തരിയോട് ഗ്രാമ പഞ്ചായത്ത് കർക്കടക ഫെസ്റ്റ് സംഘടിപ്പിച്ചു.

    തരിയോട് ഗ്രാമ പഞ്ചായത്ത് കർക്കടക ഫെസ്റ്റ് സംഘടിപ്പിച്ചു. സ്വാസ്ഥ്യം എന്ന പേരിൽ കുടുംബശ്രീ മിഷൻ എഫ്. എൻ. എച്ച്. ഡബ്ല്യൂ പദ്ധതി പ്രകാരം നടത്തിയ പരിപാടികൾ പ്രസിഡണ്ട് സൂസി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടി, ഡോ അഞ്‌ജുഷ, ഡോ. സരസ്വതി , തുടങ്ങിയവർ പങ്കെടുത്തു. സി. ഡി .എസ്. ചെയർപേഴ്‌സൺ ടി.ഡി ഷീല അധ്യക്ഷയായി. ഇതോടനുബന്ധിച്ച് വിവിധ മത്സരങ്ങളും നടത്തി.

    Read More

      സ്കൂൾ സോഷ്യൽ സർവീസ് സ്കീം ഉദ്ഘാടനം ചെയ്തു

      വിദ്യാർഥികളിൽ സാമൂഹിക പ്രതിബദ്ധതയും സേവന മനോഭാവവും വളർത്തുക എന്ന ലക്ഷ്യത്തോടെ കമ്പളക്കാട് ഗവ. യു.പി സ്കൂളിൽ ആരംഭിച്ച സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ (S.S.S.S) ഉദ്ഘാടനം കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ് നിർവഹിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ഹാരിസ് അയ്യാട്ട് അധ്യക്ഷത വഹിച്ചു. എസ്എം.സി ചെയർമാൻ കെ.പി ഷമീർ, എം.പി.ടി.എ പ്രസിഡണ്ട് അഖില , എച്ച്.എം ഒ.സി എമ്മാനുവൽ, സീനിയർ അസിസ്റ്റൻറ് ദീപ ഡി എന്നിവർ സംസാരിച്ചു. അധ്യാപകർ, പി.ടി.എ അംഗങ്ങൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു….

      Read More

        അത്തം മുതല്‍ തിരുവോണം വരെ കിറ്റുകള്‍; ഓണം പൊടിപൊടിക്കാന്‍ സപ്ലൈകോ

        തിരുവനന്തപുരം ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള ഓണക്കിറ്റു കൂടാതെ 1,000 രൂപയ്ക്കുള്ള അത്തം ഓണസമ്മാനക്കിറ്റുമായി സപ്ലൈകോ. അരി, വെളിച്ചെണ്ണ, പഞ്ചസാര, ശബരി മസാലകള്‍ തുടങ്ങി 21 ഇനങ്ങളുള്ള കിറ്റ് സപ്ലൈകോ വില്‍പ്പനനശാലകളില്‍ ലഭ്യമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഓണസദ്യക്ക് ആവശ്യമായ വസ്തുക്കളും ബ്രാന്‍ഡഡ് ഉത്പന്നങ്ങളും ഉള്‍പ്പെടുത്തി പ്രത്യേക ഗിഫ്റ്റ് കിറ്റുകളും സപ്ലൈകോ പുറത്തിറക്കും.   25 ഇനങ്ങളുള്ള ഉത്രാടംകിറ്റ് 1500 രൂപയ്ക്കും 30 ഇനങ്ങളുള്ള പ്രീമിയം തിരുവോണം കിറ്റ് 2000 രൂപയ്ക്കും നല്‍കും. 1880 രൂപ വിപണി വില…

        Read More

          യാത്രയ്ക്ക് മുമ്പ് ടിപ്പ് ചോദിക്കുന്ന ഏർപ്പാട് വേണ്ട; ഓൺലൈൻ ടാക്സി ആപ്പുകളോട് കേന്ദ്രം

