യുഡിഎഫ് പ്രതിഷേധ ധർണ്ണ സമരം നടത്തി

    കൽപ്പറ്റ:-മാസങ്ങളോളമായി കൽപ്പറ്റ നഗരത്തിലെ പഴയ ബസ് സ്റ്റാൻഡിലെ പൊതു ശൗചാലയവും, കൽപ്പറ്റ പിഡബ്ല്യുഡി റോഡിലുള്ള ശൗചാലയവും യാതൊരു മുന്നറിയിപ്പും ഇല്ലാതെ അടച്ചു പൂട്ടിയതുകൊണ്ട് നഗരത്തിലെത്തുന്ന സാധാരണക്കാർക്കും യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും സ്ത്രീകൾക്കും വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി നഗരസഭ അധികാരികളുടെ ഭാഗത്തുനിന്നും യാതൊരുവിധ നടപടികളും കൈക്കൊള്ളാത്തതിൽ പ്രതിഷേധിച്ചും, നഗരസഭയിലെ വിവിധ വാർഡുകളിൽ മാസങ്ങളായി തകർന്നു കിടക്കുന്ന റോഡുകളുടെ ശോചനീയാവസ്ഥയും, തെരുവു വിളക്കുകൾ കത്താത്തതിനാൽ മാസങ്ങളായി ജനങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലും, മറ്റു വിവിധങ്ങളായ ആനുകൂല്യങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാവാത്ത…

    Read More

      അപകടത്തിൽപ്പെട്ട കാറിൽ എം.ഡി.എം.എ യും കഞ്ചാവും; യുവാക്കൾ പിടിയിൽ

      വൈത്തിരി : പിണങ്ങോട് സ്വദേശികളായ പനംതറ വീട്ടിൽ പി.അബ്ദുൾ സമദ് (30), ഒട്ടുംപുരംകുന്ന് വണ്ണത്താൻ വീട്ടിൽ വി.വി സൈനുദ്ധീൻ (29) എന്നിവരെയാണ് വൈത്തിരി പോലീസ് പിടി കൂടിയത്. 02.08.2026 രാത്രിയോടെ പൊഴുതന ചാത്തോത്ത് എന്ന സ്ഥലത്ത് കാർ നിയന്ത്രണം വിട്ട് വയലിലേക്ക് മറിയുകയായിരുന്നു. കാറിലകപ്പെട്ട യുവാക്കളെ വൈത്തിരി പോലീസും, നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. എന്നാൽ യുവാക്കളുടെ പരിഭ്രമം കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഇവർ സഞ്ചരിച്ച കെ.എൽ 17 എഫ് 8315 നമ്പർ കാറിന്റെ ഡ്രൈവർ സീറ്റിനടിയിൽ…

      Read More

        കള്ളാടി മണ്ണിടിച്ചില്‍: അപകടത്തില്‍പ്പെട്ടവര്‍ക്ക് 49.25 ലക്ഷം രൂപയുടെ ധനസഹായം കൈമാറി

        കൽപ്പറ്റ: കള്ളാടി തുരങ്കപാത നിര്‍മ്മാണ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ അനുവദിച്ച 49,25,000 രൂപയുടെ ധനസഹായം കൈമാറി. അപകടത്തില്‍ മരണപ്പെട്ട എട്ട് പേരുടെ ചന്ദ്രബാന്‍ (മദ്ധ്യപ്രദേശ്), ബികാഷ് കുമാര്‍ (ബീഹാര്‍), അന്‍മോല്‍ (ജാര്‍ഖണ്ഡ്), ബിക്രം സിംഗ് റാണ (ഹിമാചല്‍ പ്രദേശ്), രാഹുല്‍ ശര്‍മ (ഹിമാചല്‍ പ്രദേശ്), മുഹമ്മദ് ഇംറാന്‍ അന്‍സാരി (ബീഹാര്‍), രാകേഷ് ഗുച്ചൈത് (പശ്ചിമബംഗാള്‍), അസ്ഹറുദ്ദീന്‍ അന്‍സാരി (ഉത്തര്‍പ്രദേശ്) കുടുംബാംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ആകെ 40 ലക്ഷം രൂപ കൈമാറി.  …

