മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; ഹൃദയ ഭൂമിയില്‍ 30ന് സര്‍വ്വമത പ്രാര്‍ത്ഥന

    മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട് പൂര്‍ത്തിയാകുമ്പോള്‍ ഉരുള്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിന് പുത്തുമലയിലെ ഹൃദയ ഭൂമിയില്‍ ജൂലൈ 30ന് രാവിലെ ഒന്‍പതിന് സര്‍വ്വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടക്കും. ജില്ലാ ഭരണകൂടത്തിന്റെയും മേപ്പാടി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് ഹൃദയ ഭൂമിയില്‍ അനുസ്മരണവും സര്‍വ്വമത പ്രാര്‍ത്ഥനയും നടക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന ദുരന്തബാധിതരെയും കുടുംബാംഗങ്ങളെയും കല്‍പ്പറ്റയില്‍ നിന്ന് പുത്തുമലയിലേക്കും തിരികെ കല്‍പ്പറ്റയിലേക്കും എത്തിക്കുന്നതിന് കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക സര്‍വീസുകള്‍ നടത്തും.

    Read More

      കമ്പളനാട്ടി ആഘോഷമാക്കി എടവക പെരിഞ്ചോല തറവാട്ടുകാർ

      മാനന്തവാടി: പരമ്പരാഗത നെൽകൃഷിയുടെ ഓർമ്മകൾ പുതുക്കി എടവക പെരിഞ്ചോല തറവാട്ടുകാർ കമ്പളനാട്ടി ആഘോഷമാക്കി. പെരിഞ്ചോല തറവാടിന് കീഴിലുള്ള ആറേക്കർ വയലിലാണ് ഈ വർഷത്തെ ഞാറുനടീൽ ചടങ്ങ് സംഘടിപ്പിച്ചത്. എടവക ഗ്രാമപഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും നേതൃത്വത്തിൽ നടന്ന പരിപാടി മാനന്തവാടി പെരിഞ്ചോല തറവാട്ടിന് കീഴിലുള്ള 350 കുടുംബങ്ങളാണ് വർഷംതോറും നെൽകൃഷിയിൽ പങ്കാളികളാകുന്നത്. ഇത്തവണ ഗ്രാമപഞ്ചായത്തും കൃഷിഭവനും കൈകോർത്തതോടെ കമ്പളനാട്ടി ഉത്സവാന്തരീക്ഷത്തിലായി വർഷങ്ങളായി വെളിയൻ ഇനത്തിൽപ്പെട്ട നെല്ലാണ് ഇവിടെ കൃഷി ചെയ്യുന്നത്. ഈ കൃഷിയിൽ നിന്ന് ലഭിക്കുന്ന നെല്ല് തറവാട് ഉത്സവങ്ങൾക്കും…

      Read More

        ജില്ലയില്‍ ക്വാറികള്‍-വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് നിയന്ത്രണം

        കൽപ്പറ്റ: ജില്ലയില്‍ രണ്ട് ദിവസങ്ങളിലായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ക്വാറികള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ട്രക്കിംഗ് എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉത്തരവിട്ടു. ക്വാറികള്‍, ഹോം സ്റ്റേ, റിസോര്‍ട്ട് ഉള്‍പ്പെടെയുള്ള എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും അഡ്വഞ്ചര്‍ ടൂറിസം സെന്ററുകള്‍, ട്രക്കിങ് എന്നിവ നിര്‍ത്തിവെയ്ക്കണമെന്നാണ് ഉത്തരവ്. ജില്ലയില്‍ ദുരന്തസാധ്യത നേരിടുന്ന ദുര്‍ബല പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കേണ്ടതുണ്ടെങ്കില്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്…

        Read More

          ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്ക്കും

          തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 13ന് ഓണപ്പരീക്ഷ തുടങ്ങും. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലാണ് 13ന് പരീക്ഷ തുടങ്ങുക. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 14നാണ് പരീക്ഷ തുടങ്ങുക.   രാവിലെയും ഉച്ചയ്ക്കുമാണ് പരീക്ഷ നടത്തുക. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം. രാവിലെ 10 മുതലാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടു മണിക്കും മറ്റുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.30നും പരീക്ഷ തുടങ്ങും.   എല്ലാ വിഭാഗങ്ങളിലും 20ന് പരീക്ഷ അവസാനിക്കും. 21ന് പ്രവൃത്തി ദിവസമായിരിക്കും. അന്ന്…

