സ്വാതന്ത്ര്യദിനം: പ്ലാസ്റ്റിക് പതാകകളും കൊടി തോരണങ്ങളും ഒഴിവാക്കണമെന്ന് ശുചിത്വ മിഷൻ

    കൽപറ്റ:സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ ഹരിതചട്ടങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ ശുചിത്വ മിഷന്‍. ദേശീയ പതാകയുടെയും സ്വാതന്ത്ര്യ ദിനത്തിന്റെയും പവിത്രത കാത്തുസൂക്ഷിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണം കൂടി ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് പതാകകളും കൊടിത്തോരണങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ ഉപയോഗിക്കുന്ന ദേശീയ പതാകകള്‍ പൂര്‍ണമായും തുണിയില്‍ തീര്‍ത്തവയായിരിക്കണം. ഹരിതചട്ടം കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് പതാകകളുടെയും കൊടിതോരണങ്ങളുടെയും നിര്‍മാണം, ശേഖരണം, വില്‍പന, ഉപയോഗം എന്നിവയില്‍ കര്‍ശന പരിശോധനകള്‍ ഉണ്ടാകും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും മാതൃകാപരമായി സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍…

    Read More

      പോലീസിലെ ഘടനാ മാറ്റം; വയനാട് ജില്ലയിലും സമഗ്ര മാറ്റങ്ങൾ

      പോലീസിലെ ഘടനാ മാറ്റം; വയനാട് ജില്ലയിലും സമഗ്ര മാറ്റങ്ങൾ   – 15 പോലീസ് സ്റ്റേഷനുകളിൽ ചുമതല സബ് ഇൻസ്‌പെക്ടർമാർക്ക് – ഏഴു പുതിയ സർക്കിളുകൾ   കൽപ്പറ്റ: കേരളം പോലീസിനെ കൂടുതൽ ജനസൗഹൃദപരവും സുതാര്യവുമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ‘എന്റെ പോലീസ് സ്റ്റേഷൻ’ പദ്ധതി പ്രകാരം വയനാട് ജില്ലയിലും സമഗ്ര മാറ്റങ്ങൾ. പോലീസ് സ്റ്റേഷനുകളിൽ എസ്.എച്ച്.ഒ. ഘടനാവ്യത്യാസം വരുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ സ്റ്റേഷനുകളിലും ചുമതല മാറ്റങ്ങളുണ്ടാകും. ഇൻസ്പെക്ടർ എസ്.എച്ച്.ഒമാരുടെ ചുമതലയിലുണ്ടായ ജില്ലയിലെ 18 പോലീസ് സ്റ്റേഷനുകളിൽ…

      Read More

        ഡിസ്കൗണ്ട് കൂപ്പൺ വിതരണോദ്ഘാടനം നിർവഹിച്ചു.

        കൽപ്പറ്റ: ഓണത്തിനോടുബന്ധിച്ച് വയനാട് ജില്ലാ പോലീസ് സഹകരണ സംഘവും ജില്ലയിലെ പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനങ്ങളും ചേർന്ന് സംഘം അംഗങ്ങൾക്കായി നൽകുന്ന ഡിസ്കൗണ്ട് കൂപ്പണിൻ്റെ വിതരണോദ്ഘാടനം വയനാട് ജില്ലാ അഡിഷണൽ പോലീസ് സൂപ്രണ്ട് ശ്രീ. എൻ. കെ ജയരാജ്‌ ജില്ലാ നാർകോട്ടിക് സെൽ ഡിവൈഎസ്പി ശ്രീ. എം. പി രാജേഷിന് നൽകി നിർവ്വഹിച്ചു. ജില്ലാ പോലീസ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ സൊസൈറ്റി വൈസ് പ്രസിഡണ്ട് ശ്രീ. ബിപിൻ സണ്ണി, ഡയറക്ടർ ബോർഡ് അംഗവും പോലീസ് അസോസിയേഷൻ ജില്ലാ…

