ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണു

വെള്ളമുണ്ട: ശക്തമായ കാറ്റിലും മഴയിലും വെള്ളമുണ്ട ചെറുകര റോഡിന് കുറുകെയും സമീപത്തെ വീടിന് മുകളിലേക്കുമായി മരം കടപുഴകി വീണു. ചെറുകര പെരുമ്പള്ളി കാട്ടിൽ ബിജുവിന്റെ വീടിന് മുകളിലേക്കാണ് മരം വീണത്.   വിവരമറിഞ്ഞെത്തിയ മാനന്തവാടിയിൽ നിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. ആളപായമില്ല.   അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസഫ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം. ഷംനാദ്, മറ്റ് ഉദ്യോഗസ്ഥരായ കെ.ജി. ശശി, സുജിത്ത് എം.എസ്., മനു അഗസ്റ്റിൻ, കെ.ആർ….

Read More

പോലീസ് സ്‌മൃതി ദിനം; വീരചരമം പ്രാപിച്ചവർക്ക് വയനാട് പോലീസിന്റെ സ്മരണാഞ്ജലി, അനുസ്മരണ പരേഡ് നടത്തി 

കൽപ്പറ്റ: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് സേനാംഗങ്ങൾക്ക് സ്മരണാഞ്ജലികളർപ്പിച്ച് വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പോലീസ് സ്‌മൃതി ദിനം ആചരിച്ചു. ഒക്ടോബർ 21ന് രാവിലെ ഡി.എച്ച്.ക്യൂ ക്യാമ്പിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്സിന്റെ നേതൃത്വത്തിൽ അനുസ്മരണ ദിന പരേഡ് നടന്നു. ജില്ലാ പോലീസ് മേധാവി സ്‌മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. 01.09.2024 മുതൽ 31.08.2025 വരെ ഡ്യൂട്ടിക്കിടയിൽ മരണമടഞ്ഞ രാജ്യത്തെ 191 സേനാംഗങ്ങളുടെ പേരുവിവരങ്ങൾ വായിച്ച് ആദരാഞ്ജലികളർപ്പിച്ചു.1959-ലെ ഇന്ത്യാ-ചൈന തർക്കത്തിൽ ലഡാക്കിലെ ഹോട്ട്…

Read More

വനിതാരത്ന പുരസ്കാരം വയനാട് അപ്പാട് സ്വദേശി സജിത കെആറിന്. 

വനിതാരത്ന പുരസ്കാരം വയനാട് അപ്പാട് സ്വദേശി സജിത കെആർന്.           തിരുവനന്തപുരം ആസ്ഥാനമായി കഴിഞ്ഞ 14 വർഷമായി പ്രവർത്തിക്കുന്ന തിരുവനന്തപുരം സർഗാരവത്തിന്റെ സാമൂഹ്യ പ്രവർത്തനത്തിനുള്ള ഇക്കൊല്ലത്തെ വനിതാരത്ന പുരസ്കാരം വയനാട് അപ്പാട് സ്വദേശി സജിത കെ ആർ ന് ലഭിച്ചു. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ഋഷിരാജ് സിംഗ് ഐപിഎസ്, രാമവർമ്മ തമ്പുരാൻ കിളിമാനൂർ കൊട്ടാരം, ഡോക്ടർ എം ആർ തമ്പാൻ, സിനിമ താരം സുജാത കെഎസ് തുടങ്ങിയവർ…

Read More

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മാനന്തവാടി: പോലീസിൻ്റെ സ്മൃതി ദിനത്തോട് അനുബന്ധിച്ച് മാനന്തവാടി പോലീസ് സബ്ഡിവിഷൻ്റെ ആഭിമുഖ്യത്തിൽ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ചാടങ്ങ് മാനന്തവാടി Dysp ശ്രീ വിശ്വംഭരൻ ഉൽഘാടനം ചെയ്തു. മാനന്തവാടിയിലെ എസ് ഐ മാരായ തോമസ്, രതീഷ്,ASI സുനിൽകുമാർ, SCPO റോബിൻ, ജിനേഷ് തുടങ്ങിയവർ നേതൃത്വം നൽകി. Dr:അനുപ്രിയ , Dr.അർച്ചന, പൊതു പ്രവർത്തകൻ ശശി തുടങ്ങിയവർ ചടങ്ങിന് ആശംസ അറിയിച്ചു.

Read More

മെഗാ ജോബ്‌ഫെസ്റ്റ് സംഘടിപ്പിച്ചു

മാനന്തവാടി: മാനന്തവാടി നഗരസഭ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി മെഗാ ജോബ്‌ഫെസ്റ്റ് സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ സി.കെ രത്നവല്ലി തൊഴിൽ മേള ഉദ്ഘാടനം ചെയ്തു. വയനാട് സ്കിൽ പാർക്കിൻ്റെ സഹകരണത്തോടെ നടന്ന തൊഴിൽ മേളയിൽ രാജ്യത്തിനകത്തും പുറത്തുമുള്ള അറുപതിലധികം കമ്പനികളും നാന്നൂറിലധികം ഉദ്യോഗാർത്ഥികളും പങ്കെടുത്തു. വിവിധ കമ്പനികളിലേക്ക് നൂറിലധികം ആളുകളെ ഷോർട്ട് ലിസ്റ്റ് ചെയ്തു.   നഗരസഭാ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷനായ പരിപാടിയിൽ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലേഖ രാജീവൻ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി…

