സഖാവ് ഇ കെ ബാലകൃഷ്ണൻ പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്

    കേണിച്ചിറ: പൂതാടി പഞ്ചായത്ത് പ്രസിഡണ്ടായി ഇ കെ ബാലകൃഷ്ണനെ തിരഞ്ഞെടുത്തു. UDF നും LDF 10 സീറ്റ് വീതമാണ് ഉണ്ടായിരുന്നത്. UDF ൻ്റെ ഒരു വോട്ട് അസാധുവായി . 9 നെതിരെ 10 വോട്ടുകൾ നേടി LDF പ്രസിഡണ്ട് സ്ഥാനം നേടി.   സിപിഐഎം പുൽപ്പള്ളി ഏരിയാ കമ്മിറ്റിയംഗവും സിഐടിയു ഏരിയാ സെക്രട്ടറിയും ഹെഡ് ലോഡ്& ജനറൽ വർക്കേഴ്‌സ് ജില്ലാ വൈസ് പ്രസിഡണ്ടും മുൻ പനമരം ബ്ലോക്ക് പഞ്ചായത്തംഗവുമാണ്. വാകേരി സ്വദേശിയാണ്

    Read More

      കമർലൈല വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ചുമതലയേറ്റു. 

      വെള്ളമുണ്ട : വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലീം ലീഗിലെ കമർ ലൈലയെ തെരഞ്ഞെടുത്തു. 24 അംഗങ്ങളിൽ നിന്നും 17 പേരുടെ പിന്തുണയോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. മംഗലശ്ശേരിയിൽ നിന്നും സ്വതന്ത്രയായി തെരഞ്ഞെടുക്കപ്പെട്ട അംഗം യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്തു. എൽ.ഡി.എഫിന് ന് 7 വോട്ടുകളാണ് ലഭിച്ചത്. പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട കമർ ലൈല രണ്ട് തവണ ഗ്രാമ പഞ്ചായത്ത് അംഗമായും ഒരു തവണ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സനായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ വനിതാലീഗ് വയനാട് ജില്ലാ വൈസ് പ്രസിഡൻ്റ്.തണൽ…

      Read More

        ശഹീദ് കെ.എസ് ഷാൻ അനുസ്മരണവും പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു

        നിരവിൽപ്പുഴ: എസ്‌ഡിപിഐ തൊണ്ടർനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശഹീദ് കെ. എസ് ഷാൻ അനുസ്മരണവും പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു. പരിപാടി എസ്‌ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ടി നാസർ ഉദ്ഘാടനം ചെയ്തു. ശഹീദ് കെ.എസ് ഷാന്റെ ജനകീയ രാഷ്ട്രീയവും ജനാധിപത്യ മൂല്യങ്ങൾക്കായുള്ള സമർപ്പണവും യുവതലമുറയ്ക്ക് പ്രചോദനമാണെന്നും ശഹീദ് ഷാൻ കാണിച്ചു തന്ന വഴിയിൽ നീതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.   പാർട്ടി മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ, പഞ്ചായത്ത് വൈസ്…

        Read More

          ചുരത്തിൽ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് പകൽ നിയന്ത്രണം

          കൽപറ്റ:അവധിക്കാലം പ്രമാണിച്ച് താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി മൾട്ടി വാഹനങ്ങൾക്ക് പകൽ സമയം പൂർണമായും നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിലൂടെ പകൽ സമയത്ത് മൾട്ടി ആക്‌സിൽ ചരക്ക് വാഹനങ്ങൾ കടത്തിവിടില്ല. മറിച്ചൊരു അറിയിപ്പുണ്ടാവുന്നത് വരെ നിയന്ത്രണം തുടരുമെന്ന് താമരശ്ശേരി പോലിസ് അറിയിച്ചു.

          Read More

            മുഖ്യമന്ത്രിയുടെയും പോറ്റിയുടെയും ഫോട്ടോ വക്രീകരിച്ച്‌ പ്രചരിപ്പിച്ച കേസ്: കോണ്‍ഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ കസ്റ്റഡിയില്‍

            കോണ്‍ഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ പൊലീസ് കസ്റ്റഡിയില്‍. മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ വക്രീകരിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചെന്ന ആരോപണത്തില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.   സുബ്രഹ്മണ്യന്റെ വീട്ടില്‍ നിന്ന് ചേവായൂർ പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സുബ്രഹ്മണ്യനെതിരെ സമൂഹത്തില്‍ കലാപാഹ്വാനം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.   പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന കാപ്ഷനോടെയാണ് ഇരുവരും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ കെപിസിസി…

