ടീം ജ്യോതിർഗമയയുടെ പ്രവർത്തനം മാതൃകാപരം; ഉഷ വിജയൻ എംഎൽഎ ചീയമ്പം പള്ളിയിൽകേശ സമർപ്പണം നടത്തി

പുൽപ്പള്ളി: രക്തദാന – കേശദാന രംഗങ്ങളിൽ ടീം ജ്യോതിർഗമയയുടെ പ്രവർത്തനം മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് ഉഷ വിജയൻ എംഎൽഎ പറഞ്ഞു. ചീയമ്പം പള്ളിയിൽ പെരുന്നാളിൻ്റെ ഭാഗമായി നടന്ന കേശ സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. കാൻസർ ബാധിതരായവർക്ക് സൗജന്യമായി വിഗ് വിതരണം ചെയ്യുന്നതിനായി 30 സെൻ്റി മീറ്റർ നീളത്തിലാണ് കേശങ്ങൾ ശേഖരിക്കുക. ചീയമ്പം മാർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ മാനന്തവാടി ജ്യോതിർഗമയയുടെ ആഭിമുഖ്യത്തിൽ നടന്ന കേശദാന ക്യാംപിൽ നരവധി യുവതികൾ തങ്ങളുടെ കേശം മുറിച്ച്…

Read More

ഗാന്ധി അനുസ്മരണവും അഹിംസാദീപം തെളിക്കലും സംഘടിപ്പിച്ചു.

കേണിച്ചിറ: കെ.പി.സി.സി സംസ്കാര സാഹിതി ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ ഗാന്ധി അനുസ്മരണത്തിന്റെ ഭാഗമായി കേണിച്ചിറയിൽ ‘ഗാന്ധി പഥം പരിപാടി സംഘടിപ്പിച്ചു. ചടങ്ങിൽ ഗാന്ധിയൻ ദർശനങ്ങളുടെ പ്രതീകമായി ‘അഹിംസാദീപം’ തെളിച്ചു. സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും സാംസ്കാരിക പ്രവർത്തകരും പ്രദേശവാസികളും പങ്കെടുത്ത ചടങ്ങിൽ ഗാന്ധിയൻ ചിന്തകൾക്ക് വർത്തമാനകാലത്ത് വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശങ്ങൾ പങ്കുവെച്ചു. വർഗ്ഗീയതയ്ക്കും അസഹിഷ്ണുതയ്ക്കുമെതിരെ സത്യം, അഹിംസ, സാമൂഹിക സാഹോദര്യം എന്നിവ ഉയർത്തിപ്പിടിച്ച് മുന്നേറാൻ പുതിയ തലമുറയ്ക്ക് പ്രചോദനം നൽകുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യമെന്ന്…

Read More

മെഡിക്കൽ കോളേജ് ഭൂമിയുടെ കവാടത്തിൽ കിടപ്പ് സമരം നടത്തി

കൽപറ്റ: മടക്കിമലയിൽ സർക്കാരിന് സൗജന്യമായി നൽകിയ ഭൂമിയിൽ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് മടക്കിമല മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ മടക്കിമലയിലെ മെഡിക്കൽ കോളേജിനായി സർക്കാർ ലഭിച്ച ദാനഭൂമിയുടെ കവാടത്തിൽ കിടപ്പ് സത്യാഗ്രഹം നടത്തി. രാവിലെ ഒമ്പതിന് ആരംഭിച്ച സമരം ഉച്ചയ്ക്ക് 12 വരെ നീണ്ടു. ശക്തമായ വെയിലിനെ അവഗണിച്ചായിരുന്നു സമരക്കാർ കിടപ്പ് സമരം നടത്തിയത്. വയനാട് എംപി പ്രിയങ്ക ഗാന്ധി, മന്ത്രി സിദ്ദീഖ്, ബത്തേരി എംഎൽഎ ഐ. സി. ബാലകൃഷ്ണൻ എന്നിവർ മെഡിക്കൽ…

Read More

ശ്രേയസ് ദിനാചരണവും,പച്ചക്കറി തൈകളുടെ വിതരണവും നടത്തി.

പാമ്പള : ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസ് വാർഷിക ദിനാചരണത്തിന്റെ ഭാഗമായി പാമ്പള യൂണിറ്റിൽ ഡയറക്ടർ ഫാ.ഡാനിയേൽ കടകംപള്ളിൽ ശ്രേയസ് പതാക ഉയർത്തുകയും,പച്ചക്കറി തൈകളുടെ വിതരണം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.യൂണിറ്റ് പ്രസിഡന്റ്‌ സാമുവേൽ അബ്രഹാം അധ്യക്ഷത വഹിച്ചു. സെൻട്രൽ പ്രൊജക്റ്റ്‌ മാനേജർ കെ. പി.ഷാജി മുഖ്യസന്ദേശം നൽകി.ശ്രേയസ് പ്രവർത്തനങ്ങളെക്കുറിച്ച് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.വിശദീകരിച്ചു.”മാനസികാരോഗ്യം” എന്ന വിഷയത്തിൽ സെൻട്രൽ കോർഡിനേറ്റർ ആതിര ക്ലാസ് എടുത്തു.സെൻട്രൽ കോർഡിനേറ്റർ മഞ്ജു, സി ഡി ഒ…

Read More

പിഎം ശ്രീ പദ്ധതിയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി തല്‍ക്കാലം മുന്നോട്ടുപോകേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്. മുസ് ലിം ലീഗിന്റെ എതിര്‍പ്പ് രൂക്ഷമായതോടെയാണ് തീരുമാനം.യൂത്ത് ലീഗടക്കം വലിയ വിമര്‍ശനം പിഎം ശ്രീ നടപ്പാക്കുന്നതില്‍ ഉന്നയിച്ചിരുന്നു. നേരത്തെ, പിഎം ശ്രീയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് കേന്ദ്രം കത്ത് അയച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി തുടരണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി ചീഫ് സെക്രട്ടറിക്കായിരുന്നു കത്തയച്ചത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കണമെന്നും കേരളം ഇതിനകം ധാരണപത്രം ഒപ്പിട്ടതാണെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. ഉപസമിതിയുടെ നടപടികള്‍ വേഗത്തിലാക്കണമെന്നും വിദ്യാര്‍ഥികളുടെ താല്‍പര്യം സംരക്ഷിക്കണമെന്നും കത്തില്‍ പറയുന്നു….