          ഡൽഹി: ഓൺലൈൻ ടാക്‌സി യാത്രക്കാർക്ക് ആശ്വാസവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. ഓൺലൈൻ ടാക്‌സി ആപ്പുകൾ യാത്ര ആരംഭിക്കുന്നതിന് മുൻപ് നിന്ന് ടിപ്പ് ചോദിക്കുന്ന രീതി പൂർണ്ണമായും ഒഴിവാക്കണമെന്ന് കേന്ദ്രം നിർദേശിച്ചു. ഊബർ, റാപ്പിഡോ തുടങ്ങിയ ആപ്പുകൾക്കാണ് നിർദ്ദേശം.റൈഡ് ബുക്ക് ചെയ്യുന്ന സമയത്തോ യാത്ര തുടങ്ങുന്നതിന് മുൻപോ ആപ്പുകളിൽ ടിപ്പ് ഓപ്ഷൻ കാണിക്കാൻ പാടില്ല. ടിപ്പ് നൽകിയാൽ വേഗത്തിൽ വാഹനം ലഭ്യമാകും എന്ന രീതി ശരിയല്ലെന്നും മന്ത്രാലയം. എന്നാൽ, യാത്ര പൂർത്തിയായ ശേഷം യാത്രക്കാർക്ക് താല്പര്യമുണ്ടെങ്കിൽ സ്വമേധയാ ടിപ്പ്…

          Read More

            മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം: പുൽപ്പള്ളിയിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

            പുൽപ്പള്ളി: ലോക ഗജദിനാചരണത്തിന്റെ ഭാഗമായി വയനാട് സാമൂഹ്യ വനവൽക്കരണ വിഭാഗം കൽപ്പറ്റ റേഞ്ചിന്റെ നേതൃത്വത്തിൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വയനാട് വന്യജീവി സങ്കേതം ബയോളജിസ്റ്റ് ഡോ. ഒ. വിഷ്ണു വിഷയത്തിൽ ക്ലാസെടുത്തു. കൽപ്പറ്റ സാമൂഹ്യ വനവൽക്കരണ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സജീവ് എം.പി. സ്വാഗതവും സെക്ഷൻ ഫോറസ്റ്റ്…

            Read More

              വണ്ടിക്കടവ് ഉന്നതിക്കാർ താമസിക്കുന്നത് ചോർന്നൊലിക്കുന്ന വീടുകളിൽ

              പുൽപ്പള്ളി: കേരള കർണ്ണാടക അതിർത്തിയോട് ചേർന്ന വണ്ടിക്കടവ് ഉന്നതിയിലെ 25 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിക്കാൻ ഇനിയും നടപടിയായില്ല. കബനിയുടെ കൈവഴിയായ കന്നാരം പുഴയോട് ചേർന്ന വീടുകൾ ഇടിയുന്ന അവസ്ഥയാണ്. പുഴയോട് ചേർന്ന് താമസിക്കുന്ന കുടുംബങ്ങളാണ് ഇത് മൂലം ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. ചെതലയം വനമേഖലയിൽ കനത്ത മഴ പെയ്‌താൽ കരകവിയുന്ന കന്നാരം പുഴയിലേക്ക് ഇവരുടെ വീടുകളുടെ തറയുടെ ഒരു ഭാഗം ഇടിഞ്ഞ് വീഴുന്ന അവസ്ഥയിലാണ്. പകൽ പോലും ബന്ദിപ്പൂർ വനമേഖലയിൽ നിന്ന് ആനയും കടുവയും കാടിറങ്ങുന്ന പ്രദേശമാണ് ഇവിടം….

              Read More

                വയനാട് മെഡിക്കൽ കോളേജ്: അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തണം, സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കണം: മാനന്തവാടി മർച്ചന്റ്സ് യൂത്ത് വിംഗ്

                മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിന്റെ വികസനവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് നടപടികൾ അടിയന്തിരമായി പൂർത്തിയാക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സർക്കാർ തലത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടലുണ്ടാകണമെന്നും മാനന്തവാടി മർച്ചന്റ്സ് യൂത്ത് വിംഗ് ആവശ്യപ്പെട്ടു.   മെഡിക്കൽ കോളേജിന്റെ സ്ഥിരം കാമ്പസിനായി അമ്പുകുത്തിയിൽ കണ്ടെത്തിയ വനംവകുപ്പിന്റെ 28 ഏക്കർ ഭൂമി വിട്ടുനൽകുന്നതിലെ അനിശ്ചിതത്വം നീളുകയാണ്. ഈ സാഹചര്യത്തിൽ, കുഴിനിലത്ത് കണ്ടെത്തിയ KSEB-യുടെ ഭൂമി ഏറ്റെടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തിരമായി ആരംഭിക്കണം. വരും അധ്യയന വർഷത്തേക്ക് പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്കായുള്ള…

                Read More

                  വനംവകുപ്പിന് ജനകീയ മുഖം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധം: ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ

                  മീനങ്ങാടി: ജനങ്ങൾക്കും ജനപ്രതിനിധികൾക്കുമൊപ്പമുള്ള കൂട്ടായ പ്രവർത്തനങ്ങളിലൂടെ വനം-വന്യജീവി വകുപ്പിന് ജനകീയ മുഖം നൽകാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി വനംവകുപ്പ് സൗത്ത് വയനാട് ഡിവിഷൻ മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ‘സഹജീവനം’ ജനസേവന അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.   വന്യജീവി ആക്രമണ നഷ്ടപരിഹാര അപേക്ഷകൾ അടിയന്തിരമായി തീർപ്പാക്കുക,…

                  Read More

                    വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് 2 ലക്ഷം വീതം അധികമായി അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ

                    വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവർക്ക് 2 ലക്ഷം വീതം അധികമായി അനുവദിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ. നഗരങ്ങളിലെ ദരിദ്രർക്കും ഇടത്തരക്കാർക്കും സ്വന്തമായി വീട് നിർമ്മിക്കുന്നതിനോ വാങ്ങുന്നതിനോ സാമ്പത്തിക സഹായം നല്‍കുന്ന കേന്ദ്രസർക്കാർ പദ്ധതിയായ പ്രധാൻ മന്ത്രി ആവാസ് യോജന – നഗരം 2 ധാരണ പത്രം ഒപ്പുവെക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. പിഎംഎവൈ വീട് നിർമ്മിക്കുമ്പോള്‍ ബോർഡ് വെക്കേണ്ടി വരും. കേന്ദ്ര നിബന്ധന അംഗീകരിച്ചാണ് ധാരണാപത്രം ഒപ്പിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോണസ് നല്‍കാനുള്ള തീരുമാനം…

                    Read More

                      42 കോടി ചെലവഴിച്ച് നിർമിച്ച ആമ്പിലേരി ഓംകാരനാഥൻ ഇൻഡോർ സ്റ്റേഡിയം സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു; നിർമാണം പൂർത്തിയാക്കി കായികതാരങ്ങൾക്ക് ഉടൻ തുറന്നുകൊടുക്കണം: യങ് ഡെമോക്രാറ്റ്സ്

                      കൽപ്പറ്റ : 42 കോടി രൂപ ചെലവഴിച്ച് നിർമിച്ച ആമ്പിലേരി ഓംകാരനാഥൻ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം കഴിഞ്ഞിട്ടും നിർമാണം പൂർത്തിയാക്കാതെ കിടക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി. കായിക പരിശീലനത്തിനും മത്സരങ്ങൾക്കുമായി ഉപയോഗിക്കേണ്ട കോടികൾ ചെലവഴിച്ച പൊതുസംവിധാനം നിലവിൽ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയ സാഹചര്യമാണുള്ളത്. ഒരേസമയം 13 ഗെയിംസ് ഇനങ്ങളിൽ പരിശീലനം നടത്താൻ കഴിയുന്ന തരത്തിൽ ഒരുക്കിയിട്ടുള്ള സ്റ്റേഡിയത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താതെ അടച്ചിട്ടിരിക്കുന്നത് ജില്ലയിലെ കായികതാരങ്ങളോടുള്ള കടുത്ത അവഗണനയാണ്. മേൽക്കൂരയിലെ ചോർച്ച…

                      Read More