എസ്.ഡി.പി.ഐ മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ രണ്ടാംഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

    മാനന്തവാടി: എസ്.ഡി.പി.ഐ മാനന്തവാടി മുനിസിപ്പാലിറ്റിയില്‍ രണ്ടാംഘട്ട സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. പിലാക്കാവില്‍ നടന്ന വാര്‍ഡ്തല കണ്‍വന്‍ഷനില്‍, ജില്ലാ ജനറല്‍ സെക്രട്ടറി മെഹറൂഫ് അഞ്ചുകുന്നാണ് പ്രഖ്യാപനം നടത്തിയത്. മുനിസിപ്പാലിറ്റിയിലെ ഒന്നാം വാര്‍ഡ് പിലാക്കാവില്‍ സമദ് കോട്ടയും രണ്ടാം വാര്‍ഡ് ജെസ്സിയില്‍ ബബിത ശ്രീനുവുമാണ് സാരഥികള്‍. കണ്‍വന്‍ഷന്‍ മുനിസിപ്പല്‍ പ്രസിഡന്റ് കെ സുബൈര്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ സെക്രട്ടറി നൗഷാദ് ചെറ്റപ്പാലം, ട്രഷറര്‍ സലാം പഞ്ചാരക്കൊല്ലി സംസാരിച്ചു.

    Read More

      തൊഴിൽ പരിശീലന സഹവാസ ക്യാമ്പ് ആരംഭിച്ചു 

      ഗോത്ര വർഗ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പഠന പിന്തുണ പരിപാടിയുടെ ഭാഗമായുള്ള തൊഴിലധിഷ്ഠിത ജീവിതനൈപുണി വികാസ ദ്വിദിന ക്യാമ്പ് ആരംഭിച്ചു. നവംബർ 13,14 ദിവസങ്ങളിലായി പോട്ടറി പെയിന്റിംഗ് അടക്കമുള്ള വ്യത്യസ്ത തൊഴിലുകളുടെ ശില്പശാല ആണ് സംഘടിപ്പിക്കുന്നത്. ക്യാമ്പ് മാനന്തവാടി എ ഇ ഒ ശ്രീ സുനിൽകുമാർ എം ഉൽഘാടനം ചെയ്തു. ഹെഡ്മിസ്ട്രെസ് ഷീജ ജെയിംസ്, ബിനു ടോംസ്, ഷിബു എം സി, സനൽ, മുഹമ്മദ്‌ നവാസ്, മീര, ശ്വേത, ജോഷി തുടങ്ങിയവർ സംസാരിച്ചു.

      Read More

        കാപ്പി മോഷണം പതിവാകുന്നു;നടപടിയെടുക്കണമെന്ന് വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ

        കൽപ്പറ്റ: വയനാട്ടിലെ കാപ്പി ത്തോട്ടങ്ങളിൽ വ്യാപകമായി നടക്കുന്ന കളവുകളിൽ പോലിസിൻ്റെ ഭാഗത്തുനിന്നും ശക്തമായ നടപടിയുണ്ടാകണമെന്ന് ആവശ്യം. ജില്ലാപോലീസ് മേധാവിക്ക് വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ നിവേദനം നൽകി.മലഞ്ചരക്ക് വ്യാപാരികൾ കാപ്പി വിൽക്കാൻ കൊണ്ടുവരുന്നവരോട് ആധാർ കാർഡിൻ്റെ കോപ്പി വാങ്ങി വെക്കണമെന്നും അസോസിയേഷൻ ആവിശ്യപ്പെട്ടു. അനൂപ് പാലുകുന്ന് ,അലി ബ്രാൻ, മധു ,ബൊപ്പയ്യ ജൈനൻ, ചിറദീപ് എന്നിവർ സംസാരിച്ചു

        Read More

          മകൻ എൽഡിഎഫ് സ്ഥാനാർഥി: പിതാവിന് തൊഴിൽ നിഷേധിച്ചെന്ന് പരാതി; ഐഎൻടിയുസി വിട്ട് 9 പേർ സിഐടിയുവിൽ

