തേനീച്ച ആക്രമണം: മീനങ്ങാടി അമ്പലപ്പടി ജനവാസ മേഖലയിൽ വിദ്യാർത്ഥികൾക്കടക്കം കുത്തേറ്റ തേനിച്ച കൂട് ഒഴിവാക്കി പൾസ് എമർജൻസി ടീം കേരള

    മീനങ്ങാടി : തുടർച്ചയായ രണ്ടാം ദിവസവും പരുന്തുകളുടെ ആക്രമണത്തെ തുടർന്ന് തേനീച്ചക്കൂട് ഇളകിയതോടെ മീനങ്ങാടി അമ്പലപ്പടി മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ ഭീതി പടർന്നു. ഇന്നലെ ആക്രമണമുണ്ടായ അതേ സ്ഥലത്താണ് ഇന്നും സംഭവം ആവർത്തിച്ചത്. ഇന്നലെ തേനീച്ചയുടെ കുത്തേറ്റതിനെ തുടർന്ന് വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനെ ബന്ധപ്പെട്ടെങ്കിലും, രാവിലെ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർക്ക് നടപടിയെടുക്കാൻ സാധിക്കില്ലെന്നാണ് അറിയിച്ചത്. പ്രദേശം ജനവാസ മേഖലയായതിനാൽ സ്ഥിതി ഗുരുതരമാകാതിരിക്കാൻ അധികൃതരെ വിവരമറിയിക്കുകയും ഫയർ ഫോഴ്‌സിന്റെ സഹായം തേടുകയും ചെയ്തു. തുടർന്ന്, പൾസ്…

    Read More

      മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് യാത്രയായപ്പ്നൽകി.

      മാനന്തവാടി.അഞ്ച് വർഷം വിജയകരമായി പൂർത്തികരിച്ച മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് ബ്ലോക്ക് സെക്രട്ടറിയും, ഓഫീസ് സ്റ്റാഫ് അംഗങ്ങളും ഹൃദ്യമായ യാത്രയയപ്പ് നൽകി.അഞ്ചുവർഷത്തെ അനുഭവങ്ങൾ പങ്കുവെച്ച് ഭരണസമിതി അംഗങ്ങൾ ഒത്തുചേർന്നു. ബ്ലോക്ക് സെക്രട്ടറി കെ കെ രാജേഷ് മുഴുവൻ അംഗങ്ങളെയും മൊമെന്റോ നൽകി ആദരിച്ചു. മാനന്തവാടിബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി അധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡണ്ട് എ കെ ജയഭാരതി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി വിജോൾ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ…

      Read More

        വിജയതുടർച്ചയിൽ അസംപ്ഷൻ എയുപി സ്കൂൾ 

        സുൽത്താൻ ബത്തേരി: 2025 ഒക്ടോബർ 29 മുതൽ നവംബർ 1 വരെ നടന്ന സുൽത്താൻ ബത്തേരി ഉപജില്ലാ കലോത്സവത്തിൽ അസംപ്ഷൻ എ യു പി സ്കൂളിന് ചരിത്ര വിജയം .   യുപി ജനറൽ ഓവറോൾ,എൽപി അറബിക് ഓവറോൾ, എൽപി ജനറൽ റണ്ണേഴ്സ് അപ്പ്‌ എന്നീ ട്രോഫികൾ അസംപ്ഷന്റെ പ്രതിഭകൾ നേടിയെടുത്തു.യുപി സംസ്‌കൃതം മത്സരങ്ങളിൽ വിദ്യാലയം മുന്നേറുന്നു. മേളകളിൽ പങ്കെടുത്തവരെയും അവർക്ക് പരിശീലനം നൽകിയ അധ്യാപകരെയും പി ടി എ യുടെ നേതൃത്വത്തിൽ അനുമോദിച്ചു. ഹെഡ്മാസ്റ്റർ ഷോജി…

