പി.എസ്.സി പരീക്ഷാ ക്രമക്കേട്: കെ.സി.വൈ.എം പ്രതിഷേധിച്ചു

    മാനന്തവാടി: സംസ്ഥാന ആസൂത്രണ ബോർഡിലേക്ക് കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തിയ പരീക്ഷയുടെ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ക്രമക്കേടുകളിൽ കെ.സി.വൈ.എം മാനന്തവാടി രൂപതാ സമിതി പ്രതിഷേധിച്ചു. ലക്ഷക്കണക്കിന് ഉദ്യോഗാർഥികളുടെ ഭാവി വച്ച് പന്താടുന്ന ഇത്തരം ക്രമക്കേടുകൾ തികച്ചും പ്രതിഷേധാർഹമാണെന്ന് രൂപതാ സമിതി യോഗം വിലയിരുത്തി. പി.എസ്.സിയുടെ വിശ്വാസ്യത തകർക്കുന്ന രീതിയിലാണ് അടുത്ത കാലത്തായി ഉയർന്നുവരുന്ന ആരോപണങ്ങളെന്ന് യോഗം ഉദ്ഘാടനം ചെയ്തു കെ.സി.വൈ.എം മാനന്തവാടി രൂപതാ പ്രസിഡന്റ് നിഖിൽ ചൂടിയാങ്കൽ പറഞ്ഞു. അർഹരായ ഉദ്യോഗാർഥികളെ തളളിമാറ്റി പിൻവാതിൽ…

    Read More

      മഴക്കെടുതി നേരിടുന്നവര്‍ക്ക് അടിയന്തര സഹായം അനുവദിക്കണം:ജനശക്തി കോണ്‍ഗ്രസ്-കേരള വെട്രി കഴകം മുന്നണി കണ്‍വന്‍ഷന്‍

      കല്‍പ്പറ്റ: മഴക്കെടുതി നേരിടുന്നവര്‍ക്ക് അടിയന്തര സഹായം അനുവദിക്കണമെന്ന്് ജനശക്തി കോണ്‍ഗ്രസ്-കേരള വെട്രി കഴകം മുന്നണി ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. കൃഷിയും ജീവനോപാധികളും നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് പരിഹാരധനം നല്‍കുക, വന്യമൃഗശല്യം കുറയ്ക്കുന്നതിന് നടപടികള്‍ സ്വീകരിക്കുക, സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സെപ്റ്റംബര്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ പ്രചാരണ വാഹനജാഥ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. എംജിടി ഹാളില്‍ ജനശക്തി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശ്രീധരന്‍ അധ്യക്ഷത…

      Read More

        പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചു

        കൽപറ്റ: പുളിയാർമല കെ എം എം ഗവ ഐ ടി ഐയിലെ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് , ഫുഡ് & ബീവറേജ്‌സ് സർവീസ് അസിസ്റ്റന്റ് , ബേക്കർ & കോൺഫെക്ഷനെർ, ഫുഡ് പ്രൊഡക്ഷൻ (ജനറൽ) എന്നീ ട്രേഡുകളിലെ 150 ഇൽ പരം ട്രെയിനികൾക്കു കേരളത്തിനകത്തും പുറത്തുമായി 30 ഓളം സ്റ്റാർ ഹോട്ടലുകളിലും, റിസോർട്ടുകളിലുമായി പ്ലേസ്മെന്റ് നൽകി . പ്ലേസ്‌മെന്റ് കോഓർഡിനേറ്റർ റോയ് പി വി അധ്യക്ഷത വഹിച്ചു. ഐ ടി ഐ പ്രിൻസിപ്പൽ ജീവൻ ജോൺസ് ഉദ്ഘാടനം…

        Read More

          പേരാമ്പ്രയില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസിനുള്ളില്‍ ഡ്രൈവര്‍ ജീവനൊടുക്കിയ നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

