പത്തനംതിട്ടയിൽ വൻ വെർച്വൽ തട്ടിപ്പ്; വൃദ്ധ ദമ്പതികൾക്ക് നഷ്ടമായത് ഒരു കോടിയിലധികം രൂപ

    പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളിയിൽ വെർച്വൽ തട്ടിപ്പിനിരയായ വൃദ്ധ ദമ്പതികൾക്ക് നഷ്ടമായത് ഒരു കോടിയിലധികം രൂപ. മല്ലപ്പള്ളി സ്വദേശി ഷേർലി ഡേവിഡ്, ഭർത്താവ് ഡേവിഡ് പി മാത്യു എന്നിവരാണ് തട്ടിപ്പിന് ഇരയായത്. മുംബൈ ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ വരികയും വെർച്ചൽ അറസ്റ്റ് ആണെന്ന് ദമ്പതികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തായിരുന്നു തട്ടിപ്പ്. പലതവണകളായി വൃദ്ധ ദമ്പതികളിൽ നിന്ന് പണം തട്ടുകയായിരുന്നു.   പണം നഷ്‌ടപ്പെട്ട ദമ്പതികളും കുടുംബവും അബുദാബിയിൽ താമസക്കാരാണ്. കഴിഞ്ഞ എട്ടാം തീയതി നാട്ടിൽ വന്നതാണ്. ഒരുകോടി 40…

    Read More

      “നാളെ നമ്മുടേത്, നാം നാടിനായ്” ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

      കൽപറ്റ: ജി.വി.എച്ച്.എസ് മുണ്ടേരിയിൽ എക്സൈസ് സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ “നാളെ നമ്മുടേത്, നാം നാടിനായ് ” ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. എസ്.പി.സി സി.പി.ഒ. അർഷാദ് എൻ.എ. സ്വാഗതം ആശംസിച്ചു. എച്ച്.എം. സൽമ എം. അധ്യക്ഷത വഹിച്ചു. അസി. എക്സൈസ് കമ്മിഷണർ സജിത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നയിച്ചു. സ്കൂൾ ലീഡർ ആദിദേവ് രാമചന്ദ്രൻ…

      Read More

        സംസ്ഥാനത്ത് മഴ കനക്കും; 7 ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

        തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം തുലാവർഷം വീണ്ടും സജീവമാകുന്നു.അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനത്തേക്കും. *തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.* മലയോര മേഖലകളിൽ മഴ കനത്തേക്കും.     മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു. കന്യാകുമാരിക്ക് മുകളിൽ…

        Read More

          അന്ന് ജൂനിയർ സുധാകരൻ, ഇന്ന് കുലം കുത്തിയും അധികാരമോഹിയും’; ജഷീറിനെ തുണച്ച് പ്രവർത്തകർ

          *’അന്ന് ജൂനിയർ സുധാകരൻ, ഇന്ന് കുലം കുത്തിയും അധികാരമോഹിയും’; ജഷീറിനെ തുണച്ച് പ്രവർത്തകർ*   തദ്ദേശ തിരഞ്ഞെടുപ്പിലെ സ്‌ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വയനാട്ടിലെ കോൺഗ്രസിന് തിരിച്ചടിയായിരിക്കുകയാണ് വിമതർ. ഇതിൽ പ്രമുഖൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും സൈബറിടത്തെ കോൺഗ്രസ് മുഖവുമായ ജഷീർ പള്ളിവയലാണ്. ജില്ലാപഞ്ചായത്തിലേക്ക് തോമാട്ടുച്ചാൽ ഡിവിഷനിൽ നിന്നാണ് ജഷീർ ജനവിധി തേടുന്നത്. വിമതൻമാരായ അച്ചടക്കമില്ലാത്ത പാർട്ടി പ്രവർത്തകർക്കെതിരെ മുഖം തിരിക്കുന്ന അണികൾ എന്നാൽ ജഷീറിന്റെ സ്ഥാനാർത്ഥിത്വത്തിൽ പക്ഷേ രണ്ട് തട്ടിലാണ്. ജഷീർ യോഗ്യനാണെന്ന് ഒരുപക്ഷവും അധികാരമോഹിയാണെന്ന് മറുപക്ഷവും…

          Read More

            ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ബലിക്കൽ പുര ഉത്തരം വെപ്പു കർമ്മം നടത്തി

            തിരുനെല്ലി. ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രം ചുറ്റമ്പല നിർമ്മാണ പ്രവർത്തിയുടെ ഭാഗമായിട്ടുള്ള ബലിക്കൽ പുരയുടെ ഉത്തരം വെപ്പ് ചടങ്ങ് ക്ഷേത്ര ശില്പി ചെറുതാഴം വിവി ശങ്കരൻ ആചാരിയുടെ കാർമി കത്വത്തിൽ നടത്തി തദവസരത്തിൽ ക്ഷേത്ര മേൽശാന്തി ഇ എൻ കൃഷ്ണൻ നമ്പൂതിരി ക്ഷേത്ര ട്രസ്റ്റി പി. ബി കേശവദാസ് ക്ഷേത്ര മാനേജർ പികെ പ്രേമചന്ദ്രൻ ചുറ്റമ്പല നിർമ്മാണ കമ്മിറ്റി പ്രസിഡന്റ് പി കെ വാസുദേവനു ണ്ണി.സെക്രട്ടറി കെ അനന്തൻ നമ്പ്യാർ പഞ്ചായത്ത് മെമ്പർപി എൻ ഹരീന്ദ്രൻ കമ്മിറ്റി…