          Read More

            യുവ ആപദ മിത്ര ദുരന്തനിവാരണ പരിശീലനത്തിന് ജില്ലയിൽ തുടക്കമായി

            കൽപ്പറ്റ : ദേശീയ- സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ മൈ ഭാരത് ‘യുവ ആപദ മിത്ര’ വളണ്ടിയര്‍മാരുടെ രണ്ടാം ഘട്ട പരിശീലന പരിപാടിക്ക് തുടക്കമായി. കല്‍പ്പറ്റ ഹരിതഗിരിയില്‍ എഡിഎം കെ അജീഷ് പരിശീലനം ഉദ്ഘാടനം ചെയ്തു. ദുരന്തസാഹചര്യങ്ങളിൽ സമൂഹത്തിന് കൈത്താങ്ങാകുന്ന യുവ സന്നദ്ധ പ്രവർത്തകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ദേശീയ പരിശീലന പരിപാടിയാണ് ‘ യുവ ആപദാ മിത്ര’ പദ്ധതി. ദുരന്തസമയങ്ങളിൽ ഫലപ്രദമായി പ്രതികരിക്കാൻ ആവശ്യമായ അടിസ്ഥാന അറിവും…

            Read More

              ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

              മാനന്തവാടി നഗരസഭയിലെ ഹരിത കർമ്മ സേന അംഗങ്ങൾക്കുള്ള ബോധവൽക്കരണ ക്ലാസ് കല്ലു മൊട്ടം കുന്ന് നിളാര ഹിൽസ് ഓഡിറ്റോറിയത്തിൽ നഗരസഭ അധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ഷിബു കെ ജോർജ് അധ്യക്ഷത വഹിച്ചു, കൗൺസിലർമാരായ ഷീജ ഫ്രാൻസിസ്, ശരണ്യ ശ്രീജിത്ത്, സബിത, സെക്രട്ടറി അനിൽ രാമകൃഷ്ണൻ, ക്ളിൻ സിറ്റി മാനേജർ ഇൻ ചാർജ് എസ് ഷൈജു എന്നിവർ സംസാരിച്ചു, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ അനുപ് ക്ലാസിന്  നേതൃത്വം നൽകി.

              Read More

                എച്ച്ആർസി പി സി സൗജന്യ നീറ്റ് പരീക്ഷാ പരിശീലനം നൽകും

                മാനന്തവാടി: നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വയനാട് ജില്ലയിലെ വിദ്യാർത്ഥികൾക്ക് സൗജന്യപരിശീലനം നൽകുമെന്ന് ഹ്യൂമൺ റൈറ്റ്സ് & കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന കമ്മറ്റി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം ചേലൂർ അസ്സീസി ആശ്രമം സ്കൂളിൽ ആഗസ്റ്റ് ഒന്നിന് ക്ലാസ്സുകൾ ആരംഭിക്കും. 50 പെൺകുട്ടികൾക്കാണ് പ്രവേശനം.കഴിഞ്ഞവർഷത്തെ നീറ്റ് പരിക്ഷയിൽസീറ്റ് ലഭിക്കാത്തവർക്കും സൗജന്യമായി റീ റിപീറ്റ് ചെയ്യാൻ അവസരം ഉണ്ടാവും .അസ്സീസി ആശ്രമത്തിൽ ഒരുക്കിയ ഹോസ്റ്റലിൽ താമസിച്ചു പഠിക്കും വിധത്തിലാണ്സൗജന്യ പരിശീലനം നടത്തുകയെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ…

                Read More

                  പോക്സോ ; പ്രതിക്ക് തടവും പിഴയും

                  കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. മേപ്പാടി കാപ്പംകൊല്ലി പന്തലൻകുന്നേൽ വീട്ടിൽ പി.എ റഷീദ് (50) നെയാണ് 5 വർഷത്തെ തടവിനും 50000 രൂപ പിഴയടക്കാനും കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്.   2022 ഏപ്രിലിൽ ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ കൽപ്പറ്റ സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ആയിരുന്ന പി.പ്രമോദ് കേസിൽ അന്വേഷണം നടത്തി കോടതി മുൻപാകെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്ക്യൂഷനു…

                  Read More

                    സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

                    തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അടുത്ത അഞ്ചുദിവസം കൂടി ശക്തമായ മഴ തുടരും എന്നാണ് കാലാവസ്ഥ പ്രവചനം.

                    Read More

                      ആലിക്കുട്ടി ഉസ്താദ് അനുസ്മരണ പ്രാർഥനാ സംഗമം ഇന്ന് വാരാമ്പറ്റയിൽ

                      കൽപ്പറ്റ: കഴിഞ്ഞ ദിനം വിടപറഞ്ഞ ശൈഖുൽ ജാമിഅ: പ്രൊഫസർ കെ ആലിക്കുട്ടി മുസ്ലിയാരുടെ പേരിൽ എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പ്രാർഥനാ സംഗമം ഇന്ന് വാരാമ്പറ്റ സആദ അറബിക് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടും. വൈകിട്ട് 4 മണിക്ക് നടത്തപ്പെടുന്ന സംഗമം സമസ്ത വയനാട് ജില്ലാ പ്രസിഡന്റും കേന്ദ്ര മുഷാവറ അംഗവുമായ കെ ടി ഹംസ മുസ്ലിയാർ ഉത്ഘാടനം ചെയ്യും. ഉസ്താദ് ശൗഖത്തലി വെള്ളമുണ്ട അനുസ്മരണ പ്രഭാഷണം നിർവ്വഹിക്കും. സയ്യിദ്…

                      Read More