          കോഴിക്കോട്: പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിനുള്ളില്‍ ഡ്രൈവറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. നൊച്ചാട് സ്വദേശിയായ ഹരീഷ് (മോനൂട്ടന്‍) ആണ് മരിച്ചത്. പേരാമ്പ്ര-വടകര-ചാനിയംകടവ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘ദോസ്ത്’ എന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് ഹരീഷ്. സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസിനുള്ളില്‍ ചൊവ്വാഴ്ചയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രാഥമിക പരിശോധനകള്‍ നടത്തി. തുടര്‍ന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍…

          Read More

            സപ്ലൈകോയെരാജ്യത്തിന് മാതൃകയായ വിപണി ഇടപെടൽ സ്ഥാപനമാക്കി മാറ്റും:മുഖ്യമന്ത്രി വി ഡി സതീശൻ

            തിരുവനന്തപുരം : സപ്ലൈകോയെ സ്വയംപര്യാപ്തവും രാജ്യത്തിന് മാതൃകയുമായ വിപണി ഇടപെടൽ സ്ഥാപനമാക്കി മാറ്റുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. 73,024 പുതിയ മുൻഗണനാ റേഷൻ കാർഡുകളുടെയും 2,000 അന്ത്യോദയ അന്നയോജന (എ എ വൈ) റേഷൻ കാർഡുകളുടെയും സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.   മാറിവരുന്ന സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളിൽ അർഹരായ നിരവധി കുടുംബങ്ങൾ മുൻഗണനാ റേഷൻ ആനുകൂല്യങ്ങൾക്ക് പുറത്തായിരുന്ന സാഹചര്യം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ റേഷൻ കാർഡുകൾ അനുവദിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു….

            Read More

              വയനാട്ടിലേക്ക് ബദൽ പാതകൾ യാഥാർഥ്യമാക്കണം: വയനാട് ടൂറിസം അസോസിയേഷൻ

              കൽപ്പറ്റ: വയനാട്ടിലേക്കുള്ള പ്രധാന പ്രവേശന കവാടമായ താമരശ്ശേരി ചുരത്തിൽ സ്ഥിരമായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കും യാത്രാദുരിതവും പരിഹരിക്കുന്നതിന് ബദൽ പാതകൾ അടിയന്തരമായി യാഥാർഥ്യമാക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ ആവശ്യപ്പെട്ടു. വിനോദസഞ്ചാര മേഖലയ്ക്കും വ്യാപാരത്തിനും അടിയന്തര ആരോഗ്യസേവനങ്ങൾക്കും പൊതുജനങ്ങളുടെ യാത്രയ്ക്കും താമരശ്ശേരി ചുരത്തിലെ നിരന്തര ഗതാഗതക്കുരുക്ക് വലിയ തിരിച്ചടിയാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. വർഷം മുഴുവൻ അനുഭവപ്പെടുന്ന വാഹനത്തിരക്കും ഇടയ്ക്കിടെയുള്ള ഗതാഗത തടസ്സങ്ങളും വയനാട്ടിലേക്കുള്ള യാത്രയെ ദുഷ്കരമാക്കുന്നതായും അസോസിയേഷൻ അഭിപ്രായപ്പെട്ടു. (Onmanorama⁠)   ചിപ്പിളിത്തോട്–മറുതിലാവ് പാതയും പൂഴിത്തോട്–പടിഞ്ഞാറത്തറ പാതയും അടിയന്തരമായി യാഥാർഥ്യമാക്കാൻ…

              Read More

                ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് തുടക്കമിട്ട് സുന്നി മഹല്ല് ഫെഡറേഷൻ; കൽപ്പറ്റയിൽ ജനപങ്കാളിത്തത്തോടെ ലഹരിവിരുദ്ധ സംഗമം സംഘടിപ്പിച്ചു.