Read More

സംസ്ഥാന സ്കൂൾ കായിക മേളയിൽ അഭിനവ് സ്വന്തം പോൾവൾട്ടിൽ മത്സരിക്കും 

സംസ്ഥാന സ്കൂൾ കായിക മേളയിൽ അഭിനവ് സ്വന്തം പോൾവൾട്ടിൽ മത്സരിക്കും   ജില്ലാ കായിക മേളയിൽ മുള ഉപയോഗിച്ച് പോൾവൾട്ട് മത്സരത്തിൽ സ്വർണ്ണം കരസ്ഥമാക്കിയ അഭിനവ് സംസ്ഥാന സ്കൂൾ കായിക മേളയിൽ സ്വന്തം പോൾവൾട്ടിൽ മത്സരിക്കും. സംസ്ഥാനതല കായിക മത്സരത്തിൽ പങ്കെടുക്കാൻ അഭിനവിന് പോൾവൾട്ട് വാങ്ങി നൽകുമെന്ന് പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു അറിയിച്ചു. കായിക താരത്തിന് ആധുനിക രീതിയിലുള്ള ഉപകരണം അടിയന്തരമായി വാങ്ങി നൽകുമെന്നും മന്ത്രി പറഞ്ഞു. ജൂനിയർ…

Read More

ജീവിതം അനായസകരമാക്കാൻ സർക്കാർ വിവിധ സാമൂഹ്യ വികസന പദ്ധതികൾ നടപ്പിലാക്കുന്നു: മന്ത്രി എം.ബി രാജേഷ്

ജീവിതം അനായസകരമാക്കാൻ സർക്കാർ വിവിധ സാമൂഹ്യ വികസന പദ്ധതികൾ നടപ്പിലാക്കുന്നു: മന്ത്രി എം.ബി രാജേഷ്   ജനനം മുതൽ മരണം വരെയുള്ള ജീവിതം അനായസകരമാക്കാൻ സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേന നിരവധി സാമൂഹ്യ വികസന പദ്ധതികൾ നടപ്പിലാക്കുന്നതായി തദ്ദേശ സ്വയംഭരണ – എക്സൈസ്- പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്. അമ്പലവയൽ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 1.06 കോടി ചെലവിൽ നിർമ്മിച്ച ആധുനിക ഗ്യാസ് ക്രിമറ്റോറിയത്തിൻ്റെയും ആസ്‌പിരേഷണൽ ജില്ലാ പ്രോഗ്രാമിന്റെ ഭാഗമായി അമ്പലവയൽ കുടുംബാരോഗ്യ…

Read More

ജില്ലാ റോഡ് സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി

പനമരം: വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലാ തല റോഡ് സൈക്ലിംഗ് സെലക്ഷൻ ട്രയൽ നടത്തി. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുബൈർ ഇള കുളം സ്വാഗതം പറഞ്ഞു. സാജിദ് എൻ.സി അദ്ധ്യക്ഷത വഹിച്ചു. സോളമൻ എൽ. എ , നവാസ് കരാട്ട്, ജംഷീദ് തെക്കൻ, ഉമേഷ് എന്നിവർ സംസാരിച്ചു. തെരഞ്ഞെടുക്കപെടുന്നവർക്ക്നവംബർ 2 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന റോഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാമെന്ന് ജില്ലാ സെക്രട്ടറി സുബൈർ…

Read More

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിൽ വി.എസ് അച്യുതാനന്ദൻ സ്മാരക ഹാൾ ഉദ്ഘാടനം ചെയ്തു

വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിൽ വി.എസ് അച്യുതാനന്ദൻ സ്മാരക ഹാൾ ഉദ്ഘാടനം ചെയ്തു   കെ സ്മാർട്ട് സേവനങ്ങൾ വിരൽ തുമ്പിൽ ലഭ്യമാക്കി പ്രാദേശിക ഭരണകൂടങ്ങൾ പൊതു ജനങ്ങളുമായി അടുത്തിരിക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ – എക്സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ്. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച വി.എസ് അച്യുതാനന്ദൻ സ്മാരക ഹാൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.   സമ്പൂർണ അതിദാരിദ്ര്യ നിർമാർജന സംസ്ഥാനമായി കേരളത്തെ കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപിക്കാനിരിക്കെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് അഭിദാരിദ്ര്യമുക്തമായതിൽ ഏറെ സന്തോഷമെന്നും മന്ത്രി…

Read More

ശ്രേയസ് “നന്മ” സ്വാശ്രയ സംഘം വാർഷികം ആഘോഷിച്ചു.

ശ്രേയസ് “നന്മ” സ്വാശ്രയ സംഘം വാർഷികം ആഘോഷിച്ചു. ചീരാൽ യൂണിറ്റിലെ നന്മ സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉത്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ്‌ ഷാജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷെറീന വാർഷിക റിപ്പോർട്ട്അവതരിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ ഇ. ജെ. വർഗീസ്, സി ഡി ഒ റഷീദ ലത്തീഫ്,ആന്റണി, പൗലോസ്,ദിവ്യ എന്നിവർ സംസാരിച്ചു.വിവിധ മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സ്തുത്യർഹ സേവനത്തിന് പ്രസിഡന്റിനെയും,സെക്രട്ടറിയെയും ആദരിച്ചു.സ്നേഹ വിരുന്നോടെ സമാപിച്ചു.

Read More