എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ

    ബത്തേരി: വീട്ടില്‍ വില്‍പ്പനക്കായി സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍. ബത്തേരി, കൊളഗപ്പാറ, ചെരുപറമ്പില്‍ വീട്ടില്‍, സി.വൈ. ദില്‍ജിത്ത് (25)നെയാണ് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. 24.12.2025 വൈകീട്ടോടെ ചൂരിമലയിലെ വീട്ടിലാണ് പരിശോധന നടത്തിയത്. 0.07 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പാണ് പിടിച്ചെടുത്തത്. എസ്.ഐ. സി. രാംകുമാര്‍, സീനിയര്‍ സി.പി.ഒ ലബ്‌നാസ്, സി.പി.ഒമാരായ കെ.കെ. അനില്‍, നിയാദ്, വനിതാ സി.പി.ഒ സുജാത എന്നിവര്‍ പോലീസ് സംഘത്തിലുണ്ടായിരുന്നു.

    Read More

      പണിയ വിഭാഗത്തിൽ നിന്നും ആദ്യ നഗരസഭ അധ്യക്ഷൻ – കുരുന്തൻ ഉന്നതിയിൽ നിന്നും വിശ്വനാഥൻ പടുത്തുയർത്തിയത് ചരിത്രം

      കൽപ്പറ്റ: വയനാടിന്റെ മണ്ണിൽ നിന്ന് രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന ഒരു ജനാധിപത്യ വിപ്ലവം പിറവിയെടുത്തിരിക്കുന്നു. പണിയ വിഭാഗത്തിൽ നിന്ന് രാജ്യത്തെ ആദ്യത്തെ നഗരസഭാ ചെയർപേഴ്‌സണായി പി. വിശ്വനാഥൻ ചുമതലയേറ്റപ്പോൾ, അത് കേവലം ഒരു പദവി കൈമാറ്റമായിരുന്നില്ല, മറിച്ച് പതിറ്റാണ്ടുകളായി പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ നിശ്ചയദാർഢ്യത്തിന്റെ വിജയമായിരുന്നു.പോരാട്ടവഴികളിലെ വളർച്ചനാല്പതുകാരനായ പി. വിശ്വനാഥന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് ഡി.വൈ.എഫ്.ഐയുടെ യുവജന പോരാട്ടങ്ങളിലൂടെയാണ്. എടഗുനിയിലെ കുരുന്തൻ ഉന്നതിയിൽ നിന്നും സാധാരണക്കാരന്റെ പ്രശ്നങ്ങൾ ഏറ്റെടുത്തു വളർന്ന അദ്ദേഹം, ഇന്ന് ആദിവാസി ക്ഷേമസമിതി ജില്ലാ…

      Read More

        അതിജീവിതക്കെതിരായ അപവാദ പ്രചരണം; സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച ഒരാൾ കൂടി അറസ്റ്റിൽ

        വയനാട് :നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കെതിരായ അപവാദ പ്രചരണത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച മറ്റൊരാൾ കൂടി അറസ്റ്റിൽ. സോഷ്യൽ മീഡിയ പേജിന്റെ അഡ്മ്‌മിനായ വയനാട് സ്വദേശിയാണ് അറസ്റ്റിലായത്. കേസിൽ കർശന നടപടി തുടരുമെന്നും 200 ൽ അധികം അക്കൗണ്ടുകൾ നിരീക്ഷണത്തിലാണന്നും പൊലീസ് വ്യക്തമാക്കി.   ഇരുന്നൂറിലേറെ സൈറ്റുകളിലും പ്ലാറ്റ്ഫോമുകളിലും വീഡിയോ പ്രചരിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. വീഡിയോ ഷെയർ ചെയ്‌ത ലിങ്കുകളും സൈറ്റുകളും പൊലീസ് നശിപ്പിച്ചിട്ടുണ്ട്. കേസിലെ വിധിക്ക് ശേഷം വ്യാപകമായി പ്രചരിച്ച വീഡിയോ അതിജീവിതയെ അപകീർത്തിപ്പെടുത്തുന്നതും നിയമവിരുദ്ധവുമാണെന്ന്…

        Read More

          ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാമ്പുകൾക്ക് ജില്ലയിൽ തുടക്കമായി.