            Read More

              തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലാ പഞ്ചായത്തിൽ 41 സ്ഥാനാർത്ഥികൾ കൂടി നാമനിർദേശ പത്രിക നൽകി

              കൽപ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പിനായി ജില്ലാ പഞ്ചായത്തിലെ വിവിധ ഡിവിഷനുകളിലേക്ക് അവസാനദിനമായ ഇന്നലെ ( നവംബർ 21) 41 സ്ഥാനാർത്ഥികൾ കൂടി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതുവരെ 85 സ്ഥാനാർത്ഥികളാണ് പത്രിക നൽകിയത്. ഇന്ന് (നവംബർ 22ന്) പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കാനുള്ള സമയപരിധി നവംബര്‍ 24 തിങ്കളാഴ്ച വരെയാണ്.   ജില്ലാ പഞ്ചായത്തിലേക്ക് ഇന്നലെ പത്രിക സമർപ്പിച്ചവരുടെ വിവരങ്ങൾ: തവിഞ്ഞാൽ – ലിസി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌), തിരുനെല്ലി – ഫിലിപ്പ് ജോർജ് (ഇന്ത്യൻ…

              Read More

                യുണിസെഫ് റിപ്പോർട്ട്: ദേശീയ പശ്ചാത്തലവുമായി താരതമ്യം ചെയ്യുമ്പോൾ കേരളം പ്രകാശഗോപുരം; കൊഴിഞ്ഞുപോക്ക് നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം:മന്ത്രി വി ശിവൻകുട്ടി

                തിരുവനന്തപുരം: രാജ്യത്തെ ഇരുപതര കോടി കുട്ടികൾക്ക് വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം തുടങ്ങിയ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു എന്ന യുണിസെഫ് റിപ്പോർട്ട് (UNICEF’s report State of the World’s Children 2025) ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. അതേസമയം, ഈ വെല്ലുവിളി നിറഞ്ഞ ദേശീയ സാഹചര്യത്തിൽ നിന്നും കേരളം തികച്ചും വ്യത്യസ്തമായ ഒരു മാതൃകയാണ് രാജ്യത്തിന് മുന്നിൽ കാഴ്ചവയ്ക്കുന്നത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.   യുണിസെഫ്…

                Read More

                  ദ്വാരകയിൽ എൽ.ഡി.എഫ് കൺവെൻഷൻ നടത്തി 

                  ദ്വാരക:ത്രിതല പഞ്ചായത്ത്‌ തിരെഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർഥികളുടെ വിജയത്തിന് വേണ്ടി എൽ.ഡി.എഫ് ദ്വാരക വാർഡ് തല കൺവെൻഷൻ നടത്തി. രാഷ്ട്രീയ ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഡേവിഡ് പള്ളിപ്പാട്ട് അധ്യക്ഷത വഹിച്ചു.സിപിഐഎം ഏരിയ കമ്മിറ്റി അംഗം ഇന്ദിര പ്രേമചന്ദ്രൻ, മനോജ്‌ കുമാർ പി.വി,പി സന്തോഷ്‌,അസീസ് കെ,ചന്ദ്രൻ സിപിഐ, സുകുമാർ കെ,ഷംന പി, അഷ്‌റഫ്‌ കെ,റെജി.ജി,ഷൈലജ എം തുടങ്ങിയവർ പ്രസംഗിച്ചു. സ്ഥാനാർഥികളായ ഷൈജ കെ.ജെ,സി. കെ മണി തുടങ്ങിയവർ സംബന്ധിച്ചു.

                  Read More

                    തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്

                    തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശ പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. സൂക്ഷ്മ പരിശോധനയ്ക്കുശേഷം മത്സരിക്കുന്ന സ്ഥാനാർഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസർ പ്രസിദ്ധീകരിക്കും. തിങ്കളാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാനദിവസം. തുടർന്ന് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലും ബന്ധപ്പെട്ട പഞ്ചായത്ത്, മുനിസിപ്പാലിറ്റി, നഗരസഭ ഓഫീസുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക പരസ്യപ്പെടുത്തും. ഡമ്മി സ്ഥാനാർഥികൾ സൂക്ഷ്മ പരിശോധന കഴിഞ്ഞാൽ തിങ്കളാഴ്ചയ്ക്ക് മുൻപ് നാമനിർദേശ പത്രികകൾ പിൻവലിക്കും. വിമതൻമാരെ പിൻ വലിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് രാഷ്ട്രീയപ്പാർട്ടികൾ. ഒന്നര ലക്ഷത്തിലധികം നാമനിർദേശപത്രികയാണ് വിവിധ…

                    Read More

                      ശ്രേയസ് സൗജന്യ സ്തനാർബുധ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

                      കൊളഗപ്പാറ: കൊളഗപ്പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവരാജ് സിംഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സൗജന്യ സ്ത്നാർബുധ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. ഉദ്ഘാടനം ചെയ്തു.യൂണിറ്റ് സെക്രട്ടറി സിനി ഷാജി അധ്യക്ഷത വഹിച്ചു.ഡോ.ശ്രീലക്ഷ്മി,ഡോ.ഗൗതമി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.സി.ഡി. ഒ.സോഫി ഷിജു,ലിസി യാക്കോബ്,ലീല എന്നിവർ സംസാരിച്ചു.

                      Read More