            Read More

              ആൽബിൻ റെജിയെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അനുമോദിച്ചു

              പരിശീലനം പൂർത്തിയാക്കി ഇന്ത്യൻ ആർമിയിൽ ജോയിൻ ചെയ്യുന്ന ആൽബിൻ റെജിയെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പായോട് വാർഡ് കമ്മറ്റി അനുമോദിച്ചു,വാർഡ് മെമ്പർ വിനോദ് തോട്ടത്തിൽ ഉപഹാരം കൈമാറി ഷിനു വടകര അധ്യക്ഷത വഹിച്ചു എ എം രാജു, കെ എം ഷാജി, ജോയ് കെ വൈഷ്ണവ് വി കെ , വിശ്വംഭരൻ ,ദിനു വടകര, എബി ഷാജി, സനു വടകര, തുടങ്ങിയവർ സംസാരിച്ചു

              Read More

                സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി

                കണിയാമ്പറ്റ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ എൻഎസ്എസ് സപ്തദിന സഹവാസ ക്യാമ്പിന് പൂതാടി ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തോടെ ഇനിയുമൊഴുകും മാനവ സ്നേഹത്തിൽ ജീവവാഹിനിയായി എന്ന പേരിൽ നടത്തുന്ന ക്യാമ്പിന്റെ പനമരം ക്ലസ്റ്റർ തല ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ബിനു ജേക്കബ് നിർവഹിച്ചു. ഡിജിറ്റൽ കൂട്ടുകാർ, കരുതൽ കവചം, ലഹരിക്കെതിരെ നാടുണരട്ടെ, വിത്തും കൈക്കോട്ടും, സ്നേഹാങ്കണം തുടങ്ങി വിവിധ പരിപാടികൾ ക്യാമ്പിൽ നടത്തപ്പെടുന്നു….

                Read More

                  സിറ്റിസൺ റെസ്‍പോൺസ് പ്രോഗ്രാം: കര്‍മസേന അംഗങ്ങളുടെ പരിശീലനത്തിന് തുടക്കം

                  കൽപ്പറ്റ: സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും പുതിയ കരുത്തും ദിശാബോധവും നൽകാൻ ജനങ്ങളുടെ അഭിപ്രായങ്ങൾ ആരായാനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നവകേരളം സിറ്റിസൺ റെസ്‍പോൺസ് പ്രോഗ്രാമിന്റെ ഭാഗമായി കര്‍മസേന അംഗങ്ങൾക്കുള്ള പരിശീലനത്തിന് ജില്ലയിൽ തുടക്കമായി. കൽപ്പറ്റ, മാനന്തവാടി മണ്ഡലങ്ങളിലെ ദ്വിദിന പരിശീലന പരിപാടിയാണ് കളക്ടറേറ്റ് എ.പി.ജെ ഹാളിലും മാനന്തവാടി ബ്ലോക്ക് ഹാളിലുമായി ആരംഭിച്ചത്. ഡെപ്യൂട്ടി കളക്ടറും നവകേരള കര്‍മ്മ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്ററുമായ ഇ. സുരേഷ് ബാബു പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു   നവകേരള ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ആശയങ്ങളും…

                  Read More

                    ജില്ലാതല ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു

                    ബത്തേരി: സുൽത്താൻ ബത്തേരി സെന്റ് മേരിസ് കോളേജിലെ എൻ.എസ്.എസ് ക്യാമ്പിൽ വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു. ലഹരി മുക്ത നവകേരളം – സാധ്യതകളും വെല്ലുവിളികളും വിഷയത്തിൽ നടത്തിയ പരിപാടി ജില്ല വിമുക്തി മിഷൻ മാനേജര്‍ കൂടിയായ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മത്സരത്തിൽ മീനങ്ങാടി മാർ ബസേലിയസ് കോളേജിലെ എം. അശ്വതി, ജെ.എം ഹീര…

                    Read More

                      എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ

                      ബത്തേരി: വീട്ടില്‍ വില്‍പ്പനക്കായി സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍. ബത്തേരി, കൊളഗപ്പാറ, ചെരുപറമ്പില്‍ വീട്ടില്‍, സി.വൈ. ദില്‍ജിത്ത് (25)നെയാണ് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. 24.12.2025 വൈകീട്ടോടെ ചൂരിമലയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. 0.07 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പാണ് പിടിച്ചെടുത്തത്. എസ്.ഐ. സി. രാംകുമാര്‍, സീനിയര്‍ സി.പി.ഒ ലബ്‌നാസ്, സി.പി.ഒമാരായ കെ.കെ. അനില്‍, നിയാദ്, വനിതാ സി.പി.ഒ സുജാത എന്നിവര്‍ പോലീസ് സംഘത്തിലുണ്ടായിരുന്നു.

                      Read More