം മുന്നേറുകയാണെന്നും, ദുരിതബാധിത കുടുംബങ്ങൾക്കൊപ്പം സർക്കാർ എന്നും ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജാതി, മതം, ലിംഗവിവേചനം, വിദ്വേഷം എന്നിവ മറന്ന് എല്ലാവരും ഐക്യത്തോടെ മുന്നേറണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.   മതേതരത്വവും ജനാധിപത്യ ബോധവും തുല്യതയുമാണ് കേരളത്തിന്റെ യഥാർഥ ശക്തിയെന്നും, യുവതലമുറയാണ് രാജ്യത്തിന്റെ ഏറ്റവും…

            Read More

              ചെറുവയൽ രാമനെ സ്വതന്ത്ര കർഷക സംഘം ആദരിച്ചു.

              മാനന്തവാടി: അവാർഡ് ജേതാവ് ചെറുവയൽ രാമനെ സ്വതന്ത്ര കർഷക സംഘം മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി പൊന്നാട അണിയിച്ചു ആദരിച്ചു.പ്രസിഡന്റ് മുതിര മായൻ,ജനറൽ സെക്രട്ടറി കേളോത് സലീം,സഹഭാരവാഹികളായ ഉസ്മാൻ പള്ളിയാൽ,അത്തിലൻ ഇബ്രാഹിം,തുരുത്തിയിൽ യുസഫ്,ബഷീർ,റജി നാസ് തുടങ്ങിയവർ പങ്കെടുത്തു

              Read More

                എസ്.ഡി.പി.ഐ സ്വാതന്ത്ര്യദിന സംഗമങ്ങൾ സംഘടിപ്പിച്ചു

                മാനന്തവാടി: “ജനാധിപത്യത്തെ ശക്തിപ്പെടുത്തുക, സ്വാതന്ത്ര്യം സംരക്ഷിക്കുക” എന്ന സന്ദേശവുമായി എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിൽ സ്വാതന്ത്ര്യദിന സംഗമങ്ങൾ സംഘടിപ്പിച്ചു. സംഗമങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തുകയും, സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത 100 സ്വാതന്ത്ര്യസമര സേനാനികളെ പേര് പറഞ്ഞു അമർ രഹേ മുദ്രവാക്യം മുഴക്കുകയും ചെയ്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ധീര ദേശാഭിമാനികളുടെ ത്യാഗങ്ങളും സംഭാവനകളും അനുസ്മരിച്ച് സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും സംഗമങ്ങൾ ഉയർത്തിക്കാട്ടി. വിവിധ കേന്ദ്രങ്ങളിൽ നടന്ന…

                Read More

                  ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്ക് ഇഷ്ടവിഷയങ്ങളിലേക്ക് മാറാൻ അവസരം നൽകണം: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെൻറർ (കെ എസ് ടി സി)

                  കൽപ്പറ്റ : പ്ലസ് വണ്ണിന് ഇതുവരെ പ്രവേശനം ലഭിക്കാത്ത ഗോത്രവർഗ്ഗ വിദ്യാർത്ഥികൾക്ക് പ്രവേശനം ഉറപ്പുവരുത്തിയ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി സ്വാഗതാർഹം ആണെങ്കിലും നിലവിൽ അഡ്മിഷൻ എടുത്തിരിക്കുന്നവരുടെ പ്രശ്നങ്ങളും ഇതോടൊപ്പം പരിഹരിക്കണം. ഇവർക്ക് താല്പര്യമുള്ള ഹ്യൂമാനിറ്റീസ് പോലുള്ള കോഴ്സുകളിൽ ഗോത്രവർഗ്ഗ സംവരണ വിഭാഗത്തിൽ ആവശ്യത്തിന് സീറ്റുകൾ ഇല്ലാത്തതിനാൽ, താല്പര്യമില്ലാത്ത സയൻസ് അടക്കമുള്ള മറ്റു കോഴ്സുകളിൽ നിർബന്ധിതമായി പ്രവേശനം നേടേണ്ടി വന്നിരിക്കുകയാണ്. താല്പര്യമില്ലാത്ത വിഷയങ്ങൾ പഠിക്കേണ്ടി വരുന്നത് വിദ്യാർത്ഥികളുടെ പഠനനിലവാരത്തെ ബാധിക്കുകയും വൻതോതിലുള്ള കൊഴിഞ്ഞുപോക്കിന് കാരണമാകുകയും ചെയ്യും. ഈ സാഹചര്യത്തിൽ…

                  Read More

                    യങ് ഡെമോക്രാറ്റ്സ് സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചു

                    കൽപ്പറ്റ: യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ “സ്വാതന്ത്ര്യത്തിന്റെ കാവലാളാകാം, ജനാധിപത്യത്തിന്റെ പോരാളികളാകാം” എന്ന സന്ദേശവുമായി സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചു. കൽപ്പറ്റയിൽ നടന്ന പരിപാടിയിൽ ജില്ലാ കൺവീനർ കെ. എസ്. മുഹമ്മദ് സകരിയ്യ ദേശീയ പതാക ഉയർത്തി. ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റിയംഗം മുഹമ്മദ് സലാഹുദ്ധീൻ കെ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദിനംപ്രതി അപകടാവസ്ഥയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കുന്നതിനും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും യുവതലമുറ മുന്നിൽ നിൽക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. ജില്ലാ ജോയിന്റ്…

                    Read More