ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

    കൽപറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ മാണിക്യ ജൂബിലി വർഷത്തിൽ നിർമിച്ച ഓഡിറ്റോറിയത്തിന്റെയും, നവീകരിച്ച കൽപറ്റ ബ്രാഞ്ച് ഓഫിസിന്റെയും ഉദ്ഘാടനം മന്ത്രി ഒ.ആർ.കേളു നിർവഹിച്ചു. 170 പേർക്ക് ഇരിക്കാൻ കഴിയുന്ന ഓഡിറ്റോറിയത്തിൽ മികച്ച സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രതിമാസ സമ്പാദ്യ പദ്ധതിയുടെ ഉദ്ഘാടനം സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ കെ.സുഗതൻ അധ്യക്ഷത വഹിച്ചു. കർഷക അവാർഡ് ജേതാവ് ടി.എം.ജോർജിനെ ഡ്രൈവേഴ്സ് സഹകരണ സംഘം പ്രസിഡന്റ്‌…

    Read More

      ജനസംഖ്യയേക്കാള്‍ കുടുതല്‍ ആധാര്‍ ഉടമകള്‍; കേരളത്തില്‍ അധികമുള്ളത് 49 ലക്ഷത്തിലധികം.

      കൊച്ചി: കേരളത്തില്‍ യഥാര്‍ഥ ജനസംഖ്യയേക്കാള്‍ കുടുതല്‍ ആധാര്‍ രജിസ്‌ട്രേഷനുകള്‍. സംസ്ഥാനത്തെ ആകെ ജനസംഖ്യ 3,60,63,000 ആണെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍, 2025 സെപ്റ്റംബര്‍ 30 വരെ വിതരണം ചെയ്ത ആധാര്‍ കാര്‍ഡുകളുടെ എണ്ണം 4,09,68,282 ആണ്. 49 ലക്ഷത്തിലധികം ആധാര്‍ കാര്‍ഡുകള്‍ അധികമുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നല്‍കിയ മറുപടിയിലാണ് ആശയക്കുഴപ്പം വ്യക്തമാക്കുന്നത്. രാജ്യവ്യാപകമായുള്ള പ്രവണതയാണിതെങ്കിലും കേരളത്തില്‍ അന്തരം കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. യുണീക്ക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം സമയബന്ധിതമായി…

      Read More

        വിൽപ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവും വില്പന നടത്തി കിട്ടിയ പണവുമായി ഒരാൾ പിടിയിൽ

        പുൽപള്ളി : പുൽപ്പള്ളി താന്നിത്തെരുവ് മരുത്തുംമൂട്ടിൽ വീട്ടിൽ എം.ഡി ഷിബു (45) വിനെയാണ് പുൽപള്ളി പോലീസ് പിടികൂടിയത്. 01.11.2025 വൈകീട്ടോടെ വാടാനക്കവലയിൽ വെച്ചാണ് കൈവശം സൂക്ഷിച്ച മദ്യവും പണവും പിടികൂടുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന സഞ്ചിയിൽ 10 കുപ്പികളിലായി 5 ലിറ്റർ വിദേശമദ്യവും വിൽപ്പനയിലൂടെ നേടിയ 8500 രൂപയും പിടിച്ചെടുത്തു. പുൽപള്ളി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ടി.അനീഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

        Read More

          ഡിവിഷൻ കൗൺസിലർ അശോകൻ കൊയിലേരിക്ക് ആദരവ് നൽകി

          കൊയിലേരി ഉദയ വായനശാലയുടെ നേതൃത്വത്തിൽ വാർഡ് തല കുടുംബശ്രീ അംഗങ്ങൾ , ഉദയ വനിതാവേദി, വായനശാല മെമ്പർമാർ എന്നിവരുടെ നേതൃത്വത്തിൽ ആദരവ് നൽകി. മാനന്തവാടി നഗരസഭ ഉപാദ്ധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ പരിപാടിയുടെ ഉദ്ഘാടനം നടത്തി. വയനാട് ജില്ലാ ലൈബ്രറി സമിതി സെക്രട്ടറി ഷാജൻ ജോസ് അനുമോദന സന്ദേശം നൽകി. വായനശാല സെക്രട്ടറി ഷാജി തോമസ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസ് സി.സി., അലക്സ് കൽപ്പകവാടി , ജോസ് മടത്തും പടി, ശാന്ത രവി, സി.എ.തോമസ്, ഡെയ്സി ബാബു, പി….

          Read More

            ജില്ലാ ടെന്നിക്കോയിറ്റ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചു.

            പനമരം. വയനാട് ജില്ല ടെന്നിക്കോയിറ്റ് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പിന് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പനമരത്ത് തുടക്കമായി. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ശ്രീ സലീം കടവൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ എൻ സി സാജിദ് , ലൂയിസ് പിഎന്നിവർ പങ്കെടുത്തു. ജില്ലയിൽ നിന്നും 16 ഓളം ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. അടുത്ത ആഴ്ച കുന്നമംഗലത്ത് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്നാണ് സെലക്ഷൻ ചെയ്യുന്നത്.

