ഡോ.ടി.ജി. ജേക്കബ്, കെ. ജയചന്ദ്രന്‍ അനുസ്മരണം കല്‍പ്പറ്റയില്‍ 22-ന്

    കല്‍പ്പറ്റ: മാധ്യമ പ്രവര്‍ത്തനത്തിലും സാമൂഹിക ജീവിതത്തിലും വ്യക്തിമുദ്ര പതിച്ച് കടന്നുപോയ ഡോ.ടി.ജി. ജേക്കബിനെയും കെ. ജയചന്ദ്രനെയും സുഹൃദ്‌സംഘം അനുസ്മരിക്കുന്നു. 22 – ന് ഉച്ചകഴിഞ്ഞ് മൂന്നിന് വയനാട് പ്രസ് ക്ലബ് ഹാളിലാണ് പരിപാടി. സാമൂഹിക, സാംസ്‌കാരി, മാധ്യമപ്രവര്‍ത്തന രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. മാസ്‌ലൈന്‍ എഡിറ്റര്‍ ആയിരുന്നു ഡോ. ടി.ജി. ജേക്കബ്. അടൂരാണ് ജന്‍മദേശം. ഇടതുപക്ഷ ചിന്തകനും ചരിത്രകാരനുമായിരുന്നു. ഇന്ത്യ ഡവലപ്‌മെന്റ് ആന്‍ഡ് ഡിപ്രൈവേഷന്‍, ലെഫ്റ്റ് ടു റൈറ്റ്, കോവളം വിനോദസഞ്ചാരകേന്ദ്രത്തിന്റെ വിലാപകാവ്യങ്ങള്‍ എന്നിവ ജേക്കബിന്റെ രചനകളാണ്. 2022…

    Read More

      വയനാട്ടിൽ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

      കൽപ്പറ്റ: തർക്കങ്ങൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ വയനാട്ടിൽ ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജഷീർ പള്ളി വയലിന് സീറ്റില്ല. മീനങ്ങാടിയിൽ പരിഗണിച്ചിരുന്നെങ്കിലും ജഷീർ വഴങ്ങിയിരുന്നില്ല. കേണിച്ചിറയിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് അമൽജോയ് ആണ് സ്ഥാനാർഥി. കഴിഞ്ഞ ദിവസം സീറ്റ് നിഷേധത്തില്‍ പരസ്യപ്രതിഷേധവുമായി ജഷീർ പള്ളിവയല്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയുടെ അടിത്തട്ടില്‍ ഇറങ്ങി പണിയെടുക്കരുതെന്നും പണിയെടുത്താല്‍ മുന്നണിയില്‍ ഉള്ളവരും കൂടെയുള്ളവരും ശത്രുക്കള്‍ ആവുമെന്നും ജഷീർ പള്ളിവയല്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.   ജഷീറുമായി കഴിഞ്ഞ ദിവസവും ഡിസിസി…

      Read More

        എസ്‌ഐആര്‍ നടപടികൾ നിര്‍ത്തിവെക്കണം; ഹർജികൾ ഇന്ന് സുപ്രീംകോടതിയില്‍

        ന്യൂഡല്‍ഹി: കേരളത്തിലെ എസ്‌ഐആര്‍ നടപടികള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്നു പരിഗണിക്കും. സംസ്ഥാന സർക്കാർ, രാഷ്ട്രീയ പാർട്ടികളായ സിപിഎം, സിപിഐ, കോൺഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയവയാണ് എസ്ഐആർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.   തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എസ്‌ഐആര്‍ നടപടികള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്യണമെന്ന് മുസ്ലിം ലീഗും സിപിഎമ്മും ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത് കണക്കിലെടുത്ത് നടപടികൾ നിർത്തിവെക്കണമെന്നാണ് സംസ്ഥാനസർക്കാരും ആവശ്യപ്പെടുന്നത്. ചീഫ് സെക്രട്ടറിയാണ് സർക്കാരിനു വേണ്ടി ഹർജി നൽകിയത്.   എസ്‌ഐആറും തദ്ദേശ…

        Read More

          ന്യൂനമര്‍ദ്ദം: കേരളത്തില്‍ ഇന്ന് ശക്തമായ മഴ, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

          തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ന്യൂനമര്‍ദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി ഈ ജില്ലകളില്‍ മഴ മുന്നറിയിപ്പുള്ളത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കന്യാകുമാരി കടലിനു മുകളിലെ ന്യൂനമര്‍ദ്ദം നിലവില്‍ ലക്ഷദ്വീപിനും മാലദ്വീപിനും മുകളില്‍ സ്ഥിതി ചെയ്യുന്നു. ഇത്…

          Read More

            വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; തിരുവനന്തപുരത്ത് യുവതി മരിച്ചു

            തിരുവനന്തപുരം : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. തിരുവനന്തപുരം ആനാട് ഇരിഞ്ചയം കുഴിവിള അശ്വതി ഭവനിൽ എൻ ജെ വിഷ്ണുവിന്റെ ഭാര്യ കെ വി വിനയയാണ് മരിച്ചത്. 26 വയസ്സായിരുന്നു.   കഴിഞ്ഞ 40 ദിവസമായി ചികിത്സയിലായിരുന്നു. പനി ബാധിച്ചതിനെ തുടർന്ന് ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലാണ് ചികിത്സ തേടിയത്. രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. വിനയയുടെ വീട്ടിൽ നിന്നു ശേഖരിച്ച ജല സാംപിളിന്റെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.   സംസ്ഥാനത്ത് മസ്തിഷ്കജ്വരം…