        Read More

          മലയാള ഭാഷാ വാരാചാരണത്തിൽ ആദരിച്ചു

          കൽപ്പറ്റ: മലയാള ഭാഷ വാരാചരണത്തിന്റെ ഭാഗമായി ആയുർവേദ ഡിപ്പാർട്ടുമെൻ്റ് സംഘടിപ്പിച്ച ചടങ്ങിൽ മുതിർന്ന പത്രപ്രവർത്തകൻ ടി വി രവീന്ദ്രൻ ,എഴുത്തുകാരൻ ശിവരാമൻ പാട്ടത്തിൽ എന്നിവരെ അഡീഷണൽ ഡിസ്റ്റിക് മജിസ്ട്രേറ്റ് ശ്രീമതി കെ ദേവകി ആദരിച്ചു.കൈനാട്ടി പത്മപ്രഭാ ഗ്രന്ഥാലയത്തോട് ചേർന്നുള്ളഎംപി വീരേന്ദ്രകുമാർ ഹാളിൽ വച്ച് നടന്ന ചടങ്ങിൽജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ ബിനോയ് എ പി, സീനിയർസൂപ്രണ്ട് ശ്രീ വിനോദ് എം എസ് ഡോ: പ്രഷീല കെ ഡോ : അനിൽകുമാർ ആർ ഡോ:നിഖില ചന്ദ്രൻ ഡോ: ആരിഫ…

          Read More

            എസ്.ഐ.ആർ, സമയപരിധി നീട്ടണം. പി ജമീല.

            മാനന്തവാടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ എസ്.ഐ.ആർ നടത്താനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ധൃതിപിടിച്ച തിരുമാനം ദുരൂഹമാണെന്നും എസ്.ഐ.ആറിന്റെ സമയ പരിധി നീട്ടുകയോ പുനർനിർണ്ണയിക്കുകയോ ചെയ്യണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി. ജമീല ആവശ്യപ്പെട്ടു. എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന എസ്.ഐ.ആർ, പൗരത്വ നിഷേധം അനുവദിക്കില്ല ജാഗ്രതാ കാംപയിൻ്റെ ജില്ലാതല ഉദ്ഘാടനം തരുവണയിൽ നിർവ്വഹിക്കുകയായിരുന്നു അവർ. എസ്.ഐ.ആർ നടപടികളും സമർപ്പിക്കേണ്ട രേഖകളും സംബന്ധിച്ച് കൃത്യവും വ്യക്തവുമായ വിശദീകരണം പൊതു സമൂഹത്തിന് നൽകാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല. പൊതുജനത്തിൻ്റെ സംശയങ്ങൾക്ക്…

            Read More

              വികസന പദ്ധതികളിലൂടെ സംസ്ഥാന സര്‍ക്കാര്‍ പഞ്ചായത്തുകളെ ശക്തിപ്പെടുത്തുന്നു: മന്ത്രി ഒ.ആർ കേളു

              വികസന പദ്ധതികളിലൂടെ സംസ്ഥാന സര്‍ക്കാര്‍ പഞ്ചായത്തുകളെ ശക്തിപ്പെടുത്തുന്നു: മന്ത്രി ഒ.ആർ കേളു തനത് വരുമാനം വർദ്ധിപ്പിക്കാൻ വികസന പദ്ധതികൾ നടപ്പാക്കിയതിലൂടെ സംസ്ഥാന സർക്കാര്‍ പഞ്ചായത്തുകളെ കൂടുതൽ ശക്തിപ്പെടുത്തുകയാണെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു. വൈത്തിരി ഗ്രാമപഞ്ചായത്തിലെ ചുണ്ടേൽ സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനവും ബസ് സ്റ്റാന്റ് കം ഷോപ്പിങ് കോംപ്ലക്സിന്റെ ശിലാസ്ഥാപനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.എൽ.എമാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 98 ലക്ഷം രൂപ ചെലവഴിച്ചാണ് സാംസ്കാരിക നിലയത്തിന്റെ…

              Read More

                പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ യജ്ഞം ഇന്നു മുതൽ; എന്യൂമറേഷൻ ഫോമുകൾ വിതരണം ചെയ്തു

                പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ യജ്ഞം ഇന്ന് (നവംബർ 4) ആരംഭിക്കും. എന്യൂമറേഷൻ ഫോമുകളുടെ വിതരണോദ്ഘാടനം മാനന്തവാടിയിൽ സംവിധായകൻ നിതിൻ ലൂക്കോസ് നിർവഹിച്ചു. ബൂത്ത് ലെവൽ ഓഫീസർമാരുടെ നേതൃത്വത്തിലാണ് വോട്ടർ പട്ടിക പുതുക്കൽ പ്രവൃത്തി നടക്കുന്നത്. സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണത്തിനായുള്ള ഫോമുകൾ, ബാഗ്, തൊപ്പി എന്നിവ പരിപാടിയിൽ വിതരണം ചെയ്തു. മാനന്തവാടി താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസറും സബ് കളക്ടറുമായ അതുൽ സാഗർ അധ്യക്ഷത വഹിച്ചു. മാനന്തവാടി തഹസിൽദാർ പി.യു…

                Read More

                  തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം: ബി.എല്‍.ഒമാര്‍ ഇന്ന് മുതല്‍ വീടുകളിലെത്തും 

                  തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം: ബി.എല്‍.ഒമാര്‍ ഇന്ന് മുതല്‍ വീടുകളിലെത്തും   എന്യൂമറേഷന്‍ ഫോം പത്മശ്രീ ചെറുവയല്‍ രാമന് കൈമാറും   നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനായി (സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍) ഇന്ന് (നവംബര്‍ 4) മുതല്‍ ബൂത്ത്തല ഓഫീസര്‍മാര്‍ വോട്ടര്‍മാരുടെ വീടുകളിലെത്തും. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനായി ജില്ലയില്‍ 567 ബൂത്ത്തല ഓഫീസര്‍മാരെ നിയമിച്ചതായി കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. എന്യൂമറേഷന്‍ ഫോം…

                  Read More

                    മാനന്തവാടി ഉപജില്ല കലോത്സവത്തിന് തൊണ്ടർനാട് എം.റ്റി.ഡി.എം.എച്ച്.എസ്.എസിൽ തിരിതെളിഞ്ഞു.

                    മാനന്തവാടി ഉപജില്ല കലോത്സവത്തിന് തൊണ്ടർനാട് എം.റ്റി.ഡി.എം.എച്ച്.എസ്.എസിൽ തിരിതെളിഞ്ഞു മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു മാനന്തവാടി ഉപജില്ലാ കലോത്സവത്തിന് തൊണ്ടർനാട് എം.റ്റി.ഡി.എം.എച്ച്.എസ്.എസിൽ തിരിതെളിഞ്ഞു. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പഠനത്തോടൊപ്പം അവരിലെ കലാ-കായിക കഴിവുകൾ വികസിപ്പിച്ച് സമൂഹത്തിനും രാജ്യത്തിനും പ്രയോജനപ്പെടുത്തുകയാണ് കലോത്സവ, കായിക മത്സരങ്ങളിലൂടെ ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കേവലം ഗ്രേസ് മാർക്കിന് വേണ്ടിയാവരുത് കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കേണ്ടതെന്നും മറിച്ച് അവരുടെ കഴിവ് മനസിലാക്കിയാവണമെന്നും അദ്ദേഹം പറഞ്ഞു….

                    Read More

                      കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു; മന്ത്രി ഒ.ആർ കേളു ശിലാസ്ഥാപനം നിർവഹിച്ചു

                      വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കരിങ്ങാരി യു.പി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങുന്നു. പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ശിലാസ്ഥാപനം നിർവഹിച്ചു. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. മാനന്തവാടി നിയോജക മണ്ഡലത്തിലെ എല്ലാ സ്കൂളുകളെയും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളോടെയുള്ള മികച്ച വിദ്യാലയങ്ങളാക്കി മാറ്റാൻ സാധിച്ചതായും മന്ത്രി പറഞ്ഞു. ഒരു കോടി രൂപ ചെലവിലാണ് കരിങ്ങാരി യു.പി സ്കൂളിന് കെട്ടിടം നിർമ്മിക്കുന്നത്. 272.16 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ രണ്ടുനിലകളിലായി നിര്‍മിക്കുന്ന…

                      Read More