          കോട്ടനാട്:ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ സഹവാസ ക്യാമ്പിന് ജില്ലയിൽ തുടക്കമായി . ജില്ലയിൽ 59 യൂണിറ്റുകളിലാണ് ക്യാമ്പുകൾ നടക്കുന്നത് . യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നിയാണ് ഈ വർഷത്തെ ക്യാമ്പ് നടക്കുന്നത്. ഇനിയും ഒഴുകും മാനവ സ്നേഹത്തിൻ ജീവവാഹിനിയായി എന്നാണ് ക്യാമ്പിന്റെ ഈ വർഷത്തെ സംസ്ഥാനതലത്തിൽ അംഗീകരിച്ച പേര്. ക്യാമ്പിന്റെ ഭാഗമായി ഡിജിറ്റൽ സാക്ഷരത, സുരക്ഷാ ബോധവൽക്കരണവും പ്രഥമശുശ്രൂഷ പരിശീലനവും, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ , അംഗനവാടി ദത്തെടുത്ത് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ, ക്യാമ്പ്…

          Read More

            വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധിയുടെ കലണ്ടർ

            കല്പറ്റ: വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധി എം.പി.യുടെ പുതുവത്സര സമ്മാനമായി കലണ്ടർ പുറത്തിറക്കി. എം.പി.ആയതിനു ശേഷം പ്രിയങ്ക ഗാന്ധി നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് കലണ്ടർ. മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രിയങ്ക ഗാന്ധി എം.പി. നടത്തിയ തുലാഭാരം വഴിപാടിന്റെ ചിത്രമാണ് ജനുവരി മാസത്തിന്റെ മുഖചിത്രം. കരുളായിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മണിയുടെ സഹോദരൻ അയ്യപ്പന്റെ കൈ പിടിച്ച് നിലമ്പൂർ ചോലനായ്ക്കർ ഉന്നതിയിൽ നടക്കുന്ന ചിത്രമാണ് ഫെബ്രുവരി മാസത്തേത്. നൂൽപ്പുഴയിൽ കുടുംബശ്രീ സംരംഭമായ…

            Read More

              ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായ സംഘപരിവാർ ആക്രമണങ്ങൾ അപലപനീയം : വിമൻ ഇന്ത്യ മൂവ്മെന്റ് പ്രതിഷേധിച്ചു 

              മാനന്തവാടി : ക്രിസ്മസ് ആഘോഷങ്ങൾ ലക്ഷ്യമാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘപരിവാർ ശക്തികൾ നടത്തുന്ന ആക്രമണങ്ങൾക്കെതിരെ വിമൻ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മതസൗഹാർദ്ദത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും നേരെയുള്ള ഗുരുതരമായ കടന്നാക്രമണമാണ് ഇത്തരം സംഭവങ്ങളെന്നും, സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം നൽകുന്ന ക്രിസ്മസ് ആഘോഷങ്ങൾ തടസ്സപ്പെടുത്തുകയും ആരാധനാലയങ്ങൾക്കും ആഘോഷങ്ങൾക്കും നേരെ അക്രമം അഴിച്ചുവിടുകയും ചെയ്യുന്ന സംഘപരിവാർ ക്രിമിനലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിമൻ ഇന്ത്യ മൂവ്മെന്റ് ആവശ്യപ്പെട്ടു. വിമൻ ഇന്ത്യ മൂവ്മെന്റ്…

              Read More

                ജാസർ പാലക്കൽ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാകും; യു ഡി എഫിൽ ധാരണയായി

                ജാസർ പാലക്കൽ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടാകും; യു ഡി എഫിൽ ധാരണയായി. ഇത് രണ്ടാം തവണയാണ് ജാസിർ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട്, ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ സംഘടനയായ എൽ.ജി. എം. എൽ എല്ലാ ജനറൽ സെക്രട്ടറി, പിണങ്ങോട് ജി യു പി എസ് പി ടി എ പ്രസിഡണ്ട്, ഡബ്ല്യൂ. ഓ എച്ച് എസ് എസ്. പി.ടി.എ വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ജാസർ ഓൺലൈൻ മാധ്യമ…

