പുളിഞ്ഞാൽ ബാലസഭ ഓണാഘോഷം നടത്തി

പുളിഞ്ഞാൽ: ടൗൺ ബാലസഭയുടെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനവിതരണവും നടത്തി. ബാലസഭ ആർ.പി സുമ എം അധ്യക്ഷത വഹിച്ചു.സി.പി അബ്ദുൽ ജബ്ബാർ,സാജിദ് കെ പ്രസംഗിച്ചു. നസ്രിയ പി, ആദിദേവ്, അൽസിയ ജെ തുടങ്ങിയവർ നേതൃത്വം വഹിച്ചു.

Read More

ആനക്കാംപൊയിൽ-കള്ളാടി–മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ആനക്കാംപൊയിൽ-കള്ളാടി–മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. താമരശ്ശേരി ചുരത്തിന്റെ ബദലായി നിർമിക്കുന്ന നാലുവരി തുരങ്കപാതയുടെ നിർമാണം തുടങ്ങുന്നതിനുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി ജൂൺ 18 ന് ലഭിച്ചതോടെയാണ് പ്രധാന കടമ്പകൾ കടന്ന് സംസ്ഥാന സർക്കാർ നിർമാണ പ്രവൃത്തിയിലേക്കെത്തുന്നത്. പശ്ചിമഘട്ടത്തിലെ മലമ്പ്രദേശങ്ങളിലൂടെയാണ് തുരങ്കപാത കടന്നുപോകുന്നത്. കേരളത്തിലെ കോഴിക്കോട്, വയനാട് ജില്ലകളിലെ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനായി അപ്രോച്ച് പാത ഉൾപ്പെടെ 8.73 കിലോമീറ്റർ നീളമുള്ള നാലുവരി തുരങ്കപാതയാണ് നിർദിഷ്ട പദ്ധതി….

Read More

‘ഹൊ തയ്യാർ ‘സ്കൗട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

കരിങ്ങാരി: കരിങ്ങാരി ഗവ.യു.പി.സ്കൂളിൽ ആരംഭിച്ച ഭാരത് സ്കൗട്ട്സിൻ്റെ ദ്വിദിന ക്യാമ്പ് ‘ഹൊ തയ്യാർ ‘ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ ജോൺസൺ എം.എ അധ്യക്ഷത വഹിച്ചു. ബെഞ്ചമിൻ മോളോയിസ്, മനോജ് വി, ഷിജിന കെ, നിമിഷ സി എന്നിവർ ആശംസകൾ നേർന്നു.സ്കൗട്ട് മാസ്റ്റർ ബാലൻ പുത്തൂർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മമ്മൂട്ടി.കെ നന്ദിയും പറഞ്ഞു.

Read More

ചിരാത് എസ് പി സി ഓണം ക്യാമ്പ് സംഘടിപ്പിച്ചു 

പിണങ്ങോട്: കുട്ടികളിൽ നേതൃഗുണം വർദ്ധിപ്പിക്കുക, ലക്ഷ്യബോധം ഉണ്ടാക്കിയെടുക്കുക, ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെ പിണങ്ങോട് വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾക്ക് വേണ്ടി ചിരാത് എന്ന പേരിൽ സംഘടിപ്പിച്ച ത്രിദിന ഓണം ക്യാമ്പ് അഡ്വ ടി സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വ ഹിച്ചു. വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ കെ രേണുക മുഖ്യാതിഥിയായി. സൈബർ സുരക്ഷ എന്ന വിഷയത്തിൽ അബ്ദുൽസലാം ക്ലാസ്…

Read More

മാധ്യമ ശില്‍പശാല സംഘടിപ്പിച്ചു

കൽപ്പറ്റ:  സാമൂഹ്യവനവത്കരണ വിഭാഗം, കല്‍പ്പറ്റ- സുല്‍ത്താന്‍ ബത്തേരി സാമൂഹ്യവനവത്കരണ റെയിഞ്ചിന്റെ സംയുക്താഭിമുഖ്യത്തില്‍ വനത്തിനകത്തെ മാധ്യമ പ്രവര്‍ത്തനം മാര്‍ഗ്ഗരേഖകള്‍ എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. മുത്തങ്ങ വന്യജീവി സങ്കേതം ഡോര്‍മെറ്ററിയില്‍ നടന്ന ശില്‍പശാല കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി നോര്‍ത്തേണ്‍ റീജണല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി ഉദ്ഘാടനം ചെയ്തു. വൈല്‍ഡ് ലൈഫ് ഡിവിഷന്‍ കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് ഡോ ഒ.വിഷ്ണു വന്യജീവി സംരക്ഷണം മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ സംസാരിച്ചു. ജില്ലാ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലിയ അധ്യക്ഷനായ…