Read More

ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവിനായി അന്വേഷണം ഊർജിതമാക്കി എക്സൈസ്; മുൻകൂർ ജാമ്യത്തിനായി കൽപ്പറ്റ കോടതിയെ സമീപിച്ച് ലില്ലി ജോസ്

കൽപ്പറ്റ: റിപ്പോർട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിന്റെ വീട്ടിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച മദ്യശേഖരം കണ്ടെത്തിയ കേസിൽ ഭാര്യാമാതാവ് ലില്ലി ജോസ് കൽപ്പറ്റ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസിൽ ചോദ്യം ചെയ്യലിനിടെ അറസ്റ്റ് ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് ലില്ലി ജോസ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കോടതി ഈ ജാമ്യാപേക്ഷ ഒക്ടോബർ ഏഴിന് പരിഗണിക്കും.   രണ്ടാഴ്ച മുൻപാണ് ആൻ്റോ അഗസ്റ്റിൻ്റെ വീട്ടിൽ നിന്ന് 67 ലിറ്റർ മദ്യം എക്സൈസ് സംഘം പിടിച്ചെടുത്തത്. ഇതോടെ സുൽത്താൻ ബത്തേരി…

Read More

ശുചിത്വ സന്ദേശ റാലിയും, ഹരിത കർമ്മ സേന അംഗങ്ങളെ ആദരിക്കലും സംഘടിപ്പിച്ചു

പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ ശുചിത്വ സന്ദേശ റാലിയും ശുചീകരണ തൊഴിലാളികളെയും ഹരിത കർമ്മ സേനാ അംഗങ്ങളെയും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. പുൽപ്പള്ളി ടൗൺ മുതൽ പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് വരെയാണ് ശുചിത്വ സന്ദേശ റാലി നടത്തിയത്. പ്രസിഡന്റ് ബിന്ദു പ്രകാശ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോഷി ചാരുവേലിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ഷൈജ മഹേഷ്, വികസന കമ്മിറ്റി ചെയർപേഴ്സൺ കലാരാജ് ഉണ്ണികൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ…

Read More

ഗാന്ധിജയന്തി: ശുചീകരണ യജ്ഞം സംഘടിപ്പിച്ചു

തൊണ്ടർനാട്: ഗാന്ധിജയന്തിയോടനുബന്ധിച്ച് എം.ടി.ഡി.എം.എച്ച്.എസ്.എസ്. തൊണ്ടർനാട് സ്കൂളിലെ എൻ.എസ്.എസ്., സ്കൗട്ട് & ഗൈഡ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ സേവനദിനം ആചരിച്ചു. കൊറോം ടൗണിൽ നടന്ന ചടങ്ങിൽ തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. എൻ. പ്രമോദ് മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് ടി. മൊയ്തു അധ്യക്ഷപ്രഭാഷണം നടത്തിയ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ടി. മഞ്ജു ടീച്ചർ സ്വാഗതം ആശംസിച്ചു. സ്കൗട്ട് & ഗൈഡ്സ് അധ്യാപകരായ ബിനു സി. വൈ., സിന്ധു പി. കെ. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും…

Read More

രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത മാതൃക ജില്ലയായി വയനാടിനെ മാറ്റും: മന്ത്രി ടി സിദ്ദീഖ്

രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത മാതൃക ജില്ലയായി വയനാടിനെ മാറ്റും: മന്ത്രി ടി സിദ്ദീഖ് സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത സ്ഥാപന ജില്ല പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചു കൽപ്പറ്റ: കേരളപ്പിറവി ദിനത്തില്‍ വയനാടിനെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത മാതൃക ജില്ലയായി മാറ്റാന്നുള്ള ബൃഹത്ത് പദ്ധതികള്‍ ആരംഭിക്കുകയാണെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ദീഖ്. ഗാന്ധിജയന്തി ദിനത്തില്‍ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത സര്‍ക്കാര്‍ സ്ഥാപന ജില്ലാ പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അലക്ഷ്യമായി തള്ളുന്ന ഇ-മാലിന്യങ്ങളില്‍ അടങ്ങിയിരിക്കുന്ന മെര്‍ക്കുറി, ഈയം,…

Read More

ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

നൂൽപ്പുഴ: പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ഐക്യദാർഢ്യ പക്ഷാചരണത്തോട് അനുബന്ധിച്ച് വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വയനാട്ടിലെ വിവിധ ഊരുകളിലെ കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട ഗോത്ര വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. കല്ലൂർ രാജീവ് ഗാന്ധി മോഡൽ ട്രൈബൽ റെസിഡൻഷ്യൽ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ കൗൺസിലർ അഭിന സ്വാഗതം പറഞ്ഞു. ഡോ. അരുൺ ബേബി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ അവകാശങ്ങൾ, സാമൂഹിക സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, ലഹരിവിരുദ്ധ ജീവിതം, ഉപജീവന മാർഗ്ഗങ്ങൾ തുടങ്ങിയവയെക്കുറിച്ച്…

Read More