ആനക്കാം പൊയിൽ കള്ളാടി തുരങ്കപാത ജനപ്രതിനിധി സംഘം സന്ദർശിച്ചു
കള്ളാടി മണ്ണിടിച്ചൽ ദുരന്തത്തെ തുടർന്ന് നിർത്തിവെച്ച വയനാടിന്റെ സ്വപ്ന പദ്ധതിയായ കള്ളാടി ആനക്കാംപൊയിൽ തുരങ്കപാതയുടെ ആനക്കാംപൊയിൽ ഭാഗം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്റെ നേതൃത്വത്തിൽ ജനപ്രതിനിധി സംഘം സന്ദർശിച്ചു. സർക്കാർ നിയോഗിച്ച വിദഗ്ധസമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജനങ്ങളുടെ ജീവനും സ്വത്തിനും പൂർണ്ണ സുരക്ഷിതത്വം ഉറപ്പുനൽകിക്കൊണ്ട് തുരങ്ക പാത നിർമ്മാണം ആരംഭിക്കണമെന്ന് ജന പ്രതിനിധി സംഘം സർക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണനോടൊപ്പം വൈസ് പ്രസിഡണ്ട് ടി ഹംസ,…