            Read More

              കലാമാമാങ്കത്തിന് തിരിതെളിഞ്ഞു 446 പോയിന്റുകളോടെ മാനന്തവാടി ഉപജില്ല ഒന്നാം സ്ഥാനത്ത്

              മാനന്തവാടി : 44-ാം മത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് പഴശ്ശിയുടെ ചരിത്ര നഗരിയിൽ തിരിതെളിഞ്ഞു. മാനന്തവാടി ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നാല് ദിവസങ്ങളിലെ നടക്കുന്ന കൗമാര കലാമേള ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. 44 പ്രതിഭകൾ അണിനിരന്ന സ്വാഗത ഗാനത്തോടെയാണ്‌ ഉദ്ഘാടന പരിപാടി ആരംഭിച്ചത്. ജില്ലാ കലോത്സത്തിൻ്റെ രണ്ടാം ദിനത്തിൽ 471 പോയിന്റുകളോടെ മാനന്തവാടി ഉപജില്ല ഒന്നാം സ്ഥാനത്തും 437 പോയിന്റുകളോടെ സുൽത്താൻ ബത്തേരി ഉപജില്ല രണ്ടാം സ്ഥാനത്തും…

              Read More

                സമസ്ത നൂറാം വാർഷിക പ്രചാരണം  എസ് കെ എസ് എസ് എഫ്  സരിയ്യ – യൂണിറ്റ് പര്യടനം ജില്ലയിൽ ആരംഭിച്ചു 

                കല്പറ്റ : സമസ്ത നൂറാം വാർഷിക പ്രചാരണത്തിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റ് സംഘടിപ്പിക്കുന്ന സരിയ്യ – യൂണിറ്റ് പര്യടനം ജില്ലയിൽ ആരംഭിച്ചു. ജില്ലാ പ്രസിഡന്റ് നൗഷീർ വാഫി വെങ്ങപ്പള്ളിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉത്തര മേഖല പര്യടനം പടിഞ്ഞാറത്തറ മേഖലയിൽ വൈപ്പടിയിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മൂഹിയുദ്ദീൻ കുട്ടി യമാനി ഉത്ഘാടനം നിർവ്വഹിച്ചു. വൈപ്പടി, സആദാ അറബിക് കോളേജ്, പടിഞ്ഞാറത്തറ എന്നീ കേന്ദ്രങ്ങളിൽ 14 യൂണിറ്റുകളിലെ…

                Read More

                  മൂന്ന് കോടിയിലധികം കുഴൽ പണവുമായി 5 പേർ പോലീസിന്റെ പിടിയിൽ 

                  മാനന്തവാടി: മൂന്ന് കോടിയിലധികം രൂപയുടെ കുഴൽപണവുമായി മുഖ്യ സൂത്രധാരനടക്കം അഞ്ച് യുവാക്കൾ വയനാട് പോലീസിന്റെ പിടിയിൽ. വടകര, മെൻമുണ്ട, കണ്ടിയിൽ വീട്ടിൽ, സൽമാൻ (36), വടകര, അമ്പലപറമ്പത്ത് വീട്ടിൽ, ആസിഫ്(24), വടകര, വില്യാപ്പള്ളി, പുറത്തൂട്ടയിൽ വീട്ടിൽ, റസാക്ക്(38), വടകര, മെൻമുണ്ട, ചെട്ടിയാംവീട്ടിൽ, മുഹമ്മദ് ഫാസിൽ (30) ,താമരശ്ശേരി, പുറാക്കൽ വീട്ടിൽ അപ്പു എന്ന മുഹമ്മദ് എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷ്യൽ സ്ക്വാഡും മാനന്തവാടി പോലീസും കസ്റ്റംസും ചേർന്ന് പിടികൂടിയത്. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ്…

                  Read More

                    ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു; ഡിസംബർ 15 മുതൽ 23 വരെ

                    തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സ്കൂളുകളിലെ ക്രിസ്മസ് പരീക്ഷ പുനക്രമീകരിച്ചു. 1 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഡിസംബർ 15 മുതൽ 23 വരെയാണ് പരീക്ഷ നടക്കുക. ഡിസംബർ 23 ന് സ്കൂളുകളിൽ ക്രിസ്മസ് അവധി തുടങ്ങും. ജനുവരി 5 ന് ക്ലാസുകൾ പുനരാരംഭിക്കും.   അക്കാദമിക് കലണ്ടർ അനുസരിച്ച് നേരത്തെ 19 ന് അവധി തുടങ്ങുന്ന തരത്തിലായിരുന്നു ടൈം ടേബിൾ. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി വിട്ടു നൽകേണ്ടതിനാൽ പരീക്ഷ…

                    Read More

                      അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും മാറ്റണം; തെരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിർദേശം

                      കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നിർദേശങ്ങളുമായി ഹൈക്കോടതി. അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും എടുത്തു മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതിയുടെ നിർദേശം. കോടതി രണ്ടാഴ്ച സമയമാണ് ഇതിനായി അനുവദിച്ചത്. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നിർദേശം നൽകണമെന്ന് കോടതി പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ മാതൃകാ പെരുമാറ്റ ചട്ടം തയ്യാറാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി നിർദേശിച്ചു. ഒരു തരത്തിലും അനധികൃതമായ ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും ഒട്ടിക്കുന്നതും അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾ വിഷയത്തിൽ കുറച്ചുകൂടി…

                      Read More