        Read More

          ഓണം: വിലക്കയറ്റവും പൂഴ്ത്തിവെപ്പും തടയാൻ ജില്ലയിൽ പരിശോധന ശക്തം

          കൽപ്പറ്റ : ഓണക്കാലത്തോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, പൂഴ്ത്തിവെയ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനായി ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക സ്ക്വാഡുകൾ ജില്ലയിൽ പരിശോധന ശക്തമാക്കി. കമ്പളക്കാട്, പനമരം, കൽപ്പറ്റ, മാനന്തവാടി, സുൽത്താൻ ബത്തേരി തുടങ്ങിയ കേന്ദ്രങ്ങളിലായി 120-ലധികം കടകളിലാണ് സ്ക്വാഡ് മിന്നൽ പരിശോധന നടത്തിയത്.   പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയ 12 കടകൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. പൊതുജനങ്ങൾക്കു കാണത്തക്ക രീതിയിൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയാണ് പ്രധാനമായും നടപടിയെടുത്തത്. കൂടാതെ, ഹോട്ടലുകളിൽ അനധികൃതമായി എൽ.പി.ജി. സിലിണ്ടറുകൾ സൂക്ഷിക്കുന്നത്…

          Read More

            വയനാട് ചീരാലിൽ ഭീതി പരത്തുന്ന കടുവയെ പിടികൂടാn 40 അംഗ പ്രത്യേക സംഘം രംഗത്ത്

            ചീരാൽ പ്രദേശത്ത് ഇറങ്ങിയ കടുവ വളർത്തുമൃഗങ്ങളെ പിടികൂടുകയും ദിവസങ്ങളായി പ്രദേശവാസികളിൽ ഭീതി സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് ശക്തമായ നടപടികൾ ആരംഭിച്ചു. വയനാട്ടിലെ വിവിധ ആർ.ആർ.ടി. (Rapid Response Team) സംഘങ്ങളെ ഏകോപിപ്പിച്ച് ഏകദേശം 40 അംഗങ്ങളടങ്ങുന്ന പ്രത്യേക സംഘത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.   കടുവയുടെ സാന്നിധ്യം കണ്ടെത്തുന്നതിനും സഞ്ചാരപാതകൾ നിരീക്ഷിക്കുന്നതിനുമായി വിപുലമായ കോമ്പിംഗ് പരിശോധനയും പ്രദേശത്ത് നടത്തിവരികയാണ്. ഇതോടൊപ്പം തെർമൽ ക്യാമറ സംവിധാനമുള്ള ഡ്രോണുകൾ ഉപയോഗിച്ചുള്ള രാത്രികാല നിരീക്ഷണവും വിവിധ മേഖലകളിൽ ശക്തമാക്കിയിട്ടുണ്ട്….

            Read More

              കൽപ്പറ്റ മുണ്ടേരിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കൂട്ടംചേര്‍ന്ന് ആക്രമിച്ച്‌ സീനിയര്‍ വിദ്യാര്‍ഥികള്‍

              കൽപ്പറ്റ :കൽപ്പറ്റ മുണ്ടേരിയില്‍ പ്ലസ് വണ്‍ വിദ്യാർഥിക്ക് മർദനമേറ്റു. മുണ്ടേരി വിഎച്ച്‌എസ്‌ഇയിലെ വിദ്യാർഥിക്കാണ് മർദനമേറ്റത്.   റാഗിങ് ആണെന്നാണ് ആരോപണം.   പ്ലസ് ടു വിദ്യാർഥികളാണ് കുട്ടിയെ മർദിച്ചത്. ഗ്രൂപ്പായെത്തിയ പ്ലസ് ടു വിദ്യാർഥികള്‍ കുട്ടിയെ അടിക്കുകയായിരുന്നു. ആക്രമണത്തില്‍ വിദ്യാർഥിയുടെ കണ്ണിനും തലക്കും പരുക്കേറ്റിട്ടുണ്ട്. കല്‍പ്പറ്റ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം കുട്ടിയെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

              Read More

                തുരങ്ക പാത നിർമാണം ഉടൻ പുനരാരംഭിക്കണം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