        Read More

          ഗവ.മെഡിക്കല്‍ കോളജ്; ഭൂരിപക്ഷാഭിപ്രായം കണക്കിലെടുക്കണം: വയനാട് വികസന സമിതി

          കല്‍പ്പറ്റ: ഗവ.മെഡിക്കല്‍ കോളജിന് സ്ഥിരനിര്‍മാണം നടത്തുന്നതില്‍ ജില്ലയിലെ ജനങ്ങളില്‍ ഭൂരിപക്ഷത്തിനുമുള്ള അഭിപ്രായം കണക്കിലെടുത്ത് തീരുമാനമെടുക്കണമെന്ന് വയനാട് വികസന സമിതി സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മെഡിക്കല്‍ കോളജ് മടക്കിമലയില്‍ സൗജന്യമായി ലഭ്യമാകുന്ന ഭൂമിയില്‍ സ്ഥാപിക്കുന്നതിന് അനൂകൂല സാഹചര്യങ്ങളാണ് ഉളളത്. ജില്ലയിലെ മിക്ക പ്രദേശങ്ങളില്‍നിന്നും എളുപ്പം എത്താവുന്ന പ്രദേശമാണ് മടക്കിമല. മെഡിക്കല്‍ കോളജ് മടക്കിമലയില്‍ നിര്‍മിക്കണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റ് പടിക്കലടക്കം സമരം സംഘടിപ്പിക്കാന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. ചെയര്‍മാന്‍ ബി. രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ വി.പി. വര്‍ക്കി…

          Read More

            നിർമാണ മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും: ടി. സിദ്ധീഖ്

            കൽപറ്റ: നിർമ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും ഗവർമെന്റ് കരാറുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സർക്കാർ മുന്തിയ പരിഗണന നൽകുമെന്ന് ടി. സിദ്ധീഖ് പറഞ്ഞു. ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റവും കൂലിയിലുണ്ടായ വൻവർധനവും കണക്കിലെടുത്ത് ഷെഡ്യൂൾ റേറ്റ് കാലാനുസൃതമായി പുതുക്കി നിശ്ചയിക്കണമെന്നും ബില്ലുകൾ സമയബന്ധിതമായി നൽകി തുക അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സർക്കാരിനും തദ്ദേശ സ്ഥാപനങ്ങൾക്കും വൻ സാമ്പത്തിക ബാധ്യതയായി ലേബർ കോൺട്രാക്ട്…

            Read More

              ജില്ലയില്‍ 28 ദുരിതാശ്വാസ ക്യാമ്പുകളിലായി 424 കുടുംബങ്ങളിലെ 1347 പേരെ മാറ്റി താമസിപ്പിച്ചു.

              കല്‍പറ്റ: ജില്ലയില്‍ മഴക്കെടുതിയെ തുടര്‍ന്ന് 28 ദുരിതാശ്വാസ ക്യാമ്പുകളിലായി 424 കുടുംബങ്ങളിലെ 1347 പേരെ മാറ്റി താമസിപ്പിച്ചു. ഇതില്‍ 475 പുരുഷന്മാരും 541 സ്ത്രീകളും 331 കുട്ടികളും 79 പ്രായമായവരും അഞ്ച് ഭിന്നശേഷിക്കാരും നാല് ഗര്‍ഭിണികളുമാണുള്ളത്. വൈത്തിരി താലൂക്കില്‍ 15, മാനന്തവാടി താലൂക്കില്‍ 10, ബത്തേരി താലൂക്കില്‍ മൂന്നും ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. വൈത്തിരി താലൂക്കിലെ കാപ്പുവയല്‍ ജി.എല്‍.പി സ്‌കൂള്‍, സുഗന്ധഗിരി ഗവ യു.പി സ്‌കൂള്‍, മുട്ടില്‍ ഡബ്ല്യു.എം.ഒ കോളേജ്, മുട്ടില്‍ ഡബ്ല്യു.എം.ഒ ഓര്‍ഫനേജ് യു.പി സ്‌കൂള്‍, ചുണ്ടേല്‍…

