പെൻഷൻകാരുടെ ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്ക്കരിക്കണം: കെ.കെ. അഹമദ് ഹാജി
പനമരം: പെൻഷൻകാരുടെ പെൻഷനും മറ്റു ആനുകൂല്യങ്ങളും കാലോചിതമായി പരിഷ്കരിക്കുന്നതിനും, യഥാസമയങ്ങളിൽ ലഭിക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.കെ. അഹമദ് ഹാജി ആവശ്യപ്പെട്ടു. ലഭിച്ചുകൊണ്ടിരുന്ന അവകാശങ്ങൾ നിഷേധിക്കുകയൂം,ശമ്പള പരിഷ്കരണ കുടിശ്ശിക മെഡിസെപ്പിലെ അപാകതകൾ മുതലായവ പരിഹരിക്കാത്ത സർക്കാരിന്റെ പ്രവർത്തനം തികച്ചും അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് അദ്ദേഹം പറഞ്ഞു. കൈതക്കൽ എച്ച്.ഐ.എം ഓഡിറ്റോറിയത്തിൽസി.പി. ഹാജി നഗറിൽ നടന്ന കേരള സർവീസ് പെൻഷനേഴ്സ് ലീഗ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം ചെയർമാൻ പി.കെ.അബ്ദുൽ…