          പുൽപ്പള്ളി: തദ്ദേശ തിരഞ്ഞെടുപ്പിൽ മകൻ എൽഡിഎഫ് സ്ഥാനാർഥിയായതിന്റെ പേരിൽ പിതാവിന് ഐഎൻടിയുസി തൊഴിൽ നിഷേധിച്ചതായി പരാതി. ഇതിൽ പ്രതിഷേധിച്ച് മരം കയറ്റിറക്ക് തൊഴിലാളിയായ രാജനും എട്ട് സഹപ്രവർത്തകരും ഐഎൻടിയുസിയിൽ നിന്ന് രാജിവെച്ച് സിഐടിയുവിൽ ചേർന്നു.   മുള്ളൻകൊല്ലി പഞ്ചായത്ത് 18-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയും എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റുമായ യുവാവിന്റെ പിതാവാണ് രാജൻ. 20 വർഷമായി ഐഎൻടിയുസി അംഗമായ തനിക്ക് യൂണിയൻ തൊഴിൽ വിലക്ക് ഏർപ്പെടുത്തിയെന്നാണ് രാജന്റെ ആരോപണം. തുടർന്ന് രാജനും സഹപ്രവർത്തകരും സിഐടിയുവിൽ ചേരാൻ…

          Read More

            സ്പര്‍ശ്: സ്‌നേഹ സംഗമവും നാലാം വാര്‍ഷികവും ഞായറാഴ്ച

            സ്പര്‍ശ്: സ്‌നേഹ സംഗമവും നാലാം വാര്‍ഷികവും.  നവംബര്‍ 16 ഞായറാഴ്ച. കല്‍പ്പറ്റ സെന്റ് ജോസഫ് സ്‌കൂളില്‍ നടക്കും. കല്‍പ്പറ്റ : കല്‍പ്പറ്റ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ജീവകാരുണ്യ സേവന പരിപാടിയായ സ്പര്‍ശ് ഓട്ടിസം ബാധിതര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയാണ്. 4 വര്‍ഷമായി പദ്ധതിയില്‍ പേര്‍ റജിസ്റ്റര്‍ ചെയ്ത 86 പേര്‍ക്ക് മാസം തോറും ആയിരം രൂപ വീതം മണിയോര്‍ഡര്‍ മുഖേന പെന്‍ഷന്‍ വിതരണം ചെയ്തുവരുന്നുണ്ട്. കൂടാതെ ഭക്ഷ്യകിറ്റുകളും മരുന്നുകളും മറ്റ് സഹായങ്ങളും പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഉറപ്പാക്കുന്നുണ്ട്. വര്‍ഷം തോറും ഗുണഭോക്താക്കളുടെ…

            Read More

              വാടകയ്ക്കെടുത്ത് ലോറികൾ തിരിച്ചുകൊടുത്തില്ല; സഹകരണ സംഘം ഭാരവാഹികൾക്കെതിരെ കേസ്

              വാടകയ്ക്കെടുത്ത് ലോറികൾ തിരിച്ചുകൊടുത്തില്ല; സഹകരണ സംഘം ഭാരവാഹികൾക്കെതിരെ കേസ് ലോൺ അടയ്ക്കാമെന്ന വ്യവസ്ഥയിൽ വാടകയ്ക്കെടുത്ത ലോറികളുടെ തിരിച്ചടവ് മുടക്കുകയും വാഹനം തിരികെ നൽകാതെ വഞ്ചിക്കുകയും ചെയ്തെന്ന പരാതിയിൽ സഹകരണ സംഘം ഭാരവാഹികൾക്കെതിരെ പോലീസ് കേസെടുത്തു.   വയനാട് ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഭാരവാഹികളായ പ്രസിഡന്റ് ജോസ് പാറപ്പുറം, വൈസ് പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് എന്നിവർക്കെതിരെയാണ് രാജപുരം പോലീസ് കേസെടുത്തത്. കോടോം ഉദയപുരം ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള രണ്ട് ലോറികൾ വാടകയ്ക്കെടുത്ത വകയിൽ 27 ലക്ഷം…

