Headlines

ഉന്നത വിജയികളെ ആദരിച്ചു.

പാണ്ടിക്കടവ്: അഞ്ചാം വാർഡിലെ വിവിധ വിദ്യാഭ്യാസ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഗ്രാമസഭ യോഗത്തിൽ വെച്ച് ആദരിച്ചു. LSS, USS, NMMS, SSLC, പ്ലസ് ടു, കൂടാതെ കണ്ണൂർ യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയാണ് വാർഡ് നിവാസികളുടെ സാന്നിധ്യത്തിൽ അനുമോദിച്ചത്. ചടങ്ങിൽ എടവക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ മുസ്തഫ തയ്യുള്ളതിൽ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിനോദ് തോട്ടത്തിൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുബൈദ തോക്കൻ,മെമ്പർമാരായ മുരളി,ജോർജ് പടുകൂട്ടിൽ,…

Read More

ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം

പുൽപള്ളി: ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ 2026-28 അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ ക്ലാസുകളിലെ പ്രവേശനത്തോത്സവം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ.മിനി ഉദ്ഘാടനം നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് സി എം എബ്രഹാം അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ കെ.ആർ. ജയറാം ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.സീനിയർ അധ്യാപക സ്വപ്ന പീറ്റർ വിദ്യാലയത്തെക്കുറിച്ചും പുതിയ അധ്യയന വർഷത്തെ പഠനരീതികളെക്കുറിച്ചുമുള്ള ആമുഖ പ്രഭാഷണം നടത്തി. ചടങ്ങിൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ പി.ആർ. സുരേഷ്, സി കെ രാഘവൻ…

Read More

മെഡിക്കൽ കോളേജ്‌ അട്ടിമറിക്ക്‌ മന്ത്രിയും എംഎൽഎയും കുടപിടിക്കരുത്‌: സിപിഎം

മാനന്തവാടി: ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട്‌ വസ്‌തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ച്‌ മാനന്തവാടിയിൽനിന്ന്‌ മെഡിക്കൽ കോളേജ്‌ അട്ടിമറിക്കാൻ ആരോഗ്യ വകുപ്പ്‌ മന്ത്രി അടക്കമുള്ളവർ നടത്തുന്ന ശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന്‌ സിപിഎം മാനന്തവാടി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. മാനന്തവാടി എംഎൽഎ ഉഷ വിജയനും മന്ത്രി കെ മുരളീധരനും വിഷയങ്ങൾ പഠിച്ച്‌ ഇടപെടണം. അമ്പുകുത്തിയിലെ നിക്ഷിപ്‌ത വനഭൂമി മെഡിക്കൽ കോളേജിന്‌ വിട്ടുകിട്ടുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്‌. ഇത്‌ ഇല്ലാതാക്കരുത്‌. കഴിഞ്ഞ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ അന്നത്തെ മന്ത്രി ഒ ആർ…

Read More

സെന്റ് തോമസ് എയുപി സ്‌കൂളിൽ ‘ST. LINGUA’ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലന പരിപാടിക്ക് തുടക്കമായി

മുള്ളൻകൊല്ലി: സെന്റ് തോമസ് എയുപി സ്‌കൂളിൽ വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും ഇംഗ്ലീഷ് ആശയവിനിമയശേഷി വളർത്തുക എന്ന ലക്ഷ്യത്തോടെ ST. LINGUA (St. Thomas Lingua) കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലന പരിപാടിക്ക് തുടക്കമായി. എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് 8.00 മുതൽ 9.00 വരെ മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കുമായി പരിശീലനം സംഘടിപ്പിക്കും.   പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ സ്‌കൂൾ മാനേജർ റവ. ഫാ. ജോർജ് ആലുക്ക അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. സെബാസ്റ്റ്യൻ കെ. എം. ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി മിനി…

Read More

സർക്കാർ ബ്ലഡ് ബാങ്കുകളിലെ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണം – കേരള ഗവൺമെന്റ് ബ്ലഡ് ബാങ്ക് ടെക്നീഷ്യൻസ് അസോസിയേഷൻ

കോഴിക്കോട് /തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ബ്ലഡ് ബാങ്കുകളിൽ രൂക്ഷമായ ജീവനക്കാരുടെ ക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം സുരക്ഷിത രക്തസേവനം ഗുരുതര പ്രതിസന്ധിയിലാണെന്നും, ഈ സാഹചര്യം അടിയന്തരമായി പരിഹരിക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കേരള ഗവൺമെന്റ് ബ്ലഡ് ബാങ്ക് ടെക്നീഷ്യൻസ് അസോസിയേഷൻ (KGBBTA) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.   സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ബ്ലഡ് ബാങ്കുകളിൽ ദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായി ആവശ്യമായ സാങ്കേതിക തസ്തികകൾ സൃഷ്ടിച്ച് സ്ഥിരനിയമനം നടത്തണം. നിലവിലുള്ള ബ്ലഡ് ബാങ്ക് ടെക്നീഷ്യൻമാരുടെ അമിത ജോലിഭാരം…

Read More

താമരശ്ശേരിയില്‍ റിട്ടയേര്‍ഡ് എസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍

താമരശ്ശേരി: കാരാടിയില്‍ റിട്ടയേര്‍ഡ് എസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്‍പ്പറ്റ നോര്‍ത്ത് മുട്ടില്‍ തൊട്ടിയില്‍ ടി.എം. ജോസഫ് (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെ താമരശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡിന് പിന്നിലുള്ള ആലിക്കുന്ന് വാട്ടര്‍ ടാങ്കിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.   കല്‍പ്പറ്റ സ്വദേശിയായ ഇദ്ദേഹം എങ്ങനെ താമരശ്ശേരിയില്‍ എത്തിയെന്ന കാര്യത്തില്‍ വ്യക്തതയില്ല. പറമ്പുടമയാണ് തൂങ്ങിമരിച്ച നിലയിലുള്ള മൃതദേഹം ആദ്യം കണ്ടത്. മരിച്ച ജോസഫിന്റെ ഭാര്യ ഗ്രേസിയും റിട്ടയേര്‍ഡ് എസ്‌ഐ…

Read More

സംസ്ഥാനത്ത് മഴ ശക്തമാകും; അഞ്ച് ജില്ലകളില്‍ ഇന്ന് ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെയും മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതല്‍ വടക്കൻ കേരള തീരം വരെ സമുദ്രനിരപ്പില്‍ തീരദേശ ന്യൂനമർദപാത്തി നിലനില്‍ക്കുന്നുണ്ട്. ഇതിന് പുറമെ തെക്കൻ ജാർഖണ്ഡിനും സമീപ…

Read More

ടൗണ്‍ഷിപ്പിലെ 157 വീടുകള്‍ സെപ്റ്റംബര്‍ 30 നകം പൂര്‍ത്തീകരിക്കും: മന്ത്രി ടി സിദ്ദീഖ്

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി ഏല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ പുനരധിവാസ ടൗണ്‍ഷിപ്പില്‍ നിര്‍മ്മാണം നടക്കുന്ന 157 വീടുകള്‍ സെപ്റ്റംബര്‍ 30 നകം പൂര്‍ത്തീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് അറിയിച്ചു. ശേഷിക്കുന്ന 62 വീടുകള്‍ ഡിസംബറോടെ പൂര്‍ത്തീകരിക്കും. ടൗണ്‍ഷിപ്പില്‍ നിര്‍മ്മാണം പൂര്‍ത്തിയായ 178 വീടുകളാണ് ആദ്യഘട്ടത്തില്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറിയത്. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.   ടൗണ്‍ഷിപ്പിലെ ആരോഗ്യ കേന്ദ്രം, പൊതു മാര്‍ക്കറ്റ്- ശുചിമുറികള്‍ എന്നിവയുടെ നിര്‍മ്മാണം…

Read More

ടൗണ്‍ഷിപ്പിലെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി ടി സിദ്ദീഖ് അവലോകനം ചെയ്തു

ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ടൗണ്‍ഷിപ്പിലെ പ്രവര്‍ത്തങ്ങള്‍ കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് അവലോകനം ചെയ്തു. ടൗണ്‍ഷിപ്പിലെ പൊതു സൗകര്യങ്ങളുടെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ അവലോകന യോഗത്തില്‍ നിര്‍ദേശം നല്‍കി. ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്ന ആരോഗ്യ കേന്ദ്രം, പൊതു മാര്‍ക്കറ്റ്- ശുചിമുറികള്‍, കളി സ്ഥലം, അങ്കണവാടി, മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി കേന്ദ്രം തുടങ്ങിയ പൊതു കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ഒക്ടോബറോടെ പൂര്‍ത്തീകരിക്കും. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തെ തുടര്‍ന്ന് പ്രദേശത്തും കല്‍പ്പറ്റ നഗരത്തിലും ഉണ്ടാവുന്ന വെള്ളക്കെട്ടുകള്‍ക്ക് ശാസ്ത്രീയ പരിഹാരം നിദേശിക്കാന്‍ സംസ്ഥാന…

Read More

തൊഴിലാളികള്‍ നാടിന്റെ സമ്പത്ത്: മന്ത്രി അഡ്വ.ടി.സിദ്ദീഖ്

മാനന്തവാടി: പണിയെടുക്കുന്ന തൊഴിലാളികള്‍ എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെയും ചാലകശക്തികള്‍ ആണെന്നും അവരെസംരക്ഷിക്കുക എന്നത് സമൂഹത്തിന്റെ പൊതു ഉത്തരവാദിത്തമാണെന്നും കൃഷിവകുപ്പ് മന്ത്രി അഡ്വ.ടി.സിദ്ദീഖ്. മാനന്തവാടിയില്‍ ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ തോട്ടം തൊഴിലാളികളുടെപാര്‍പ്പിട പ്രശ്‌നങ്ങളില്‍ ഉള്‍പ്പെടെ ഇടപെട്ടുകൊണ്ട് സമഗ്ര വികസന പദ്ധതി ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രതിനിധി സമ്മേളനവും സ്വീകരണവും ഡിസിസി പ്രസിഡണ്ട് അഡ്വക്കേറ്റ് ടി ജെ ഐസക്ക് ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി.പി ആലിഅധ്യക്ഷത വഹിച്ചു….

Read More