                കൽപ്പറ്റ: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ (SMF) ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ലഹരിവിരുദ്ധ പോരാട്ടത്തിന്റെ സംസ്ഥാനതല തുടക്കം കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പണ്ഡിതന്മാരും സമുദായ നേതാക്കളും പൊതുജനങ്ങളും പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിൽ കേരള കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീക്ക് ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന പതാക ഉയർത്തൽ സമസ്ത മുശാവറ അംഗവും പ്രഗല്ഭ പണ്ഡിതനുമായ വി. മൂസക്കോയ ഉസ്താദ് നിർവഹിച്ചു. സമസ്ത മുശാവറ അംഗവും ജില്ലാ പ്രസിഡന്റുമായ…

                Read More

                  22 വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ; ഹൊസ്ദുർഗ് പോലീസിനെ സഹായിച്ച് വയനാട് പോലീസ്

                  മാനന്തവാടി: കാസർഗോഡ് ജില്ലയിലെ ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങി 22 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടാൻ ഹൊസ്ദുർഗ് പോലീസിനെ സഹായിച്ച് വയനാട് പോലീസ്. കണ്ണൂർ അലവിൽ സ്വദേശിയായ സി.എച്ച്. മുന്ന എന്ന മുനീർ (54) ആണ് മാനന്തവാടി പോലീസിന്റെ സഹായത്തോടെ പിടിയിലായത്. കാഞ്ഞങ്ങാട്ടെ മലഞ്ചരക്ക് വ്യാപാരിയെ ആക്രമിച്ച് പണം കവർച്ച ചെയ്യാൻ ശ്രമിച്ച കേസിലാണ് ഇയാൾ പ്രതിയായിരുന്നത്. പ്രതി വയനാട്ടിലുണ്ടെന്നകാസർഗോഡ് എസ്.പിയുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാനന്തവാടി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ….

                  Read More

                    പ്രിയങ്ക ഗാന്ധി എംപിയുടെ ഇടപെടൽ; വയനാട് പാർലമെന്റ് മണ്ഡലത്തിലെ ഫാംസ്റ്റേ പ്രതിനിധികൾ മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി

                    തിരുവനന്തപുരം: വയനാട് പാർലമെന്റ് മണ്ഡലത്തിലെ ടൂറിസം മേഖലയെ, പ്രത്യേകിച്ച് ഫാം സ്റ്റേയും ഹോം സ്‌റ്റേയും കേന്ദ്രീകരിച്ചുള്ള ഗ്രാമീണ ടൂറിസം ശക്തിപ്പെടുത്തുന്നതിനായി വയനാട് എം.പി. പ്രിയങ്കാ ഗാന്ധിയുടെ പ്രത്യേക ഇടപെടലിന്റെ ഭാഗമായി തിരുവനന്തപുരത്ത് ചർച്ചകൾ നടന്നു. കേരള മുഖ്യമന്ത്രി വി.ഡി സതീശൻ, കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ്, ടൂറിസം മന്ത്രി പി.സി വിഷ്‌ണുനാഥ്, കേരള ഹാറ്റ്സ് വയനാട്, മലപ്പുറം ജില്ലാ പ്രസിഡന്റ് മാരായ വിനോദ്.ആർ, രഘു രാജ് ബി.പി, ഇരവഞ്ഞിവാലി ഫാം ടൂറിസം സൊസൈറ്റി കൺവീനർ പി.ജെ ആൻ്റണി…

                    Read More

                      വയനാട് ജില്ലാതല ഓണം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ

                      കൽപ്പറ്റ: വയനാട് ജില്ലാതല ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 24 മുതൽ 30 വരെ ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കാൻ കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന ആലോചന യോഗത്തിൽ തീരുമാനമായി. ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, വിവിധ സർക്കാർ വകുപ്പുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റയിൽ നടക്കും. ദുരന്തങ്ങളിൽ നിന്നും കരകയറിയ ജില്ലയുടെ വിനോദ…

                      Read More