                മേപ്പാടി: ആനക്കാംപൊയിൽ കള്ളാടി തുരങ്ക പാത നിർമാണം ഉടൻ പുനരാരംഭിക്കണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പാടി യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു. അശാസ്ത്രീയ മണ്ണെടുപ്പ് കൊണ്ട് ഉണ്ടായ മണ്ണിടിച്ചിൽ കാരണം നിർത്തിവെച്ചിട്ട് ഇപ്പോൾ ഒരു മാസം പിന്നിട്ടു. വയനാടിന്റെ യാത്ര ദുരിതത്തിനുള്ള ശാശ്വത പരിഹാരവും കേരളത്തിന് മറ്റു സംസ്ഥാനങ്ങളുമായി ഏറ്റവും എളുപ്പം എത്തിച്ചേരാനുള്ള മാർഗവുമായ കേരളത്തിന്റെ ഈ സ്വ‌പ്നപദ്ധതി ഉടൻ പുനരാരംഭിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പാടി യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു  …

                Read More

                  രാഷ്‌ട്രപതിയുടെ ഫയർ സർവീസ് മേഡലിനു അർഹനായി സെബാസ്റ്റ്യൻ ജോസഫ്

                  മാനന്തവാടി: രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡൽ മാനന്തവാടി ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ആയിരുന്ന സെബാസ്റ്റ്യൻ ജോസഫിന് ലഭിച്ചു സർവീസ് ജീവിതത്തിൽ നിരവധി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സെബാസ്റ്റ്യൻ ജോസഫ് ചൂരൽ മല ദുരന്ത ഭൂമിയിൽ ഫസ്റ്റ് റെസ്പോണ്ട് ടീം ആയി അവിടെ എത്തുകയും തകർന്ന വീടുകളിൽ അകപ്പെട്ട 60 ഓളം ആളുകളെ രക്ഷപ്പെടുത്തി കൊണ്ടുവന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ രക്ഷപ്രവർത്തനം അദ്ദേഹത്തിന്റെ സേവനത്തിനു അർഹമായ അംഗീകാരം ആയാണ് രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡൽ…

                  Read More

                    പിറന്ന മണ്ണിൽ ജീവിക്കാനുള്ള പ്രതിഷേധം; വന്യമൃഗ ശല്യത്തിൽ പ്രതിഷേധിച്ച് പഴൂരിൽ നടത്തിയ സമരം ആളിക്കത്തി.

                    ചീരാൽ: ചീരാൽ പ്രദേശത്ത് കഴിഞ്ഞ മാസങ്ങളായി അനുഭവിക്കുന്ന വന്യമൃഗശല്യത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം ആളിക്കത്തി. പഴൂരിലെ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ സമരത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന ശശീന്ദ്രൻ ധർണ ഉദ്ഘാടനം ചെയ്തു. നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗംഗാധരൻ അത്തർ, ജില്ലാ പഞ്ചായത്ത് മെമ്പർമാർ , തുടങ്ങിയ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും, ആക്ഷൻ കമ്മിറ്റി അംഗങ്ങളും സമരത്തിന് നേതൃത്വം നൽകി.   ഇന്നത്തെ…

                    Read More

                      മടക്കിമല മെഡിക്കൽ കോളേജ്:  വയനാടിനെ കേന്ദ്ര-സംസ്ഥാന സർക്കാറുകളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അവഗണിക്കുന്നതായി ആക്ഷൻ കമ്മിറ്റി

                      മുട്ടിൽ: മടക്കിമലയിൽ അനുവദിച്ച മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടിൽ ടൗണിൽ സായാഹ്ന ധർണയും തെരുവുനാടകവും നടത്തി. കേന്ദ്ര-സംസ്ഥാന സർക്കാറുകളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വയനാടിനെ അവഗണിക്കുകയാണെന്ന് ധർണയിൽ പങ്കെടുത്തവർ കുറ്റപ്പെടുത്തി. വയനാടിന് റെയിൽവേ, ജലഗതാഗതം, വ്യോമഗതാഗത സൗകര്യങ്ങളില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. തൊട്ടടുത്തുള്ള മൈസൂരുമായി ബന്ധപ്പെടാൻ ഉപയോഗിച്ചിരുന്ന റോഡ് പത്ത് വർഷത്തിലേറെയായി സന്ധ്യയായാൽ അടച്ചിടുകയാണ്. കോഴിക്കോട് ചുരത്തിൽ ചെറിയൊരു ഗതാഗത തടസ്സം ഉണ്ടായാൽ പോലും വയനാടിന്റെ യാത്രാസൗകര്യം താറുമാറാകുന്ന സാഹചര്യമാണുള്ളതെന്നും അവർ…

                      Read More