            Read More

              വയോജനങ്ങളുടെ ഉത്സവമായി ജനമൈത്രി പോലീസിന്റെ ‘വയോഘോഷം’

              വയോജനങ്ങളുടെ ഉത്സവമായി ജനമൈത്രി പോലീസിന്റെ ‘വയോഘോഷം’   – വാര്‍ദ്ധക്യത്തിന്റെ അവശതകളും ആകുലതകളും മറന്ന് 150-ഓളം വയോജനങ്ങള്‍ ഉല്ലസിച്ചൊത്തുകൂടി   പൊഴുതന: ‘ഓര്‍മകള്‍ ഓടി കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍, മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍’ സേട്ടുക്കുന്ന് സ്വദേശിയായ ചാണ്ടി ആന്റണിയില്‍ നിന്നൊഴുകിയ ഗാനം അത്തിമൂല പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ അലയടിച്ചപ്പോള്‍ ചാണ്ടിക്കു ചുറ്റുമുള്ള വയോജനങ്ങള്‍ പഴയ ഓര്‍മകളെ തിരികെ വിളിച്ചു. ഒപ്പം പാടിയും ആടിയും കൈയടിച്ചും അവര്‍ പ്രായത്തെ മറന്നപ്പോള്‍ ഓര്‍മകള്‍ക്കൊപ്പം പഴയ ചുറുചുറുക്കും…

              Read More

                മലയാള ദിനാഘോഷം; ഭരണഭാഷ വാരാഘോഷത്തിന് ജില്ലയില്‍ തുടക്കമായി

                ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്താഭിമുഖ്യത്തില്‍ മലയാള ദിനാഘോഷം ഭരണഭാഷ വാരാഘോഷത്തിന് ജില്ലയില്‍ തുടക്കമായി. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ പഴശ്ശി ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടി എ.ഡി.എം കെ. ദേവകി ഉദ്ഘാടനം ചെയ്തു. ഭരണ രംഗത്ത് മലയാള ഭാഷ പ്രയോഗത്തില്‍ മികച്ച ജില്ലയ്ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിച്ചത് മികച്ച് നേട്ടമാണെന്നും പൊതുജനങ്ങളുമായി നിരന്തരം കത്തിടപാടുകളിലൂടെ ആശയ വിനിമയം നടത്തുന്ന ഉദ്യോഗസ്ഥര്‍ മലയാള ഭാഷയുടെ പ്രാധാന്യം മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും അവര്‍ പറഞ്ഞു. എ.ഡി.എം ഭരണഭാഷ പ്രതിജ്ഞ…

                Read More

                  വയനാടിന് ഇനി തനത് സ്പീഷിസുകൾ

                  വയനാടിന് ഇനി തനത് സ്പീഷിസുകൾ   ജില്ലയുടെ പക്ഷി, വൃക്ഷം, മൃഗം, മത്സ്യം, ചിത്ര ശലഭം, പുഷ്പം, തുമ്പി, പൈതൃക മരം, ഉരഗം,തവള എന്നിവ പ്രഖ്യാപിച്ചു   ജില്ലയുടെ ജൈവവൈവിധ്യ പൈതൃകം സംരക്ഷിക്കുന്നതിന് വയനാടിന് ഇനി തനത് സ്പീഷിസുകൾ. സംസ്ഥാന ജൈവവൈവിധ്യ ബോർഡും ജില്ലാ പഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിയും ജില്ല ആസൂത്രണ സമിതിയും ചേർന്ന് ജില്ലയുടെ പക്ഷി, വൃക്ഷം, മൃഗം, മത്സ്യം, ചിത്രശലഭം, പുഷ്പം, തുമ്പി, പൈതൃക മരം, ഉരഗം, തവള എന്നിവ പ്രഖ്യാപിച്ചു. വയനാട്ടിൽ…

                  Read More

                    സംസ്ഥാനതല ഭരണഭാഷ പുരസ്കാരം ജില്ലയ്ക്ക്

                    ഭരണ സംവിധാന രംഗത്തെ വിവിധ മേഖലകളിൽ മലയാളഭാഷ ഉപയോഗം സാർവത്രികമാക്കിയതിനുള്ള സംസ്ഥാന സർക്കാരിന്റെ ഭരണഭാഷ പുരസ്കാരം ജില്ലയ്ക്ക്. തിരുവനന്തപുരം ദർബാർ ഹാളിൽ നടന്ന മലയാള ദിനാഘോഷത്തിൻ്റെയും ഭരണഭാഷ വാരാഘോഷത്തിൻ്റെയും സംസ്ഥാനതല ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീക്ക് പുരസ്കാരം കൈമാറി. ഇരുപതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രികയുമാണ് പുരസ്കാരം.   സംസ്ഥാനത്ത് മികച്ച രീതിയിൽ ഭരണഭാഷ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച ജില്ലാ വിഭാഗത്തിലാണ് വയനാട് അവാർഡിന് അർഹമായത്. എല്ലാ ഓഫീസുകളിലെയും ഫയലുകൾ മലയാളത്തിൽ കൈകാര്യം…

                    Read More

                      അഞ്ചുകുന്നിൽ ഭക്ഷ്യവിഷബാധ: 10 പേർ ചികിത്സയിൽ

                      അഞ്ചുകുന്ന്: ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് 10 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഒക്ടോബർ 31-ന് അഞ്ചുകുന്ന് ‘അറബിക് കിച്ചൻ’ എന്ന ഹോട്ടലിൽ നിന്ന് ഷവർമയും മറ്റ് വിഭവങ്ങളും കഴിച്ചവർക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഛർദ്ദി, വയറിളക്കം, പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ആദ്യം അഞ്ചുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽ ചിലരെ പിന്നീട് മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഗർഭിണിയായ യുവതിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും…

                      Read More