              Read More

                ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 15ന്, സ്‌കൂള്‍ അടയ്ക്കുന്നത് 23ന്

                തിരുവനന്തപുരം: സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായിത്തന്നെ നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ഡിസംബര്‍ 15ന് പരീക്ഷ തുടങ്ങി 23-ന് പൂര്‍ത്തിയാക്കാനാണ് ധാരണ. 23ന് സ്‌കൂളടയ്ക്കും. ജനുവരി അഞ്ചിനാകും തുറക്കുക. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകള്‍ സ്‌കൂള്‍ തുറന്നശേഷം ജനുവരി ഏഴിനുനടക്കും. ക്രിസ്മസ് അവധി പുനഃക്രമീകരിക്കാന്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ധാരണയായത്. അന്തിമതീരുമാനം വിദ്യാഭ്യാസ നിലവാര സമിതി (ക്യുഐപി) യോഗത്തിലെടുക്കും. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രണ്ടുഘട്ടമായി പരീക്ഷ നടത്താന്‍ ആലോചനയുണ്ടായിരുന്നു. എന്നാല്‍, അവധിക്ക്…

                Read More

                  തദ്ദേശ തെരഞ്ഞെടുപ്പ്: പരിശീലനം നല്‍കി

                  കൽപ്പറ്റ:  തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ പരിശീലനം നല്‍കി. റിട്ടേണിങ് ഓഫീസര്‍മാര്‍ ബൂത്തുകള്‍ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കണമെന്നും പരിശീലനം ഉദ്ഘാടനം ചെയ്ത് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ നിര്‍ദ്ദേശിച്ചു. പരിശീലനത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്വെയറുകള്‍ പരിചയപ്പെടുത്തി. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തയുള്ള സ്ഥലങ്ങളില്‍ സമയബന്ധിതമായി പരിഹാരം കാണണമെന്നും കളക്ടര്‍ അറിയിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി…

                  Read More

                    ഏകാരോഗ്യ പക്ഷാചരണം: ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് ബോധവത്കരണം 18 മുതൽ

                    കൽപ്പറ്റ :ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഏകാരോഗ്യ പക്ഷാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാതല ഏകാരോഗ്യ കമ്മിറ്റി യോഗം ചേർന്നു. ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ നവംബര്‍ 18 മുതൽ 24 വരെ ജില്ലയിൽ ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് ബോധവൽക്കരണ വാരാചരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ തീരുമാനമായി. മനുഷ്യരിലും മൃഗങ്ങര്‍, മത്സ്യങ്ങൾ, കാര്‍ഷിക വിളകൾ എന്നിവയിലും ആന്റിബയോട്ടിക് മരുന്നുകൾ അനാവശ്യമായി ഉപയോഗിക്കുന്നത് മൂലം ഉണ്ടാകുന്ന മരണങ്ങൾ തടയുകയും ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് പരമാവധി കുറയ്ക്കുകയാണ് ബോധവത്കരണ പ്രവർത്തനങ്ങളുടെ…

                    Read More

                      രേഖകളില്ലാതെ കടത്തിയ 36 ലക്ഷം രൂപ പിടികൂടി

                      തോൽപ്പെട്ടി: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും തിരുനെല്ലി പോലീസും തോൽപ്പെട്ടിയിൽ സംയുക്തമായി നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ കടത്തുകയായിരുന്ന 36 ലക്ഷം രൂപ പിടിച്ചെടുത്തത്. 11.11.2025 വൈകീട്ടോടെ കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ.എൽ 10 എ.വൈ 9994 നമ്പർ ലോറിയുടെ ടൂൾ ബോക്സിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു പണം കണ്ടെടുത്തത്. പണം കടത്തിയ അടിവാരം നൂറാംതോട് കാരാട്ട് ചാലിൽ ജമാൽ (34)നെതിരെ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. തിരുനെല്ലി പോലീസ് ഇൻസ്പെക്ടർ എം.ബിജുവിന്റെ…

                      Read More