              Read More

                സഞ്ചരിക്കുന്ന ഭക്ഷ്യ സുരക്ഷാ പരിശോധന ലാബ്; ജില്ലാ പര്യടനത്തിന് തുടക്കം

                കൽപ്പറ്റ:സഞ്ചരിക്കുന്ന ഭക്ഷ്യ സുരക്ഷ പരിശോധന ലാബിന്റെ ജില്ലാ പര്യടനം ആരംഭിച്ചു. വയനാട് ജില്ലാഭക്ഷ്യ സുരക്ഷ വകുപ്പ് ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷയുടെ ഭാഗമായാണ് ഈറ്റ് റൈറ്റ്കേരളം സേഫ് ഓണം 2026 പരിശോധന പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയിൽ വിവിധയിടങ്ങളിൽ പരിശോധന പര്യടനം നടത്തുന്ന മൊബൈൽ ഫുഡ്‌ സേഫ്റ്റി ലബോറട്ടറിയുടെ ഫ്ലാഗ് ഓഫ് കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി സിദ്ധിഖ് നിർവഹിച്ചു. ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷ ലക്ഷ്യമിടുന്ന പദ്ധതി നടപ്പിലാക്കിയ ആരോഗ്യ വകുപ്പ് മന്ത്രിയെയും, ഭക്ഷ്യ സുരക്ഷ വകുപ്പിനെയും മന്ത്രി…

                Read More

                  ശ്വാസകോശാര്‍ബുദ ദിനാചരണം: പരിശോധനാ ക്യാമ്പ് നടത്തി

                  നടവയല്‍: ശ്വാസകോശാര്‍ബുദ ദിനാചരണത്തിന്റെ ഭാഗമായി എയിംസ്‌വേ ഡെവലപ്‌മെന്റ് സൊസൈറ്റി പൂതാടി യൂണിറ്റും ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളജും സംയുക്തമായി ജൂബിലി ഹാളില്‍ ബോധവത്കരണ ക്ലാസും സൗജന്യ പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എയിംസ്‌വേ ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ സുപ്രിയ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യ ലിഷു, വാര്‍ഡ് അംഗം ബിജു, ഫാ.വിന്‍സന്റ് കളപ്പുരയ്ക്കല്‍, എയിംസ്‌വേ യൂണിറ്റ് പ്രസിഡന്റ് ധന്യ പ്രദീഷ്, സെക്രട്ടറി…

                  Read More

                    അനുസ്മരണ പ്രഭാഷണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.

                    തരുവണ : മുസ്ലിം യൂത്ത് ലീഗ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി _പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, ധീര രക്തസാക്ഷികളായ മജീദ് റഹ്മാൻ കുഞ്ഞിപ്പ, പ്രൊഫസർ K ആലിക്കുട്ടി ഉസ്താദ്, മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ മണ്ണുമറഞ്ഞ നമ്മുടെ സഹോദരങ്ങൾ_ എന്നിവർക്ക് വേണ്ടി അനുസ്മരണ പ്രഭാഷണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. തരുവണ ലീഗ് ഓഫീസിൽചേർന്ന യോഗത്തിൽ മോയി കട്ടയാട് അദ്ധ്യക്ഷം വഹിച്ചു. ജിൻഷാദ് വാരാമ്പറ്റസ്വാഗതം പറഞ്ഞു.IUML പഞ്ചായത്ത് ജനറൽ സെക്രട്ടറി മോയി വാരാമ്പറ്റ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റഹ്മാനി അനുസ്മരണ പ്രഭാഷണം…

                    Read More

                      ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി ടി. സിദ്ദീഖ് നിർവഹിച്ചു

                      കൽപ്പറ്റ:ഓണാഘോഷങ്ങളുടെ ഭാഗമായി ഖാദി-ഗ്രാമവ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ഓണം ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം കേരള സർക്കാർ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദീഖ് നിർവഹിച്ചു. ഖാദി വെറും വസ്ത്രമല്ല, സ്വാശ്രയത്വത്തിന്റെയും തൊഴിൽസൃഷ്ടിയുടെയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ കരുത്തിന്റെയും പ്രതീകമാണെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഖാദി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിലൂടെ ആയിരക്കണക്കിന് നെയ്ത്തുകാരുടെയും കരകൗശല തൊഴിലാളികളുടെയും ജീവിതോപാധി സംരക്ഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓണത്തോടനുബന്ധിച്ച് ഖാദി വസ്ത്രങ്ങൾ, ഗ്രാമവ്യവസായ ഉൽപ്പന്നങ്ങൾ, കൈത്തറി ഉൽപ്പന്നങ്ങൾ എന്നിവ പ്രത്യേക വിലക്കിഴിവോടെ പൊതുജനങ്ങൾക്ക്…

                      Read More