                Read More

                  കാട്ടാന ആക്രമണ മരണവും കടുവ സാന്നിധ്യവും : സർക്കാർ അനാസ്ഥ അവസാ വൈനിപ്പിക്കണം : എസ്ഡിപിഐ

                  മാനന്തവാടി: കാട്ടാന ആക്രമണത്തിൽ ആലൂർ ഉന്നതിയിലെ ചാന്ദ്നി കൊല്ലപ്പെട്ട ദാരുണ സംഭവവും, മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കടുവ സാന്നിധ്യവും സർക്കാരിന്റെ ഗുരുതരമായ അനാസ്ഥയാണ് വ്യക്തമാക്കുന്നതെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പൂർണ്ണമായി പരാജയപ്പെട്ടിരിക്കുകയാണ്. ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാതെയും, ഫലപ്രദമായ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്താതെയും സർക്കാർ കൈകെട്ടി നിൽക്കുകയാണ്. ഇതിന്റെ ഫലമായാണ് നിരപരാധികളായ ജനങ്ങളുടെ ജീവൻ നഷ്ടപ്പെടേണ്ടി വരുന്നത്. കടുവ…

                  Read More

                    മാനന്തവാടി നഗരസഭ; അവസാന രണ്ട് വര്‍ഷം പി വി ജോര്‍ജ്ജ് ചെയര്‍പേഴ്‌സണാകും

                    മാനന്തവാടി: മാനന്തവാടി നഗരസഭയില്‍ അവസാന രണ്ട് വര്‍ഷം പി.വി ജോര്‍ജ്ജ് ചെയര്‍പേഴ്‌സണാകും. ഇന്ന് രാവിലെ നടന്ന ഡിസിസി യോഗത്തിലാണ് ആദ്യ മൂന്ന് വര്‍ഷം ജേക്കബ് സെബാസ്റ്റ്യനും, പിന്നീടുള്ള രണ്ട് വര്‍ഷം പിവി ജോര്‍ജ്ജിനും ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കാന്‍ തീരുമാനമെടുത്തത്. വയനാട്‌കോണ്‍ഗ്രസിലെ മുതിര്‍ന്ന അംഗവും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ പിവി ജോര്‍ജ്ജ് ഒഴക്കോടി ഡിവിഷനില്‍ നിന്നും ജയിച്ചാണ് ഇത്തവണ നഗരസഭയിലെത്തിയത്. കഴിഞ്ഞ ടേമില്‍ അദ്ദേഹം നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്.

                    Read More

                      വയനാട് ഫ്ളവർഷോ ഇനി ഒരാഴ്ച മാത്രം: 31 -ന് സമാപിക്കും.

                      കൽപ്പറ്റ: ബൈപ്പാസ് റോഡിലെ ഫ്‌ളവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന വയനാട് ഫ്ലവർഷോ ഇനി ഒരാഴ്ച മാത്രം. 31- ന് സമാപിക്കും. അവധി ആഘോഷിക്കാൻ ആയിരങ്ങളാണ് ദിവസേന പുഷ്പോത്സവത്തിനെത്തുന്നത്.   വയനാട് അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും സ്നേഹ ഇവൻ്റ്സും ചേർന്നാണ് ക്രിസ്തുമസ് അവധിക്കാലത്ത് വയനാട് ഫ്ലവർഷോ സംഘടിപ്പിച്ചത്. കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ലവർ ഷോ ഗ്രൗണ്ടിൽ 40000 ചതുരശ്ര അടിയിൽ നൂറുകണക്കിന് വ്യത്യസ്തയിനം പൂക്കളുടെയും സസ്യങ്ങളുടെയും വർണ്ണ വസന്തം ഒരുക്കിയാണ് പുഷ്പോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. 3000 ചതുരശ്ര അടിയിൽ കൃത്രിമ…

                      Read More