Read More

മീനങ്ങാടി ക്ഷീര സംഘത്തില്‍ വെറ്ററിനറി ലാബ് ആരംഭിച്ചു

മീനങ്ങാടി : മീനങ്ങാടി ക്ഷീര സഹകരണ സംഘത്തില്‍ വെറ്ററിനറി ലാബ് പ്രവര്‍ത്തനമാരംഭിച്ചു. കന്നുകാലികളില്‍ കണ്ടെത്തുന്ന വിവിധ രോഗങ്ങള്‍ക്ക് ജില്ലയില്‍ ത്‌ന്നെ ചികിത്സാ സൗകര്യം ലഭ്യമാക്കുകയാണ് ലാബിലൂടെ ലക്ഷ്യമാക്കുന്നത്. വെറ്ററിനറി ലാബില്‍ കന്നുകാലികളുടെ ചാണകം, മൂത്രം, രക്തം എന്നിവ ടെസ്റ്റ് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെറ്ററിനറി ലാബിന്റെയും പാലിന്റെ അധിക വില വിതരണോദ്ഘാടനവും സഹകരണ സംഘം പ്രസിഡന്റ് പി.പി.ജയന്‍ നിര്‍വ്വഹിച്ചു. ക്ഷീര സംഘത്തില്‍ 2024 ഏപ്രില്‍ ഒന്നു മുതല്‍ 2025 മാര്‍ച്ച് 31 കാലയളവില്‍ പാല്‍ അളന്ന ക്ഷീര കര്‍ഷകര്‍ക്ക്…

Read More

കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം: സ്വാഗത സംഘം രൂപീകരിച്ചു

മീനങ്ങാടി: കേരള പ്രവാസി സംഘത്തിന്റെ ഏഴാമത് സംസ്ഥാന സമ്മേളനനത്തിന്റെ മുന്നോടിയായി നടക്കുന്ന വയനാട് ജില്ലാ സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി നൂറ്റിയൊന്നംഗ സ്വാഗത സംഘം രൂപീകരിച്ചു. മീനങ്ങാടി ഏരിയ കമ്മിറ്റി ഓഫീസിൽ ചേർന്ന രൂപീകരണ യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ കെ നാണു അധ്യക്ഷത വഹിച്ചു. ജനാതിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമിതിയംഗം എൻ പി കുഞ്ഞുമോൾ യോഗം ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി വിശദീകരണം നടത്തി. സെപ്റ്റംബർ മാസം 25 ന് മീനങ്ങാടിയിലാണ്…

Read More

കാട്ടേരിക്കുന്ന് പാലം; ആക്ഷൻ കമ്മിറ്റി ജില്ലാ കളക്ടർക്ക്‌ നിവേദനം നൽകി.

തലപ്പുഴ : അപകടാവസ്ഥയിലായ കാട്ടേരിക്കുന്ന് പാലം അടിയന്തരമായി പുനർനിർമ്മിച്ച് കാട്ടേരിക്കുന്ന്കാരുടെ യാത്രാ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് നിവേദനം നൽകി.ആക്ഷൻ കമ്മിറ്റി വൈസ് ചെയർമാൻ മനോജ്‌ സി.എച്ച്, ജോയിന്റ് കൺവീനർ സകരിയ്യ കെ.എസ്‌, അഷ്‌റഫ്‌ എം തുടങ്ങിയ സംഘമാണ് നിവേദനം നൽകിയത്. നിവേദനം തുടർ നടപടികൾക്കായി തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ (ബിൽഡിംഗ്‌സ് ) തുടങ്ങിയവർക്ക് കൈമാറിയതായി കളക്ട്രേറ്റിൽ നിന്നും അറിയിച്ചു.

Read More

ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള (സിഐടിയു) ജില്ലാ സമ്മേളനം സംഘടിപ്പിച്ചു.

മീനങ്ങാടി: ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ഓഫ് കേരള (സി ഐ ടി യു) വയനാട് ജില്ലാ സമ്മേളനം മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. സി ഐ ടി യു ജില്ലാ വൈസ് പ്രസിഡൻ്റ് കെ റഫീഖ് ഉദ്ഘാടനം നിർവഹിച്ചു. സംഘടനാ ജില്ലാ പ്രസിഡൻ്റ് എം മധു അധ്യക്ഷത വഹിച്ചു. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയങ്ങളെ ചെറുക്കണമെന്നും ജില്ലയിൽ വർധിച്ചുവരുന്ന വൈദ്യുതി അപകടങ്ങൾ ഇല്ലാതാക്കുന്നതിന് ലൈസൻസും പെർമിറ്റുകളും ഉള്ള ആളുകളാണ് ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നത്…

Read More

എസ്.പി.സി ത്രിദിന ഓണം ക്യാമ്പ് ആരംഭിച്ചു

മീനങ്ങാടി : ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ ത്രിദിന ഓണം ക്യാമ്പ്  ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി എസ്. എച്ച്. ഒ   എ സന്തോഷ് കുമാർ പതാക ഉയർത്തി. പി.ടി.എ പ്രസിഡൻ്റ്  എസ്. ഹാജിസ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ, ഹെഡ് മാസ്റ്റർ ഡോ.കെ.ടി അഷ്റഫ്, പി.ഒ സുമിത, റജീന ബക്കർ, കെ.അഫ്സൽ, പി.പി അലി അക്ബർ എന്നിവർ പ്രസംഗിച്ചു. സാജിദ് മച്ചിങ്ങൽ ക്ലാസ്സെടുത്തു.

Read More